ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൩ ൧


                      (പ്രിയലേഖ പ്രവേശിച്ചു ചതുരികയെക്കണ്ടിട്ട് കെട്ടിപ്പിടിച്ച് കരയുന്നു)

ചതുരിക--മകളേ! കരയരുത്. നൊമ്മളെ ഈ നിലയിലാക്കിയത് ഈശ്വരനല്ലേ? അവിടുന്നു വിചാരി ച്ചാൽ ഇതിന്നൊരു മോചനമുണ്ടാവും. ഇങ്ങിനെ അനുഭവിപ്പാൻ തക്കവണ്ണം കല്പിച്ചുകൂട്ടീട്ടുള്ള പാപ ങ്ങളൊന്നും നൊമ്മൾ ചെയ്തിട്ടില്ലല്ലൊ. നിന്റെ വ്യസനം കണ്ടിട്ട് എന്റെ ഉള്ളിൽ തന്നെ ദു:ഖം അട ക്കുവാൻ സാധിക്കുന്നില്ല. അവിടേക്ക് ഒരു നേരവും സ്വൈരമില്ല. ഈ വിചാരംകൊണ്ടു വളരെ കഷ്ട ത്തിലായിരിക്കുന്നു. നൊമ്മടെ കുട്ടിത്തമ്പുരാട്ടിയുടെ വർത്തമാനങ്ങളെന്തെല്ലാമാണെന്നു ചോദിക്കു ന്നതിനേക്കാൾ ഊഹിക്കുകയായിരിക്കും ഭേദം. അല്ലേ? ഭർത്താവിനെങ്കിലും കുറച്ചു സ്നേഹമുണ്ടോ?

പ്രിയലേഖ--അദ്ദേഹത്തിന്റെ ഉള്ളിൽ കലശലായിട്ടുണ്ട്. പേടികൊണ്ട് പുറത്തു വിടുന്നില്ലെന്നു മാത്രമേയുള്ളൂ.

ചതുരിക--ഈസ്ഥിതിയെല്ലാം ആ അസത്ത് ദേവയാനി അറിയാതെ എങ്ങിനെ സൂക്ഷിച്ചുവരുന്നു?

പ്രിയലേഖ-- തമ്പുരാന്റെ നർമ്മസചിവനും വലിയ ബുദ്ധിമാനുമായ ഗോമുഖനെന്ന ആ ബ്രാഹ്മ ണന്റെ ഓരോ യുക്തികളെക്കൊണ്ട് അങ്ങിനെ കഴിഞ്ഞുവരുന്നു എന്നേ ഉള്ളൂ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/38&oldid=172373" എന്ന താളിൽനിന്ന് ശേഖരിച്ചത്