ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൫൩


                  കാലോരോന്നസ്ഥിമാത്രം കരവുമതുവിധം
                                 കണ്ണു കാണില്ലതെല്ലാ-
                  മാലോചിച്ചാലമാന്തം; കണവനെയധുധാ
                                 കഷ്ടമേ കാൺകവയ്യേ.           ൧൪

ഇതുമാത്രമല്ല,

                  കേൾക്കുന്നില്ലൊരു വസ്തുവും ചെവികളിൽ-
                                  പ്പല്ലൊന്നുമില്ലാതെയാ-
                  മൂക്കും താടിയുമൊത്തുകൂടി മുടിതൊ-
                                  ട്ടാപാദമെല്ലാടവും
                  നോക്കുമ്പോളൊരു രോമവും കറുകറെ-
                                  ക്കാണുന്നതില്ലാകവേ                    
                  വാക്കും ഹാ! വഷളായ് വലഞ്ഞിതധുനാ
                                  വല്ലാതെയെൻ വല്ലഭൻ.              ൧൫

ശുക്രൻ-- ഇതിന്നു ഹേതു നീ തന്നെയല്ലേ?

                   പതി മറ്റൊരു നാരിയായ് മുദ്രാ
                   രതിചെയ്തെന്നതറിഞ്ഞുവെങ്കിലും
                   അതിനാലിതുപോലെ ദുഘടം
                   സതിമാരായവരാചരിക്കുമോ?                  ൧൬

ദേവയാനി--അതിനിപ്പറഞ്ഞിട്ടെന്താണു? ഭർത്താവവളിൽ വ്യഭിചരിച്ചതുമാത്രമാണെങ്കിൽ എനിക്കങ്ങിനെ ദ്വേഷ്യം വരില്ലായിരുന്നു. അവളുടെ കുട്ടികളുടെ തേജസ്സു കണ്ടിട്ടാണു സഹിക്കാൻ വയ്യാതായത്.

                                                                     9*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/60&oldid=172398" എന്ന താളിൽനിന്ന് ശേഖരിച്ചത്