ത്രാണകമാഹാത്മ്യം

രചന:Müller, Georg Friedrich (1846)

[ 3 ] നെഷ്ടാബലിംനനൈവെദ്യം ദെഹൊമെനിൎമ്മിതസ്തായാ ।
ഹൊമൊബലിശ്ചപാപഘ്നൊയദാനഹ്വതിവാഞ്ചിതഃ ।
തദാഹമവദംപശ്യാഗമനംക്രിയതെമയാ ।
ലിഖിതംവിദ്യാതെചൈതദധിമാംധൎമ്മപുസ്തകെ ।
ത്വദിഷ്ടകൎമ്മകൎത്തുംമെസന്തൊഷൊ ഭവതീശ്വര ।
വ്യവസ്ഥാചത്വദീയാമെഹൃദൊമദ്ധ്യെപ്രവിദ്യതെ ।

തലശ്ശെരി ൧൮൪൬

Tellicherry 1846. [ 4 ] കിലദുഃഖചയംസമനാധരൽകിലനൊൎത്തിരസഹിഷ്ടസസായം ।
അവിദാന്തുമതസ്സമനാഗങ്ങൈഃപരമെശാഹതപീഡിതൊനരഃ ॥
ന്നതുനൊവൃത്തിതൊൎവ്യധൎമ്മതൊയ്മദഘെദ്യൊവധിശാസഞ്ചെനഃ ।
തദുപത്യപിസന്ധയെസ്ഥിതംക്ഷതിഭിസ്തസ്യചികിത്സനഞ്ചനഃ ॥
വയമപ്യവിവണിജെനിജെദ്ധ്വനിസൎവ്വെരിഹിതാനനാഭ്രമൈഃ ।
വിഭുരെവതുനൊഘസഞ്ചയംസകലാനാന്തദുപര്യവാനയൽ ॥ [ 5 ] യെശുയറുശലെമിൽ പ്രവെശിച്ചതു

ആയാതിയൊത്രപരമെശ്വരനാമശക്ത്യാ ।
ധന്യൊസ്തുസപ്രണതഈശ്വരസത്മസം സ്ഥൈഃ ।
ത്രാഹീശനൊവിതരചാത്മകുലായഭദ്രം ।
ത്രാഹീശ്വരെതിവചസാധിപമാശ്രയെമ ।

യെശുഉയിൎപ്പിച്ചലാജർ ഇരിക്കുന്നബെഥാന്യായിൽ പെസ്‌ഹപെ
രുനാൾ്ക്ക ൬ ദിവസം മുമ്പെ വന്നാറെ കുഷ്ഠരൊഗിയായ ശീമൊ
ന്റെ ഗൃഹത്തിൽ വെച്ചു അവർ‌അവന്നുവെണ്ടി ഒരുവിരുന്നുക
ഴിച്ചു– മാൎത്തശുശ്രൂഷിച്ചു ലാജരും കൂടെ വന്നിയിലിരുന്നു–അ
പ്പൊൾ മറിയ ഒരു കൽഭരണിയിൽ വിലഎറിയ നൎദ്ദ തൈലം
ഒരു റാത്തൽ കൊണ്ടുവന്നുയെശുവിന്റെ തലയിലൊഴിച്ചുഅ
വന്റെ കാൽമെലും പൂശിതന്റെ തലമുടികൊണ്ടു തുടെച്ചു–
ആ തൈലത്തിന്റെ സൌരഭ്യംഗൃഹത്തിലെങ്ങും നിറഞ്ഞി
രുന്നു–അപ്പൊൾ ശിഷ്യന്മാരിൽഅവനെകാണിച്ചുകൊടുക്കും
ഇഷ്ക്കരക്കാരനായയഹൂദ൬൦൦ പണത്തിന്നുള്ള ഈതൈലം
വിറ്റുദരിദ്രൎക്ക കൊടുക്കാഞ്ഞതുഎന്തെന്നുപറഞ്ഞു ദരിദ്രരെവി
ചാരിച്ചിട്ടെന്നല്ല അവൻ കള്ളനായി മടിശ്ശീലയിൽ വെ
ച്ചതുചുമക്കുന്നതകൊണ്ടത്രെ ഇതപറഞ്ഞതുമറ്റെശിഷ്യ [ 6 ] രിലും ചിലൎക്കുനീരസംതൊന്നിഈതൈലംഎന്തിന്നു ചെതം
‌വരുത്തിഅതഎറിയവിലെക്കുവിറ്റുദരിദ്രൎക്കകൊടു
ത്തെങ്കിൽഎറ്റവുംനല്ലതായിരുന്നുവല്ലൊഎന്നുപറഞ്ഞു
ആ സ്ത്രീയെശാസിച്ചു–യെശുഅതിനെകണ്ടറിഞ്ഞപ്പൊൾഅ
വളെവിടുവിൻ‌നിങ്ങൾവിരുദ്ധംവരുത്തുന്നതുഎന്തിന്നു
അവൾഎങ്കൽഒരുനല്ലക്രിയചെയ്തിരിക്കുന്നുഎപ്പൊഴും
നിങ്ങളൊടുകൂടെദരിദ്രരുണ്ടാകുമല്ലൊമനസ്സുണ്ടെങ്കി
ൽ അവൎക്കുനന്മചെയ്യാംഞാനൊഎപ്പൊഴുംനിങ്ങളൊടു
കൂടപാൎക്കുന്നില്ല–തനിക്കുകഴിയുന്നതിനെഅവൾ ചെയ്തു
ഈതൈലംഎന്റെശരീരത്തിൽഒഴിച്ചതഎന്റെശവ
സംസ്ക്കാരത്തിന്നായിട്ടത്രെചെയ്തതുഈസുവിശെഷം ഭൂ‌
ലൊകത്തിൽ എവിടെ എങ്കിലും ഘൊഷിച്ചറിയിച്ചാലും
അവിടെ ഇവളുടെ ഒൎമ്മക്കായി ഇവൾചെയ്തതും ചൊ
ല്ലപ്പെടും സത്യംഎന്നുപറകയുംചെയ്തു– ൧-)

പിറ്റെദിവസംഉത്സവത്തിന്നുവന്നഎറിയ ജനങ്ങൾയെ
ശുയറുശലെമിലെക്കുവരുന്നുണ്ടെന്നുകെട്ടപ്പൊൾകുരു
ത്തൊലകളെഎടുത്തുഅവനെഎതിരെല്ക്കെണ്ടതിന്നപുറ
പ്പെട്ടുപൊയിഹൊശന്ന കൎത്താവിന്റെനാമത്തിൽ വരുന്ന
ഇസ്രയെൽ രാജാവ്വന്ദ്യൻ എന്നുവിളിച്ചുപറഞ്ഞു— സി
യൊൻപുത്രിയെ ഭയപ്പെടരുത ഇതാനിന്റെ രാജാവു
ഒരുകഴുതകുട്ടിയുടെ പുറത്തുകെറിവരുമെന്നുപണ്ടുദീ
ൎഘദൎശി എഴുതിയപ്രകാരം യെശു ഒരു കഴുതയെ കണ്ടു
൧-) യൊ൧൨, ൧൮.മത്താ, ൨൬, ൬–൧൩– മാൎക്ക ൧൪, ൩–൯. [ 7 ] കറിപ്പൊയി–യെശുലാജരെമരിച്ചവരിൽനിന്നുവിളിച്ചു
ഉയിൎപ്പിച്ചതിന്നുതന്നൊടുകൂടഇരുന്നആളുകൾ സാക്ഷ്യംപ
റഞ്ഞുഈഅത്ഭുതംഅവൻ‌ചെയ്തുഎന്നുകെട്ടതനിമിത്തംബ
ഹുജനങ്ങൾഅവനെഎതിരെറ്റുവറിശരുംതമ്മിൽ തമ്മി
ൽനിങ്ങളുടെപ്രയാസത്തിന്നു പ്രയൊജനം ഒട്ടും വരു
ന്നില്ലലൊകം അവനെഅനുസരിച്ചിരിക്കുന്നു എന്നു ക്രു
ദ്ധിച്ചുപറകയും ചെയ്തു ൨-)

ഉത്സവംസമീപമായാറെ തന്റെശിഷ്യന്മാരൊടുരണ്ടു ദിവസം
കഴിഞ്ഞാൽ‌പിന്നെപെസ്‌ഹഉണ്ടല്ലൊഅപ്പൊൾമ
നുഷ്യപുത്രനെക്രൂശിൽതറപ്പാനായി എല്പിക്കുമെന്നു
പറഞ്ഞു–അന്നുയെശൂവിനെകൌശലമായിപിടിച്ചുകൊ
ല്ലെണ്ടതിന്നുപ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഉപാദ്ധ്യാ
യന്മാരും കയ്യഫഎന്നപ്രധാനാചാൎയ്യന്റെഅരമനയിൽവ
ന്നു കൂടിതമ്മിൽ മന്ത്രിച്ചുകൊണ്ടാറെയും ജനങ്ങളെപെടി
ച്ചു പട്ടണത്തിൽ കലഹം ജനിക്കാതെഇരിക്കെണ്ടതിന്നു
ഉത്സവത്തിൽ അരുതെ എന്നു തീൎച്ചപറഞ്ഞു–അനന്തരം
ഇഷ്ക്കരക്കാരനായയഹൂദപ്രധാനാചാൎയ്യന്മാരെയും സെനാ
പതിമാരെയും ചെന്നുകണ്ടുഞാനവനെകാണിച്ചുകൊടു
ക്കാം നിങ്ങൾ എനിക്കഎന്തുതരും എന്നുചൊദിച്ചപ്പൊൾഅ
വർ സന്തൊഷിച്ചുഅവനൊടു൩൦വെള്ളിക്കാശതരാംഎന്നു
നിശ്ചയിച്ചുപറഞ്ഞുഅന്നുതുടങ്ങിഗുരുവെകാണിച്ചുകൊ
ടുക്കെണ്ടതിന്നുതക്കംനൊക്കികൊണ്ടിരുന്നു– ൩-)
൨-)യൊ൧൨൧൨൧൯ ൩-)മത്ത൨൬,൧–൫ മാൎക്ക൧൪, ൧–൨ലൂക്ക൨൨, ൧൨൪൬ [ 8 ] യെശുശിഷ്യരൊടുകൂടെഒടുക്കത്തെഅത്താഴം കഴിച്ച തു

യൊഹിമ മ്മാംസഭൊജീവൈമദസ്യൿ പായ്യവിസ്ഥിതഃ ।
സൊനന്ത ജീവനാപ്തൊസ്തിമയൊത്ഥാപ്യാന്തിമെഹ്നിൎച്ച ॥
സത്യമന്നം ഹിമെമാംസംസത്യം പീതമസൃങ്മ മ ।
മമ്മാംസഭുഗസൃൿ പായിമയ്യ സ്ത്യസ്മിംസ്തഥാസ്മ്യഹം ॥
പുളിക്കാത്ത അപ്പങ്ങളുടെ ഒന്നാംദിവസത്തിൽ പെസ്‌ഹകൎമ്മം
ആചരിക്കുന്ന സമയം ശിഷ്യർ യെശുവിന്റെ അടുക്കെചെന്നു
അവനൊടു പെസ്‌ഹഭക്ഷിപ്പാനായിഞങ്ങൾ എവിടെപൊ
യി ഒരുക്കെണംഎന്നചൊദിച്ചാറെ യെശുപെത്രുംയൊ
ഹനാനുംഎന്ന ശിഷ്യരൊടുഇതാനിങ്ങൾ നഗരത്തിൽ പൂ
കുമ്പൊൾ ഒരു കുടം വെള്ളംചുമന്നൊരാൾ നിങ്ങളെ എതി
രെല്ക്കുംഅവൻപ്രവെശിക്കും വീട്ടിൽനിങ്ങളുംവഴിയെചെ
ന്നു യജമാനനൊടുഎന്റെസമയം സമീപിച്ചുഞാൻ ശിഷ്യ
രൊടുകൂടെനിന്റെഅടുക്കെപെസ്‌ഹകഴിക്കെണ്ടുന്ന മുറിഎ
വിടെഎന്നുഗുരുചൊദിക്കുന്നുഎന്നുചൊല്ലുവിൻ–അപ്പൊ
ൾ അവൻ അലങ്കരിച്ച ഒരുവലിയശാലയെനിങ്ങൾ്ക്കുകാണി
ക്കുംഅവിടെനമുക്കുവെണ്ടിഒരുക്കെണംഎന്നുപറഞ്ഞയ
ച്ചു– അവർപൊയിനഗരത്തിൽ എത്തിയാറെ തങ്ങളൊടു
കല്പിച്ചപ്രകാരം കണ്ടെത്തിപെസ്‌ഹഒരുക്കുകയും ചെയ്തു. ൧)

വൈകുന്നെരമായപ്പൊൾ അവൻ ൧൨എപ്പൊസ്തല
രൊടു കൂടെ വന്നുപന്തിയിൽ ഇരുന്നുഅവരൊടുഞാൻ കഷ്ട
൧-) മത്ത ൨൬, ൧൭–൧൯-മാൎക്ക ൧൪, ൧൨–൧൬ലൂക്ക ൨൦, ൭–൧൩. [ 9 ] പ്പെടുംമുമ്പെ ഈപെസ്‌ഹനിങ്ങളൊടുകൂടെ ഭക്ഷി
പ്പാൻവളരെവാഞ്ചിരിക്കുന്നു–ദൈവരാജ്യത്തിൽ നിവൃ
ത്തിയാകുവൊളം ഞാൻ ഇനി ഇതിൽ നിന്നു ഭക്ഷിക്കയില്ലഎ
ന്ന പറഞ്ഞാറെ അവൻ പാത്രം എടുത്തുസ്തൊത്രം ചെയ്തുഇത
വാങ്ങിപങ്കിട്ടുകൊൾ്വിൻദൈവരാജ്യംവരുവൊളംഞാ
ൻ മുന്തിരിങ്ങാരസം കുടിക്കയില്ല നിശ്ചയം എന്നുപറഞ്ഞു
എല്ലാവരുംഭക്ഷിക്കയും ചെയ്തു ൨)

