ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുട്ടി അവൾതന്നെ ആയിരുന്നു. അവൾ ഭൃത്യനോറ്റു പറഞ്ഞു:- "ആ ഭക്ഷണസാധനം അതാ അവനു കൊടുക്കുക; അതു വാങ്ങിച്ചു തിന്നുന്നതിനുള്ള അർഹത അവനില്ല. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ കൈകൾ ഇങ്ങനെ കണ്ടിച്ചുകളഞ്ഞത് അവനാണ്. എന്നാൽ അവനോട് പ്രതികാരം ചെയ്യുവാൻ എനിക്ക് ആഗ്രഹമില്ല. അവനിപ്പോൾ തിന്നാൻ ഒന്നുമില്ല. പിന്നീടു് എന്നെങ്കിലും ഒരു യാചകനായി എന്റെ അടുക്കൽ വരാൻ സംഗതിയാകുമെന്ന് അവൻ ഒട്ടും വിചാരിച്ചില്ല. യാചകന് വളരെ ലജ്ജയുണ്ടായി. എങ്കിലും അവൾകൊടുത്ത അന്നം വാങ്ങിച്ചു് അവൻ ത്രുപ്തിയാംവണ്ണം കഴിച്ചു.


൩൧. ഒരു അമേരിക്കൻ ഇൻഡ്യനും

ഒരു ധ്വരയും


അമേരിക്കയിലെ ആദിമജനങ്ങളൂടെ ജാതിപ്പേർ "ഇൻഡ്യന്മാർ" എന്നാകുന്നു. അവർക്ക് പരിഷ്കാരം വളരെ കുറവാണ്. അവർ കാടുകളിൽ താമസിച്ചുവരുന്നു. പണ്ടൊരിക്കൽ അമ്മേരിക്കയി താമസിച്ചിരുന്നോ ഒരു "യൂറോപ്യൻ" ഒരു വൈകുന്നേരം അയാളുടെ വീട്ടു വാതുക്കൽ നില്ക്കുകയായിരുന്നു. അപ്പോൾ ഒരു "ഇൻഡ്യൻ" അതിലേ കടന്നുചെന്നു. വിശമ്പ്പും ദാഹവുകൊണ്ടു് അവൻ അത്യന്തം‌തളർന്നിരുന്നു. അവൻ ധ്വരയോടു് പറഞ്ഞു:- "യജമാനനേ തിന്നാൽ വല്ലതും കിട്ടിക്കണേ".

ധ്വര:- (തീരെ കരുണയില്ലാതെ "പോ, ഇവിടെ ഒന്നുമില്ല.

ഇൻഡ്യൻ:- "അയ്യോ ദാഹിക്കുന്നു; കുടിക്കുവാനെങ്കിലും തരണേ കുറച്ചു പച്ചവെള്ളമായാലും മതി."

ധ്വര:- "ഛീ, പട്ടീ! മറയത്തുപോ"

ഇൻഡ്യൻ കുറെ നേരം ധ്വരയുടെ മുഖത്തു് സൂക്ഷിച്ചു നോക്കിക്കൊണ്ട്നിന്നു; എന്നിട്ടു് അവിടെനിന്നു പോയി. അനന്തരം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/47&oldid=172334" എന്ന താളിൽനിന്ന് ശേഖരിച്ചത്