ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17


പ്രായപ്പെട്ടിരിക്കുന്നു. അങ്ങിനെ ഒരു സംപ്രദായമുള്ളതായി സഭക്കു അറിവില്ലാത്തതും, ആ സംഗതി കമീഷൻറെ മുമ്പാകെ കൊടുത്തിട്ടുള്ള തെളിവുകൊണ്ടു സ്ഥാപിക്കപ്പെടാത്തതുമാകുന്നു. കൊച്ചിരാജ്യത്തിലെ ജന്മികളേയും, കുടിയാന്മാരേയും പറ്റി എന്തെങ്കിലും അറിയുന്ന ഒരാൾക്കു അങ്ങിനെ ഒരു സംപ്രദായം ഇല്ലെന്നു അറിയാം. അങ്ങിനെയുള്ള ഒരു സംപ്രദായം നടപ്പുണ്ടെന്നു കാണിപ്പാനായി ജോയിൻററിപ്പോർട്ടിലെ 23-ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന പലസംഗതികളേയും സാർ, ചാർലസ് ടർണർ പരിശോധിച്ച്, ആ സംഗതികൾ അങ്ങിനെ ഒരു സംപ്രദായത്തെ സ്ഥാപിക്കുന്നില്ലെന്നു തീൎച്ചപ്പെടുത്തിരിക്കുന്നു. ഒരു സംപ്രദായം, നിയമമായി സ്വീകരിക്കപ്പെടേണമെങ്കിൽ അതിന്നു താഴെ പറയുന്ന അവസ്ഥകൾ ഉണ്ടായിരിക്കണം. (ഏ) അതു ഒരു മനുഷ്യനാണെങ്കിലും അതിന്നു വിപരീതമായ നടപ്പിൻറെ ഓൎമ്മ ഇല്ലാതിരിക്കത്തക്കവിധം അത്ര പുരാതനമായിരിക്കണം. (ബി) അതു ഒരേ പ്രകാരത്തിലായിരിക്കണം. (സി) അതു ന്യായമായിരിക്കണം. (ഡി) അതു നിയമപ്രകാരം തങ്ങൾക്കു ബാധകമാണെന്നുള്ള ധാരണയിന്മേൽ ജനങ്ങൾ അതിനെ അനുസരിച്ചു വന്നിരിക്കണം. ആവശ്യങ്ങളായ ഈ നാലുസംഗതികളോടു കൂടാത്ത സംപ്രദായം സാധുവോ നിയമാനുസാരിയോ അല്ല. മേൽപ്പറഞ്ഞവയിൽ ചുരുങ്ങിയതു മൂന്നവസ്ഥകളെങ്കിലും നടപ്പുണ്ടെന്നു പറയുന്ന ആ കുടിയായ്മസംപ്രദായത്തിന്നു തികഞ്ഞിട്ടില്ലെന്നു ജോയിൻററിപ്പോൎട്ടിൽ നിന്നു സ്പഷ്ടമാകുന്നു.

23. ജോൻററിപ്പോൎട്ടിൽ കൊച്ചിയിലെ കുടിയായ്മാവകാശസംപ്രദായത്തേയും അയർലാണ്ടിലെ "അൾസ്റ്റർ ടെനൻറ റൈറ്റ് കസ്റ്റം" എന്ന സംപ്രദായത്തേയും കൂടി തട്ടിച്ചുനോക്കി സമമാക്കിയിരിക്കുന്നതു മനോരാജ്യത്താൽ കല്പിതമാകുന്നു. കൊച്ചിയിലെ ജന്മികൾ അയർലാണ്ടിലെ ഭൂമിയുടമസ്ഥന്മാർ ചെയ്യുന്ന[ 5 * ]Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/19&oldid=172276" എന്ന താളിൽനിന്ന് ശേഖരിച്ചത്