അനന്തരംഅവരിൽ ആർ വലിയവനായിരിക്കും എ
ന്നൊരു വിവാദം ഉണ്ടായപ്പൊൾ യെശുഅവരൊടു ജാതികളു
ടെ രാജാക്കന്മാർഅവരിൽ കൎത്തവ്യംചെയ്യുന്നുഅധികാരിക
ളെഉപകാരികൾഎന്ന വിളിച്ചുവരുന്നു എന്നാലും നിങ്ങ
ൾ അങ്ങിനെ അല്ല നിങ്ങളിൽ വലിയവൻ എളിയവനെ
പൊലെയുംതലവൻ ശുശ്രൂഷക്കാരനെ പൊലെയും ജീവി
ക്കെണംആർവലിയവൻപന്തിയിൽ ഇരിക്കുന്നവനൊ
ശുശ്രൂഷക്കാരനൊ–പന്തിയിൽഇരിക്കുന്നവൻഅല്ലയൊ–
ഞാനൊനിങ്ങളിൽ ശുശ്രൂഷക്കാരനെപൊലെആകുന്നു–എ
ന്റെ പരീഷകളിൽ എന്നൊടു കൂടെപാൎത്തുകൊണ്ടിരിക്കുന്നു
വർനിങ്ങൾ തന്നെ–എന്റെ പിതാവുഎനിക്ക ഒരു രാജ്യം
നിയമിച്ചപ്രകാരം തന്നെനിങ്ങൾ എന്റെ രാജ്യത്തിൽ ഭക്ഷി
ച്ചുകുടിക്കയും ഇസ്രയെലിൻ ൧൨ഗൊത്രങ്ങളിൽ വിധിക
ൎത്താക്കന്മാരായിഇരിക്കയും ചെയ്യെണ്ടതിന്ന ഞാനും നിങ്ങൾ്ക്ക നിയമിക്കും ൩)
൨)ലൂക്ക.൮, ൧൪ ൧൮. മാൎക്ക ൧൪, ൧൭, മത്ത ൨൬, ൨൦–
൩), ലൂക്ക൮,൨൪–൩൦[ 10 ] യെശു ഈലൊകം വിട്ടുപിതൃസമീപത്തുപൊകെണ്ടുന്നസമയം
വന്നുഎന്നുഅറിഞ്ഞിട്ടുലൊകത്തിൽ തനിക്കുള്ളവരെ
സ്നെഹിച്ച പ്രകാരം തന്നെഅവസാനത്തൊളവും സ്നെഹി
ച്ചു— അക്കാലത്തുഅവനെകാണിച്ചുകൊടുപ്പാൻ ഇഷ്ക്ക
രക്കാരന്റെഹൃദയത്തിൽ പിശാചു തൊന്നിച്ചിരിക്ക
കൊണ്ടു അത്താഴം കഴിഞ്ഞശെഷം പിതാവുതന്റെകൈ
ക്കൽ സകലവും എല്പിച്ചുഎന്നുംതാൻ ദൈവത്തിൽ നിന്നു
പുറപ്പെട്ടുവന്നു ദൈവസന്നിധിങ്കലെക്കപൊകുന്നു എന്നും
അറിഞ്ഞിട്ടുപന്തിയിൽനിന്നുഎഴുനീറമുകുപ്പായം നീ
ക്കി ഒരുശീലഎടുത്തുഅരയിൽ കെട്ടികൊണ്ടുഒരുപാത്ര
ത്തിൽ വെള്ളം ഒഴിച്ചുശിഷ്യരുടെകാലുകളെ കഴുകി അര
യിൽ കെട്ടിയ ശീല കൊണ്ടുതുവൎത്തുവാനും തുടങ്ങി– ശീ
മൊന്റെ അടുക്കെവന്നപ്പൊൾ അവൻ കൎത്താവെ എ
ന്റെ കാലുകളെകഴുകുമൊഎന്നു പറഞ്ഞാറെ യെശുഅ
വനൊടു ഞാൻ ചെയ്യുന്നത ഇന്നതെന്നുനീ ഇപ്പൊൾ അറിയുന്നില്ല എന്നു പറ
ഞ്ഞശെഷം നീഎന്റെ കാലുകളെ ഒരുനാളും കഴുകരുതഎന്നു
രച്ചപ്പൊൾ യെശുഞാൻ നിന്നെ കഴുകുന്നില്ലഎങ്കിൽ നി
ണക്ക എന്നൊടുകൂടഒരുപങ്കില്ല എന്നുകല്പിച്ചാറെ ശീ
മൊൻ കൎത്താവെകാലുകളെമാത്രമല്ല കൈകളെയും
തലയെയും കൂട എന്നു പറഞ്ഞു– കുളിച്ചവൻ കാലുകളെ
അല്ലാതെ കഴുകെണ്ടതിന്നുആവശ്യമില്ല അവ
ൻ മുഴുവനും ശുദ്ധിയുള്ളവനാകുന്നു നിങ്ങളും ശുദ്ധി [ 11 ] യുള്ളവർതന്നെഎന്നാൽ എല്ലാവരുമല്ലഎന്നയെശുപറഞ്ഞുത
ന്നെകാണിച്ചുകൊടുക്കുന്നവനെഅറിഞ്ഞതുകൊണ്ടത്രെഅ
വൻ നിങ്ങൾ എല്ലാവരുംശുദ്ധിയുള്ളവരല്ലെന്നുചൊന്നതു–
അവരുടെ കാലുകളെകഴുകിയശെഷംഅവൻകുപ്പായം ധരിച്ചു
കൊണ്ടുപിന്നെയും ഇരുന്നു ഞാൻ നിങ്ങൾ്ക്കുചെയ്തതിന്നതെന്നു
തിരിച്ചറിയുന്നുവൊ–നിങ്ങൾഎന്നെഗുരുവെന്നുംകൎത്താവെന്നും
വിളിക്കുന്നുഞാൻഅപ്രകാരമാകകൊണ്ടു നിങ്ങൾപറയുന്നത
ശരിതന്നെ–

കൎത്താവും ഗുരുവുമായഞാൻനിങ്ങളുടെ കാലുകളെ കഴുകീട്ടു
ണ്ടെങ്കിൽ നിങ്ങളും അന്യൊന്യം കാലുകളെകഴുകണം–ഞാൻ നി
ങ്ങൾ്ക്കുചെയ്യുന്നതപൊലെനിങ്ങളുംചെയ്യെണ്ടതിന്നുഞാൻ ദൃഷ്ടാ
ന്തം കാണിച്ചു–ദാസൻയജമാനനെക്കാളുംവലിയവനല്ലഅ
പ്പൊസ്തലനുംതന്നെഅയച്ചവനെക്കാളുംവലിയവനല്ലസത്യം–
നിങ്ങൾ ഇവഅറിയുന്നെങ്കിൽചെയ്താൽ ഭാഗ്യവാന്മാർതന്നെ–
എല്ലാവരെകുറിച്ചുംഞാൻപറയുന്നില്ലഞാൻതെരിഞ്ഞെടു
ത്തവരെഅറിയുന്നുവെദവാക്യം നിവൃത്തിയായിവരെണ്ടതി
ന്നുഎന്നൊടുകൂടെഅപ്പംഭക്ഷിക്കുന്നവൻതന്റെകാൽ
എന്റെനെരെഉയൎത്തിഇരിക്കുന്നു–ഇതസംഭവിക്കുന്നസമ
യത്തുഞാൻഅവനാകുന്നുഎന്നനിങ്ങൾ വിശ്വസിക്കെണ്ടതിന്നു
ആയതവരും മുമ്പെഞാൻ ഇപ്പൊൾ പറയുന്നു–ഞാൻഅയച്ച
വനെകൈക്കൊള്ളുവൻഎന്നെകൈക്കൊള്ളുന്നുഎന്നെകൈ
ക്കൊള്ളുന്നവൻ എന്നെഅയച്ചവനെയുംകൈക്കൊള്ളുന്നുഎന്നുഞാൻ
൨-) യൊ൧൮, ൨൧ മത്ത ൨൬ ൩൬-൪൬– മാൎക്ക ൧൪, ൩൨-൪൨-ലൂക്ക ൨൨, ൪൦–൪൬– [ 12 ] സത്യമായിനിങ്ങളൊടുപറയുന്നു ൪-)
അതിന്റെശെഷംയെശുവ്യാകുലനായിനിങ്ങളിൽ
ഒരുത്തൻഎന്നെകാണിച്ചുകൊടുക്കുംസത്യംഎന്നസാക്ഷ്യംപ
റഞ്ഞാറെശിഷ്യർഅവൻആരെവിചാരിച്ചുപറയുന്നുഎന്നു
സംശയിച്ചു പരസ്പരംനൊക്കിഅതിദുഃഖിതന്മാരായിഓരൊ
രുത്തൻഅവനൊടുകൎത്താവെഞാനൊഎന്നുചൊദി
ച്ചുതുടങ്ങി–അപ്പൊൾയെശുഎന്നൊടു കൂടതളികയിൽ കൈ
ഇടുന്നവൻതന്നെഎന്നപറഞ്ഞാറെശീമൊൻയെശുവി
ന്റെമാൎവിടത്തിൽചാരിയവനും അതിപ്രിയനുമായയൊഹ
നാന്നുചൊദിക്കെണ്ടതിന്നുഅംഗികംകാട്ടിയാറെഅവൻ
യെശുവിനൊടുകൎത്താവെഅവൻആരാകുന്നുഎന്നമന്ദം
ചൊദിച്ചപ്പൊൾ യെശുഞാൻഅപ്പഖണ്ഡംമുക്കികൊടുക്കുന്ന
വൻതന്നെഎന്നുപറഞ്ഞുഖണ്ഡംമുക്കിഇഷ്ക്കരക്കാരനായയ
ഹൂദെക്കുകൊടുത്തു–മനുഷ്യ പുത്രൻതന്നെകുറിച്ചുഎഴുതി
കിടക്കുന്നപ്രകാരംഗമിക്കുന്നു–എങ്കിലുംഅവനെകാണിച്ചു
കൊടുക്കുന്നവന്നുഹാകഷ്ടംആയാൾ ജനിക്കാതെഇരുന്നെ
ങ്കിൽനന്നായിരുന്നുഎന്ന പറഞ്ഞാറെയഹൂദഗുരൊഞാനൊ
എന്നു ചൊന്നതിന്നു നീപറയുന്നുവല്ലൊഎന്നുപറഞ്ഞു–യഹൂ
ദഖണ്ഡംവാങ്ങിയശെഷംപിശാചുഅവന്റെഉള്ളിൽപു
ക്കു–അന്നുയെശുഅവനൊടുനീചെയ്വാൻഭാവിക്കുന്നത വെ
ഗംചെയ്കഎന്നുപറഞ്ഞു–ഇതഎതുസംഗതിയായിയെശുഅ
വനൊടുപറഞ്ഞതഎന്നപന്തിയിലുള്ളവരിൽ ആരുംഅ

൪-) യൊഹ. ൧൩, ൧–൨൦ [ 13 ] റിഞ്ഞില്ല അവൻ ഉത്സവത്തിൽ ആവശ്യമുള്ളതിനെകൊ
ള്ളെണം എന്നൊദരിദ്രൎക്കുവല്ലതുംകൊടുക്കണംഎന്നൊ
യെശുകല്പിച്ചതുഎന്നചിലർനിനെച്ചു–യഹൂദആസമയംത
ന്നെപുറത്തുപൊയിഅപ്പൊൾ രാത്രിയായി– ൫-)

അനന്തരംയെശുമനുഷ്യ പുത്രൻ മഹത്വപ്പെട്ടിരിക്കുന്നുദൈ
വ മഹത്വംഅവനിൽവിളങ്ങുന്നെങ്കിൽദൈവംഅവനെതന്നി
ൽതന്നെമഹത്വപ്പെടുത്തുംവെഗത്തിൽഅതിനെചെയ്യുംഎ
ന്നുരച്ചു–

പിന്നെഅവർ ഭക്ഷിക്കുമ്പൊൾ‌യെശുഅപ്പംഎടുത്തുവാഴ്ത്തി
നുറുക്കി ശിഷ്യൎക്കു കൊടുത്തുപറഞ്ഞിതു വാങ്ങിഭക്ഷിപ്പിൻ
ഇതുനിങ്ങൾ്ക്കുവെണ്ടിനുറുക്കിതന്നഎന്റെശരീരമാകുന്നു–എ
ന്റെഒൎമ്മക്കായി ഇതിനെ ആചരിപ്പിൻ–അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞശെഷംപാനപാത്രംഎടുത്തുവാഴ്ത്തിഅ
വൎക്കു കൊടുത്തുപറഞ്ഞിതുനിങ്ങൾ എല്ലാവരുംഇതിൽനിന്നു
കുടിപ്പിൻഈപാനപാത്രംഎന്റെരക്തത്തിലെപുതിയനി
യമമാകുന്നു ഇതുപാപമൊചനത്തിന്നായിനിങ്ങൾ്ക്കുംഅനെക
ൎക്കുംവെണ്ടി ഒഴിച്ചഎന്റെരക്തംഇതിനെകുടിക്കുമ്പൊൾ
ഒക്കയുംഎന്റെഒൎമ്മക്കായിട്ട ആചരിപ്പിൻ‌–അവർഎല്ലാ
വരുംഅതിൽനിന്നുകുടിച്ചാറെയെശുഞാൻനിങ്ങളൊടുകൂ
ടെഎൻപിതാവിന്റെരാജ്യത്തിൽ ഈ മുന്തിരിങ്ങാരസംപുതു
തായി കുടിക്കും ദിവസത്തൊളം ഇനികുടിക്കയില്ല സ
ത്യംഎന്നുപറകയുംചെയ്തു– ൬-)

൫-) യൊഹ൧൩,൨൧-൩൦ മത്ത-൨൬,൨൧-൨൫മാൎക്ക൧൪,൧൮-൨൧.ലൂക്ക൨൨, ൨൪-൨൨ [ 14 ] കിടാങ്ങളെ ഇനിഅല്പനെരംഞാൻ നിങ്ങളൊടുകൂടെഇരി
ക്കുന്നു നിങ്ങൾ എന്നെഅന്വെഷിക്കും ഞാൻപൊകുന്നെടത്തെ
ക്കനിങ്ങൾ വന്നു കൂടാഎന്നുയഹൂദരൊടുപറഞ്ഞപ്രകാരംനിങ്ങ
ളൊടുംഇപ്പൊൾപറയുന്നു–ഞാൻനിങ്ങളെസ്നെഹിച്ചതപൊ
ലെനിങ്ങളുംതമ്മിൽതമ്മിൽസ്നെഹിക്കെണ്ടതിന്നുഒരുപുതിയ
കല്പനകൊടുക്കുന്നു–അന്യൊന്യംസ്നെഹിക്കുന്നതിനാലെ
നിങ്ങൾഎന്റെശിഷ്യരാകുന്നുഎന്നുഎല്ലാവരുംഅറിയും–ശീ
മൊൻപെത്രുഅവനൊടുകൎത്താവെനീഎവിടെക്കപൊകുന്നുഎ
ന്നുചൊദിച്ചാറെയെശുഞാൻപൊകുന്നുനിണക്കഇപ്പൊൾഒ
ന്നിച്ചുവന്നുകൂടാപിന്നെവരികയുമാംഎന്നുപറഞ്ഞപ്പൊൾഎന്തു
നിമിത്തംഇപ്പൊൾകൂടാതു നിണക്കവെണ്ടിഞാൻഎന്റെപ്രാണ
നെവെച്ചുകളയാംഎന്നുചൊന്നാറെയെശുനീനിന്റെ പ്രാ
ണനെഎനിക്കുവെണ്ടിവെക്കുമൊ–ശീമൊനെശീമൊനെക
ണ്ടാലുംപിശാചുനിങ്ങളെകൊതമ്പത്തെപൊലെചെറെണം
എന്നുവെച്ചുഏല്പിച്ചുകൊടുപ്പാൻചൊദിച്ചുനിന്റെവിശ്വാസംവിടാ
തെഇരിക്കെണ്ടതിന്നുഞാൻ നിണക്കവെണ്ടിഅപെക്ഷിച്ചുനീമനസ്സ
തിരിഞ്ഞശെഷംനിന്റെസഹൊദരരെഉറപ്പിച്ചുകൊൾ്കഎന്നപറ
ഞ്ഞപ്പൊൾപെത്രുകൎത്താവെതുറുങ്കിലുംചാവിലുംനിന്നൊടുകൂടെ
പൊരുവാൻഞാൻഒരുമ്പെട്ടിരിക്കുന്നുഎന്നുപറഞ്ഞാറെയുംയെ
ശുപെത്രുവെഇവനെഅറിയുന്നില്ലഎന്നനീഎന്നെമൂന്നുവട്ടംതള്ളിപറ
യുംമുമ്പെപൂവൻകൊഴിഇന്നുകൂകുകയില്ലസത്യംഎന്നുപറഞ്ഞു. ൭-)
൬-)യൊഹ൧൩, ൩൧-൩൨മത്ത൨൬ ൨൬-൨൯-മാൎക്ക൧൯൮-൨൫.ലൂക്ക൨൨൧൯ ൨൨
൭-)യൊഹ-൧൩,൩൩-൩൫.ലൂ.ക്ക ൨൨൩൧-൩൫ [ 15 ] അനന്തരം യെശുശിഷ്യന്മാരൊടുഞാൻനിങ്ങളെമടിശ്ശീലയും
പൊക്കണവുംചെരിപ്പുകളും കൂടാതെഅയച്ചപ്പൊൾ നിങ്ങൾ്ക്കുവ
ല്ല കുറവുംവന്നുവൊഒന്നുംഇല്ലഎന്നുപറഞ്ഞാറെഅവൻഎന്നാ
ൽഇപ്പൊൾമടിശ്ശീലയുള്ളവൻഅതിനെയുംഅപ്രകാരംതന്നെ
പൊക്കണത്തെയുംവാളില്ലാത്തവൻ തന്റെകുപ്പായത്തെയും
വിറ്റുഒന്നുകൊള്ളട്ടെ–എന്നെ കുറിച്ചു എഴുതിയതിന്നുനിവൃ
ത്തിവന്നു അവൻ അക്രമക്കാരൊടും കൂടെഎണ്ണപ്പെടുംഎന്ന
എഴുതിഇരിക്കുന്നതുംസംഭവിക്കെണ്ടതാകുന്നുഎന്നുഞാൻ
നിങ്ങളൊടുപറയുന്നു–അപ്പൊൾഅവർകൎത്താവെഇതാരണ്ടുവാ
ൾ ഇവിടെഉണ്ടു എന്നതിന്നുയെശുമതിഎന്നുകല്പിക്കയുംചെയ്തു

൮-)

