ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൬൩


തന്നെയിരിക്കുന്നു.

ശൎമ്മിഷ്ഠ--(വിചാരം) ഈശ്വരാ! ഇവനെങ്കിലും ഉചിതബുദ്ധി യായിവരണേ.

ദേവയാനി--(വിചാരം) ഇവൻ അഭീഷ്ടം സാധിപ്പിക്കുമെന്നു തന്നെ തൊന്നുന്നു. എന്നല്ല, ഇവനെക്കാണുകയാൽ ഇതുവരെ ഇവന്റെ അമ്മയെ ദ്രോഹിച്ചു പോന്ന എന്റെ മനസ്സിൽ പശ്ചാത്താപം കൂടി തോന്നുന്നു.

ശൎമ്മിഷ്ഠ--(പുരുവോട്) വലിയമ്മയെക്കണ്ടില്ലേ?

പുരു--(ദേവയാനിയോട്)

             എന്തനിഷ്ടമവിടേക്കു നിൎമ്മല-
             സ്വാന്തയാം ജനനയിൽ ഭവിക്കിലും
             ചിന്തചെയ്യരുതതൊന്നുമിന്നിമേൽ
             ശാന്തകോപാഖിലം ക്ഷമിക്കണം.                ൧൩

ദേവയാനി-- കഴിഞ്ഞകഥ വിചാരിച്ച് ഉണ്ണിക്കു സുഖക്കേടു തോന്നരുത്. ഇനി നിന്റെ അമ്മയും ഞാനും ഭേദമില്ല. (പുരുവെ പിടിച്ചു മടിയിലിരുത്തുന്നു.)

രാജാവ്--(ദീനസ്വരത്തിൽ) താങ്ങുവിൻ! വീഴുവാൻ പോകുന്നു. (പരിജനം താങ്ങുന്നു)

മന്ത്രി-- ക്ഷീണം നന്നെയുണ്ട്. പള്ളിയറയിലേക്കു എഴുന്നള്ളട്ടെ.

(പരിജനം രാജാവിനെ താങ്ങിക്കൊണ്ടു പോയി)

ദേവയാനി--കുറച്ചുനേരം ഇരുന്നാൽ അപ്പോൾ കിടക്കണം. ഇടെക്കു മോഹാലസ്യവും ഉണ്ട്. അച്ഛനെക്കണ്ടില്ലേ? ഉണ്ണിതന്നെ രക്ഷിക്കണം. ജ്യേഷ്ഠന്മാരാരും ഇതിനുണ്ടായില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/70&oldid=172409" എന്ന താളിൽനിന്ന് ശേഖരിച്ചത്