ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്റെ കാലിലും ഓരോ ജോഡി വിലങ്ങുവീതം ഇടാൻ, കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ കൊല്ലന്മാർക്കു് വരുതികൊടുത്തു. മുറി വേറ്റുകിന്നിരുന്ന ബേർഡുസായിപ്പിന്റെ കാലിൽ അപ്പോൾ വിലങ്ങു വയ്ക്കുന്നതു് അയാളുടേ തൽക്കാലസ്ഥിതിക്കു് വളരെ ദോഷമായിരുന്നു. എന്നാൽ തടവുക്കാരുടെ എണ്ണത്തോളംതന്നെ വിന്ന്ങും ഉണ്ടായിരുന്നു. അതിൽ ഒന്നു പോലും തിരിച്ചുകൊണ്ടുപോകാൻ ടിപ്പുവിന്റെ ആളുകൾക്ക് നിവൃത്തി ഇല്ലായിരുന്നു. പോരെങ്കിൽ അവർക്ക് ഇംഗ്ലീഷുതന്വുകാരോട് അത്ര കരുണ ഉണ്ടായിരുന്നുമില്ല. തടവുകാരിൽുൾപ്പെട്ടിരുന്ന ഒരു വൃദ്ധൻ തന്റെ കൂട്ടുകാരന്റെ വീതത്തിനുള്ള വിലങ്ങുകൂടി സ്വന്തകാലുകളിൽ പൂർണ്ണമനസ്സോടേ ഇട്ടു. അങ്ങനെ അയാൾ രണ്ടു ജോഡി വിലങ്ങ്ഉ വഹിച്ചു. കാരാഗൃഹത്തിൽനിന്നു സ്വതന്ത്രനാകുന്നതിനും, തന്നെ ദ്രോഹിച്ചവരെ തോല്പിക്കുന്നതിനും , താൻ ബന്ധനത്തിൽ കിടന്ന പട്ടണത്തെ ആക്രമിക്കുന്നതിനും, ടിപ്പുവിന്റെ അധഃപതനം കാണുന്നതിനും ബേഡിന് ആയുസ്സുണ്ടായിരുന്നു. എന്നാൽ അയാളെ കാരാഗൃഹത്തിൽ വച്ച് സഹായിച്ച മിത്രം അവിടെ വച്ചുതന്നെ മരിച്ചുപോയി.

൧൭. രണ്ടു അയൽപക്കക്കാർ.

ഒരാൾ ഇപ്രകാരം ഒരു കഥ പറഞ്ഞിരിക്കുന്നു:-

"എനിക്ക് ഒരിക്കൽ ഒട്ടേറെ പിടക്കോഴികൾ ഉണ്ടായിരുന്നു. ഞാൻ അവയെ സാധാരണയായി കൂട്ടിലടച്ചു സൂക്ഷിച്ചുവന്നു. കുറെ കഴിഞ്ഞപ്പോൾ അവ പറന്നുപോകാത്തവണ്ണം ചിറകുകൾ കെട്ടി അവയെ എന്റെ പുരയിടത്തിൽ വിടുന്നതിനു് ഞാൻ ഏർപ്പാടുചെയ്തു. ഒരു ദിവസം മുത്താഴം‌കഴിക്കുന്നതിന് ഞാൻ വീട്ടിൽചെന്നപ്പോൾ എന്റെ അടുത്ത അയല്പക്കക്കാരൻ വള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/26&oldid=172311" എന്ന താളിൽനിന്ന് ശേഖരിച്ചത്