ഗഥസെമനെയിൽവെച്ചുയെശുവിന്റെ മനഃപീഡയും
അവൻശത്രുകൈവശമായതും–
നീപതന്തിമമാസ്ഥീനിദ്രവീഭൂതൊസ്മിതൊയവൽ ।
ഹൃദയംകുക്ഷിനാഡീഷുലാക്ഷെവഗലിതംമമ ।
പരിതഃ പൎയ്യ വെഷ്ടന്തവൃഷഭാമാമനെകശഃ ।
ആവൃതൊബലിഭിശ്ചാൎഹവാശനസ്ഥൈൎവൃഷൈരവി ।
പിന്നെഅവർസംഗീതംപാടിസ്തുതിച്ചുയെശുമറ്റുംപലവചനങ്ങ
ളെപറഞ്ഞുപ്രാൎത്ഥിച്ച ശെഷംഅവൻ കിദ്രൊൻനദിയെകട
ന്നു ഒലിവമലയിൽകരെറിപ്പൊയി–അപ്പൊൾതന്നെപിന്തുട
ൎന്നശിഷ്യന്മാരൊടുഞാൻഇടയനെഅടിക്കുന്നെരംആടിങ്കൂ

൮-) ലൂക്ക ൨൨, ൩൫-൩൮ [ 16 ] ടും ചിതറിപ്പൊകുമെന്നുഎഴുതിഇരിക്കുന്നപ്രകാരം‌നിങ്ങൾ
എല്ലാവരും ഈരാത്രിയിൽ എന്നിൽ ഇടവും എങ്കിലും ഉയി
ൎത്തെഴുനീറ്റശെഷംനിങ്ങളുടെ മുമ്പെഗലീലയിൽപൊകു
മെന്നപറഞ്ഞാറെപെത്രുഎല്ലാവരും നിങ്കൽനിന്നു ഇടറി
പ്പൊയാലുംഞാൻഒരുനാളുംഇടറുകയില്ലഎന്നുചൊന്നപ്പൊ
ൾയെശുഇന്നുരാത്രിയിൽ തന്നെപൂവൻകൊഴി രണ്ടുവട്ടം
കൂകുംമുമ്പെനീമൂന്നുവട്ടംഎന്നെതള്ളിപ്പറയുംസത്യം
എന്നതിന്നുനിന്നൊടുകൂടെമരിക്കെണ്ടിവന്നാലുംഞാൻ
നിന്നെതള്ളിപ്പറകയില്ലഎന്നുഉറപ്പായിപറഞ്ഞുശിഷ്യ
ർ‌എല്ലാവരുംഅപ്രകാരംതന്നെപറഞ്ഞുഅനന്തരംഅവർ
ഗഥ്സെമനെഎന്നസ്ഥലത്തുഎത്തിയെശുപലപ്പൊഴുംതന്റെ
ശിഷ്യരൊടുകൂടെഅവിടെപൊയതിനാലെയഹൂദയും
ആസ്ഥലംഅറിഞ്ഞിരുന്നു–അപ്പൊൾഅവൻഅവരൊടു
ഞാൻഅങ്ങൊട്ടപൊയിപ്രാൎത്ഥിച്ചുവരുവൊളംനിങ്ങൾ
ഇവിടെ ഇരുന്നുപരീക്ഷയിൽഅകപ്പെടാതിരിക്കെണ്ട
തിന്നുപ്രാൎത്ഥിച്ചുകൊൾ്വിൻഎന്നപറഞ്ഞശെഷംപെത്രു
വെയുംയാക്കൊബിനെയുംയൊഹന്മാനെയും കൂട്ടി കൊ
ണ്ടുപൊയിപീഡിതനായിവളരെവ്യസനപ്പെട്ടുതുടങ്ങിഎ
ന്റെആത്മാവുമരണത്തിങ്കൽഎന്നപൊലെഖിന്നമായി
രിക്കുന്നു നിങ്ങളിവിടെപൎത്തുഎന്നൊടുകൂടഉണൎന്നിരിപ്പിൻ
എന്നപറഞ്ഞാറെഒരുകല്ലെർദൂരംവാങ്ങിപ്പൊയിമുട്ടുകു
ത്തിനിലത്തുവീണുകഴിയുംഎങ്കിൽഈസമയംതന്നെവിട്ടു

൧-)മത്ത൨൬, ൩൦-൩൫-മാൎക്ക൧൪, ൨൬-൩൧.ലൂക്ക൨൨,൩൯-യൊ൧൮,൧. [ 17 ] പൊകെണം‌എന്നുപ്രാൎത്ഥിച്ചു–അബ്‌ബാപിതാവെസകലവും
നിന്നാൽകഴിയുംമനസ്സുണ്ടെങ്കിൽഈപാനപാത്രംഎന്നി
ൽനിന്നുനീക്കെണമെഎന്നാലുംഎന്റെഇഷ്ടംപൊലെ
അല്ലനിന്റെഇഷ്ടംപൊലെആകട്ടെഎന്നുപ്രാൎത്ഥിച്ച
ശെഷംവന്നുശിഷ്യർഉറങ്ങുന്നതുകണ്ടുശീമൊനൊടുനീഉറ
ങ്ങുന്നുവൊഒരുമണിനെരംഎന്നൊടുകൂടെഉണൎന്നിരിപ്പാ
ൻകഴികഇല്ലയൊപരീക്ഷയിൽഅകപ്പെടാതിരിക്കെണ്ട
തിന്നുഉണൎന്നുകൊണ്ടുപ്രാൎത്ഥിച്ചുകൊൾ്വിൻമനസ്സുഉത്സാഹ
മുള്ളതജഡമൊക്ഷീണമുള്ളതാകുന്നുഎന്നുപറഞ്ഞശെഷം
പിന്നെയും പൊയിഎൻപിതാവെൟപാനപാത്രംഞാ
ൻകുടിക്കാതെഎന്നിൽനിന്നുനീങ്ങിപ്പൊകുവാൻ കഴി
യുന്നതല്ലഎങ്കിൽനിന്റെഇഷ്ടംപൊലെആകട്ടെഎന്ന
പ്രാൎത്ഥിച്ചപ്പൊൾ സ്വൎഗ്ഗത്തിൽനിന്നു ഒരു ദൂതൻവന്നുപ്രത്യ
ക്ഷനായിആശ്വസിപ്പിച്ചു–അവൻപ്രാണവ്യഥയിലായ
പ്പൊൾഅതിശ്രദ്ധയൊടെ പ്രാൎത്ഥിച്ചുഅവന്റെ വിയൎപ്പു
രക്തതുള്ളികൾ പൊലെ ഭൂമിയിൽ വീണുഅവൻമടങ്ങി
വന്നുഅവർശ്രമംനിമിത്തംപിന്നെയും ഉറങ്ങുന്നതുകണ്ടു
നിദ്രാഭാരംകൊണ്ടുഅവനൊടുഎന്തുഉത്തരംപറയെണംഎ
ന്നറിഞ്ഞതുമില്ല–യെശുപിന്നെയുംപൊയിമൂന്നാമതുംആ
വചനംതന്നെപറഞ്ഞുപ്രാൎത്ഥിച്ചശെഷംശിഷ്യരുടെഅ
രികെവന്നുഇനിഉറങ്ങിആശ്വസിച്ചുകൊൾ്വിൻ–മതി സ
മയംഎത്തികണ്ടാലും മനുഷ്യപുത്രൻപാപിഷ്ഠരുടെകൈകളി [ 18 ] ൽഎല്പിക്കപ്പെടുന്നു–എഴുനീല്പിൻ–നാംപൊകഎന്നെകാണി
ച്ചുകൊടുക്കുന്നവൻസമീപിച്ചിരിക്കുന്നുഎന്നുപറഞ്ഞു. ൨-)
അപ്പൊൾ ഉടനെ തന്റെശിഷ്യനായയഹൂദയുംഅവനൊടു
കൂടപ്രധാനാചാൎയ്യന്മാർ നിയൊഗിച്ചപുരുഷാരവുംദീപ
ട്ടപന്തങ്ങളൊടുംആയുധങ്ങളൊടുംവന്നു–യെശുതനിക്ക
വരുവാനുള്ളതൊക്കയുംഅറിഞ്ഞിട്ടുപുറപ്പെട്ടുചെന്നുഅ
വരൊടുനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദി
ച്ചാറെനസരായക്കാരനായയെശുവിനെഎന്നപറഞ്ഞ
പ്പൊൾയെശുഅവൻഞാൻ‌തന്നെഎന്നുപറഞ്ഞസമയം
അവർ പിന്നൊക്കംവാങ്ങിനിലത്തുവീണു–യെശുരണ്ടാ
മതനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചാ
റെഅവർനസരായക്കാരനായയെശുവിനെഎന്നുപറഞ്ഞു
പിന്നെയുംയെശുഞാൻതന്നെഅവൻഎന്നുപറഞ്ഞുവല്ലൊ
എന്നെഅന്വെഷിക്കുന്നെങ്കിൽഇവരെവിടുവിൻഎന്ന
തിനാൽനീഇനിക്കതന്നവരിൽ ഒരുവനെയുംഞാൻനഷ്ട
മാക്കിട്ടില്ലഎന്നുപറഞ്ഞതുംനിവൃത്തിയായി–യഹൂദഅവ
രൊടുഞാൻചുംബിക്കുന്നവനെതന്നെപിടിച്ചുസൂക്ഷി
ച്ചുകൊണ്ടുപൊകുവിൻഎന്നുലക്ഷണംപറഞ്ഞിരുന്നു–
ഉടനെവന്നുയെശുവിനൊടുഗുരൊഗുരൊസലാംഎന്നു
പറഞ്ഞുഅവനെചുംബിച്ചാറെയെശുസ്നെഹിതാഎ
ന്തിന്നുവന്നു–ഹെയഹൂദാചുംബനംകൊണ്ടുമനുഷ്യപു
ത്രനെകാണിച്ചുകൊടുക്കുന്നുവൊഎന്നുപറഞ്ഞു ൩-)

൩-)യൊ-൧൮,൩-൯ മത്ത ൨൬, ൫൦-൫൪-മാൎക്ക൧൪, ൪൬-൪൭ലൂക്ക൨൫, ൪൯-൫൧. [ 19 ] അതിന്റെ ശെഷംഅവർ അടുത്തുവന്നുയെശുവിൻമെൽ
കൈവെച്ചുപിടിച്ചുചുറ്റുമുള്ളവർസംഭവിക്കുന്നതിനെ
കണ്ടപ്പൊൾ യെശുവിനൊടുകൎത്താവെവാൾകൊണ്ടുവെട്ടാ
മൊഎന്നപറഞ്ഞയുടനെശീമൊൻവാൾഊരിപ്രധാനാചാൎയ്യ
ന്റെവെലക്കാരനായ മാല്ക്കഎന്നവനെവെട്ടിവലത്തെ
ചെവിയെമുറിച്ചുകളഞ്ഞു–അപ്പൊൾ യെശുഇനിവിടുവിൻ
എന്നുകല്പിച്ചു അവന്റെ ചെവിയെതൊട്ടുസൌഖ്യമാക്കി
ശീമൊനൊടുനിന്റെവാൾഉറയിൽഇടുകവാൾഎടുപ്പ
വർഒക്കയും വാളിനാൽ നശിച്ചുപൊകുമല്ലൊഎൻപിതാ
വുഇനിക്കുതന്നിട്ടുള്ളപാനപാത്രംഞാൻസെവിക്കാതി
രിക്കുമൊഅല്ലെങ്കിൽ ൬ ലക്ഷത്തിൽപരംദൂതരെഅ
യപ്പാനായിട്ടുഇപ്പൊൾഅവനൊടുഅപെക്ഷിപ്പാൻ ഇനി
ക്കകഴികയില്ലെന്നു നിരൂപിക്കുന്നുവൊ–എന്നാൽ ഇപ്രകാ
രംസംഭവിക്കെണം എന്നുള്ളവെദവാക്യങ്ങൾഎങ്ങിനെ
നിവൃത്തിയായിവരും എന്നരുളിച്ചെയ്തു ൪-)
ആ സമയത്തയെശുതന്നെകൊള്ളവന്ന പ്രധാനചാൎയ്യ
ന്മാർ മുതലായവരൊടു ഒരുകള്ളനെഎന്നപൊലെഎ
ന്നെപിടിപ്പാനായിട്ടുവാൾവടികളൊടുകൂടെപുറപ്പെട്ടുവ
ന്നുദിവസംതൊറുംനിങ്ങളുടെഒരുമിച്ചുദൈവാലയത്തി
ൽപഠിപ്പിച്ചുകൊണ്ടിരുന്നപ്പൊൾനിങ്ങൾ എന്നെപിടിച്ചി
ല്ലഎന്നിൽകൈനീട്ടിട്ടുമില്ലഎന്നാൽ ഇതു നിങ്ങളുടെ സമ
യവും തമസ്സിന്റെഅധികാരവും ആകുന്നു എങ്കിലും

൪-) യൊ.൧൮, ൧൦.൧.൧മത്ത൨൬, ൫൦–൫൪ മാൎക്ക ൧൪,൪൬,൪൭ ലുക്ക ൨൦,൪൯.൫൧. [ 20 ] പ്രവാചകങ്ങൾപൂരിക്കെണ്ടതിന്നുഇതൊക്കയുംഉണ്ടായി
എന്നുപറഞ്ഞാറെശിഷ്യർ എല്ലാവരുംഅവനെവിട്ടുഒടി
പ്പൊയി–തന്റെശരീരത്തിൻമെൽഒരുവസ്ത്രംപുതച്ചുഅ
വന്റെവഴിയെചെന്നിരിക്കുന്നഒരുയൌവനയുക്തനെആ
യുധക്കാർ പിടിച്ചപ്പൊൾഅവൻ പുതപ്പുവിട്ടുനഗ്നനായിഒ
ടിപ്പൊകയും ചെയ്തു– ൫-}

സഭാമുഖെനയെശുവിന്റെ വിസ്താരവുംപെത്രുഅവ
നെതള്ളിപ്പറഞ്ഞതും–

കിന്ത്വഹംകീട കീടഃകൊനഗണ്യൊമാനുഷാപി ।
നിന്ദനീയൊമനുഷ്യാണാമവജ്ഞാപാത്രമെവച ।
പശ്യന്തിമെമനുഷ്യാമാമൊഷ്ഠൌവക്രൌവിധനായതെ ।
ശിരാംസിലാഡയിത്വാചപ്രൊപഹസ്യവദന്തിമാം ।
അനന്തരംആയുധക്കാരുംസെനാപതിയുംയഹൂദരുടെസെവ
കരുംയെശുവിനെപിടിച്ചുകെട്ടിആദ്യംഹനാന്റെ അടുക്കെ
കൊണ്ടുപൊയിആയവൻആവൎഷത്തിൽ പ്രധാനാചാൎയ്യ
നായകയ്യഫയുടെ അമ്മാമനായിരുന്നു–പലജനത്തിന്റെ
നന്മക്കെവെണ്ടിഒരുവൻമരിക്കുന്നതുകൊള്ളാംഎന്നുയഹൂദ
ൎക്കു ഉപദെശംപറഞ്ഞവൻ ഈകയ്യഫ തന്നെ–ഹനാൻ ബദ്ധ
നായയെശുവിനെആചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും മൂപ്പ
രുംകൂടിഇരിക്കുന്നകയ്യഫയുടെ ആസ്ഥാനത്തെക്കുഅയച്ചുശീ
മൊനും വെറെഒരുശിഷ്യനും യെശുവിനെ പിന്തുടൎന്നു–ആ ശിഷ്യൻ യെശുവിനൊടു

൫-)മത്ത.൨൬, ൫൫-൫൬മാൎക്ക൧൪,൪൮-൫൨-ലൂക്ക ൨൦, ൫൨-൫൩. [ 21 ] കൂടെപ്രധാനാചാൎയ്യന്റെഅരമനയിൽചെന്നു പിന്നെയും
പുറത്തുവന്നു കാവൽക്കാരത്തിയൊടുസംസാരിച്ചുപുറത്തു
നില്ക്കുന്നപെത്രുവിനെഅകത്തുകൂട്ടിക്കൊണ്ടുപൊയി–ആയ
വൻ കാൎയ്യതീൎച്ചകാണെണ്ടതിന്നുസെവകരൊടുകൂടെഇരു
ന്നു– അപ്പൊൾ കാവല്ക്കാരത്തിഅവനൊടുനീയുംഅദ്ദെ
ഹത്തിന്റെ ശിഷ്യരിൽ ഒരുത്തനല്ലയൊഎന്നുപറഞ്ഞാ
റെ അവൻഞാനല്ലഞാൻഅവനെഅറിയുന്നില്ല നീപറയു
ന്നതു തിരിയുന്നില്ലഎന്നു തള്ളിപ്പറഞ്ഞുമുറ്റത്തുപൊയപ്പൊ
ൾപൂവൻകൊഴികൂകി–അന്നുശീതമുണ്ടാകകൊണ്ടുതീക്കാഞ്ഞു
കൊണ്ടിരുന്നഉദ്യൊഗസ്ഥന്മാരുടെ കൂട്ടത്തിൽപെത്രുവുംനിന്നി
രുന്നു ൧-)

