ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആപത്തുകണ്ടുകൊണ്ടു് വൃഥാ പാർക്കുന്നതിനു് അയാളുടെ പുത്രി ഗ്രേസ്ഡാർലിങ്ങി" നു ധൈർയ്യം ഉണ്ടായില്ല. "അച്ഛാ! അവരെ രക്ഷിക്കുന്നതിനു് നാം കഴിയുന്നത്ര ശ്രമിക്കണം. ഞാനും കൂടെവരാം". എന്ന് അവൾ തന്റെ പിതാവിനോടു പറഞ്ഞു. അവളുടെ നിർബ്ബന്ധംകൊണ്ടു് അവർ ഒരു വലിയ തോണിയിൽ കയറി ആ പാറയിൽ അടുത്തു; അവിടെ പ്രാണഭയത്തോടുകൂടി ഇരുന്നിരുന്ന ഒമ്പതുപേരേയും തോണിയിൽ കയറി കരയിലിറക്കി. ആ പെൺകുട്ടിയുടെ ധൈർയ്യം സംസൃഷ്ടിസ്നേഹവും എല്ലാവരും അറിഞ്ഞു. ജനങ്ങൾ അവളെ വളരെ പുകൾത്തി. എന്നാൽ അതിൽ‌വച്ചു് അവൾക്ക് ഒട്ടും അഹംഭാവം ഉണ്ടായില്ല. തന്റെ ധർമ്മംചെയ്തു എന്നുമാത്രമേ അവൾ വിചാരിച്ചുള്ളു.

൩൦. ക്ഷമാശീലയായ ഒരു സ്ത്രീ.


ആഫ്റിക്കയിലുള്ള കാപ്പിരിജാതിക്കാരിൽ രണ്ടുകൂട്ടക്കാർ ഒരിക്കൽ അന്യോന്യം പിണങ്ങി വളരെക്കാലം കഠിനമായ യുദ്ധംചെയ്തുകൊണ്ടുരിന്നു. ഒരു കൂട്ടത്തിലെ പ്രമാണിയുടെ മകൾ ഒരു കുട്ടി ഒരു ദിവസം അവിടെ ഒരു ആറ്റുവക്കത്തു മീൻമുട്ടകൾ ശേഖരിച്ചുകൊണ്ടിരുന്നു. ആസ്ഥലം അവരുടെ ഗ്രാമത്തിൽ നിന്നു കുറെ അകലെ ആയിരുന്നു; വിശേഷിച്ചു് അവളുടെകൂടെ കൂട്ടർ ആരുമുണ്ടായിരുന്നില്ല. എങ്കിലും തന്നെ ഉപദ്രവിക്കുന്നതിന് അവിടെ ശത്രുക്കൾ ഉണ്ടായിരിക്കുമെന്ന് അവൾക്ക് തെല്ലും വിചാരമില്ലായിരുന്നു.എന്നാൽ, ശത്രുപക്ഷത്തിൽ ചേർന്ന ദുഷ്ടനായ ഒരു ഭടൻ ആ പ്രദേശങ്ങളിൽ ഒരു ചാരനായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അവൻ പ്രസ്തുതപെൺകുട്ടിയെ കണ്ടെത്തി; ലേശവും ദയയില്ലാതെ അവളെ ആക്രമിക്കുകയും അവളൂടെ രണ്ടുകൈകളും മണി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/45&oldid=172332" എന്ന താളിൽനിന്ന് ശേഖരിച്ചത്