ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൪൩


              കെടുതിയേറിന നാരികൾ പെറ്റു വി-
              ട്ടിടുവതിങ്ങിനെ, യെന്തിതിലത്ഭുതം.?                  ൧൮

ദേവയാനി-ശരിതന്നെ. ഒടുവിലത്തേതോ?

ശർമ്മിഷ്ട- ‌ ചൊറി ചിരങ്ങു പിടിച്ചു ചടച്ചെഴും

              വെറിയനെന്നു ധരിക്കുക സത്യമായ്
              അറിക വയ്യിനിയോർക്കുകിലെത്രയെൻ
              ചെറിയ കുട്ടി സമർത്ഥനതായ് വരും.‌                  ൧൯     

ദേവയാനി-ശീലത്തിനൊത്ത കോലം. നിന്റെ അവസ്ഥക്കുള്ള മക്കളായി.

‌വിദൂഷകൻ-(രാജാവിനോടു സ്വകാര്യം) ദേവി കുമാരന്മാരുടെ വർണ്ണന ചെയ്തതൊക്കെ ദ്വയാർത്ഥമായിട്ടാണ്.‌

തുർവ്വശു-അമ്മേ! എനിക്കു പാക്കഞ്ഞിയും പലഹാരവും കാലമായില്ലേ? വല്ലാതെ വിശക്കുന്നു.

ദേവയാനി- എന്തു വിശപ്പാണിത്? ഇപ്പോൾ കഴിഞ്ഞു പോന്നതല്ലേ ഉള്ളൂ?

രാജാവ്- അവരാവശ്യപ്പെടുന്പോഴൊക്കെ കൊടുക്കരുതേ?‌

ദേവയാനി- എന്നാൽ ഞാൻ പോയി ഇവരുടെ ശാഠ്യം മാറ്റട്ടെ.

രാജാവ്- ഞാനും ഉദ്യാനവിഹാരവും മറ്റും കഴിക്കട്ടെ.

ദേവയാനി- ശർമ്മിഷ്ടേ! ഉണ്ണിയെ എടുക്ക്. (യദുവിന്റെ കൈ പിടിച്ചുംകൊണ്ടു ദേവയാനിയും തർവ്വശുവിനെ എടുത്തുകൊണ്ടു ശർമ്മിഷ്ടയും പോയി)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/50&oldid=172387" എന്ന താളിൽനിന്ന് ശേഖരിച്ചത്