അപ്പൊൾപ്രധാനചാൎയ്യൻയെശുവിനൊടു ശിഷ്യരെയുംഉപദെ
ശത്തെയും കുറിച്ചുചൊദിച്ചു–യെശുഞാൻ സ്പഷ്ടമായിലൊക
ത്തൊടുപറഞ്ഞുഎല്ലായഹൂദന്മാർകൂടുന്നപള്ളികളിലുംദൈവാ
ലയത്തിലും എപ്പൊഴുംഉപദെശിച്ചുരഹസ്യമായിഞാൻഒന്നും
പറഞ്ഞിട്ടില്ല നീഎന്നൊടുചൊദിക്കുന്നതുഎന്തു കെട്ടവരൊടു
തന്നെഞാൻഎന്തുപറഞ്ഞുഎന്നുചൊദിക്കഎന്നാൽപറഞ്ഞകാൎയ്യ
ങ്ങൾഅവർഅറിയുന്നുവല്ലൊഎന്നുപറഞ്ഞാറെഅരികെനില്ക്കു
ന്ന ഒരുസെവകൻനീപ്രധാനാചാൎയ്യനൊടു ഇപ്രകാരംഉത്തരം
പറയുന്നുവൊഎന്നുചൊല്ലിയെശുവിനെകവിൾ്ക്കുഒന്നുഅടിച്ചു
അപ്പൊൾ യെശു ഞാൻദൊഷംപറഞ്ഞിട്ടുണ്ടെങ്കിൽപറഇ
ല്ലെങ്കിൽ നീഎന്തിന്നു എന്നെഅടിക്കുന്നുഎന്നുപറഞ്ഞു

൧-) യൊ൧൮, ൧൨-൧൮.മത്ത ൨൬,൫൭൫൮-൭൦മാൎക്ക൧൪,൫൩-൬൮ലൂക്ക൩,൫൪-൫൮ [ 22 ] അതിന്റെശെഷം പ്രധാനാചാൎയ്യരും മൂപ്പരും മന്ത്രിസഭ
ഒക്കയുംയെശുവിനെകൊല്ലെണ്ടതിന്നുകള്ളസാക്ഷ്യംഅ
ന്വെഷിച്ചു–അനെകംകള്ളസാക്ഷിക്കാർവന്നിട്ടുംഅവർപ
റഞ്ഞസാക്ഷ്യംഒത്തുവന്നതുമില്ല–ഒടുവിൽ രണ്ടുകള്ള
സാക്ഷികൾ വന്നു ഇവൻ കൈവെലയായ ഈദൈവാലയം
പൊളിച്ചുകളഞ്ഞു ൩ ദിവസത്തിന്നകംകൈവെലകൂടാ
തെമറ്റൊന്നുപണയിപ്പാൻഇനിക്കകഴിയുംഎന്നപറഞ്ഞതു
ഞങ്ങൾകെട്ടിരിക്കുന്നുഎന്നുബൊധിപ്പിച്ചുഅവരുടെസാ
ക്ഷ്യവുംഒത്തുവന്നില്ല–അപ്പൊൾപ്രധാനാചാൎയ്യൻ-എഴുനീ
റ്റുനടുവിൽ യെശുവിനൊടുനീഒന്നും ഉത്തരംപറയുന്നില്ല
യൊ–ഇവർ നിന്റെനെരെഎന്തെല്ലാംസാക്ഷിപ്പെടുത്തുന്നുഎ
ന്നുചൊദിച്ചാറെഅവൻഒന്നിനുംഉത്തരംപറയാതെഇ
രുന്നു–

പിന്നെപ്രധാനാചാൎയ്യൻമുതലായവർനീക്രിസ്തുഎന്നഅഭി
ഷിക്തൻതന്നെയൊഞങ്ങളൊടുപറഎന്നചൊദിച്ചപ്പൊൾ
അവൻഞാൻപറഞ്ഞാലുംനിങ്ങൾവിശ്വസിക്കയില്ലഎന്നുപ
റഞ്ഞശെഷംപ്രധാനാചാൎയ്യൻപിന്നെയുംഅവനൊടു നീ
ദൈവപുത്രനായക്രിസ്തുവാകുന്നുവൊഎന്നുഞങ്ങളൊടുപറ
യെണ്ടതിന്നു ജീവനുള്ള ദൈവത്തെആണയിട്ടു ഞാൻ നി
ന്നൊടുചൊദിക്കുന്നുഎന്നതിന്നുയെശുനീപറഞ്ഞുവല്ലൊ
ഞാൻതന്നെഅവൻ–ആകയാൽ‌ഇന്നുമുതൽ മനുഷ്യ
പുത്രൻദൈവവല്ലഭത്വത്തിന്റെവലത്തുഭാഗത്തുവാഴുന്നതും [ 23 ] ആകാശമെഘങ്ങളിൽവരുന്നതുംനിങ്ങൾകാണുംനിശ്ചയം
എന്നചൊന്നാറെപ്രധാനാചാൎയ്യൻതന്റെവസ്ത്രങ്ങളെകീ
റി ഇവൻദൈവത്തെദുഷിച്ചുഇനിസാക്ഷികൾകൊണ്ടുഎ
ന്താവശ്യം–കണ്ടാലുംഇപ്പൊൾഇവന്റെദൂഷണംകെട്ടുവ
ല്ലൊ–നിങ്ങൾ്ക്കുഎന്തുതൊന്നുന്നുഎന്നുപറഞ്ഞപ്പൊൾഅ
വൻമരണശിക്ഷെക്കുയൊഗ്യൻഎന്നുഎല്ലാവരുംപറകയും
ചെയ്തു– ൨-)

ശീമൊൻതീക്കാഞ്ഞകൊണ്ടുനിന്നിരുന്നപ്പൊൾവെറെഒരു
വെലക്കാരത്തിഅവനെ കണ്ടുഅവിടെയുള്ളവരൊടുഇവ
നുംനസരായക്കാരനായയെശുവിനൊടുകൂടെഇരുന്നുഎന്നു
പറഞ്ഞാറെഅവർനീഅവന്റെശിഷ്യരിൽ ഒരുത്തനല്ല
യൊഎന്നുരച്ചപ്പൊൾആ മനുഷ്യനെ ഞാൻ അറിയുന്നില്ല
എന്നപിന്നെയും ആണയിട്ടു തള്ളിപ്പറഞ്ഞു–അല്പനെരംക
ഴിഞ്ഞശഷംഅവിടെനിന്നവർഅരികെവന്നുനീഅവ
രിൽഒരുത്തൻ സത്യം ഒരുഗലീലക്കാരൻ തന്നെ നിന്റെഭാ
ഷനിന്നെഅറിയിക്കുന്നുവല്ലൊഎന്നുപറഞ്ഞു–ചെവിമുറിച്ചു
കളഞ്ഞവന്റെചാൎച്ചക്കാരനായ പ്രധാനാചാൎയ്യന്റെ പണി
ക്കാരനും ഞാൻതൊട്ടത്തിൽ വെച്ചുഅവനൊടുകൂടെനിന്നെ
കണ്ടില്ലയൊഎന്നുപറഞ്ഞപ്പൊൾ പെത്രുപിന്നെയുംനിങ്ങൾപറ
യുന്നഈമനുഷ്യനെഞാൻ അറിയുന്നില്ലഎന്നുശപിച്ചുസത്യ
വുംചെയ്തുതുടങ്ങിഉടനെപൂവൻകൊഴിരണ്ടാമതും കൂകി–
അപ്പൊൾ കൎത്താവുതിരിച്ചറിഞ്ഞുപെത്രുവിനെനൊക്കിപൂവൻ

൨-) മത്ത ൨൬, ൫൯-൬൬.മാൎക്ക൧൪,൫൫.൬൪-ലുക്ക ൨൦, ൬൭-൭൧ യൊ൧൮,൧൯-൨൩ [ 24 ] കൊഴിരണ്ടുവട്ടം കൂകും മുമ്പെ നീ മൂന്നുവട്ടംഎന്നെതള്ളിപ്പറയും
എന്നവാക്കുഒൎത്തുപുറത്തുപൊയിവളരെവിഷാദിച്ചു കെഴുക
യുംചെയ്തു.

പിന്നെയെശുവിനെപിടിച്ചആളുകൾഅവനെപരിഹസിച്ചു
മുഖത്തതുപ്പികണ്ണുമൂടികെട്ടിഅടിച്ചുഅവനൊടുക്രിസ്തെ
നിന്നെഅടിച്ചവൻ ആരെന്നു ജ്ഞാനദൃഷ്ടികൊണ്ടുപറക
എന്നും മറ്റുംദുഷിച്ചുഅവന്റെനെരെപറകയുംചെയ്തു൩-)

പിലാതൻ മുഖെനയുള്ള വ്യവഹാരം–
കെശെഭ്യൊപ്യാധികാമെസ്യുരകാരണമൃതിയിനഃ ।
പ്രാണഹിംസ്രാമൃഷാഭാഷാബലിനൊമെയദാരയഃ ।
മയാനാപഹൃതംയത്തൽ പരിവൎത്ത്യസമൎപ്പിതം ।

പുലർകാലമായപ്പൊൾഎല്ലാ പ്രധാനാചാൎയ്യരും മൂപ്പരും
യെശുവിനെകൊല്ലെണ്ടതിന്നുപരസ്പരംമന്ത്രിച്ചശെ
ഷംആസംഘംഒക്കയും അവനെകെട്ടികൈസരുടെ
ന്യായസ്ഥലത്തെക്കകൊണ്ടുപൊയി നാടുവാഴിയാ
യപിലാതന്നു എല്പിച്ചു—അപ്പൊൾമരണശിക്ഷവിധി
ച്ചുഎന്നുയഹൂദകണ്ടാറെഅനുതപിച്ചു ആ ൩൦ വെള്ളിക്കാ
ശ പ്രധാനാചാൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കികൊണ്ടു
വന്നു–കുറ്റമില്ലാത്തരക്തംകാണിച്ചുകൊടുത്തതിനാൽ
ഞാൻദൊഷംചെയ്തുഎന്നപറഞ്ഞാറെഅവർഅതുഞ
ങ്ങൾ്ക്കു എന്തുനീതന്നെനൊക്കികൊൾ്കഎന്നുപറഞ്ഞു–അപ്പൊൾ

൩-)യൊ൧൮, ൨൫-൨൭.മത്ത ൨൬.൬൭-൭൫-മാൎക്ക ൧൪,൬൫-൭൨-ലൂക്ക൨൨, ൫൮-൬൫. [ 25 ] അവൻ ആ വെള്ളിക്കാശ് ദൈവാലയത്തിൽ വിട്ടുകളഞ്ഞുമാറി
പ്പൊയിഞാന്നുമരിക്കയുംചെയ്തു–പ്രധാനാചാൎയ്യർആദ്രവ്യ
മെടുത്തുഇതുരക്തവിലയാകകൊണ്ടുശ്രീഭണ്ഡാരത്തിലിടുന്ന
തു ന്യായമല്ലഎന്നുപറഞ്ഞുഅന്യൊന്യംആലൊചന ചെയ്തുഅ
വറ്റെകൊണ്ടുപരദെശികളെകുഴിച്ചിടെണ്ടതിന്നുകുശവന്റെ
നിലംകൊണ്ടു–ഈ കാരണത്താൽ ആ നിലത്തെ ഇതുവരെ
യുംരക്തനിലംഎന്നുചൊല്ലുന്നു–അന്നുഇസ്രയെൽപുത്രന്മാരി
ൽനിന്നുഅവർഎനിക്കമതിച്ചവില൩൦വെള്ളിക്കാശകൊണ്ടു
കുശവന്റെനിലത്തിന്നായിട്ടുകൊടുത്തുഎന്നുപ്രവാചകർപറ
ഞ്ഞതു നിവൃത്തിയായി– ൧-)–

യഹൂദന്മാർതീണ്ടിപ്പൊകാതെപെസ്‌ഹഭക്ഷിക്കെണ്ടതിന്നുന്യാ
യസ്ഥലത്തുപ്രവെശിക്കാത്തതിനാൽബിലാതൻപുറത്തുവന്നു
അവരൊടുൟമനുഷ്യനിൽഎന്തൊരുകുറ്റംചുമത്തുന്നുഎന്നു
ചൊദിച്ചപ്പൊൾഇവൻകുറ്റക്കാരനല്ലെങ്കിൽനിണക്കഎ
ല്പിക്കഇല്ലയായിരുന്നുഎന്നുപറഞ്ഞാറെപിലാതൻനിങ്ങ
ൾഅവനെക്കൊണ്ടുപൊയിനിങ്ങളുടെന്യായപ്രകാരംവി
ധിപ്പിൻഎന്നുകല്പിച്ചപ്പൊൾഅവർഒരുത്തനെയും കൊ
ന്നു കളവാൻ ഞങ്ങൾ്ക്ക അധികാരമില്ലല്ലൊഎന്നുപറഞ്ഞുഇ
ങ്ങിനെയെശുമുമ്പെഉദ്ദെശിച്ചുപറഞ്ഞമരണവിധത്തിന്നു
സംഗതിവന്നു– ൨-)

പിന്നെപ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംഇവൻതാൻരാ

൧-) യൊ൧൮,൨൮.മാൎക്ക൧൫, ൧.മത്ത൨൭, ൨-൧൦

൨-)യൊ൧൮, ൨൮–൩൨ [ 26 ] ജാവായക്രിസ്തുവാകുന്നുഎന്നുംകൈസൎക്കുവരിപ്പണംകൊടു
ക്കെണ്ടഎന്നുംപറഞ്ഞുജാതിയെകലഹിപ്പിക്കുന്നതുഞങ്ങൾ
കണ്ടുഎന്നുകുറ്റംചുമത്തിതുടങ്ങി–പിലാതൻപിന്നെയുംന്യാ
യസ്ഥലത്തിൽപ്രവെശിച്ചുയെശുവിനെവിളിച്ചുഅവനൊ
ടുനീയഹൂദരാജാവുതന്നെയൊഎന്നുചൊദിച്ചപ്പൊൾ
യെശുഇതുതാനായിട്ടുപറയുന്നുവൊഎന്നുചൊന്നാറെപിലാ
തൻഞാൻയഹൂദനൊസ്വജാതിയുംപ്രധാനാചൎയ്യന്മാരും
നിന്നെഎനിക്കഎല്പിച്ചിരിക്കുന്നുനീഎന്തുഅനുഷ്ഠിച്ചു
എന്നുപറഞ്ഞശെഷംയെശുഎന്റെരാജ്യംഈലൊക
ത്തിൽനിന്നുള്ളതല്ലലൌകികമായാൽഞാൻയഹൂദരു
ടെവശത്തിൽആകാതിരിക്കെണ്ടതിന്നഎന്റെസെവക
ർപൊരുതുമായിരുന്നുആകയാൽഎന്റെരാജ്യംഐ
ഹികമല്ലഎന്നുപറഞ്ഞാറെപിലാതൻഎന്നാൽ നീരാ
ജാവുതന്നെയൊഎന്നുചൊന്നപ്പൊൾനീപറഞ്ഞപ്ര
കാരംഞാൻരാജാവുതന്നെഞാൻ ഇതിന്നായിട്ടു ജനി
ച്ചുസത്യത്തിന്നുസാക്ഷ്യംപറയെണ്ടതിന്നുഞാൻഇഹ
ലൊകത്തുവന്നു–സത്യത്തിൽനിന്നു ഉത്ഭവിച്ചവരെല്ലാം
എന്റെശബ്ദംകെൾ്ക്കുന്നുഎന്നുപറഞ്ഞാറെപിലാതൻസ
ത്യംഎന്തുഎന്നുപറഞ്ഞിട്ടുവീണ്ടുംപുറത്തുപൊയിയഹൂദ
രൊടുആയാളിൽഞാൻ ഒരുകുറ്റവും കാണുന്നില്ലഎ
ന്നു പറഞ്ഞു– ൩-)

