ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ വിവരം അറിഞ്ഞു വളരെ സന്തോഷിച്ചു അദ്ദേഹത്തിനു് ഉദ്യോഗത്തിൽ നല്ല കയറ്റം കൊടുത്തു.

൨൭. നീഗ്രോജാതിക്കാരനായ ഒരു അടിമ.


കുറെ വർഷങ്ങൾക്കുമുമ്പുവരെ, പരിഷ്കാര‌മില്ലാത്തവരും മൃഗപ്രായന്മാരും ആയ ആളുകളെ തോട്ടങ്ങളിൽ വേലചെയുന്നതിനായും മറ്റും പണമുള്ളവർ വിലക്കു വാങ്ങിച്ചുവന്നു. ഇങ്ങനെ വില്ക്കപ്പെടുന്നവരെ "അടിമകൾ" എന്നു പറയുന്നു. ആഫ്റിക്കാഖണ്ഡത്തിലുള്ള "നീഗ്രോ" മുതലായ അപ്രിഷ്കൃതജാതിക്കാരുടെ ഇടയിൽ ഒരിടയ്ക്കു അടിമവ്യാപാരം ധാരാളമുണ്ടായിരുന്നു. ഒരിക്കൽ ഒരു തോട്ടമുടമസ്ഥനു് പത്തിരുപതു അടിമകളെ വാങ്ങിക്കേണ്ട ആവശ്യം നേരിട്ടു. അയാൾ നീഗ്രോജാതിക്കാരനായ ഒരു ഭൃത്യനുമായി ഒരു അടിമ വ്യാപാരസ്ഥലത്തുപോയി. ദേഹശക്തിയും വേലക്കു ശേഷിയുള്ള അടിമകളെ തിരഞ്ഞെടുക്കാൻ യജമാനൻ ഭൃത്യനു കല്പന കൊടുത്തു. അവൻ ഓരോരുത്തരെ നോക്കിയ കൂട്ടത്തിൽ ക്ഷീണിച്ച ഒരു വൃദ്ധനെ സൂക്ഷിച്ചുനോക്കി; എന്നിട്ടു പറഞ്ഞു:-"യജമാനനേ! നമുക്ക് വാങ്ങിക്കേണ്ടതിൽ ഒന്ന് ഇവനായിരിക്കട്ടെ".

തോട്ടക്കാരൻ :- "ഈ കിഴവനെ വാങ്ങിച്ചിട്ടു് എന്തു പ്രയോജനമാണുള്ളത്? അവനെ വേണ്ടാ"

ഭൃത്യൻ:- "അങ്ങനെ അല്ല. ഇവനെ നമുക്കു വാങ്ങികണം."

ഇരുപതുപേരെ വാങ്ങിക്കാമെങ്കിൽ അവനെ വിലകൂടാതെ കൊടുക്കാമെന്നു് കച്ചവടക്കാരൻ പറഞ്ഞു. അവർ അവനേയും വേറേ ഇരുപതു അടിമകളേയും വാങ്ങിച്ചുകൊണ്ടു അവരുടെ തോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/41&oldid=172328" എന്ന താളിൽനിന്ന് ശേഖരിച്ചത്