ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
21


ങ്ങളിൽ പ്രവേശിക്കയോ ഉദ്യോഗങ്ങൾ തേടുകയോ ചെയ്യാറില്ല. അവരുടെ ഇഷ്ടപ്രകാരം അവരുടെ ഭൂമികാൎയ്യം നടത്തുവാനുള്ള ശക്തിയെ അവൎക്കില്ലാതാക്കുന്നതു ഒരു അന്യായമായകൃത്യവും ഇത്രനാളും തൃപ്തിപ്പെട്ടിരുന്ന ഒരു വൎഗ്ഗക്കാരെ തീൎച്ചയായും അതൃപ്തിപ്പെടുത്തുന്നതുമാകുന്നു. കുടിയാന്മാരുടെ ഇപ്പോഴുള്ള ഈ ശ്രമം, മേജർ വാക്കർ 1801-ൽ തന്നെ പ്രബലമായിരുന്നുവെന്നു പറഞ്ഞിട്ടുള്ളതും, ഭൂമിയിൽ കൊടുപ്പാൻ നിവൃത്തിയില്ലാത്തവിധം കുടിയാന്മാൎക്കു പണം വൎദ്ധിച്ചതോടുകൂടി വലുതായി വന്നതുമായ ഭൂമി കൈവശം കിട്ടാനുള്ള അതിപ്രയത്നത്തിന്റെ ഉച്ചസ്ഥിതിയാകുന്നു. ജന്മിയെ എന്നെന്നക്കും പാട്ടം പിരിപ്പാൻ മാത്രം അധികാരമുള്ള കടക്കാരനാക്കിത്തീൎക്കുന്നതായ ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊണ്ടു ജന്മിക്കുണ്ടാകുന്ന ദോഷത്തെ ജോയിന്റുറിപ്പോർട്ട് ആലോചിച്ചിട്ടില്ല. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊച്ചിരാജ്യത്തിലെ ഭൂസ്വത്തിന്റെ കുടിയായ്മ സംപ്രദായങ്ങളെ ഇളക്കി തലകീഴാക്കി മറിക്കുമെന്നു സഭ താഴ്മയോടെ ബോധിപ്പിക്കുന്നു. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊണ്ടു പറയത്തക്ക ഗുണമുണ്ടാവാനിടയുള്ളതു തങ്ങളുടെ കാര്യം നോക്കാൻ വേണ്ടുവോളം പ്രാപ്തിയുള്ളവരും, നിയമം കൊണ്ടു സങ്കടനിവൃത്തി ആവശ്യപ്പെടാത്തവരുമായ നടുവിൽനില്ക്കുന്നവൎക്കു മാത്രമാകുന്നു.

29. ചുരുക്കി എടുത്തു പറയുന്നതായാൽ (1) ചരിത്രസംബന്ധികളായ കാര്യങ്ങളെ ആലോചിച്ചാൽ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുപ്പാൻ വഴിയില്ല (2) ജന്മി ഭൂമിയുടെ പൂൎണ്ണാവകാശമുള്ള ഉടമസ്ഥനും എല്ലാകാലങ്ങളിലും പൊളിച്ചെഴുതുവാനും കാണഭൂമിയെ വീണ്ടെടുപ്പാനും അധികാരം ഉണ്ടായിരുന്നാളുമാകുന്നു. (3) അവർ മേച്ചാൎത്തുകൊടുപ്പാനുള്ള അധികാരമുള്ളവരാണു. (4) കാണക്കുടിയാന്നു സ്ഥിരാവകാശം ഒരിക്കലും ഉണ്ടായിട്ടില്ല. (5) നിയമംകൊണ്ടു പ്രവേശിച്ചു കാണക്കുടിയാന്മാൎക്കു[ 6 * ]



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/23&oldid=172281" എന്ന താളിൽനിന്ന് ശേഖരിച്ചത്