പ്രധാനാചൎയ്യരും മൂപ്പരുംഅവനിൽവളരെകുറ്റം ചുമ

൩-) ലൂക്ക ൨൨, ൨–൪ യൊ൧൮, ൩൩-൩൬.മത്ത൨൭, ൧൧.മാൎക്ക൧൫,൨ [ 27 ] ത്തി അവനൊന്നും പറയാത്തസമയം പിലാതൻപിന്നെയും
അവനൊടുഇതാഇവർഎത്രസാക്ഷ്യംനിന്റെനെരെബൊ
ധിപ്പിക്കുന്നു അതിനെനീകെൾ്ക്കുന്നില്ലയൊഒന്നിന്നുംഉത്ത
രംപറയുന്നില്ലയൊഎന്നുപറഞ്ഞാറെയെശുമിണ്ടാതിരു
ന്നതിനാൽഅവൻവളരെആശ്ചൎയ്യപ്പെട്ടു

അനന്തരംഇവൻഗലീലമുതൽഇവിടംവരെയുംയഹൂദയിൽ
എല്ലാടവുംഉപദെശിച്ചുജനങ്ങളെഇളക്കുന്നവനെന്നുകെട്ടാ
റെപിലാതൻഇവൻഗലീലക്കാരനൊഎന്നുചൊദിച്ചു–അ
വൻഹെരൊദന്റെഅധികാരത്തിലുള്ളവനെന്നറിഞ്ഞിട്ടു
ആസമയത്തയറുശലെമിൽപാൎത്തുവരുന്നഹെരൊദന്റെസ
ന്നിധിയിങ്കലെക്കഅയച്ചു–ഹെരൊദൻയെശുചെയ്തപലകാ
ൎയ്യങ്ങളെകെട്ടതിനാൽഎറക്കാലംഅവനെകാണ്മാൻആശി
ച്ചിരുന്നു–അതുകൊണ്ടുഅവനെകണ്ടപ്പൊൾവല്ലഅത്ഭുതം
കാണുംഎന്നുവിചാരിച്ചുഎറ്റവുംസന്തൊഷിച്ചുഅവനൊടു
പലതും ചൊദിച്ചപ്പൊൾ യെശു ഒന്നും മിണ്ടിഇല്ലപ്രധാനാചാ
ൎയ്യന്മാരും ഉപാദ്ധ്യായമാരുംഅവരിൽഉഗ്രമായികുറ്റംചുമത്തി
ക്കൊണ്ടിരിക്കുമ്പൊൾഹെരൊദൻതന്റെആയുധക്കാരൊടു
കൂടെഅവനെനിസ്സാരനാക്കിപരിഹാസത്തിന്നായിമാനി
ച്ചുവെള്ളവസ്ത്രംഉടുപ്പിച്ചുപിലാതന്നുതന്നെതിരിച്ചയച്ചു–
മുമ്പെഅന്യൊന്യംരസക്കെടായപിലാതനുംഹെരൊദനുംഅ
ന്നു സ്നെഹിതരായിതീൎന്നു

അതിന്റെശെഷംപിലാതൻപ്രധാനാചാൎയ്യരെയും മൂപ്പരെ [ 28 ] യുംജനങ്ങളെയുംകൂടിവരുത്തിഈയാൾജനങ്ങളെകലഹിപ്പി
ക്കുന്നവനെന്നുവെച്ചുഎന്റെഅടുക്കെനിങ്ങൾകൊണ്ടുവന്നു
വല്ലൊകണ്ടാലുംഞാൻനിങ്ങൾമുമ്പാകെവിസ്തരിച്ചപ്പൊ
ൾഇവനിൽചുമത്തുന്നഅപരാധങ്ങളിൽ ഒന്നുംതെളിവായി
കാണുന്നില്ലഹെരൊദനുംഅങ്ങിനെതന്നെയല്ലൊഅതു
കൊണ്ടു ഇവൻമരണശിക്ഷക്കു തക്കതായതൊന്നുംചെയ്യാ
ത്തതിനാൽഞാൻഅവനെശിക്ഷിച്ചുവിട്ടയക്കയും ചെ
യ്യും എന്നു പറഞ്ഞു– ൪-)

എന്നാൽ ഉത്സവംതൊറുംജനങ്ങളുടെഅപെക്ഷപ്രകാരം
തടവുകാരിൽഒരുവനെവിടുവിക്കുന്നതുആചാരമായിരുന്നു
അക്കാലത്തുകലഹംഉണ്ടാക്കികലഹത്തിൽ കുലചെയ്ത
വരൊടുകൂടെ പിടിച്ചു പൊയബറബ്ബഎന്നൊരുവിശെഷത
ടവുകാരനുണ്ടായിരുന്നു–ജനങ്ങൾഎല്ലാവരുംവന്നുകൂടി
നിലവിളിച്ചു മുമ്പെആചരിച്ചുവന്നപ്രകാരംചെയ്യെണ്ട
തിന്നുഅപെക്ഷിച്ചശെഷംപ്രധാനാചാൎയ്യർഅവനെ അസൂയകൊ
ണ്ടുഎല്പിച്ചുഎന്നുനന്നായിഅറിഞ്ഞതിനാൽപിലാതൻ
അവരൊടുംഎവനെവിടീക്കെണംബറബ്ബായെയൊയ
ഹൂദരാജാവായയെശുവിനെയൊഎന്നുചൊദിച്ചു–അവൻ
ഇങ്ങിനെന്യായാസനത്തിൽഇരുന്നപ്പൊൾഅവന്റെ ഭാൎയ്യഅ
വന്റെഅടുക്കെആളയച്ചുഇന്നുസ്വപ്നത്തിൽആ നീതിമാൻ നിമി
ത്തം‌ഞാൻവളരെകഷ്ടപ്പെട്ടുഅതുകൊണ്ടുനീഅവനൊടുഒന്നുംചെ
യ്യെണ്ടാഎന്നുപറയിച്ചു– ൫-)

൪-) മാൎക്ക–൧൫, ൩൪–മത്ത൨൭,൧൨–൧൪.ലൂക്ക൨൩, ൫–൧൬ [ 29 ] പ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംബറബ്ബായെവിട്ടയപ്പാൻ
ചൊദിക്കെണ്ടതിന്നും യെശുവിനെകൊല്ലെണ്ടതിന്നുംജനങ്ങ
ളെവശീകരിച്ചുഉത്സാഹിപ്പിച്ചപ്പൊൾഇവനെകൊന്നുബ
റബ്ബായെവിടീക്കെണംഎന്നുഎല്ലാവരുംഒന്നിച്ചുആൎത്തുവി
ളിച്ചു പറഞ്ഞു പിലാതൻ യെശുവിനെവിട്ടയപ്പാൻഭാവിച്ചു
പിന്നെയുംഅവരൊടുക്രിസ്തുഎന്നുപറയുന്നയെശുവിനെഞാൻ
എന്തുചെയ്യെണ്ടുഎന്നുചൊന്നപ്പൊൾഇവനെക്രൂശിൽതറ
ക്കെണംക്രൂശിൽതറെക്കണം എന്നുനിലവിളി കെട്ടാറെപി
ലാതൻമൂന്നാമതുംഇവൻഎന്തുദൊഷംചെയ്തുമരണശിക്ഷെ
ക്കു ഒരു കാരണവുംഞാൻകാണുന്നില്ല–ആകയാൽ ഞാൻ ഇ
വനെശിക്ഷിച്ചുവിട്ടയക്കുംഎന്നുപറഞ്ഞു–അവരൊക്രൂശിൽ
തറെക്കെണംഎന്നുഅധികംനിലവിളിച്ചുപറഞ്ഞു–
പിലാതൻയെശുവിനെക്കൂട്ടിചമ്മട്ടികൊണ്ടുഅടിപ്പിച്ചശെ
ഷംആയുധക്കാർഅവനെഅധികാരസ്ഥലത്തെക്കകൊണ്ടു
പൊയിഅവന്റെവസ്ത്രങ്ങളെനീക്കിക്കളഞ്ഞുചുവന്നഅങ്കി
യെഉടുപ്പിച്ചുമുള്ളുകൾകൊണ്ടു ഒരു കിരീടം മെടഞ്ഞുഅവ
ന്റെ ശിരസ്സിൽവെച്ചുവലങ്കയ്യിൽഒരുകൊലുംകൊടുത്തുഅ
വന്റെമുമ്പാകെമുട്ടുകുത്തിയഹൂദരാജാവെജയ ജയഎന്നുപ
രിഹസിച്ചുപറഞ്ഞുഅവന്മെൽതുപ്പികൊലെടുത്തുതലമെലടിക്കയുംചെയ്തു– ൬)

പിലാതൻപിന്നെയും പുറത്തു വന്നുഅവരൊടുഇതാഞാൻഇവ

൫-)മത്ത൨൭,൧൫-൧൯.മാൎക്ക൧൫ ൬.൧൦ലൂക്ക൨൩ ൧൭ യൊ ൧൮–൩൯
൬-),മത്ത ൨൫൨൦-൩൦ മാൎക്ക ൧൫, ൧൧-൧൯ ലൂക്ക൨൩൧൮-൨൩, യൊ ൧൮, ൪൫ [ 30 ] നിൽ ഒരുകുറ്റവുംകാണുന്നില്ലഎന്നുനിങ്ങൾഅറിയെണ്ടതിന്നു
ഇവനെനിങ്ങൾ്ക്കവെണ്ടിപുറത്തുകൊണ്ടുവരുന്നുണ്ടുഎന്നുപറഞ്ഞാ
റെയെശുമുൾ്ക്കിരീടവുംചുവന്നഅങ്കിയുംധരിച്ചുകൊണ്ടുപുറ
ത്തുവന്നുഅപ്പൊൾപിലാതൻഅവരൊടുഇതാആമനുഷ്യ
നെന്നുപറഞ്ഞു–പ്രധാനാചാൎയ്യരുംസെവകരുംകണ്ടപ്പൊ
ൾഅവനെ ക്രൂശിൽതറെക്കഎന്നുനിലവിളിച്ചുപറഞ്ഞാ
റെ പിലാതൻ നിങ്ങൾഅവനെകൊണ്ടുപൊയിക്രൂശിൽ തറെ
പ്പിൻഞാനൊഅവനിൽഒരു കുറ്റവുംകാണുന്നില്ലഎന്നുപ
റഞ്ഞപ്പൊൾയഹൂദർഞങ്ങൾ്ക്കു ഒരുന്യായമുണ്ടുഅവൻത
ന്നെതാൻദെവപുത്രനാക്കിയതിനാൽഞങ്ങളുടെ ന്യാ
യപ്രകാരംമരിക്കെണമെന്നുപറഞ്ഞു– ൭-)

പിലാതൻ ആവാക്കുകെട്ടപ്പൊൾ അത്യന്തംഭയപ്പെട്ടുപി
ന്നെയും ന്യായസ്ഥലത്തെക്കുപൊയിയെശുവിനൊടുനീഎ
വിടെ നിന്നാകുന്നുഎന്നുചൊദിച്ചാപ്പൊൾയെശുഅവനൊ
ടു ഒരു ത്തരവുംപറഞ്ഞില്ല–അനന്തരംപിലാതൻ നീഎ
ന്നൊടുപറയുന്നില്ലയൊനിന്നെക്രൂശിൽതറെപ്പാനും വിടീപ്പാനും എനിക്കഅധികാരമുണ്ടെന്നുഅറിയുന്നില്ല
യൊഎന്നുരച്ചാറെയെശുനിണക്കമെലിൽനിന്നുതന്നിട്ടി
ല്ലെങ്കിൽഎനിക്കവിരൊധമാക്കിഒരുഅധികാരവുംഉണ്ടാ
കയില്ലയായിരുന്നുഅതുകൊണ്ടുഎന്നെ നിണക്കഎല്പിച്ച
വന്നുഅധികംപാപമുണ്ടുഎന്നുപറഞ്ഞു.അന്നുതൊട്ടുപി
ലാതൻഅവനെവിടീപ്പാൻനൊക്കിഎന്നാൽയഹൂദർഇവനെ

൭-) യൊഹ-൧൯, ൪–൧൫ [ 31 ] വിടുവിച്ചാൽ നീകൈസരുടെഇഷ്ടനല്ലതന്നെതാൻ രാജാ
വാക്കുന്നവനെല്ലാം കൈസരുടെദ്രൊഹിയല്ലൊഎന്നുത്ര
ണം വിളിച്ചുപറഞ്ഞു

പിലാതൻഈവാക്കുകെട്ടപ്പൊൾയെശുവിനെപുറത്തുകൊ
ണ്ടുവന്നുഗബ്ബത്തഎന്നകല്ലുകൊണ്ടുപടുത്തസ്ഥലത്തുന്യാ
യാസനത്തിലിരുന്നുയഹൂദരൊടുഇതാനിങ്ങളുടെരാജാവു
എന്നുപറഞ്ഞു–എന്നാൽഅവർഇവനെനീക്കിനീക്കിക്രൂശിൽ
തറെക്കെഎന്നുവിളിച്ചുപറഞ്ഞാറെപിലാതൻനിങ്ങളുടെരാ
ജാവെക്രൂശിൽതറെക്കാമൊഎന്നുപറഞ്ഞപ്പൊൾകൈസ
ർഅല്ലാതെഞങ്ങൾ്ക്കുവെറെഒരുരാജാവില്ലഎന്നു തീൎത്തു
പറഞ്ഞുപിലാതൻഒന്നുംസാധിക്കാതെകലഹംഅധികമാ
യിപ്പൊകുമെന്നുകണ്ടപ്പൊൾവെള്ളമെടുത്തുജനങ്ങളുടെ
മുമ്പാകെകൈകളെകഴുകിഈനീതിമാന്റെരക്തത്തിന്നു
ഞാൻകുറ്റമില്ലാത്തവൻനിങ്ങൾതന്നെനൊക്കികൊൾ്വിൻ
എന്നുപറഞ്ഞാറെജനസംഘമൊക്കെയുംഇവന്റെരക്തംഞ
ങ്ങളുടെയുംസന്തതികളുടെയുംമെലിരിക്കട്ടെഎന്നുപറഞ്ഞു
ആകയാൽപിലാതൻ ജനങ്ങളുടെഇഷ്ടപ്രകാരംചെയ്വാൻമ
നസ്സായിബറബ്ബയെവിടീച്ചുയെശുവിനെ ക്രൂശിൽതറെക്കെ
ണ്ടതിന്നുവിധിച്ചുഎല്പിക്കയും ചെയ്തു– ൮–)

ക്രൂശിൽതറെച്ചതും മരണവും.

