ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 16 _

ത്തിയെ വേണ്ടപോലെ വന്ദിച്ചിട്ടു് പറഞ്ഞു. "അമ്മേ, ഞാൻ ഒരു വൈദ്യനാണു്. നിങ്ങളുടെദീനക്കാർയ്യം ഞാൻ അറിഞ്ഞു. എന്നാൽ കഴിയുന്നതു ചെയ്പാൻ ഞാൻ വന്നതാണ്."

ദീനക്കാരത്തി: അയ്യോ, അങ്ങുന്നേ! നിങ്ങൾക്കു പ്രതിഫലം തരുന്നതിനു് എനിക്കു് ശക്തിയില്ല.

രാജാവു്:__ അതുവിചാരിച്ചു ക്ലേശിക്കേണ്ടാ. നിങ്ങളുടെ ദീനം ഭേദമാക്കാൻ കഴിയുമെങ്കിൽ അതുതന്നെ എനിക്കു മതിയായ പ്രതിഫലമായിരിക്കും.

അവരുടേ സുഖക്കേടിന്റെ വിവരങ്ങളും ഭർത്താവിന്റെ മരണശേഷമുള്ള കഷ്ടതകളും എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നിട്ടു് ഒരു കടലാസു് തുണ്ടിൽ എന്തോ മൂന്നുനാലു വരി എഴുതി താൻ ഇരുന്നിരുന്ന കസേരയിൽ വയ്‌ക്കുകയും "അമ്മേ! നിങ്ങളുടെ മകൻ മടങ്ങിഎത്തുമ്പോൾ ഈ കുറിപ്പടി കാണിക്കണം. ഞാൻ ഇപ്പോൾ ഇറങ്ങട്ടെ. അടുത്ത പ്രാവശ്യം ഞാൻ വരുമ്പോളത്തേക്കു് നിങ്ങൾക്കു നല്ല സുഖമാകും." എന്നു പറയുകയും ചെയ്തിട്ടു് രാജാവ് പോയി. ഉടനെ അവരുടെ മൂത്തമകൻ ഒരു യഥാർത്ഥവൈദ്യനുമായി അവിടെ എത്തി. "അമ്മേ, വഴിയിൽ ഞാൻ ഒരു നല്ല മനുഷ്യനെ കണ്ടെത്തി. ഇതാ ഇതു് അദ്ദേഹം തന്നതാണ്." എന്നു പറഞ്ഞു് രാജാവു കൊടുത്ത പണം അവൻ അമ്മയുടെ കൈയ്യിൽവച്ചു.

അമ്മ:__ ഒരു വൈദ്യൻ ഇവിടെ വന്നിട്ടു് ഇപ്പോൾ അങ്ങോട്ടിറങ്ങിയതേയുള്ളു. ഒരു കുറിപ്പടി തന്നിട്ടുമുണ്ടു്. അതാ ഇരിക്കുന്നു.

രാജാവു് അവിടെ എഴുതിവച്ചിരുന്ന കടലാസുതുണ്ടു് അവൻ എടുത്തു വായിച്ചു് ഉടനെ ആഹ്ലാദപൂർവ്വം പറഞ്ഞു. "അമ്മേ! അതു് വളരെ വിശേഷപ്പെട്ട ഒരു കുറിപ്പാണല്ലോ. ഒരു അടുത്തൂൺ__അതെ, അമ്മയുടെ പേർക്കു്_ അനുവദിച്ച ഉത്തരവാണു് ഇതു്. നമ്മുടെ മഹാരാജാവുതിരുമനസ്സുകൊണ്ടു് തുല്യം ചാർത്തിയതുമാണു്.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/18&oldid=172302" എന്ന താളിൽനിന്ന് ശേഖരിച്ചത്