ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തെ അവൻ മുങ്ങിച്ചെന്ന് അതിന്റെ വയറ്റിൽ കുത്തി മുറിച്ചു. ആ ഭയങ്കരസത്വം കുത്തുകൊണ്ട് മാത്രയിൽ പിന്തിരിഞ്ഞ് വളരെ ശക്തിയോടുക്കുടി അവനെ ആക്രമിക്കുന്നതിനു ഭാവിച്ചു. ശ്രാവു് പിന്തിരിഞ്ഞ്തിനിടയ്ക്ക് ബാലൻ അതിന്റെ ദേഹത്തിൽ അനേകം മുറിവുകൾ ഏല്പിച്ചു. എന്നാൽ അതിനെ കൊല്ലത്തക്കവണ്ണം മുറിപ്പെടുത്തുന്നതിന് അവനു കഴിഞ്ഞില്ല. അവൻ തന്റെ എതിരാളിയെ ഉപേക്ഷിച്ചിട്ട് കപ്പലിൽ കയറുവാൻ ശ്രമിച്ചു. കപ്പൽക്കാർ അച്ഛനും മകനും പിടിച്ചുകയറുന്നതിന് ഓരോ വട്ടങ്ങൾ ഇട്ടുകൊടുത്തു. രണ്ടു പേർക്കും അവയിൽ പിടികിട്ടി. ബാലൻ അവന്റെ കയറിൽ പിടിച്ചപ്പോഴേക്കും ശ്രാവു് പാഞ്ഞുചെന്നു അവന്റെ ശരീരത്തിൽ പകുതി വായിലാക്കിക്കളഞ്ഞു. അപ്പോൾ തന്നെ അവന്റെ ജീവൻ അവസാനിക്കുകയും ചെയ്തു. അവൻ കാണിച്ച പരാക്രമവും പിതൃസ്നേഹവും എത്രയോ പ്രശംസനീയമാകുന്നു.

൨൫. ഒരു രാജാവിന്റെ പ്രജാവാത്സല്യം.

"ഡാന്യൂബു്" എന്ന നദിയുടെ തീരത്തു "വിയന്നാ" എന്നു പേരുള്ള ഒരു വലിയ പട്ടണം ഉണ്ട്. ഒരിക്കൽ ഈ നദിയിൽ ഉണ്ടായ വെള്ളപ്പൊക്കം നിമിത്തം പ്രസ്തുതപട്ടണത്തിന്റെ എതിർക്കരയിലുള്ള ഗ്രാമത്തിലെ ജനങ്ങളുടെ വസ്തുക്കൾ എല്ലാം നശിച്ചുപോയി. അതിന്റെ ഫലമായി അവിടെ ഒരു ക്ഷാമമുണ്ടായി. ആളുകൾക്ക് ഭക്ഷണസാധനങ്ങൾ ഇല്ലാതായി. അവിടെനിന്നു് വിയന്നാ പട്ടണത്തിലേക്ക് കടക്കുന്നതിനുള്ള പാലവും ആ വെള്ളപ്പൊക്കത്തിനോടെ പൊളിഞ്ഞുപോയി. നദിയിൽ വളരെ വലുതായ മഞ്ഞുകട്ട്കൾ ഒഴുകിക്കൊണ്ടിരുന്നതിനാൽ വള്ളത്തിൽ അക്കരെ ഇക്കരെ കടക്കുന്നതും അപായകരമായിരുന്നു. ക്ഷാമബാധിത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/37&oldid=172323" എന്ന താളിൽനിന്ന് ശേഖരിച്ചത്