അതവൈസദണ്ഡഭാക്കൃതൊദൃഢമാൎത്തൊവിചമൌനമാശ്രയൽ ।

൮-)മത്ത-൨൫, ൨൪-൨൬,മാൎക്ക൧൫,൧൫-ലൂക്ക൨൩,൨൪-൨൫.യൊ൧൯,൧൬ [ 32 ] അവിവത്സഇഹാഹൃതൊവധെവിരിവൊൎണ്ണാപരിഹൃത്സുചാരവും ।

അനന്തരംഅവർയെശുവിനെപരിഹസിച്ചുഅവനിൽ
നിന്നുഅങ്കിയെനീക്കിസ്വവസ്ത്രങ്ങളെഉടുപ്പിച്ചുഅവനെക്രൂ
ശിൽതറെക്കെണ്ടതിന്നുകൊണ്ടുപൊയി–അവൻതന്റെ
ക്രൂശചുമന്നുകൊണ്ടുഗൊൽഗൊഥഎന്നുകപാലസ്ഥല
ത്തെക്കപുറപ്പെട്ടുപൊയി–അവനെഅങ്ങിനെകൊണ്ടുപൊ
കുമ്പൊൾനാട്ടുപുറത്തുനിന്നുവരുന്നൊരുകുമെനക്കാരനെ
പിടിച്ചുക്രൂശയെശുവിന്റെപിന്നാലെചുമക്കെണ്ടതിന്നുഅ
വന്മെൽവെച്ചുഅനെകജനങ്ങളുംമാറഅടിച്ചുംഅവ
നെച്ചൊല്ലിവിലപിച്ചുമിരിക്കുന്ന സ്ത്രീകളുംഅനുഗമിച്ചു–
ആയവരെയെശുതിരിഞ്ഞുനൊക്കിപ്പറഞ്ഞുയറുശലെം
പുത്രിമാരെഎന്നെച്ചൊല്ലികരയാതെനിങ്ങളെയുംനി
ങ്ങളുടെമക്കളെയുംവിചാരിച്ചുകെഴുവിൻ–കണ്ടാലും മ
ച്ചികളുംഉല്പാദിക്കാത്തഉദരങ്ങളുംകുടിപ്പിക്കാത്തമുല
കളും ഭാഗ്യമുള്ളവയെന്നുപറയുന്നദിവസങ്ങൾവരും–
അന്നവർമലകളൊടുഞങ്ങളുടെമെൽവീഴുവിൻ കു
ന്നുകളൊടു ഞങ്ങളെമറെപ്പിൻഎന്നുപറഞ്ഞുതുടങ്ങും–
പച്ചവൃക്ഷത്തിൽഇതിനെചെയ്തുകൊണ്ടാൽ ഉണക്കു
വൃക്ഷത്തിൽഎന്തെല്ലാം ചെയ്യും–അവദാഹികളായമ
റ്റരണ്ടുപെരെയും അവന്റെ ഒരുമിച്ചുവശിപ്പാനായി
കൊണ്ടു പൊകയും ചെയ്തു– ൪-)

൪-)മത്ത൨൭, ൩൧,-൩൨. മാൎക്ക ൧൫, ൨൫൨൧,ലൂക്ക ൨൩, ൨൬-൩൧.യൊ൧൯,൧൭ [ 33 ] പിന്നെഅവർകാപാലസ്ഥലത്തുഎത്തിയപ്പൊൾഒരുമദ്യം
കുടിപ്പാൻകൊടുത്താറെഅവൻഅതിനെവാങ്ങിയില്ല–
അവിടെവെച്ചുഅവർ ൯ മണി സമയത്തനടുവിൽഅവ
നെയും ഇരുപുറവും ൨കള്ളന്മാരെയും ക്രൂശുകളിൽതറെ
ച്ചു–അപ്പൊൾഅവൻഅതിക്രമക്കാരൊടുകൂടെഎണ്ണ
പ്പെടുമെന്നുകല്പിച്ചവെദവാക്യംനിവൃത്തിയായി–തൽ
കാലത്തുയെശുപിതാവെ ഇവർതങ്ങൾചെയ്യുന്നതിന്നതെ
ന്നുഅറിയായ്കകൊണ്ടുഇവരൊടുക്ഷമിച്ചുകൊള്ളെണമെ
എന്നുപ്രാൎത്ഥിച്ചു–

അനന്തരംപിലാതൻനസറായക്കാരനായയെശുയഹൂ
ദരുടെരാജാവുഎന്നുഎബ്രായയവനറൊമഭാഷകളി
ൽഅവന്റെ അപരാധംസൂചിപ്പിക്കുന്നഒരുമെലെഴുത്തു
തീൎത്തുക്രൂശിന്മെൽ പതിപ്പിച്ചുയെശുവിന്റെവധസ്ഥലം
പട്ടണ സമീപമാകമൊണ്ടു ആഎഴുത്തുപലയഹൂദന്മാരും
വായിച്ചശെഷംപ്രധാനാചാൎയ്യർ പിലാതനൊടുയഹൂദ
രാജാവെന്നല്ലഞാൻയഹൂദരാജാവെന്നുഅവൻപറഞ്ഞു
എന്നുഎഴുതിക്കെണം എന്നു തൎക്കിച്ചപ്പൊൾപിലാതൻ ഞാ
നെഴുതിയതഎഴുതിപ്പൊയിഎന്നുപറഞ്ഞു– ൨-)

പിന്നെ ആയുധക്കാർ യെശുവിനെക്രൂശിൽതറെച്ചശെഷം
അവന്റെവസ്ത്രങ്ങളെ എടുത്തുഓരൊരുത്തന്നു ഒരൊ
അംശം വരെണ്ടതിന്നു ൪ അംശമാക്കിവിഭാഗിച്ചുകുപ്പാ
യവുംഎടുത്തുഅതുതൈക്കാതെമുഴുവനും നെയ്തുതീൎത്തതാ

൨-)മത്ത ൨൭,൩൪-൩൭.മാൎക്ക൧൫-൨൦-൨൮.ലൂക്ക ൨൩, ൩൨,൩൭യൊ൧൯,൧൮-൨൨ [ 34 ] യിരുന്നു–അതുകൊണ്ടുഅവർനാംഅതുകീറാതെആൎക്കുവരു
മെന്നുഅറിവാനായിചീട്ടിടെണമെന്നുപരസ്പരംപറഞ്ഞു–
എന്റെവസ്ത്രങ്ങൾതങ്ങളിൽവിഭാഗിച്ചുഎൻ കുപ്പായത്തി
ന്നായിക്കൊണ്ടുചീട്ടിടുമെന്നുള്ളവെദവാക്യത്തിന്നുനി
വൃത്തി വന്നു–ആയുധ ക്കാരും യെശുവിനെകാത്തി രു
ന്നു— ൩-)

ജനങ്ങൾനൊക്കിക്കൊണ്ടുനിന്നു–ആവഴിയായിനടന്നു
വന്നവർതലകുലുക്കിഹാ ദെവാലയത്തെഇടിച്ചുകള
ഞ്ഞു൩ദിവസത്തിന്നുള്ളിൽ അതിനെപണിയിക്കുന്നവനെ
നിന്നെതന്നെ രക്ഷിക്കനീദെവപുത്രനെങ്കിൽക്രൂശിൽ
നിന്നിറങ്ങിവാഎന്നുഅവനെദുഷിച്ചുപറഞ്ഞുഅപ്രകാ
രംതന്നെപ്രധാനാചൎയ്യരുംശാസ്ത്രികളുംമൂപ്പരും ഇവൻമ
റ്റവരെരക്ഷിച്ചുതന്നെതാൻ രക്ഷിപ്പാൻ കഴികയില്ല
ഇസ്രയെലിൻരാജാവാകുന്നെങ്കിൽഇപ്പൊൾ ക്രൂശിൽനി
ന്നുഇറങ്ങിവാ എന്നാൽ ഞങ്ങൾ നിന്നെ വിശ്വസിക്കും ഇവ
ൻ ഞാൻദെവ പുത്രനെന്നുകല്പിച്ചുതാൻ ആശ്രയിച്ച
ദൈവത്തിന്നുഇഷ്ടമുണ്ടെങ്കിൽ ഇപ്പൊൾ വിടുവിക്കട്ടെ
എന്നുഅവനെപരിഹസിച്ചുപറഞ്ഞു–൪-)

അനന്തരം ഒരുമിച്ചുതൂക്കിയകള്ളന്മാരിൽ ഒരുവൻ നീക്രിസ്തു
വാകുന്നെങ്കിൽ നിന്നെയും ഞങ്ങളെയുംരക്ഷിക്കഎന്നുഅ
വനെ ദുഷിച്ചുചൊന്നാറെ മറ്റെവൻ ഈശിക്ഷയിലകപ്പെ

൩-)യൊ൧൯,൨൪. മത്ത ൨൫.൩൬-ലൂക്ക ൨൩,൩൪-

൪-)ലൂക്ക൨൩, ൩൯-൪൩-യൊ ൧൯, ൨൫-൨൭ [ 35 ] ട്ടനീയും ദൈവത്തെഭയപ്പെടുന്നില്ലയൊനാംനടത്തിയക്രി
യകൾ്ക്കതക്കവാറു ന്യായമായിട്ടുതന്നെഇതിനെഅനുഭവി
ക്കെണ്ടിവന്നുഇവനൊഅയൊഗ്യമായിട്ടുള്ളതൊന്നുംഅനുഷ്ഠി
ച്ചില്ലഎന്നുഅവനെഭൎത്സിച്ചശെഷംയെശുവിനൊടുകൎത്താ
വെനീനിന്റെരാജ്യത്തിൽപുക്കിവാഴുന്നസമയത്തഎ
ന്നെഒൎത്തുകൊള്ളെണമെഎന്നുപറഞ്ഞപ്പൊൾയെശുഅവ
നൊടുഇന്നുതന്നെനീഎന്നൊടുകൂടെപരദീസിൽഇരി
ക്കും സത്യംഎന്നുപറഞ്ഞു–

വിശെഷിച്ചുയെശുവിന്റെഅമ്മയുംഅവളുടെസഹൊദ
രിയും ക്ലെയൊഫയുടെഭാൎയ്യയുമായമറിയയും മഗ്ദലക്കാ
രത്തിയായമറിയയും അവന്റെ ക്രൂശിന്നരികെനിന്നുകൊ
ണ്ടിരുന്നു–യെശുതന്റെഅമ്മയെയുംതാൻസ്നെഹിച്ചശി
ഷ്യനെയുംഅരികെനില്ക്കുന്നതകണ്ടപ്പൊൾഅമ്മയൊടു
സ്ത്രീയെഇതാനിന്റെമകനെന്നുംആശിഷ്യനൊടുഇതാ
നിന്റെഅമ്മഎന്നുംകല്പിച്ചുഅന്നുതുടങ്ങിആശിഷ്യൻഅ
വളെസ്വഗൃഹത്തിലെക്കകൈക്കൊള്ളുകയുംചെയ്തു.൫-)
അനന്തരംഏകദെശം ഉച്ചമുതൽ ൩ മനിയൊളവുംആ
നാട്ടിലൊക്കയുംഅന്ധകാരംപരന്നു–സൂൎയ്യനുംഇരുണ്ടു
പൊയി൩ മണിനെരത്തുയെശുഎളൊഫിഎളൊഫി
ലമ്മാസഫകറാനിഎന്നുറക്കവിളിച്ചുപറഞ്ഞുഅതിന്റെ
അൎത്ഥംഎൻദൈവമെഎൻദൈവമെഎന്നെകൈ
വിട്ടതഎന്തിന്നുഎന്നുള്ളതാകുന്നു–സമീപത്തനില്ക്കുന്ന

൫. ലൂക്ക ൨൩, ൩൯-൪൩-യൊ-൧൯,൨൫-൨൭ [ 36 ] വരിൽചിലർ അതിനെകെട്ടപ്പൊൾഇതാഇവൻഎലിയാ
വെവിളിക്കുന്നുഎന്നുപറഞ്ഞു–

അതിന്റെശെഷംയെശുസകലവുംനിവൃത്തിയായിഎ
ന്നറിഞ്ഞിട്ടുവെദവാക്യംനിവൃത്തിയായ്വരെണ്ടതിന്നുഎനിക്ക
ദാഹമുണ്ടെന്നുപറഞ്ഞു–അപ്പൊൾഅവർഅവിടെവെ
ച്ചുഒരുസ്പൊംഗിൽകാടി നിറെച്ചുഇസൊപ്തണ്ടിൽകെട്ടി
അവന്റെവായരികെനീട്ടിക്കൊടുത്തു–മറ്റെവർഇരി
ക്കട്ടെഎലിയാഇവനെരക്ഷിപ്പാൻ വരുമൊഎന്നു നാം
നൊക്കെണമെന്നുപറഞ്ഞു– ൬-)

യെശു കാടിവാങ്ങികുടിച്ചശെഷംനിവൃത്തിയായിഎന്നു
കല്പിച്ചു–പിന്നെയുംപിതാവെനിന്റെകൈകളിൽഞാ
ൻഎന്റെആത്മാവിനെഭരമെല്പിക്കുന്നുഎന്നുറക്കെവി
ളിച്ചുപറഞ്ഞുതലചായിച്ചുപ്രാണനെവിടുകയും ചെയ്തു.
അപ്പൊൾ സംഭവിച്ചതെന്തെന്നാൽ ദൈവാലയത്തിലെ
തിരശ്ശീല രണ്ടായിചീന്തിപ്പൊയി ഭൂമിയും ഇളകികമ്മല
കളുംപിളൎന്നുശവക്കുഴികളുംതുറന്നുഉറങീരുന്നപരിശു
ദ്ധരുടെഎറിയശരീരങ്ങൾഅവൻഉയിൎത്തഴുനീറ്റശെ
ഷം ജീവിച്ചെഴുനീറ്റുശ്മശാനംവിട്ടു പുറപ്പെട്ടുവിശുദ്ധ
പട്ടണത്തിൽപൊയിഅനെകൎക്കുംപ്രത്യക്ഷരായിവന്നു–൭-)
അനന്തരംശതാധിപനുംതന്നൊടുകൂടെയെശുവിനെകാ
ത്തിരുന്നവരുംഭൂകമ്പവുംഅവൻഇപ്രകാരംനിലവിളി

൬-)ലൂക്ക.൨൩, ൪൪-൪൫.മത്ത൨൭-൪൫-൪൯-മാൎക്ക൧൫,൩൩-൩൬യൊ൧൯,൨൮

൭-)ലൂക്ക൨൩-൪൫.൪൬.മത്ത൨൭, ൫൦-൫൩- മാൎക്ക൧൫-൫൮ [ 37 ] ച്ചു പ്രാണനെവിട്ടതുംമറ്റുംകണ്ടാറെഎറ്റവുംഭയപ്പെട്ടു ഈ
മനുഷ്യൻനീതിമാനുംദെവപുത്രനുമായിരുന്നുസത്യമെന്നു
പറഞ്ഞുദൈവത്തെസ്തുതിച്ചുഅത്രയുമല്ലആഅവസ്ഥകാ
ണ്മാൻവന്നുകൂടിയജനങ്ങൾസംഭവിച്ചതൊക്കയുംകണ്ട
പ്പൊൾതങ്ങളുടെമാൎവ്വിടങ്ങളിൽഅടിച്ചുകൊണ്ടുതിരിച്ചു
പൊയിവിശെഷിച്ചുംഅവന്റെമുഖപരിചയക്കാർഒക്ക
യുംഗലീലയിൽനിന്നുശുശ്രൂഷചെയ്തുകൊണ്ടുയറുശലെമി
ലെക്കഅവന്റെകൂടവന്നമറിയയുംജബദിപുത്രന്മാ
രുടെഅമ്മയുംമറ്റുംഎദിയസ്ത്രീകളുംദൂരത്തുനിന്നുനൊ
ക്കിക്കൊണ്ടിരുന്നു- ൮-)

ആ നാൾ മഹാശാബതദിനത്തിന്നുഒരുക്കുന്നസമയമാകകൊ
ണ്ടുശരീരങ്ങൾആശാപതദിനത്തിൽ ക്രൂശിൽ ഇരുത്താ
തെകാലെല്ലുകളെഒടിച്ചുഅവറ്റെഇറക്കിഎടുക്കെണ്ടതി
ന്നുയഹൂദർപിലാതനൊടുഅപെക്ഷിച്ചശെഷംആയുധ
ക്കാർവന്നുഒന്നാമന്റെയുംതന്നൊടുകൂടെക്രൂശിൽതറെ
ച്ചമറ്റെവന്റെയുംകാലെല്ലുകളെഒടിച്ചുകൊന്നു–അ
വർയെശുവിന്റെഅരികെവന്നുഅവൻ കഴിഞ്ഞുപൊയി
എന്നു കണ്ടപ്പൊൾഅവന്റെകാലെല്ലുകളെഒടിച്ചില്ല
ഒരുത്തൻകുന്തംകൊണ്ടുഅവന്റെവിലാപ്പുരത്തുകുത്തി
ഉടനെരക്തവുംവെള്ളവുംപുറത്തുവന്നുഅതുകണ്ടശിഷ്യൻ
അതിന്നുസാക്ഷ്യംപറയുന്നു–അവന്റെഅസ്ഥികളിൽ
ഒന്നുംഒടിക്കയില്ലഎന്നുള്ളവെദവാക്യംഅതിനാൽനിവൃ

൮-) മത്ത൨൭,൫൪-൫൬.മാൎക്ക൧൫,൩൯-൪൧-ലൂക്ക൨൩,൪൭-൧൯[ 38 ] ത്തിയായി–ഇതല്ലാതെഅവർകുത്തിയവനെ നൊക്കുംഎന്നു
വെറെഒരുവെദവാക്യത്തിൽപറഞ്ഞിരിക്കുന്നതു ഇനിസം
ഭവിക്കെണ്ടു–൯-)

യെശുവിന്റെശരീരംഅടെച്ചതു–

കുജനൈസ്സഹതസ്യചവ്യസൊൎവ്വിഹിതംഗൎഹ്യനിഖാതമെകദാ
ധനിനാതുസഹസ്ഥിതഃപരെമൃദിസൊഭൂത്സമപാപ്തമൃത്യുകഃ ॥

