തെറ്റുതിരുത്തൽ വായന കഴിഞ്ഞു. താളുകൾ സാധൂകരിക്കപ്പെടണം

പയ്യന്നൂർപ്പാട്ട് (11E607.pdf) (പാട്ടുകൾ)

[ 3 ] പയ്യന്നൂർപ്പാട്ട് [ 7 ] പയ്യന്നൂർപ്പാട്ട് [ 8 ] ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). കേരള
സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ്ക്ലാസോടെ മാസ്റ്റർ
ബിരുദം, പ്രാചീന മലയാള ഗദ്യത്തിന്റെ വ്യാകരണ
വിശകലനത്തിന് ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി
സെന്റ് ബർക്ക്മാൻസ് കോളജിലെ മലയാള വിഭാഗ
ത്തിൽ അധ്യാപകൻ. 1986-ൽ ട്യൂബിങ്ങനിലെ
ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു. 1990–
91-ൽ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർ
ലണ്ടിലെയും ലൈബ്രറികളിലും രേഖാലയങ്ങളിലും
നടത്തിയ ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിൽ,
ഡോ ആൽബ്രഷ്ട് ഫ്രൻസുമായി സഹകരിച്ച്
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ ആറുവാല്യ
മായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക് വിനിമയ പരിപാടിയുടെ (DAAD)
ഭാഗമായി ട്യൂബിങ്ങൻ സർവകലാശാലയിൽ നട
ത്തിയ ഫ്രസ്വ ഗവേഷണത്തിനിടയിൽ കൈയെ
ഴുത്തു ഗ്രന്ഥപരമ്പര ആസൂത്രണം ചെയ്തു.
പാഠനിരൂപണം, സാഹിത്യപഠനം, സാമൂഹിക
സാംസ്കാരിക ചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്,
തർജമ, വ്യാകരണം, നവീന ഭാഷാശാസ്ത്രം,
ഫോക്ലോർ എന്നീ ഇനങ്ങളിലായി ഇരുപത്ത
ഞ്ചോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം,
ഇംഗ്ലീഷ് ജർമ്മൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: പി ആന്റണി (ജ. 1967). മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്ന് രണ്ടാം റാങ്കോടുകൂടി എം. എ.
പാസ്സായി. അതേ സർവകലാശാലയിലെ സ്കൂൾ
ഓഫ് ലറ്റേഴ്സിൽ വടക്കൻപാട്ടുകളെക്കുറിച്ചു
ഗവേഷണം നടത്തുന്നു. [ 9 ] പയ്യന്നൂർപ്പാട്ട്

ജനറൽ എഡിറ്റർ
ഡോ സ്കറിയാ സക്കറിയ
എഡിറ്റർ
പി ആന്റണി

പഠനങ്ങൾ
ഡോ ജോർജ് ബൗമാൻ, പ്രഫ എസ് ഗുപ്തൻനായർ,
ഡോ എം ലീലാവതി, എഡിറ്റർമാർ

പ്രസാധകർ
കേരള പഠന കേന്ദ്രം
സെന്റ് ബർക്ക്മാൻസ് കോളജ്
ചങ്ങനാശ്ശേരി - 686 101 [ 10 ] (Malayalam)
Tuebingen University Library Malayalam Manuscript Series (TULMMS) Vol l
Payyannur Pattu Pathavum Pathanavum
Text with Critical Studies
General Editor: Dr Scaria Zacharia
Editor: P Antony
Rights Reserved
First Published March 1994
Typesetting & Printing: D C Offset Printers, Kottayam
Publishers:
Centre for Kerala Studies
St. Berchmans' College, Changanassery
D C Books, Kottayam, Kerala
Distributors:
CURRENT BOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha,
Eranakulam, Aluva, Palakkad, Kozhikode, Vatakara, Thalassery, Kalpetta

RS. 25.00 [ 11 ] ഞങ്ങൾക്ക് ഊരും പേരും
അറിഞ്ഞുകൂടാത്ത
അജ്ഞാത ഗായകാ,
അങ്ങയുടെ മനസ്സിൽ വിളഞ്ഞ
പയ്യന്നൂർപ്പാട്ട് എന്ന അപൂർവ രത്നം
മാറ്റുരച്ചു നോക്കാൻ
നവീന മലയാള ഭാവുകത്വത്തിന്
സമർപ്പിക്കുന്നു [ 12 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ

