ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമങ്കം
൨൭



കൂപത്തിലക്കുടിലമാനസ രാജപുത്രി

കോപത്തോടെന്റെ മകളെബ്ബത! തള്ളിവിട്ടു;

താപത്തിലാണ്ടെഴുമവൾക്കു ഭവാനണഞ്ഞി-

ട്ടാപത്തു തീൎത്തതിനു നന്ദി പറഞ്ഞിടുന്നേൻ"

൧൬


രണ്ടാമൻ--ഇങ്ങിനെ കൂടി കല്പിക്കുന്നു.

"അന്യപുരുഷർ തൊടാതെയുള്ളൊരെൻ

കന്യതന്റെ കരതാരിനെബ്ഭവാൻ

ധന്യശീല! പിടിപ്പെട്ടകാരണാ-

ലന്യഭാൎയ്യയിവളാകയില്ലിനി.

൧൭


ഒന്നാമൻ--ഇത് അങ്ങേക്കു വലിയ അഭ്യുദയകാരണമായിത്തീരും. എന്തെന്നാൽ,

ഭുവി പുകൾപെടുമോരോ യാഗമൂലം സുരന്മാ--

രവികലമഖിലം നിൻപാട്ടിയിട്ടിരിപ്പൂ,

കവിയുടെ മകൾ പിന്നെക്കാന്തയായ്കൂടിവന്നാൽ

സവിനയമസുരന്മാരൊക്കെയും കാക്കലല്ലോ.

൧൮


രാജാവ്-- (വിദൂഷകനോടു-സ്വകാര്യം) എന്താണതിനു മറുവടി പറയേണ്ടത്?

വിദൂഷകൻ--(സ്വകാര്യം)തകരാറൊന്നും പറയേണ്ട. പിന്നെ ഭാരമായിത്തീരും.

രാജാവ്--(ഋഷിമാരോട്) ഞാനിവിടുത്തെ കല്പനയെ നന്ദിപൂർവ്വം സ്വീകരിക്കുന്നു. എന്നാൽ ഇതൊരു മംഗളകാര്യമാകയാൽ പലരോടും ആലോചിക്കേണ്ടതും മ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/34&oldid=172369" എന്ന താളിൽനിന്ന് ശേഖരിച്ചത്