ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--22--


ഞാ൯ ഉണ്ടാക്കിയിട്ടുണ്ട്. ഇതാ ഇതാ ഇവരുടെ വസ്തുക്കളെല്ലാം നഷ്ട്മായല്ലൊ. അതിനാൽ ഈ തുക ഈ സാധുക്കൾക്ക് കൊടുക്കണം".

----ooOOOoo----
൧൫.ഒരു പിതാവിന്റെ പുത്രവാൽസല്യം
-----:O:-----


പണ്ടൊരിക്കൽ "പാരസിക" രാജ്യത്തുള്ള ഏതാനും പേ൪കുടി പത്തുപന്ത്രണ്ടുപേരെ കൊലപ്പെടുത്തി അവരുടെ വസ്തുക്കൾ അപഹരിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കുന്നതിന് അധികാരികൾക്കു് വളരെനാളത്തേക്കു കഴിഞ്ഞില്ല. ഒടുക്കം വളരെ പ്രയാസപ്പെട്ടശെഷം അവരെ പിടികിട്ടി. ആ കൂട്ടത്തിൽ ഇരുപതുവയസുപ്രായമായ ഒരു യുവാവുകൂടി ഉൾപ്പെട്ടിരുന്നു. അവരുടെ തെറ്റ് തെളിയുകയും ചെയ്തു. കുറ്റംചെയ്ത് എല്ലാവരെയും തുക്കിലിട്ടു വധിക്കുന്നതിനു് അവിടുത്തെ രാജാവ് കല്പിച്ചു. ഉടനെ യുവാവിന്റെ അച്ഛൻ രാജാവിന്റെ അടുത്തുചെന്നു് ഇങ്ങനെ അറിയിച്ചു."മഹാരാജാവേ! ഈ കുറ്റവാളികൾ എല്ലാവരും മരണശിക്ഷ അനുഭവിക്കണമെന്നു് അവിടുന്നു് കല്പിച്ചല്ലോ. അത് എത്രയോ നീതി ആയിരിക്കുന്നു. എന്നാൽ, യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത ഞാൻ, അവിടുന്ന് ഒരു ദയചെയ്യണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. എന്റെ പുത്രൻ ചെറുപ്പമാണു. അവൻ നിൎദ്ദോഷിഅല്ലതാനും. അതിനാൽ അവൻ മരണശിക്ഷയ്ക്ക് അൎഹൻ തന്നെ. എന്നാൽ അവൻ ജീവിതത്തിന്റെ രുചി വേണ്ടപോലെ അനുഭവിച്ചിട്ടില്ല. പോരെങ്കിൽ അവനുപകരം മരിക്കാൻ ഞാൻ സന്നദ്ധനാണു. തിരുമേനീ! കൃപചെയ്യണേ! ഒരു യുവാവിനെ രക്ഷിച്ചിട്ടു പകരം വാൎദ്ധക്യം നിമിത്തം ഒന്നിനും കൊള്ളരുതാത്ത ഇവനെ ശിക്ഷിച്ചു കൊള്ളണം." ഈ വാക്കുകൾ കേട്ടപ്പോൾ രാജാവിന്റെ മനസ്സ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Juditstmarys എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/24&oldid=172309" എന്ന താളിൽനിന്ന് ശേഖരിച്ചത്