ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
14


സരം 1908-ലെ "മഡ്റാസ് എസ്റ്റേട്സ് ലാൻഡ് ആക്ടി" നെ പറ്റി ആ സഭയിൽ ആലോചന നടക്കുമ്പോഴായിരുന്നു. ആ നിയമം ഒന്നാമതായി സഭയിൽ കൊണ്ടുവരുമ്പോൾ, അതിൽ ഗവൎമ്മേണ്ടിന്നു ആവശ്യമാവുമ്പോൾ പരസ്യപ്പെടുത്തി ആ ആക്ടിൻറെ വ്യാപാരത്തെ മലബാറിലും വ്യാപിപ്പിക്കാൻ അധികാരംകൊടുക്കുന്ന ഒരു നിയമകല്പന ഉണ്ടായിരുന്നു. ആ നിയമാംശത്തെ എടുത്തുകളയേണമെന്നു വേണ്ടതായ ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെടുകയും, ഗവൎമ്മേണ്ട് അതിനെ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോഴത്തെ നിലയിൽ ആ നിയമം മലബാറിനെ സംബന്ധിക്കാതിരിക്കുകയും ചെയ്യുന്നു.

17. പത്തുമുതൽ 16 കൂടി വകുപ്പുകളിൽ വിവരിച്ചപ്രകാരം മദിരാശിഗവൎമ്മേണ്ട് സ്വീകരിച്ചിട്ടുള്ള അന്യൻറെ അധികാരത്തിൽ പ്രവേശിക്കാതിരിക്കുക എന്ന ന്യായത്തെത്തന്നെ കൊച്ചിജന്മികളുടെ ഭൂമിയെ സംബന്ധിക്കുന്ന കാൎയ്യത്തിൽ കൊച്ചിഗവൎമ്മേണ്ടും അനുസരിപ്പാനായി ജന്മിസഭ വളരെ താഴ്മയോടെ ബോധിപ്പിക്കുന്നു.

18. കമീഷനാൽ എടുക്കപ്പെട്ടിട്ടുള്ള തെളിവു ഉദ്ദേശത്തിലിരിക്കുന്ന നിയമനിൎമ്മാണത്തിൻറെ ആവശ്യകതയെ സ്ഥാപിക്കുന്നില്ലെന്നു, സഭാപ്രതിനിധികളുടെ നിലയിൽ വിജ്ഞാപകന്മാരായ ഞങ്ങൾ പറഞ്ഞുകൊള്ളുന്നു.

19. ഒമ്പതാം വകുപ്പിൽ പറഞ്ഞിട്ടുള്ള ആദ്യകാലത്തിലെ പ്രബന്ധകൎത്താക്കൾക്കും പുറമെ ഈ പ്രധാനകാൎയ്യത്തിൽ അഭിപ്രായം പറയുവാൻ തക്ക നൈപുണ്യമുള്ളവരെല്ലാം ഈ നിയമനിൎമ്മാണത്തിനു വിരോധികളാണെന്നു കൂടി ഞങ്ങൾ പറഞ്ഞുകൊള്ളുന്നു. സാർ ചാർലസ് ടർണരുടേയും, സാർഫില്ലിപ്പഹച്ചിൻസിൻറേയും അഭിപ്രായങ്ങളെപ്പറ്റിയും, മദിരാശിഗവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/16&oldid=172273" എന്ന താളിൽനിന്ന് ശേഖരിച്ചത്