ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നപ്രകാരം ചെയ്യാം. യാതൊരു സംഗതിവശാലും എന്റെ സമീസ്ഥന്മാരോടു കലഹിക്കുന്നതിന് എനിക്കു് ഇഷ്ടമില്ല." എന്നെല്ലാം ഞാൻ പിന്നെയും പറഞ്ഞു,"ഞാൻ മഹാമറയന്തന്നെ. എനിക്കു വലിയ നഷ്ടമൊന്നും ഉണ്ടായില്ല. ഞാൻ നിങ്ങളോടു് സർവ്വാത്മനാ മാപ്പു ചോദിക്കുന്നു" എന്ന് അയാൾ പറഞ്ഞു. അന്നു മുതൽ ഞങ്ങൾ വളരെ സ്നേഹമായിട്ടാണ് കഴിഞ്ഞുകൂടുന്നത്.

൧൮. ഒരു പെൺകുട്ടിയുടെ വിവേകം.

ആവിവണ്ടികൽ കയറിപ്പോകുന്നതിനായി മരംകൊണ്ടു പണിയപ്പെട്ടിരുന്ന ഒരു പാലത്തിൽ ഒരിക്കൽ അഗ്നി ബാധിച്ചു. അതു ഉടനേകണ്ടവരുടെ കൂട്ടത്തിൽ പന്ത്രണ്ടു വയസ്സായ ഒരു ബാലിക കൂടെയുണ്ടായിരുന്നു. വണ്ടി പതിവുപോലെ അവിടെ എത്തുന്നതിനു അധികം താമസമുണ്ടായിരുന്നില്ല. ഈ സംഗതി തൽക്ഷണം അവളുടെ ഓർമ്മയിലെത്തി. പാലം നശിച്ചുപോയ വിവരം വണ്ടിയുടെ യന്ത്രം നടത്തുന്നവനെ മുൻകൂട്ടി അറിയിക്കുന്നതിനായി അവൾ അവിടെ നിന്നു് എടുത്തോടി. പാതയുടെ ഏതെങ്കിലും ഒരു വശത്തുനിന്നു് വണ്ടി നിർത്തുന്നതിനു വല്ല അടയാളവും കാണിച്ചാൽ അതു് വണ്ടി ഓടിക്കുന്നവൻ അത്ര ശ്രദ്ധിക്കയില്ലെന്നു വിചാരിച്ചു് അവൾ ഒരു കമ്പിൽ ഒരു കൈലേസു കോർത്തതു പിടിച്ചുകൊണ്ടു് വണ്ടിയുടെ നേർക്കുതന്നെ ചെന്നു. ഓടിക്കുന്നവൻ അവളെക്കണ്ട് പെട്ടന്നു വണ്ടി നിർത്തി. അവൾ അങ്ങനെ ചെയ്തില്ലെങ്കിൽ പാലത്തിനു കേടുപറ്റിയ വിവരം അറിയാതെ പതിവുപോലെ വണ്ടി ഓടിക്കുന്നതിനും അനവധി ജനങ്ങൾക്കു് കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നതിനും ഇടയായേന. വണ്ടിയിലുണ്ടായിരുന്നവർ അവളുടെ വിവേകപൂർവ്വമായ ആ വീരകൃത്യത്തിൽ സന്തോഷിച്ച് അവൾക്കു വളരെ അനുഗ്രഹങ്ങളും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/28&oldid=172313" എന്ന താളിൽനിന്ന് ശേഖരിച്ചത്