അനന്തരംഉത്തമനീതിമാനുംദെവരാജ്യപ്രതീക്ഷ
കനുംയഹൂദരിലെഭയംനിമിത്തംയെശുവിന്നുംഗൂഢശിഷ്യ
നുംഅവരുടെ ദുരാലൊചനകളിൽഅസമ്മതനുമായയൊ
സെഫഎന്നൊരുമെധാവിധൈൎയ്യംപൂണ്ടുവൈകുന്നെര
ത്തുപിലാതന്റെഅരികിൽചെന്നുയെശുവിന്റെശരീ
രംഎടുത്തുകൊണ്ടുപൊകെണ്ടതിന്നുഅപെക്ഷിച്ചു–യെ
ശു അപ്പൊഴെകഴിഞ്ഞെന്നുകെട്ടുപിലാതൻഅതിശ
യിച്ചു ശതാധിപനെവിളിച്ചുയെശുമരിച്ചിട്ടുംഎത്രനെര
മായിഎന്നുചൊദിച്ചറിഞ്ഞപ്പൊൾഅവന്റെശരീരം
യൊസെഫിന്നുകൊടുപ്പാൻകല്പിച്ചശെഷംഅവൻനെ
ൎത്തവസ്ത്രംവാങ്ങിവന്നുഅവനെഇറക്കി–മുമ്പെ ഒരുനാ
ൾരാത്രിയിൽയെശുവെകാണ്മാൻവന്നനികൊദെമ
നുംഎത്തികണ്ടിവെണ്ണയുംകറ്റവാഴരസവുംചെൎത്തുണ്ടാ
ക്കിയ ഒരുകൂട്ടുഎകദെശം ൧൦൦റാത്തൽ കൊണ്ടുവന്നാ

൯-)യൊ൧൯, ൩൪-൩൭ [ 39 ] റെ യെശുവിൻശരീരംഎടുത്തുയഹൂദർശവങ്ങളെമറെക്കു
ന്നമൎയ്യാദപ്രകാരംഅതുസുഗന്ധവൎഗ്ഗങ്ങളൊടുകൂടെനെൎത്ത
വസ്ത്രങ്ങളിൽകെട്ടിആസ്ഥലത്തുഒരുതൊട്ടവുംഅതിൽ
യൊസെഫതനിക്കവെണ്ടിപാറവെട്ടിതീൎപ്പിച്ച ഒരു പുതിയ
ഗുഹയുമുണ്ടായിരുന്നു–ആ ഗുഹസമീപമാകകൊണ്ടുഅവർ
ഉടനെയെശുവിൻശരീരംഅതിൽവെക്കുകയുംചെ
യ്തു– ൧-)

അപ്പൊൾഗലീലയിൽനിന്നുഅവനൊടുകൂടെവന്നമഗ്ദല
ക്കാരത്തിയുംമറ്റെമറിയയുംപിന്നാലെചെന്നു ശരീരം
വെക്കുന്ന പ്രകാരംനൊക്കിഗുഹയുടെ നെരെഇരുന്നു–
യൊസെഫആഗുഹയുടെമുഖത്തഒരുവലിയകല്ലുരുട്ടി
വെച്ചശെഷംമടങ്ങിപ്പൊയി സുഗന്ധവൎഗ്ഗപരിമളതൈ
ലങ്ങളെയുംഒരുക്കിപ്രമാണപ്രകാരംശാബതദിനത്തിൽ
വിശ്രമിച്ചിരിക്കയും ചെയ്തു

പിറ്റെദിവസം പ്രധാനാചാൎയ്യന്മാരുംപരിശന്മാരും‌പിലാ
തന്റെ അടുക്കെവന്നുകൂടിഅവനൊടുയജമാനനെ
ആ ചതിയൻ ജീവിച്ചിരിക്കുന്നസമയത്തു൩ദിവസത്തിന്ന
കംഞാൻഉയിൎത്തെഴുനീല്ക്കുമെന്നുപറഞ്ഞതിനെഞങ്ങളൊ
ൎക്കുന്നു അതുകൊണ്ടുഅവന്റെശിഷ്യർ രാത്രിയിൽ വന്നുഅ
വനെകട്ടുകൊണ്ടുപൊയി ജനങ്ങളൊടുഅവൻജീവിച്ചെ
ഴുനീറ്റു എന്നുപറഞ്ഞാൽപിന്നത്തെചതി ഒന്നാമതിൽ കഷ്ടമാ
യിവരാതിരിക്കെണ്ടതിന്നു നീ മൂന്നുദിവസത്തൊളം ആഗു

൧-)മത്ത൨൭,൫൭-൫൯-മാൎക്ക൧൫, ൪൨-൪൬-ലൂക്ക൨൩,൫൦-൫൩-യൊ൧൯,൩൮-൪൦ [ 40 ] ഹെക്കുഉറപ്പുവരുത്തുവാൻ കല്പിക്കെണമെന്നുപറഞ്ഞ
പ്പൊൾപിലാതൻനിങ്ങൾ്ക്കുകാവല്ക്കാരുണ്ടല്ലൊപൊയികഴി
യുന്നെടത്തൊളംഅതിനെ ഉറപ്പിപ്പിൻഎന്നുകല്പിച്ചാ
റെഅവർപൊയികല്ലിന്നുമുദ്രയിട്ടുകാവല്ക്കാരെയുംവെ
ച്ചുഉറപ്പുവരുത്തുകയും ചെയ്തു– ൨-)

ക്രിസ്തുവിന്റെപുനരുത്ഥാനം

അധൊലൊകെയതൊഹെതൊഃപരിത്യക്ഷ്യസിമാന്നഹി ।
സ്വകീയംപുണ്യവന്തംത്വംക്ഷയിതുംനഹിദാസ്യസി ।
ത്വംജീവനസ്യപനന്ഥാനംദൎശയിഷ്യസിമെദൃഢം ।

ശാബതദിവസത്തിന്റെപിറ്റെനാൾ ഉഷസ്സിങ്കൽമഗ്ദ
ലക്കാരത്തിയായമറിയയുംയാക്കൊബിന്റെഅമ്മയായമറി
യയുംശലൊമെയും ഗുഹയെനൊക്കിഅവന്റെശരീരത്തി
ന്മെൽ സുഗന്ധദ്രവ്യംപൂചെണ്ടതിന്നായിവന്നപ്പൊൾകൎത്താവി
ന്റെദൂതൻസ്വൎഗ്ഗത്തിൽനിന്നിറങ്ങിവന്നുഗുഹാമുഖത്ത
വെച്ചകല്ലുരുട്ടിക്കളഞ്ഞുഅതിന്മെൽഇരുന്നതിനാൽ ഒരുമ
ഹാ ഭൂകമ്പമുണ്ടായി–അവന്റെരൂപംമിന്നൽ‌പൊലെയുംഉ
ടുപ്പുഉറച്ചമഞ്ഞുപൊലെയുംവെണ്മയായുമിരുന്നു–കാവല്ക്കാ
ർഅവനെകണ്ടുഭയപ്പെട്ടുവിറച്ചുചത്തവരെപ്പൊലെആ
യിതീൎന്നു–ആ സ്ത്രീകൾ ഗുഹാമുഖത്തനിന്നുകല്ലുആരുരുട്ടിക്ക
ളയുമെന്നുതമ്മിൽതമ്മിൽപറഞ്ഞുനൊക്കിയാറെ കല്ലുരുട്ടി

൨-)യൊ൧൯,൪൦,൪൧,മാൎക്ക൧൫,൪൭.,മത്ത൨൭,൬൦-൬൬,ലൂക്ക൨൩,൫൩-൫൬ [ 41 ] ക്കളഞ്ഞതുകണ്ടുമഗ്ദലക്കാരിത്തിയായ മറിയ ശീമൊനെയും
യൊഹനാനെയുംചെന്നുകണ്ടുഅവരൊടുകൎത്താവിനെഗുഹ
യിൽനിന്നെടുത്തുകളഞ്ഞുഎവിടെവെച്ചുഎന്നറിയുന്നില്ല
എന്നുപറഞ്ഞു–അനന്തരംമറ്റെവർഅകത്തുകടന്നുനൊക്കി
യാറെകൎത്താവായയെശുവിന്റെശരീരംകാണായ്കയാൽ
വ്യാകുലപ്പെട്ടിരിക്കുമ്പൊൾമിന്നുന്നവസ്ത്രങ്ങൾധരിച്ച൨പു
രുഷന്മാരെസമീപസ്ഥരായികണ്ടുവളരെഭയപ്പെട്ടുആയവ
ർഅവരൊടു ഭ്രമിക്കരുതക്രൂശിൽതറെച്ചയെശുവിനെ
നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു അവൻ ഇവിടെഇല്ല
അവൻ മുമ്പെപറഞ്ഞപ്രകാരംഉയിൎത്തെഴുനീറ്റുഇതാഅ
വനെവെച്ച സ്ഥലം–മുമ്പെഗലീലയയിൽവെച്ചുമനുഷ്യപു
ത്രൻപാപിഷ്ഠരുടെകൈവശത്തിലായി ക്രൂശിൽ തറെക്ക
പ്പെട്ടു മൂന്നാംദിവസം ജീവിച്ചെഴുനീല്ക്കെണമെന്നുപറഞ്ഞ
പ്രകാരംഒൎക്കുവിൻ–എന്നാലൊനിങ്ങൾവെഗംപൊയിഅ
വന്റെശിഷ്യരൊടുഅവൻ ഉയിൎത്തെഴുനീറ്റിരിക്കുന്നുഅ
വൻനിങ്ങൾ്ക്കുമുമ്പെഗലീലയിലെക്കുപൊകുംഅവിടെഅവ
നെകാണുമെന്നുരച്ചാറെ അവർആവചനങ്ങളെഒൎത്തുഭ
യവുംമഹാസന്തൊഷവും പൂണ്ടുവൎത്തമാനം ശിഷ്യരൊടുഅ
റിയിക്കെണ്ടതിന്നു ഒടിപ്പൊകയുംചെയ്തു– ൧-)

അനന്തരംശീമൊനുംയൊഹനാനുംപുറപ്പെട്ടുഗുഹയുടെഅ
രികിൽഎത്തിയൊഹനാൻ കുനിഞ്ഞു ഉള്ളിൽ നൊക്കിയാ
റെവെച്ചിരിക്കുന്നശീലകൾ കണ്ടുഎങ്കിലും പ്രവെശിച്ചില്ല

൧-) മത്ത ൨൮, ൧൮.മാൎക്ക ൧൬,൧-൮. ലൂക്ക ൨൪,൧൯യൊ൨൦, ൧൨ [ 42 ] ശീമൊൻ അകത്തുചെന്നു വെച്ച ശീലകളും തലയിൽ കെട്ടിയ
ശീലകളുംവെറിട്ടു ഒരു സ്ഥലത്തുചുരുട്ടിവെച്ചതും കണ്ടാ
റെ യൊഹനാനുംഅകത്തുകടന്നുഅപ്രകാരംകണ്ടുവിശ്വ
സിച്ചു–അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുനീല്ക്കെണ
മെന്നുള്ളവെദവാക്യംഅവർആസമയത്തൊളംഗ്രഹി
ക്കായ്കകൊണ്ടുപിന്നെയുംസ്വഗൃഹത്തിലെക്കപൊയി–
മറിയഗുഫയുടെപുറത്തുനിന്നുകെണുകൊണ്ടുഅകത്തുകു
നിഞ്ഞുനൊക്കിയപ്പൊൾയെശുവിൻശരീരംവെച്ചസ്ഥല
ത്തു ശുഭ്രവസ്ത്രങ്ങളെധരിച്ച ആ രണ്ടു ദൂതന്മാരെകണ്ടു–
ആയവർ അവളൊടു സ്ത്രീയെ നീ എന്തിന്നു കരയുന്നുഎ
ന്നുചൊദിച്ചതിനെകെട്ടപ്പൊൾഅവൾഎൻകൎത്താവി
നെഎടുത്തുകൊണ്ടുപൊയിഎവിടെവെച്ചെന്നുഅറിയായ്ക
കൊണ്ടാകുന്നുഎന്നു പറഞ്ഞിട്ടുതിരിഞ്ഞുനൊക്കിയാറെയെ
ശുവിനെകണ്ടുഅവനെയെശുഎന്നറിഞ്ഞില്ലഅപ്പൊ
ൾയെശുഅവളൊടുസ്ത്രീയെ നീ കരയുന്നതഎന്തിന്നു
ആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചാറെഅവനെ
തൊട്ടക്കാരനെന്നുനിരൂപിച്ചു അവൾയജമാനനെതാ
ൻഅവനെഎടുത്തുകൊണ്ടുപൊയിട്ടുണ്ടെങ്കിൽഎവിടെ
വെച്ചെന്നുപറഞ്ഞാലും ഞാൻചെന്നു അവനെഎടുത്തു
കൊള്ളാം എന്നുപറഞ്ഞതിന്നുയെശുമറിയെഎന്നുകല്പിച്ചു
ഉടനെഅവൾതിരിഞ്ഞുഹെഗുരൊഎന്നൎത്ഥമാകുന്നര
ബ്‌ബൂനിഎന്നുവിളിച്ചു–യെശുഅവളൊടുംഎന്നെതൊ [ 43 ] ടരുതെ ഞാൻ ഇത്രൊടവും എൻ പിതൃസമീപത്തുക
രെറീട്ടില്ലല്ലൊഎന്നാൽനീഎന്റെസഹൊദരന്മാരെ
ചെന്നുകണ്ടുഅവരൊടുഞാൻഎനിക്കും നിങ്ങൾ്ക്കുമുടയപി
താവിന്റെയുംദൈവത്തിന്റെയും സന്നിധിയിങ്കലെക്ക
കരെറിപ്പൊകുമെന്നുപറകഎന്നുകല്പിച്ചു–ഇപ്രകാരം
യെശു ജീവിച്ചെഴുനീറ്റദിവസംതന്നെമഗ്ദലക്കാരത്തി
യായമറിയെക്കു ആദ്യം പ്രത്യക്ഷനായി– ൨-)

പിന്നെമറിയയും മറ്റെവരും കണ്ടുകെട്ടതുശിഷ്യരൊടുഅ
റിയിക്കെണ്ടതിന്നുപൊയാറെയെശുഅവരെഎതിരെറ്റു
സലാംപറഞ്ഞഉടനെ അവർകാല്ക്കൽവീണുനമസ്ക്കരി
ച്ചപ്പൊൾ‌യെശുഭയപ്പെടരുതപൊയിഎന്റെസഹൊ
ദരന്മാരൊടുഗലീലയിൽവെച്ചുഎന്നെകാണുംഎന്നറി
യിച്ചുകൊൾ്വിൻഎന്നുചൊന്നാറെഅവർപൊയിയെശു
ജീവിച്ചിരിക്കുന്നുഎനിക്കപ്രത്യക്ഷനായിഇപ്രകാരംക
ല്പിച്ചുഎന്നുമറിയശിഷ്യന്മാരൊടുംഅവനെഅനുസരിച്ചു
വിലപിച്ചുകരയുന്നവരൊടുംഅറിയിച്ചപ്പൊൾ വിശ്വ
സിച്ചില്ല–ആ സ്ത്രീകൾപൊയതിന്റെശെഷം കാവല്ക്കാ
രിൽചിലർപട്ടണത്തുവന്നുസംഭവിച്ചതൊക്കയുംപ്രധാ
നാചാൎയ്യന്മാരൊടുബൊധിപ്പിച്ചാറെഅവർമൂപ്പരൊ
ടുകൂടെമന്ത്രിച്ചുകാവല്ക്കാൎക്കുദ്രവ്യംവെണ്ടുവൊളംകൊടുത്തുഞങ്ങൾ രാത്രി ഉറങ്ങിയപ്പൊൾഅവന്റെശിഷ്യ
ർ വന്നു അവനെമൊഷ്ടിച്ചുകൊണ്ടുപൊയിഎന്നുപറകി

൨-) യൊ ൨൦,൩-൧൭.മാൎക്ക ൧൬, ൯[ 44 ] ൽ–ഇതുനാടുവാഴിഅറിഞ്ഞുവന്നാലും ഞങ്ങൾ-അവനെവ
ശീകരിച്ചുനിങ്ങളെ നിൎവ്വിചാരന്മാരാക്കുമെന്നുപറഞ്ഞ
പ്രകാരം അവർ അനുസരിച്ചു ദ്രവ്യംവാങ്ങിപ്പൊകയും
ചെയ്തു— ൩-]

