ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാരുടെ അളവുപാത്രങ്ങളും കുട്ടികളും പരിശോധിക്കുക അയാളുടെ ഒരു ജോലി ആയിരുന്നു. അയാൾ ഒരു ദിവസം ഏതാനും അനുചരന്മാരോടുകൂടി ചന്തയിൽ പോയി ഓരോ പീടികകളിലും കയറി തന്റെ ജോലി ചെയ്‌വാൻ തുടങ്ങി. അയാളുടെ അച്ഛനായ വ്യാപാരി ഉപയോഗിച്ചുവന്ന അളവുപാത്രങ്ങളും കുട്ടികളും ശരിയായിട്ടുള്ളവയല്ലെന്നു് അയൽക്കാർക്കു് അറിയാമായിരുന്നു. അവയെ ഒളിച്ചുവച്ച് തല്ക്കാലത്തേങ്കിലും ഒത്ത അളവുകളും തൂക്കങ്ങളും ഉപയോഗിക്കണമെന്ന് അവർ അയാളോട് ഗുണദോഷിച്ചു. കച്ചവടക്കാരൻ അത് അത്ര വകവചൣഅ. തന്റെ മകൻ തന്നെ അപ്മാനിക്കയില്ലെന്നായിരുന്നു അയാളുടെ ഉത്തമവിശ്വാസം. അച്ഛന്റെ കള്ളങ്ങളേ പറ്റി മകന് നല്ല ബോധമുണ്ടായിരുന്നു. മറ്റുള്ളവർക്കുകൂടി ഒരു പാഠമായിരിക്കത്തക്കവണ്ണം അയാളുടെ നീതി വിരുദ്ധമായ വ്യാപാരത്തെ വെളിപ്പെടുത്തുകയും, അയാളെ കഠിനമായി ശിക്ഷിക്കുകയും, ചെയ്യണമെന്ന് ആ ഉദ്യോഗസ്ഥൻ മുമ്പേ തന്നെ കരുതിയിട്ടുണ്ടായിരുന്നു. മജിസ്രേട്ട് ഓരോ പീടികകൾ സന്ദർശിച്ച കൂട്ടത്തിൽ മേല്പടി കച്ചവടക്കാരന്റെ വാണിഭശാലയുടെ മുമ്പിൽ എത്തി. അവിടത്തെ അളവുപാത്രങ്ങളും കുട്ടികളും പരിശോധനക്ക് എടുക്കുവാൻ വരുതികൊടുത്തു. കച്ചവക്കാരൻ കേവലം ഒരു പുഞ്ചിരികൊണ്ടു് കാർയ്യം കഴിച്ചുകൂട്ടുവാൻ ശ്രമിച്ചുനോക്കി. എന്നാൽ പീടികയ്ക്കുള്ളീൽ കയറി പരിശോധിക്കേണ്ട സാമാനങ്ങൾ എടുക്കുന്നതിനു ഉദ്യോഗസ്ഥൻ, തന്റെകൂടെ ഉണ്ടായിരുന്നവരോടു്, ആജ്ഞാപിച്ചു. അവർ തദനുസരണം ഉടനെ പ്രവർത്തിച്ചു. വളരെ കണിശമായി പരിശോധിച്ചശേഷം ആ പാത്രങ്ങളും കുട്ടികളും പരസ്യമായി നശിപ്പിക്കപ്പെട്ടു.

തന്റെ പുത്രന്റെ അവിചാരിതമായ കണിശനടപടി കണ്ടപ്പോൾ കച്ചവടക്കാരൻ സ്തബധനായി നിന്നുപോയി. തനിക്ക് കൂടുതൽ ശിക്ഷ ഉണ്ടാകയൢഎന്നായിരുന്നു അയാളുടെ വിചാരം. എ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/39&oldid=172325" എന്ന താളിൽനിന്ന് ശേഖരിച്ചത്