ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 7 _

‌ലായിരുന്നു. ഓരോരുത്തനും സ്വരക്ഷയെ മാത്രം കരുതി പ്രവർത്തിക്കേണ്ടിവന്നു. അവിടത്തെ ജനങ്ങളിൽ വളരെ പേർ രോഗം പിടിച്ചു മരിച്ചു. ചിലരെല്ലാം അവിടം വിട്ടു് ഓടിപ്പോയി. ദിനംപ്രതി അവിടെ ഒട്ടു വളരെ മരണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പ്രസ്തുതരോഗത്തിനു് ശരിയായി പറ്റുന്ന പ്രതിവിധി ആർക്കും അറിയാമായിരുന്നില്ല. അതേപ്പറ്റി ആലോചിക്കുന്നതിനായി അവിടത്തെ വൈദ്യന്മാർ എല്ലാവരും ഒരിടത്തുകൂടി. ദീനംപിടിച്ചുമരിച്ച ഏതെങ്കിലും ഒരാളുടെ ശരീരം കീറി ചില പരിശോധനകൾ നടത്തണമെന്നു് അവർ നിശ്ചയിച്ചു. എന്നാൽ, ശവം കീമന്നആൾ രോഗം ബാധിച്ചു് ഉടനടി മരിക്കുമെന്നുള്ളതു് നിശ്ചയമായിരുന്നു. അത്യന്തം അപകടകരമായ ആ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനു് ഭയപ്പെട്ടു് എല്ലാവരും മൌനമായിരുന്നു. ഉടനെ "ഗയേൺ" എന്നു പേരായ ഒരു വൈദ്യൻ എഴുനേറ്റ് വളരെ ധീരതയോടേ പറഞ്ഞു. "അങ്ങനെതന്നെ. എന്റെ നാട്ടുകാരുടെ രക്ഷക്കായി മരിക്കുന്നതിനു് ഞാൻ സന്നദ്ധനാകുന്നു. നാളെ സൂർയ്യോദയത്തിൽ ഒരു ശവം കീടി പരിശോധിച്ചു് വേണ്ട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഭാരം ഞാൻ ഏല്ക്കുന്നു." അടുത്തദിവസം രാവിലെ അയാൾ ഒരു രോഗിയുടെ മൃതശരീരം കീടി പരിശോധിച്ചു് ആവശ്യപ്പെട്ട അറിവുകൾ തന്റെ കൂട്ടുകാർക്കു് കൊടുത്തു. അതു കഴിഞ്ഞു് ഒരു ദിവസം തികച്ചു് അയാൾ ജീവിച്ചിരുന്നുമില്ല.

൬. ചീനരാജ്യത്തെ ഒരു ചക്രവർത്തി.


ചീനരാജ്യത്തു് "കാങ്ങ് ഹി" എന്നു പേരായി ഒരു ചക്രവർത്തി ഉണ്ടായിരുന്നു. അദ്ദേഹത്തിനു് വളരെ ചെറുപ്പത്തിലെ രാജ്യഭരണം കിട്ടി. "കാങ്ങ്ഹി" നീതി നടത്തുന്നതിൽ വളരെ നി

2*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/9&oldid=172341" എന്ന താളിൽനിന്ന് ശേഖരിച്ചത്