അനന്തരംആ ദിവസം തന്നെശിഷ്യരിൽ രണ്ടുപെർ
യറുശലെമിൽനിന്നുരണ്ടുനാഴികവഴി ദൂരമുള്ളഎമാവൂ
രിലെക്കപൊയി ഈസംഭവിച്ചതൊക്കയും വിചാരിച്ചു
സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾയെശുവുംഅടുത്തുഒരു
മിച്ചുനടന്നുഅവനെഅറിയാതിരിപ്പാനായിട്ടുഅവരു
ടെ ദൃഷ്ടിക്കുഒരാഛാദനമുണ്ടായിഅപ്പൊൾഅവൻഅ
വരൊടു നിങ്ങൾ വിഷണ്ഡന്മാരായിഎന്തുസംഭാഷ
ണംചെയ്തുനടക്കുന്നുഎന്നുചൊദിച്ചതിന്നുക്ലെയൊ
ഫഎന്നവൻയറുശലെമിൽപാൎക്കുന്നപരദെശികളിൽനീ
മാത്രം അവിടെ ഈദിവസങ്ങളിൽസംഭവിച്ചകാൎയ്യം
അറിയാത്തവനൊഎന്നുപറഞ്ഞാറെഅവൻഎന്തുകാൎയ്യ
മെന്നുചൊദിച്ചപ്പൊൾഅവർനസരായക്കാരനായയെ
ശുവിന്നുസംഭവിച്ചതുതന്നെ–അവൻദൈവത്തിന്റെ
യും സൎവ്വജനങ്ങളുടെയുംമുമ്പാകെക്രിയയിലും വചനത്തി
ലുംശക്തിമാനായിദീൎഘദൎശിയായിരുന്നു–നമ്മുടെപ്രധാ
നാചാൎയ്യരും മൂപ്പരും അവനെ മരണശിക്ഷെക്കുഎ
ല്പിച്ചു ക്രൂശിൽതറെപ്പിച്ചുഎന്നാലും ഇസ്രയെലരെഉ
ദ്ധരിക്കുന്നവൻഇവൻ തന്നെഎന്നുഞങ്ങൾവിശ്വസിച്ചി

൩-)മത്ത൨൮,൮-൧൫-മാൎക്ക൧൬,൧൦-൧൧-ലൂക്ക൨൪,൯-൧൨-യൊ൨൦,൧൮ [ 45 ] രുന്നു ഇതൊക്കെയും സംഭവിച്ചതഇന്നെക്കു മൂന്നാംദിവസമായി
ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ അതികാലത്തുഗുഹയു
ടെഅടുക്കെചെന്നുഅവന്റെശരീരത്തെകാണാതെമട
ങ്ങി വന്നുഅവൻജീവിച്ചിരിക്കുന്നുഎന്നുകല്പിക്കുന്നസ്വ
ൎഗ്ഗീയ ദൂതരെദൎശിച്ചു എന്നുപറഞ്ഞുഞങ്ങളെഭ്രമിപ്പിച്ചു–
ഞങ്ങളിലുംചിലർ ഗുഹയുടെഅരികിൽ ചെന്നു സ്ത്രീകൾ
പറഞ്ഞപ്രകാരംതന്നെ കണ്ടുഅവനെ കണ്ടില്ലതാനുംഎ
ന്നുചൊന്നാറെഅവൻപ്രവാചകന്മാർഅറിയിച്ചതവി
ശ്വസിക്കെണ്ടതിന്നുവിവെകഹീനരുംമന്ദമനസ്സുകളുമായു
ള്ളൊരെക്രിസ്തുഇപ്രകാരം കഷ്ടമനുഭവിച്ചിട്ടു തന്റെ മഹ
ത്വത്തിലെക്കപ്രവെശിക്കെണ്ടതല്ലയൊഎന്നുപറഞ്ഞു
മൊശെമുതലായസകലപ്രവാചകന്മാരുടെഗ്രന്ഥങ്ങ
ളിലുംതന്നെകുറിച്ചു പറഞ്ഞതതെളിയിച്ചറിയിച്ചു–
അവർപൊകുന്നഗ്രാമത്തിന്നുസമീപിച്ചപ്പൊൾ അവൻ
അപ്പുറം പൊകെണ്ടുന്ന ഭാവം കാട്ടിയാറെ അവർ സന്ധ്യ
യായല്ലൊനെരവും അസ്തമിപ്പാറായിഞങ്ങളൊടുകൂ
ടെപാൎക്കഎന്നുവളരെഅപെക്ഷിച്ചപ്പൊൾഅവൻപാ
ൎപ്പാനായിഅകത്തുചെന്നുഅവരൊടു കൂടെ പന്തിയിലി
രിക്കുമ്പൊൾ അപ്പത്തെഎടുത്തുവാഴ്ത്തിമുറിച്ചുഅവൎക്കു
കൊടുത്തതിൽ ദൃഷ്ട്യാഛദനംനീങ്ങിപ്പൊയിഅവ
നെഅറിഞ്ഞുഅവനൊഅപ്പൊൾതന്നെഅപ്രത്യക്ഷനാ
യി–പിന്നെ അവർ വഴിൽ വെച്ചുഅവൻനമ്മൊടുസം [ 46 ] സാരിച്ചുവെദവാക്യങ്ങൾതെളിയിച്ചറിയിച്ചതിൽ
നമ്മുടെ ഹൃദയംജ്വലിച്ചിരുന്നില്ലയൊഎന്നുപരസ്പരം
പറഞ്ഞുആസമയത്തതന്നെഎനീഴുനീറ്റുയറുശലെമി
ലെക്കമടങ്ങിപ്പൊയി൧൧ശിഷ്യന്മാരെയുംഅവരൊടു
ചെൎന്നവരെയുംകണ്ടുകൎത്താവു ഉയിൎത്തെഴുനീറ്റുസത്യംശീ
മൊന്നു പ്രത്യക്ഷനായിഎന്നുചൊന്നശെഷംവഴിയിൽ
സംഭവിച്ചതുംഅവൻഅപ്പംമുറിച്ചതിൽതങ്ങൾഅവ
നെഅറിഞ്ഞപ്രകാരവുംവിവരമായിപറകയുംചെ
യ്തു— ൪-)

അനന്തരംശിഷ്യർ ആ സമയംതന്നെയഹൂദരിൽനി
ന്നുള്ളഭയംനിമിത്തംവാതിലുകളെപൂട്ടിഒന്നിച്ചുപ
ന്തിയിലിരുന്നുഉണ്ടായതെല്ലാംസംസാരിച്ചുകൊണ്ടിരി
ക്കുമ്പൊൾ യെശുവന്നുമദ്ധ്യെനിന്നുനിങ്ങൾ്ക്കുസമാധാ
നം ഭവിക്കട്ടെ എന്നു കല്പിച്ചു–എങ്കിലും അവർ ഒരുഭൂ
തത്തെകണ്ടുഎന്നുനിരൂപിച്ചു വിരണ്ടുഭയപ്പെട്ടാറെ
അവൻ നിങ്ങൾ എന്തിന്നായിചഞ്ചലപ്പെടുന്നുനിങ്ങളു
ടെഹൃദയങ്ങളിൽ സംശയംതൊന്നുന്നതഎന്തു–ഞാൻ ത
ന്നെആകുന്നുഎന്റെകൈകാലുകളെനൊക്കിഎ
ന്നെതൊട്ടറിവിൻഎങ്കൽകാണുന്ന പ്രകാരം ഒരു ഭൂത
ത ത്തിന്നുമാംസാസ്ഥികൾ ഇല്ലല്ലൊഎന്നുകല്പിച്ചു–അ
പ്പൊൾഅവർ കൎത്താവിനെകണ്ടിട്ടുസന്തൊഷിച്ചു–
അവർ പിന്നെയുംസന്തൊഷത്താലെ വിശ്വസിക്കാതെ

൪-) മാൎക്ക-൧൬,൧൨-൧൩-ലൂക്ക൨൪,൧൩-൩൫[ 47 ] ഭ്രമിച്ചിരിക്കുമ്പൊൾഅവൻആഹാരംവല്ലതുംഉണ്ടൊ
എന്നുചൊദിച്ചാറെഅവർവറുത്തമീനുംതെങ്കട്ടയുംകൊ
ടുത്തുഅവൻവാങ്ങിഅവർകാണ്കെ ഭക്ഷിച്ചു–അനന്തരം
താൻജീവിച്ചെഴുനീറ്റുകണ്ടുഎന്നുപറഞ്ഞവരെവിശ്വ
സിക്കായ്കകൊണ്ടുഅവരുടെഅവിശ്വാസവുംഹൃദയകാ
ഠിന്യവുംചൊല്ലിഭത്സിച്ചശെഷംപിന്നെയുംനിങ്ങ
ൾ്ക്കുസമാധാനം ഭവിക്കട്ടെഎൻപിതാവുഎന്നെഅയച്ച
തപൊലെതന്നെഞാനുംനിങ്ങളെഅയക്കുന്നുഎന്നുക
ല്പിച്ചിട്ടുഅവരുടെമെൽനിശ്വസിച്ചുപരിശുദ്ധാത്മാവി
നെകൈകൊൾ്വിൻ നിങ്ങൾ ആരുടെപാപങ്ങളെമൊചി
ക്കുന്നുവൊആയവൎക്കുമൊചിക്കപ്പെടുംആരുടെപാപ
ങ്ങളെമൊചിക്കാതിരിക്കുന്നുവൊആയവൎക്കുമൊചിക്ക
പ്പെടാതിരിക്കുമെന്നുപറഞ്ഞു– ൫-)

യെശുവന്നിരുന്നസമയംതൊമഎന്നവൻശിഷ്യരൊടു
കൂടെഇല്ലായ്കയാൽഅവർഅവനൊടുഞങ്ങൾകൎത്താ
വിനെദൎശിച്ചുഎന്നുപറഞ്ഞാറെഅവൻഞാൻഅവന്റെ
കൈകളിൽആണികളുടെപഴുതുകണ്ടുഅതിൽഎന്റെ
വിരലിട്ടുഅവന്റെപാൎശ്വത്തിൽഎൻകൈവെക്കാഞ്ഞാൽ വിശ്വസിക്കയില്ലഎന്നുപറഞ്ഞു–

എട്ടുദിവസം കഴിഞ്ഞശെഷംശിഷ്യന്മാർപിന്നെയും
അകത്തുകൂടിതൊമയുംഅവരൊടുചെൎന്നുവാതിലു
കൾ പൂട്ടിയിരിക്കുമ്പൊൾ യെശുവന്നുമദ്ധ്യെനിന്നുനി

൫-) മാൎക്ക ൧൬,൧൪-ലൂക്ക ൨൪,൩൬-൪൩-യൊ൨൦,൧൯-൨൩ [ 48 ] ങ്ങൾ്ക്കുസമാധാനംഭവിക്കട്ടെഎന്നുകല്പിച്ചശെഷംതൊ
മയൊടുനിന്റെ വിരൽ ഇങ്ങൊട്ടുനീട്ടിഎൻകൈ
കളെതൊട്ടുനൊക്ക–നിന്റെകൈഎൻപാൎശ്വത്തിലി
ടുകഅവിശ്വാസിയാകാതെവിശ്വാസിയായിരിക്കഎ
ന്നുപറഞ്ഞാറെതൊമഎൻകൎത്താവുംദൈവവുമാ
യവനെഎന്നുവിളിച്ചു–യെശുതൊമയെനീഎന്നെ
കണ്ടതിനാൽവിശ്വസിക്കുന്നു–കാണാതെകണ്ടുവിശ്വ
സിക്കുന്നവർഭാഗ്യവാന്മാർതന്നെഎന്നുകല്പിക്കയും
ചെയ്തു– ൬)

ക്രിസ്തുവിന്റെസ്വൎഗ്ഗാരൊഹണം

ഊൎദ്ധമാരുഹ്യജെതൃംസ്ത്വംമനുഷ്യാൻവന്ദിനൊകരൊഃ ।
പ്രഭുഃപരെശ്വരൊനൃണാംമദ്ധ്യെവാസംകരൊതിയൽ ।
തതൊത്യാചാരിഹെതൊസ്ത്വംദാനംപ്രതിഗൃഹീതവാൻ ।

ശിഷ്യന്മാർപതിനൊരുപെരുംയെശുനിയൊഗി
ച്ചയച്ചഗലീലമലയിലെക്കപൊയിഅവനെകണ്ടപ്പൊൾ
നമസ്കരിച്ചുചിലർസംശയിച്ചാറെയെശുഅവരെഅണ
ഞ്ഞു സ്വൎഗ്ഗത്തിലും ഭൂമിയിലുംസകലഅധികാരവുംഎത്ര
ക്കുലഭിച്ചിരിക്കുന്നു–ആകയാൽ ഭൂലൊകത്തിലൊക്കെയും
പൊയിട്ടു സൎവ്വസൃഷ്ടിക്കുംസുവിശെഷത്തെപ്രസംഗിപ്പി
ൻപിതാവുപുത്രൻപരിശുദ്ധാത്മാവുഎന്നീനാമത്തിൽ

൬-) യൊ ൨൦,൨൪–൩൪. [ 49 ] സ്നാനംചെയ്യിച്ചും ഞാൻനിങ്ങളൊടുകല്പിച്ചതൊക്കയുംപ്രമാ
ണിച്ചു ആചരിക്കെണ്ടതിന്നു ഉപദെശിച്ചുംഇങ്ങിനെസകല
ജാതികളെയുംശിഷ്യരാക്കികൊൾ്വിൻ–വിശ്വസിച്ചുസ്നാനം
ചെയ്യപ്പെട്ടവൻരക്ഷയെപ്രാപിക്കുംവിശ്വസിക്കാത്തവന്നു
ശികഷാവിധിഉണ്ടാകും–വിശ്വസിച്ചവരൊടുകൂടെനടന്നുവ
രുന്നഅടയാളങ്ങളാവിതുഅവർഎന്നാമത്തിൽപിശാചുക
ളെപുറത്താക്കികളകയുംപുതുഭാഷകളെപറകയും സൎപ്പങ്ങ
ളെപിടിച്ചെടുക്കയുംചെയ്യും–പ്രാണഹരമായതൊന്നുംകുടി
ച്ചാലുംഅവൎക്കുഉപദ്രവമായിവരികയില്ലദീനക്കാരുടെമെൽ
കൈകളെവെച്ചാൽഅവർസ്വസ്ഥരായിതീരും–ഞാനൊയു
ഗാവസനത്തൊളംനിങ്ങളൊടുകൂടെഇരിക്കുന്നുഎന്നുഅരു
ളിചെയ്തശെഷംവെദവാക്യംതിരിച്ചറിയെണ്ടതിന്നുഅവരു
ടെബുദ്ധിയെപ്രകാശിപ്പിച്ചുകല്പിച്ചതു–ഇപ്രകാരംക്രിസ്തുകഷ്ട
ങ്ങളെഅനുഭവിച്ചുംമൂന്നാംദിവസംജീവിച്ചെഴുനീറ്റുംയറു
ശലെംതുടങ്ങിയദെശങ്ങളിൽഎല്ലാജാതികൾ്ക്കുംതന്റെനാ
മത്തിൽമനൊനിരൊധവുംപാപമൊചനവുംപ്രസംഗിപ്പി
ക്കയുംചെയ്യെണ്ടതാകുന്നു–നിങ്ങളൊഇവറ്റിന്നുസാക്ഷിക
ൾഎൻപിതാവുനിങ്ങൾ്ക്കുവാഗ്ദത്തംചെയ്തതുഞാൻഅയക്കും–ആ
കയാൽനിങ്ങൾസ്വൎഗ്ഗീയശക്തിമാന്മാരായിവരുവൊളവുംയറു
ശലെംനഗരത്തിൽപാൎത്തുകൊൾ്വിൻഎന്നുപറഞ്ഞാറെഅവ
രെബഥാന്യാഗ്രാമത്തൊളംകൂട്ടിക്കൊണ്ടുപൊയിതൻകൈ
കളെഉയൎത്തിഅവരെഅനുഗ്രഹിച്ചപ്പൊൾഅവരെവിട്ടു [ 50 ] സ്വൎഗ്ഗാരൂഢനായിദൈവത്തിന്റെവലഭാഗത്തുവാണിരി
ക്കുന്നു—അനന്തരംഅവർഅവനെവന്ദിച്ചുമഹാസന്തൊ
ഷത്തൊടെയറുശലെമിലെക്കമടങ്ങിപ്പൊയിദൈ
വാലയത്തിൽ പാൎത്തുകൎത്താവിനെസ്തുതിച്ചുംപുകഴ്ത്തിയും
കൊണ്ടപരിശുദ്ധാത്മാവിനെലഭിച്ചശെഷംപുറ
പ്പെട്ടുപൊയിഎല്ലാടവുംസുവിശെഷംപ്രസംഗിച്ചുകൎത്താ
വുഅവൎക്കുസഹായമായികൂടെനടന്നുവരുന്നഅത്ഭുത
ക്രിയകളെക്കൊണ്ടുവചനത്തെഉറപ്പിക്കയുംചെയ്തു-൧-)
൧-)മത്ത൨൮-൧൬-൨൦.മാൎക്ക൧൬,൧൫-൨൦.ലൂക്ക൨൪,൪൪-൫൩-

Tellicherry Mission Press

1846.

"https://ml.wikisource.org/w/index.php?title=ത്രാണകമാഹാത്മ്യം&oldid=210923" എന്ന താളിൽനിന്ന് ശേഖരിച്ചത്