ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടത്തിലേക്കു മടങ്ങി. ഭൃത്യൻ, ജരയും നരയും നിറഞ്ഞു് കുഴിയിലേക്ക് കാലു നീട്ടിയിരുന്ന ആ നീഗോയെ കൂടെ താമസിപ്പിച്ചു് അത്യന്തം സ്നേഹപൂർവ്വം ശുശ്രൂഷിക്കാൻ തുടങ്ങി. തന്റെ ഭൃത്യന്റെ പതിവില്ലാത്ത ദയാശീലം കണ്ടപ്പോൾ തോട്ടക്കാരന് വളരെ ആശ്ചർയ്യം തോന്നി. അയാൾ അവനോടു ചോദിച്ചു:- "ഇവൻ നിന്റെ അച്ഛനാണോ?

ഭൃത്യൻ:- "യജമാനനേ! ഇവൻ എന്റെ അച്ഛനല്ല."

തോട്ട:- "പിന്നെ, നിന്റെ ജ്യേഷ്ഠനാണോ?

ഭൃത്യൻ:- "അതുമല്ല".

തോട്ട:- "എന്നാൽ, അമ്മയുടേയോ, അച്ഛന്റേയോ കൂടപിറപ്പോ, മറ്റോ ആണോ?"

ഭൃത്യൻ:- "ഇവനും ഞാനുമായി യാതൊരു ചാർച്ചയുമില്ല."

തോട്ട:- "പിന്നെ എന്തിനാണു് ഇവനെ ശുശ്രൂഷിക്കുന്നതിൽ നീ ഇത്ര വളരെ താല്പർയ്യം കാണിക്കുന്നത്?"

ഭൃത്യൻ:- "ഇവൻ എന്റെ ശത്രുവാണ്. എന്നെ പണ്ടു അടിമക്കച്ചവടക്കാരെനു വിറ്റതു ഇവനാണ്. "നിന്റെ ശത്രുവിനു്, വിശക്കുമ്പോൾ ഭക്ഷണവും, ദാഹിക്കുമ്പോൾ വെള്ളവും, കൊടുക്കുക" എന്നാണ് ഞാൻ പഠിച്ചിരിക്കുന്നതു്.


൨൮. ബാലനും തസ്കരന്മാരും


പണ്ടൊരിക്കൽ "പേർസ്യാ' രാജ്യത്തു് ഒരു സ്ത്രീയും അവരുടെ പുത്രനും താമസിച്ചിരുന്നു. സ്ത്രീ ഒരു ദിവസം തന്റെ മകനെ അടുക്കൽ വിളിച്ചു് അവന്റെ കൈയ്യിൽ നാല്പതു വെള്ളീനാണയങ്ങൾ കൊടുത്തിട്ടു് "മകനേ! നീ എവിടെയെങ്കിലും പോയി ഈ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/42&oldid=172329" എന്ന താളിൽനിന്ന് ശേഖരിച്ചത്