ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൫൭


ന്നില്ല. ആരെ കണ്ടിട്ടാണു വർത്തമാനം അൻവേഷിക്കേണ്ടത്? രാജ്യ ഭരണകാര്യം മുഴുവനും നിർവഹിക്കേണ്ടതാകയാൽ ഞാൻ നന്നെ കുഴങ്ങേണ്ടതായി വരുന്നു.

          കൊട്ടാരത്തിനു ചെല്ലണം കുടികൾതൻ
              തർക്കങ്ങൾ തീർത്തീടണം
          നാട്ടാചാരമുറയ്ക്കു വേണ്ടതഖിലം
              നിത്യം നിരൂപിക്കണം;
          കിട്ടാനും ചിലവിന്നുമുള്ള തുകയും
              മുൻ കൂട്ടിയോർമ്മിക്കണം
          മുട്ടാതീവകയെത്രയാണിവനഹോ
              ഭാരം ഭരിച്ചീടുവാൻ.

എന്തൊക്കെച്ചുമതലയുണ്ട്. എന്നിട്ടും ഫലമില്ലതാനും.

          നാട്ടിൽഗ്ഗുണം വരണമെന്നതുമാത്രമാശി-
          ച്ചിട്ടിജ്ജനം വലയുമെങ്കിലുമില്ലകാര്യം
          ഒട്ടും മനം തെളികയില്ല ജനത്തിനിഷ്ടം
          തട്ടുമ്പൊഴും മനസി തൃപ്തി നൃപങ്കലത്രെ.          ൨

അതു ക്ഷാത്രതേജസ്സിന്റെ മഹിമതന്നെ.

(അനന്തരം വിദൂഷകൻ പ്രവേശിക്കുന്നു.)

മന്ത്രി--സ്വാമികൾക്കു സ്വാഗതം. കാണേണമെന്ന് ആഗ്രഹിച്ചിരുന്നു. കണ്ടതു നന്നായി.

വിദൂഷകൻ--അങ്ങേ കാണേണമെന്നുള്ള ഉദ്ദേശ്ശത്തിന്മേലാണു ഞാനും പുറപ്പെട്ടത്'

മന്ത്രി--ചൊവ്വല്ലായ്മ എങ്ങിനെയിരിക്കുന്നു? പുറത്തേക്ക് എഴുന്നള്ളുവാൻ സാധിക്കുമോ?

                                          10*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/64&oldid=172402" എന്ന താളിൽനിന്ന് ശേഖരിച്ചത്