ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബന്ധത്തിൽവച്ചു മുറിച്ചുകളയുകയും ചെയ്തു. അതികഠിനമായ വേദനനിമിത്തം ആ ബാലികകിടന്നു നിലവിളിച്ചതു കേട്ടിട്ടു് ആ ദുഷ്ടന് യാതൊരു കുലുക്കവുമുണ്ടായില്ല. അവൻ അവിടെനിന്ന് കടന്നേ കളഞ്ഞു. അമ്പമ്പോ!അവന്റെ ഹൃദയം എത്ര കഠിനമായിരിക്കുന്നു? മനുഷ്യരെ പിടിച്ചുതിന്നുന്ന കടുവാ മുതലായ ക്രൂരമൃഗങ്ങളും ആ കാപ്പിരിയുംതമ്മിൽപ്രകൃതിയിൽ എന്തുഭേദമാണുള്ളത്? അവൾളുറക്കെ കരയുന്നതുകേട്ടു് സ്വജനങ്ങൾ ഓടിഎത്തി. എന്നാൽ ആ ദ്രോഹിയെ പിടിക്കിട്ടിയില്ല. അവർ .അവളെ എടുത്തുകൊണ്ടുപോയി വേണ്ട ശുശ്രൂഷകൾ ചെയ്തു. മുറിവു് വേഗം കരിഞ്ഞു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന കാപ്പിരികൾ തമ്മിൽ കുറച്ചുകാലം കഴിഞ്ഞു് ഒരു സമാധാന ഉടമ്പടി ഉണ്ടായി. "യുദ്ധം ചെയ്തു തളർച്ച വരുമ്പോൾ ബുദ്ധിയിൽ നല്ല വിവേകമുദിക്കും" എന്നാണ് പഴമൊഴി. അങ്ങനെ ഇരിക്കെ അവരിൽ ഒരു കൂട്ടക്കാരുടെ ദേശത്തു കൃഷിപ്പിഴമൂലം വലിയ ക്ഷാമമുണ്ടായി; ജനങ്ങൾ മിക്കവാറും പട്ടിണികൊണ്ടു കാലം‌കഴിക്കേണ്ടതായിവന്നു. എന്നാൽ ആ സമയം മറ്റവരുടെ ദിക്കിൽ ഐശ്വർയത്തിനുകുറവുണ്ടായിരുന്നില്ല: നമ്മുടെ ദുഷ്ടബുദ്ധിയായ ഭടൻ ഭക്ഷണത്തിനു വകയൊന്നുമില്ലാഞ്ഞു് ഒരു ദിവസം ഐശ്വയ്യപൂർണ്ണമായിരുന്ന മറ്റേ ഗ്രാമത്തിലേക്ക് തെണ്ടാൻ പോയി. അവൻ അവിടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വീടീന്റെ നടയിൽ ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടു. "അമ്മേ! വിശപ്പും ദാഹവും സഹിക്കാൻ മേലാ' ഈ പിച്ചക്കാരനു വല്ലതും തരണേ" എന്ന് എത്രയും ദയനീയസ്വരത്തിൽ അവളോടു പറഞ്ഞു. അവനെ കണ്ടപ്പോൾതന്നെ ആൾ ആരാണാന്നു അവൾ അറിഞ്ഞു. ഒരു പാത്രത്തിൽകുറെ ചോറു കൊണ്ടു ചല്ല്ലുവാൻ ഒരു ഭൃത്യന് ആജ്ഞകൊടുത്തു. അനന്തരം അവൾ താൻ പുതച്ചിരുന്ന വസ്ത്രം മാറ്റി തന്റെ മുറികൈകൾ പുറത്തു കാണിച്ചു. ആ യചകൻ പണ്ടൊരിക്കൽ കൈകൾ വെട്ടിക്കളഞ്ഞ പെൺ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/46&oldid=172333" എന്ന താളിൽനിന്ന് ശേഖരിച്ചത്