ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാമഹിമശ്രീ

          കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെ
                                 അഭിപ്രായം
                                   ---------------
                                                           തിരുവനന്തപുരം
                                                                  4-12-13

തേലപ്പുറത്തു നാരായണൻ നമ്പിക്കു

കഴിഞ്ഞ നവംബർ 24-നു നിങ്ങൾ സാദരം അയച്ചുതന്ന 'യയാതിചരിതം' ഭാഷാനാടകം സന്തോഷപൂർവ്വം കൈപ്പറ്റി വായിച്ചു കഴിഞ്ഞിട്ടു കുറച്ചു ദിവസമായി എങ്കിലും ദേഹാ സ്വാസ്ഥ്യത്തിനാലും പല സംഗതികളാലും നിങ്ങൾക്കൊരു മറുപടി അയക്കുന്നതിനു സാധിക്കാത്തതിൽ വാസ്തവമായി വ്യസനിക്കുന്നു.ഈ കൃതിയെ 'കവനോദയ'ത്തിൽ വായിച്ച ഓർമ്മ എനിക്കു് ഇപ്പോഴും നിലനിൽക്ക തന്നെ ചെയ്യുന്നു. ദേവയാനിയേയും ശർമ്മിഷ്ഠയേയും സംബന്ധിച്ചുള്ള പ്രസിദ്ധമായ യായാതം ഉപാഖ്യാനം നാടകത്തിനു നല്ലവണ്ണം പറ്റിയ ഒരു ഇതിവൃത്തമാണു. അതിനേ ഇപ്രകാരം സരസമായുംഭംഗിയായും നാടകരൂപേണഘടിപ്പിക്കുന്നതിനു നമ്പിയെപ്പോലെയുള്ള വാസനാ കവികൾക്കല്ലാതെ സാധിക്കുന്നതല്ല. നിങ്ങൾ ബ്രിട്ടീഷ് മലയാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/6&oldid=172397" എന്ന താളിൽനിന്ന് ശേഖരിച്ചത്