ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ ജലപ്രളയം അധികനേരം നിന്നില്ല. വന്നതുപോലെ തന്നെ അതു് ക്ഷണനേരംകൊണ്ടു ശമിച്ചു. അമ്മ മരിച്ചുപോയെങ്കിലും കുട്ടികൾ രണ്ടുപേരും രക്ഷപ്പെട്ടു.


൨൨.ഒരു പ്രവൃത്തിയുടെ പ്രതിഫലം.

പണ്ടൊരിക്കൽ ഒരു ദ്വീപിന്റെ സമീപത്തുള കടലിൽ ഒരു കൊടുങ്കാറ്റുണ്ടായി. വേലക്കാരും യാത്രക്കാരുമായി ഒട്ടുവളരെ ആളുകളോടുകൂടിയ ഒരു കപ്പൽ ആ കൊടുംങ്കാറ്റിൽ അകപ്പെട്ടു നശിക്കാറായിരുന്നു. കപ്പൽ കിടന്നതു് കരയിൽനിന്നു വളരെ അകലെ ആയിരുന്നനില്ല. അതു കരയ്ക്കുള്ളവർ കണ്ടു. കപ്പലിൽ ഉൺടായിരുന്ന വരെ കയറ്റി രക്ഷപ്പെടുത്തുന്നതിനായി കുറെ പേർ കാറ്റത്തുമറിയാത്ത ഏതാനും തോണികളിൽ കയറി തരിച്ചു. അതിൽ ഒരു മിടക്കനായ "ധീവാരബാലൻ" കൂടിയുണ്ടായിരുന്നു. അവൻ കൊച്ചനായിരുന്നെങ്കിലമും പ്രായമായവനോടൊപ്പം കാർയ്യശേഷിയുള്ളവനായിരുന്നു. തോണിയിൽ കയറുന്നതിനുമുമ്പേ അവൻ തന്റെ മാതാവിനോട് യാത്രയ്ക്കനുവാദം ചോദിച്ചു. അവരുടെ ഭർത്താവു് അഞ്ചാറുമാസംമുമ്പെ മത്സ്യം പിടിക്കുന്നതിനായി ചില കൂട്ടരോടുകൂടി കടലിൽ പോയി. ഒരു കാറ്റിലകപ്പെട്ട് അവരുടെ വള്ളം മുങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വള്ളം ‌മാത്രം കരയിൽ അടിഞ്ഞു. അതിലുൺറ്റായിരുന്നവരെപറ്റി ഒരു തുമ്പും കിട്ടിയിരുന്നില്ല. തന്റെ ഭർത്താവിന്റെ നഷ്ടത്തിൽ ആ സ്ത്രീ വളരെ വ്യസനിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മകനും അപായകരമായ ഉദ്യമത്തിന് വരുതി ചോദിച്ചതു്. അവരുടെ കണ്ണുകളിൽ അശ്രുക്കൾ നിറഞ്ഞിരുന്നു. പുത്രനെ വിട്ടുപിരിയുന്നതിനു അവർ വളരെ മടിച്ചു. എന്നാൽ അവൻ പുറപ്പെടുന്നതു് എത്രയോ ജനങ്ങളുടെ ജീവരക്ഷ ചെയ്യുന്നതിൽ സഹായിക്കാനാണല്ലൊ എ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/33&oldid=172319" എന്ന താളിൽനിന്ന് ശേഖരിച്ചത്