ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൭


ദേവയാനി--എന്നാലതു പോട്ടെ. വേറെയും കാരണങ്ങളുണ്ട്.

ശുക്രൻ-- കേൾക്കട്ടെ.

ദേവയാനി--

                  കെട്ടുന്നൂ കനകം തനിച്ചു പണിചെ-
                              യ്യിച്ചുള്ള ഭൂഷാദിയേ-
                  കിട്ടുന്നോ നവരത്നമാല മുതലാ-
                              യുള്ളോരു പണ്ടങ്ങൾ മേ
                  ഒട്ടും നല്ലതരത്തിലില്ല മുറിയും
                              മുണ്ടും നിനച്ചീടുകിൽ-
                  പ്പട്ടുണ്ടോ പതിവായുടുക്കുവതിന-
                             പ്പീതാംബരാദ്യങ്ങളും.                       ൧൨

ശുക്രൻ-- ഇതു തന്നെയാണോ?

ദേവയാനി--ഇതു മാത്രമല്ല,

                  ചൊല്ലാറുള്ളതഹോ മറന്നനിലയോ
                             മാണിക്യരത്നം പതി-
                  ച്ചല്ലാതാഭരണങ്ങളേതുവകയും
                             ശർമ്മിഷ്ഠ തൊട്ടീടുമോ?
                  എല്ലാ നേരവുമായിരം സഖികളോ-
                             ടൊത്താണു ലാത്താറുമെ-
                  ന്നെല്ലാമവൾ തന്നവസ്ഥയൊരുനാ-
                             ളച്ഛൻ കഥിച്ചീലയോ?                    ൧൩
            താവും പ്രമോദമൊടു ഞാൻ പതിവായ് കുളിപ്പാൻ
            പോവുമ്പൊഴും ബത വരുമ്പൊഴുമാരു കൂടെ?

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/14&oldid=172347" എന്ന താളിൽനിന്ന് ശേഖരിച്ചത്