ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 15 _

രാജാവു്:__കുഞ്ഞേ! നീ വ്യസനിക്കേണ്ടാ. നിങ്ങൾക്കു് ഞാൻ കഴിയുന്ന സഹായം ചെയ്യാം. നിന്റെ മാതാവിന്റെ സുഖക്കേടു് ഭേദമാക്കാനാണു് മുമ്പെ ശ്രമിക്കേണ്ടതു്. നിങ്ങളുടെ അടുത്തെങ്ങാനും വൈദ്യന്മാരുണ്ടോ?

ബാലൻ:__ യജമാനനേ! അടുത്തുതന്നെ രണ്ടുപേരുണ്ടു്.

രാജാവു്:__നീ ഇപ്പോൾതന്നെ പോയി അവരിൽ ഒരുത്തനെ വിളിച്ചു് നിന്റെ അമ്മയെ കാണിക്കണം. വൈദ്യനു കൊടുക്കുന്നതിനും നിങ്ങളുടെ ആവശ്യങ്ങൾക്കും വേണ്ട പണം ഇതാ.

ബാലൻ:__എന്റെ യജാമാനനേ! ഈ ഉപകാരത്തിനു് ഞാൻ നിങ്ങളോടു് വളരെ നന്ദിയുള്ളവനായിരിക്കുന്നു. ഈ സംഖ്യ എന്റെ അമ്മയുടെ ജീവനെ രക്ഷിക്കുകയും ഞങ്ങളുടെ ദാരിദ്യ്രം മാറ്റുകയും ചെയ്യും.

രാജാവു്:__അതൊക്കെ കിടക്കട്ടെ. വേഗം പോയി വൈദ്യനെ കൊണ്ടുചെല്ലുക.

ബാലൻ വൈദ്യനെ തേടിപ്പോയി. അവന്റെവീട്ടിലേയ്ക്കു പോകേണ്ട വഴി അവനോടു ചോദിച്ചുതന്നെ രാജാവു് അറിഞ്ഞു. അദ്ദേഹം ഉടനെ അങ്ങോട്ടേക്കു പോയി. ദീനക്കാരത്തി കിടന്നിരുന്ന മുറി വളരെ മോശമായിരുന്നു. എങ്കിലും അവിടെ വൃത്തികേടൊന്നുമുണ്ടായിരുന്നില്ല. അവൾ പൊക്കംകുറഞ്ഞ ഒരു കട്ടിലിൽ കിടന്നിരുന്നു. ചെറുപ്പമായിരുന്നെങ്കിലും ദീനവും പട്ടിണിയുംകൊണ്ടു് അവളുടെ മുഖം വളരെ വിളറിയും, ശരീരം മെലിഞ്ഞും ഇരുന്നു. അവൾ തന്റെ കുഞ്ഞുങ്ങളെ പോറ്റുന്നതിനു് എല്ലാം വിറ്റതു കൊണ്ടു് അകസാമാനങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. രാജാവു് മുറിയിൽ ചെന്നു് കയറിയപ്പോൾ ആ വിധവയും കുട്ടികളും വളരെ വിസ്മയത്തോടുകൂടി അദ്ദേഹത്തെ നോക്കി. അവർക്കു് ആൾ മനസ്സിലായില്ല. എന്നാൽ അദ്ദേഹം ഒരു യോഗ്യനാണെന്നു് അവർക്കു് തോന്നി. രാജാവു് കട്ടിലിന്റെ അടുത്തുചെന്നു് ദീനക്കാരെ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/17&oldid=172301" എന്ന താളിൽനിന്ന് ശേഖരിച്ചത്