ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 21 _

൧൪. ഒരു ഗ്രാമീണന്റെ ധീരത.


പണ്ടൊരിക്കൽ ഒരു വലിയ നദിയിൽ കഠിനമായ വെള്ളപ്പൊക്കമുണ്ടായി. ആ നദിയുടെ മീതെ ഒരു പാലമുണ്ടായിരുന്നു. അതിന്മേൽകൂടി കടന്നു പോകുന്ന ആളുകൾക്കും വാഹനങ്ങൾക്കും നിശ്ചയിക്കപ്പെട്ടിരുന്ന ചുങ്കം പിരിക്കുന്ന ഉദ്യോഗസ്ഥനും, അയാളുടെ കുടുംബവും പാലത്തിന്റെ മധ്യത്തിലുണ്ടായിരുന്ന ഒരു ചെറുപുരയിലാണു് താമസിച്ചിരുന്നതു്. വെള്ളത്തിന്റെ പൊക്കവും ഒഴുക്കിന്റെ ഊക്കും നിമിത്തം പാലത്തിന്റെ മധ്യം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം പെട്ടൊന്നു് ഇടിഞ്ഞു വീണുപോയി. ചുങ്കം പിരിവുകാരനും മറ്റും രക്ഷപ്പെടാൻ മാർഗ്ഗമില്ലെന്നായി. വെള്ളത്തിന്റെ ഉയർച്ചയും പാച്ചിലും കൂടിക്കൂടി വന്നു. അവർ താമസിച്ചിരുന്ന പുര ഒഴുകിപ്പോകുമെന്ന നിലയിലായി. അവരുടെ അപകടാവസ്ഥ കണ്ടു് വ്യസനിച്ചുകൊണ്ടു് വളരെപ്പേർ നദിയുടെ ഇരു കരകളിലും കൂടിനിന്നു. അവരെ രക്ഷിക്കുന്നതിനു പുറപ്പെടാൻ എല്ലാവരും വളരെ ഭയപ്പെട്ടു. ഒരു നല്ല സഖ്യ അവരെ രക്ഷിക്കുന്നവർക്കു താൻ സമ്മാനിക്കാമെന്നു് അവിടെനിന്നിരുന്ന ഒരു പ്രഭു വിളിച്ചു പറഞ്ഞു. അതിലെ പൊയ്ക്കൊണ്ടിരുന്ന ഒരു നാട്ടിമ്പുറത്തുകാരൻ അതു കേട്ടു. അവൻ ഒട്ടും ഭയപ്പെടാതെ ഒരു വള്ളത്തിൽ കയറി തുഴഞ്ഞു് പാലത്തിന്റെ ശേഷിച്ചഭാഗത്തിലടുത്തു. പിരിവുകാരനും മറ്റും ഒരു വടത്തിൽകൂടി വെള്ളത്തിലേക്കു് ഇറങ്ങി. ആ വീരപുരുഷൻ വളരെ പ്രയാസപ്പെട്ടിട്ടെങ്കിലും അവരെ കരയ്ക്കടുപ്പിച്ചു. ഉടനെ പ്രഭു ഇപ്രകാരം പറഞ്ഞു. "നീ തന്നെ ശൂരൻ. ഇതാ ഞാൻ പറഞ്ഞിട്ടുള്ള പ്രതിഫലം വാങ്ങിച്ചു കൊള്ളുക". അതിനു മറുവടിയായി അവൻ പറഞ്ഞു. "പണത്തിനുവേണ്ടി എന്റെ ജീവനെ ഞാൻ ഒരിക്കലും പണയം വയ്ക്കുയില്ല. എനിക്കു വേണ്ട പണം എന്റെ പ്രയത്നംകൊണ്ടുതന്നെ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/23&oldid=172308" എന്ന താളിൽനിന്ന് ശേഖരിച്ചത്