ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮
യയാതിചരിതം

റ്റുമുണ്ട്. അതിനാൽ നാളേ ആശ്രമത്തിങ്കലേക്കു വിവരം അറിയിച്ചുകൊള്ളാം.

ഋഷികൾ--എന്നാൽ ഇതു തന്നെ ഞങ്ങളവിടെ ചെന്ന് അറിയിക്കാം. ഇപ്പോൾ പോകട്ടെ.

രാജാവ്-- (തൊഴുതുകൊണ്ട്) അങ്ങിനെയാവട്ടെ. (രണ്ടാളും പോയി)

രാജാവ്--എന്റെ കഴുത്തു ഞാൻ തന്നെ കുടുക്കി.

വിദൂഷകൻ--ഇതിൽനിന്നു തോഴരെങ്ങിനെയാണ് ഒഴിയുന്നത്? പാണിഗ്രഹണം മുൻപുതന്നെ കഴിച്ചുവെച്ചിട്ടുണ്ടല്ലൊ.

രാജാവ്--അതൊന്നും സാരമില്ല. ഞാൻ ഈഭവിഷ്യത്തൊന്നും ആലോചിച്ചില്ലല്ലൊ. എന്താണിനി വേണ്ടത്? ഇന്തെന്നാലസാദ്ധ്യംതന്നെയാണ്.

വിദൂഷകൻ--എന്നാൽ ആ താടിക്കാരൻ പലതും ദുർഘടങ്ങളുണ്ടാക്കിവെക്കും. അതിനാൽ ഈ വിവാഹം നടത്തുകതന്നെ. പിന്നെ മറ്റെകാൎയ്യവും നിവൃത്തിയാക്കാം.

രാജാവ്--എന്റെ ആ വക ഭാരമൊക്കെ തന്റെ കൈക്കലാണ്. എന്തായിട്ടും എനിക്കതിനു മനസ്സു വരുന്നില്ല.

(അണിയറയിൽ--വൈതാളികൻ)

എന്നും മാനമുപാശ്രയിച്ചുദിതനാമെന്നാൽ ബലാലസ്കമി-

ക്കുന്നുണ്ടുഷ്ണമരീചി നിത്യമുദയം തേടി ജ്വലിക്കും വിഭോ!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/35&oldid=172370" എന്ന താളിൽനിന്ന് ശേഖരിച്ചത്