ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറ്റുള്ള കവർച്ചക്കാർക്കും തങ്ങളുടേ പ്രമാണിയുടെ നടപടി കണ്ടപ്പോൾ സന്മാർഗ്ഗബോധമുണ്ടായി. "തെറ്റുകൾ പ്രവർത്തിക്കുന്നതിൽ നിങ്ങൾ ഞാങ്ങളുടെ നാഥാനാ‌കുന്നു. സന്മാർഗ്ഗത്തിലും അങ്ങനെതന്നെ ആയിരിക്കണം." എന്ന് അവർ പറഞ്ഞു. ആ തസ്കരന്മാർ അന്നുമുതൽ നല്ല നടത്തക്കാരായി കാലക്ഷേപം ചെയ്തു.

൨൯. ഗ്രേസ്ഡാർലിങ്ങു്

“ഇംഗ്ലണ്ടു്” രാജ്യത്തിന്റെ വടക്കുകിഴക്കേ തിരത്തിൽ ഏതാനും ചെറിയ ദ്വീപുകൾ ഉണ്ട്. അവ പാറകൾകൊണ്ടു് നിറഞ്ഞവയാകുന്നു.കപ്പൽ‌യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാകാതെ സഞ്ചരിക്കുന്നതിന് ആ ദ്വീപുകളീൽ ഒന്നിൽ ഒരു ദിപമാളിക സ്ഥാപിച്ചിട്ടുണ്ട്. കുറെക്കാലം മുമ്പു ഒരു വിളക്കുവയ്പുകാരനും അയാളുടെ മകൾ ഒരു ബാലികയും ആ മാളികയിൽ താമസിച്ചിരുന്നു. ഒരു രാത്രിയിൽ അവിടെ അതിഭയങ്കരമായ ഒരു കൊടുങ്കാറ്റുണ്ടായി. അപ്പോൾ ഒരു കപ്പൽ പാറകളിൽ ഒന്നിൽ തട്ടി ഉടഞ്ഞു. കപ്പലിന്റെ പിൻഭാഗം തകർന്നു തിരമാലകളിൽ അകപ്പെട്ട് അങ്ങുമിങ്ങുമായി ചിതറിപ്പോയി, മുൻഭാഗം‌മാത്രം ആ പാറയിൽ ഉറച്ചിരുന്നു. പ്രാണരക്ഷാർത്ഥം ഒമ്പതു് ആളുകൾ അതിനെ ആശ്രയിച്ചുകൊണ്ടിരുന്നു. അവരെക്കൂടാതെ കപ്പലിൽ ഉണ്ടായിരുന്നവർ സമുദ്രത്തിൽ താഴ്ന്നുപോയി. കഠിനമായ അലയടികൊണ്ടു അവർക്ക് ജീവരക്ഷ കിട്ടുന്നതും സംശയമായിരുന്നു. നേരം വെളുത്തു. പാറപ്പുറത്തുറച്ചിരുന്നു കപ്പലിന്റെ ശിഷ്ടത്തിനേയും അതിന്മേൽ പറ്റിപ്പിടിച്ചിരുന്ന ആളുകളേയും വിളക്കുകോളുത്തുന്നവൻ കണ്ടു. അപ്പോൾ കടൽ വളരെ ക്ഷോഭിച്ചിരുന്നതിനാൽ അവരെ രക്ഷിക്കാൻ പുറപ്പെടുന്നതിന് അയാൾക്ക് ഭയമായിരുന്നു. എന്നാൽ ആ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/44&oldid=172331" എന്ന താളിൽനിന്ന് ശേഖരിച്ചത്