ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രായ ജനങ്ങളിൽ അവരുടെ രാജാവിനു അനുകമ്പ ഉണ്ടായി. അദ്ദേഹത്തിന്റെ രാജധാനി "വീയന്നാ" യിലായിരുന്നു. അദ്ദേഹം അവർക്ക് അയ്ച്ചുകൊടുക്കുന്നതിന് ഏതാനും തോണികളിൽ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിറച്ചു. എന്നാൽ അപ്പോൾ മറുകരയിലേ തോണികൾ കൊണ്ടുപോകുന്നതിന് ആർക്കും ധൈർയ്യമൂണ്ടായില്ല. അപ്പോൾ രാജാവു " എന്നെപ്രതി തങ്ങളുടേ സർവസ്വവും ഉപേക്ഷിക്കുന്നവരെ രക്ഷിക്കുന്നതിൽ ഞാൻ വിമുഖനാണെന്നുള്ള ദുഷ്കീർത്തി എനിക്കുണ്ടായികൂടാ". എന്നു പറഞ്ഞു ഒരു കഴുക്കോലുമായി തോണികളിൽ ഒന്നിൽ കയറി. അതു കണ്ടപ്പോൾ മറ്റുള്ളവർക്കും ഒരു ഉണർവു് ഉണ്ടായി. അവർ എല്ലാവരും അദ്ദേഹത്തിന്റെകൂടെ തോണികളിൽ കയറി മറുകരയിലേക്ക്കു പോയി. ആപത്തൊന്നുകൂടാതെ അവർ ഉദ്ദിഷ്ട സ്ഥലത്തു ചെന്നടുത്തു. കൂടെക്കൊണ്ടുപോയിരുന്ന തീറ്റിസ്സാമാനങ്ങൾ എല്ലാം അവർ ഗ്രാമവാസികൾക്കു് കൊടുത്തു. പ്രജാക്ഷേമത്തിന്നു വേണ്ടി തന്റെ ജീവനെകൂടി നിസ്സാരമായി ഗണിച്ച അദ്ദേഹത്തിനോടു് ആ ഗ്രാമക്കാർക്ക് ഉണ്ടായിരുന്ന ഭക്തി പൂർവ്വാധികം വർദ്ധിച്ചു.


൨൬. കണിശമായന്യായം നടത്തൽ.

തുർക്കിരാജ്യത്തെ ഒരു ചെറുതരം കച്ചവടകാരന് ഒരു പുത്രനുണ്ടായിരുന്നു. അവൻ ചെറുപ്പത്തിൽ ദുർമ്മാഗ്ഗി ആയി നടക്കാതെ ശരിയായി പള്ളിക്കൂടത്തിൽ പോയി പഠിച്ചുവന്നു. പള്ളികൂടം വിട്ടപ്പോൾ അവന് ഒരു താഴ്ന്നതരം മജിസ്രേട്ടുദ്യോഗം കിട്ടി. കൂടകൂടെ അവിടത്തെ ചന്തസ്ഥലങ്ങളിൽ പോയി ചില്ലറ കച്ചവട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/38&oldid=172324" എന്ന താളിൽനിന്ന് ശേഖരിച്ചത്