ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ യയാതിചരിതം


ശുക്രൻ--

          വേണ്ടുന്നനേരമിവർ തേരു വലിച്ചു കൊണ്ടു
          മണ്ടുന്നു മന്നവനു യാത്രയിലാത്തവേഗം
          ഉണ്ടുത്തമക്രതുവിനും ചിലതങ്ങിവറ്റെ
          ക്കൊണ്ടുള്ള ശത്രുജയസിദ്ധിയുമിദ്ധരായാം.            ൧൮

അസുരരാജാവിന്റെ 0ര0കുതിരകൾക്ക് ആകാശയാനം കൂടി അറിയാം. (ചൂണ്ടിക്കാണിച്ചിട്ട്)ഇതാണ് രഥം.

ദേവയാനി--ഇതു വിശെഷം തന്നെ. കൌതുകസാധനങ്ങൾ പലതും ഇന്നു കാണ്മാൻ സംഗതിയാകുമെന്നു തോന്നുന്നു.

നിപുണകൻ--എന്നാൽ എഴുന്നെള്ളി കയറുകയല്ലേ? (ശുക്രൻ ദേവയാനിയെ കരേറ്റി താനും രഥാരോഹണം നടിക്കുന്നു.)

നിപുണകൻ--വിടകൊണ്ടു തെളിക്കട്ടെ?

ശുക്രൻ--അങ്ങിനെ തന്നെ. (നിപുണകൻ അശ്വതാഡനം നടിക്കുന്നു)

ശുക്രൻ--(രഥവേഗം നടിച്ച്)

         കണ്ടീലയോ ജവനവാജികൾ ചേൎന്നു കൊണ്ടു--
         മണ്ടീടുമീ രഥവരത്തിനെഴുന്ന വേഗം
         കണ്ടോരകന്ന ഗിരിപംക്തികളാശു കാണ്മ-
         തുണ്ടോ വനാദ്രികൾ തിരിച്ചറിയുന്നതുണ്ടോ?          ൧൯

ദേവയാനി--

         ചിത്രം രഥത്തിനുടെ ശീഘ്രതഹേതുവാലെൻ
         ഗാത്രം സമസ്തമിളകീടണമെന്നിരിക്കേ

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/19&oldid=172352" എന്ന താളിൽനിന്ന് ശേഖരിച്ചത്