ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 6 _

‌കാരനെ കണ്ടുവശായി. സ്പെയിൻകാരൻ കാർയ്യമെല്ലാം മറ്റെയാളെ ധരിപ്പിച്ചിട്ടു് തനിക്കു് അഭയം നൽകണമെന്നു് അപേക്ഷിച്ചു. തങ്ങളോടൊന്നിച്ചിരുന്നു് ഒരിക്കലെങ്കിലും ഭക്ഷണം കഴിച്ചിട്ടുള്ളവരെ രക്ഷിക്കുക മൂർ വർഗ്ഗക്കാരുടെ പതിവായിരുന്നു. സ്പെയിൻകാരന്റെ രക്ഷയെപ്പറ്റി അയാക്കുഉറപ്പുകൊടുക്കുന്നതിനായി തോട്ടത്തിന്റെ ഉടമസ്ഥൻ അയാളോടൊന്നിച്ചിരുന്നു് അല്പം ഭക്ഷണം കഴിക്കുകയും അയാളെ തന്റെ അറയ്ക്കുള്ളിൽ ഒളിച്ചിരുത്തുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോൾ ആ വീട്ടിന്റെ നടയിൽ ഒരു അരവം കേൾക്കാറായി. ആളുകൾ വളരെ കൂടിയിരുന്നു. മൂന്നു നാലുപേർ കൂടി ഒരു യുവാവിന്റെ മൃതശരീരം എടുത്തു് വീട്ടുടമസ്ഥന്റെ അടുക്കൽ കൊണ്ടുചെന്നു. മരിച്ചുപോയ യുവാവു് അയാളുടെ പുത്രനായിരുന്നു. തന്റെ പുത്രനെക്കൊന്നതു് അല്പം മുമ്പെ താൻ അഭയം കൊടുത്ത സ്പെയിൻകാരനാണെന്നു് അയാൾക്കു മനസ്സിലായി. എന്നിട്ടും അയാൾ സത്യത്തെ ലംഘിച്ചില്ല. ആരോടും യാതൊന്നും സംസാരിക്കാതെ അന്നു രാത്രിയായപ്പോൾ അയാൾ സ്പെയിൻകാരന്റെ അടുത്തുചെന്നു് ഇപ്രകാരം പറഞ്ഞു:- "നീ കൊലപ്പെടുത്തിയ ആൾ എന്റെ പുത്രനാകുന്നു. നിന്നോടു് പ്രതികാരം ചെയ്യേണ്ടതാണു്. എന്നാൽ നീ എന്നോടൊന്നിച്ചു് ഭക്ഷണം കഴിച്ചുപോയതിനാൽ എന്റെ വാക്കിനെ പാലിക്കുവാൻ ഞാൻ ചുമതലക്കാരനാകുന്നു. ഇതാ ഈ നല്ല കുതിരമേൽ കയറി ഈ രാത്രികൊണ്ടു് കഴിയുന്നിടത്തോളം ദൂരെ പോയി രക്ഷ നേടിക്കൊള്ളണം." സ്പെയിൻകാരൻ ഉടനെതന്നെ അപ്രകാരം ചെയ്തു.

൫. ഒരു വൈദ്യനും മഹാമാരിയും.


ഒരു പട്ടണത്തിൽ കുറേക്കാലം മുമ്പു് വളരെ കഠിനമായ ഒരു മഹാമാരി വ്യാപിച്ചു. അതിന്റെ ആക്രമണങ്ങൾ അതി കലശ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/8&oldid=172340" എന്ന താളിൽനിന്ന് ശേഖരിച്ചത്