ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്മാനങ്ങളും കൊടുത്തു. എന്നാൽ ഒട്ടു വളരെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനു് സാധിച്ചതിലുള്ള കൃതാർത്ഥതയായിരുന്നു അവളുടെ മുഖ്യ പ്രതിഫലം.

൧൯. അറബിയും കള്ളനും.

ഒരു അറബിക്കാരന് വളരെ വിശേഷപ്പെട്ട ഒരു കുതിരയുണ്ടായിരുന്നു. അതിന്റെ പ്രസിദ്ധി നാടൊക്കെ പരന്നു. "ദേഹർ" എന്നു പേരായ ഒരുവന് ആ കുതിരയിൽ വളരെ ആഗ്രഹം ജനിച്ചു. തന്റെ മുതലെല്ലാം കൊടുത്താലും തിനെ വിലക്കു വാങ്ങിക്കനമെന്നു അവൻ നിശ്ചയിച്ചു. പക്ഷേ, അറബിക്കു തന്റെ കുതിരയെ വില്ക്കാൻ സമ്മതമായിരുന്നില്ല. 'ദേഹർ' ഒരു ദിവസം ഒരു മുടന്തനായ യാചകന്റെ വേഷം കെട്ടി, കുതിരയുടെ ഉടമസ്ഥൻ സാധാരണ സവാരിചെയ്തുവന്നിരുന്ന വഴിയിൽ ചെന്നിരുന്നു. അറബി കുതിരപ്പുറത്തുകയറി അതിലേ ചെന്നപ്പോൾ കള്ളൻ ദീനസ്വരത്തിൽ പറഞ്ഞു:‌- "ഞാൻ സാധുവായ ഒരു അന്യ നാട്ടുകാരനാണെ. എനിക്കു് ഇവിടുന്നു് നടന്നുപോയി വല്ലതും യാചിച്ചുതിന്നാൻ നിവൃത്തിയില്ല. ആഹാരം കഴിച്ചിട്ടു മൂന്നു ദിവസമായി. എന്നെ സഹായിക്കണേ. ദൈവം നിങ്ങളെ അനുഗ്രഹിക്കും."

അറബി:- "എന്റെ കൂടെ കയറി ഇരുന്നുകൊള്ളുക."

കള്ളൻ:- "അയ്യോ! എഴുന്നേറ്റു അങ്ങോട്ടു കയറാൻ ശക്തിയില്ല."

അതു കേട്ടപ്പോൾ അറബിക്ക് വളരെ ദയ തോന്നി. അയാൾ ഇറങ്ങി ആ വ്യാജമുടന്തനെ എടുത്തു് കുതിരപ്പുറത്തിരുത്തി. തൽക്ഷണം " ഞാൻ ദേഹറാണ്, അല്ലാതെ യാചകനല്ല. ഇതാ ഇന്റെ കുതിരയേയുംകൊണ്ടു ഞാൻ പോകുന്നു." എന്നു വിളിച്ചുപറഞ്ഞുകൊണ്ടു് അവൻ കുതിരയെ ഓടിച്ചുവിട്ടു. "എടാ നില്ക്കു്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/29&oldid=172314" എന്ന താളിൽനിന്ന് ശേഖരിച്ചത്