ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഖ്യകൊണ്ടു് കാലക്ഷേപം ചെയ്തുകൊള്ളണം. എന്നാൽ നീ യാതൊരു സംഗതിവശാലും കള്ളം പറയരുതു്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ" എന്നു പറഞ്ഞു. തന്റെ അമ്മകൊടുത്ത നാണയങ്ങൾ വാങ്ങിക്കൊണ്ടു് ബാലൻ ചില കൂട്ടുരോടുകൂടി യാത്രതിരിച്ചു. കുറെ വഴി പോയപ്പോൾ അവരെ ഏതാനും തസ്കരന്മാർ ആക്രമിച്ചു. "എടാ കൊച്ചനെ! നിന്റെ കൈവശം എത്ര പണമുണ്ട്? എന്നു് കവർച്ചക്കാരിൽ ഒരുവൻ ആ ബാലനോടു ചോദിച്ചു. തന്റെ കുപ്പായക്കീശയിൽ നാല്പതു വെള്ളി നാണയങ്ങൾ കിടപ്പുണ്ടെന്നു അവൻ ഉത്തരം പറഞ്ഞു. അവൻ വൃഥാ കളി പറയുകയാണെന്നു് വിചാരിച്ചു മറ്റവൻ ചിരിച്ചതേയുള്ളു. വേറൊരുവൻ അതേ ചോദ്യം ചെയ്തു. ബാലൻ മുമ്പോലെ തന്നെ ഉത്തരം പറഞ്ഞു. ഒടുവിൽ കവർച്ചക്കാരിൽ പ്രമാണി അവനെ വിളിച്ചു."എടാ, നിന്റെ പക്കൽ എത്ര പണമുണ്ടു? എന്നു ചോദിച്ചു. "എന്റെ കൈവശം നാല്പതു വള്ളിനാണയങ്ങൾ ഉണ്ടെന്നു് ഞാൻ നേരത്തെതന്നെ നിങ്ങളുടെ കൂട്ടത്തിൽ രണ്ടുപേരോടു് പറഞ്ഞല്ലോ" എന്ന് അവൻ മറുപടി പറഞ്ഞു. അവർ അവന്റെ കീശ പരിശോധിച്ചു. അവൻ പറഞ്ഞതു് സത്യമാണെന്നു് അവർക്കു മനസ്സിലായി.

പ്രമാണി:- "നീ എന്താണിങ്ങനെ സത്യം പറഞ്ഞതു്?

ബാലൻ:- "ഞാൻ ഒരിക്കലും കള്ളം പറകയില്ലെന്നു് എന്റെ അമ്മയോടു് പ്രതിജ്ഞചെയ്തിട്ടുണ്ട്. അവരെ വഞ്ചിക്കുന്നതു് എനിക്ക് സങ്കടമാണ്".

പ്രമാണി:- "കുഞ്ഞേ! നീ ഇത്ര ചെറ്പ്പമായിരുന്നിട്ടും നിന്റെ അമ്മയോടുള്ള ചുമതലയെപറ്റി നിനക്കു് വിചാരമുണ്ടല്ലൊ. എന്നാൽ എനിക്കു പ്രായം കുറെ ആയി. എന്നിട്ടും എനിക്ക് ദൈവത്തിനോടുള്ള ചുമതലയെക്കുറിച്ചു് ഞാൻ ചിന്തിച്ചതേയില്ല. അതുകൊണ്ടു് ഞാൻ പശ്ചാത്തപിക്കുന്നു."




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/43&oldid=172330" എന്ന താളിൽനിന്ന് ശേഖരിച്ചത്