ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 4 _

‌മായി താൻ സമാധാനപ്പെടാമെന്നും, അതിനു് അവിടത്തെ ജനങ്ങളോടു് കുറെ പണം പിരിച്ചുകൊടുക്കണമെന്നും പറഞ്ഞു് ഇഗ്ലീഷുരാജാവു് ജാണിനെ തൽക്കാലത്തേക്കു മാത്രം ബന്ധനത്തിൽനിന്നു് വിട്ടു. ജാൺ സ്വരാജ്യത്തുചെന്നു് ഈ വിചാരം പ്രജകളെ അറിയിച്ചു. പണകൊടുക്കുന്നതിനു് അവർ സമ്മതിച്ചില്ല. ജാൺ, ഇഗ്ലണ്ടിലേക്കു് പിന്നെ പോകേണ്ടെന്നുകൂടി ഫ്റാൻസിലെ മന്ത്രിമാരിൽ ചിലർ അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ ജാൺ അവരുടെ ഉപദേശങ്ങൾ ലേശവും സ്വീകരിച്ചില്ല. "വിശ്വാസ്യതയും, സ്വാമിഭക്തിയും മറ്റെല്ലാവരിൽനിന്നുമറഞ്ഞാലും അവ രാജാക്കന്മാരുടെ ഹൃദയത്തിൽ സദാ ഉണ്ടായിരിക്കണം" എന്നു പറഞ്ഞു് അദ്ദേഹം ഉടനെ ഇഗ്ലണ്ടുരാജ്യത്തു് മടങ്ങി എത്തി വീണ്ടും ഒരു തടവുകാരനായി അവിടെ താമസിച്ചു. അധികകാലം കഴിയുന്നതിനു മുമ്പെ അവിടെ കിടന്നു് ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.

൩. ഒരു മൊന്ത വെള്ളം


പ്രസിദ്ധന്മാരായ ബ്രിട്ടീഷുകാരുടെ ഇടയിൽ പലകാലങ്ങളിലായി വളരെ മഹാന്മാർ ഉണ്ടായിട്ടുണ്ടു്. അത്തരക്കാരിൽ ഒരുവനായിരുന്നു "സർ. ഫിലിപ്പ് സിഡ്നി." അദ്ദേഹം ഒരു ധീരനായ യോദ്ധാവും, പണ്ഡിതനും ആയിരുന്നു. തന്റെ സത്സ്വഭാവവും, വിവേകവും കൊണ്ടു് 'സിഡ്നി' സകല ആളുകളുടേയും സന്തോഷത്തിനും, ബഹുമാനത്തിനും പാത്രമായിരുന്നു. അദ്ദേഹം അനേകയുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടു്. ഒരു യുദ്ധത്തിൽ, അദ്ദേഹം കയറിയിരുന്ന കുതിര ശത്രുക്കളുടെ വെടി ഏറ്റു മരിച്ചു. ഉടനെ അദ്ദേഹം വേറെ ഒരു കുതിരപ്പുറത്തുകയറി വീണ്ടും തന്റെ ജോലി ചെയ്യുന്നതിനാരംഭിച്ചു. ആ മൃഗത്തിനേയും ശത്രുക്കൾ വധിച്ചു. മൂന്നാമതു് ഒരു കുതിരമേൽ കയറുവാൻ ഭാവിച്ചപ്പോൾ ഒരു വെടിയുണ്ടകൊണ്ടു്






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/6&oldid=172338" എന്ന താളിൽനിന്ന് ശേഖരിച്ചത്