പയ്യന്നൂർപ്പാട്ട് 1 എഡിറ്റർ: പി ആന്റണി
പഴശ്ശിരേഖകൾ 2 എഡിറ്റർ: ജോസഫ് സ്കറിയാ
തച്ചോളിപ്പാട്ടുകൾ 3 എഡിറ്റർ: പി ആന്റണി
[ 13 ] ഉള്ളടക്കം
Acknowledgement ix
ആമുഖം
ഡോ സ്കറിയാ സക്കറിയ
xi
A Short History of Indology and Indological
Librarianship in Tuebingen
Dr. George Baumann
xxxiii
The Legend of Payannur
Dr Hermann Gundert
xli
പയ്യന്നൂർ പാട്ട്
മഹാകവി ഉള്ളൂർ
xliv
പയ്യന്നൂർപ്പാട്ട് l
കുറിപ്പുകൾ 33
പഠനങ്ങൾ
പയ്യന്നൂർ പാട്ട് : ഒറ്റനോട്ടത്തിൽ
പ്രഫ എസ് ഗുപ്തൻനായർ
41
ഭാഷാപരിണാമപഠനത്തിൽ പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം
ഡോ എം ലീലാവതി
48
പയ്യന്നൂർപ്പാട്ട്
പി ആന്റണി
51
[ 15 ] ACKNOWLEDGEMENTS

It gives me pleasure to acknowledge permission and support for the
publication of Malayalam manuscripts in the Tuebingen University
Library. The director and his colleagues have always received me as a
welcome guest and provided expert colleagual assistance. Dr George
Baumann, director of Oriental Section, has been the main source of
knowledge and support. Dr Karl Heinz Gruessner and Dr Gabriele
Zeller have been helpful in the preparation of this series.

The idea for this series was born out of the research work done in the
Tuebingen University Library in preparation of Hermann Gundert Series
(6 volumes, 8 books). My research project in Germany at that stage
(1990-91) was made possible by the generous assistance of a research
fellowship from Alexander von Humboldt Foundation.

The preparation for the first three volumes of this series was com-
pleted during my research work in Tuebingen University (1993) on the
invitation of DAAD-German Academic Exchange Programme.

I am grateful for a grant from Dr Herbert Karl, Mayor of Calw, for
reprographing 12 volumes of Tellicherry Records in Germany.

I could never have prepared and published this series without the
personal encouragement and professional support of Dr Albrecht Frenz,
to whom we owe the familiarising of Kerala Studies in modern Germany.
He helped me to the Tuebingen University Library in 1986, and paved the
way for the chance discovery of invaluable Malayalam manuscripts. The
organizing committee of Dr Hermann Gundert Conference 1993 and Dr
Hermann Gundert Foundation, Stuttgart deserve special thanks for their
spirited interest and whole hearted support.

Prof Dr Heinrich von Stietencron and his colleagues in the depart-
ment of indology University of Tuebingen, have helped me in my
sojourn through words and deeds.

The Gundert family especially members of Steinhaus Ms Gertraud
Frenz and Ms Margret Frenz cheerfully aided me in my research work.
Closer, at home, I am grateful to quite a few eminent scholars: Prof S
Guptan Nair, Prof Dr M Leelavathy, Prof Dr A P Andrewskutty, Prof
Dr MGS Narayanan and Prof Dr KM Prabhakara Variar who helped in
[ 16 ] various ways with the editing of this series. Two young research scholars,
P Antony and Joseph Scaria shared the most difficult task of carefully
copying down and analysing these difficult texts. They even prepared the
press copies of these volumes and checked the proof sheets. The young
journalist K Balakrishnan (Desabhimani, Kannur) has focussed public
attention on these valuable works through his learned articles. Rev Dr
George Madathiparampil principal St Berchmans'College, Prof NS
Sebastian and other colleagues in the department of Malayalam, Prof A
E Augustine, Prof K V Joseph, eminent cultural leader Murkot Ramunny
and veteran publisher DC Kizhakkemuri have provided the right kind of
stimulation, support, advice or expertise.

Changanassery
March 1994

SCARIA ZACHARIA
General Editor [ 17 ] ആമുഖം

സ്കറിയാ സക്കറിയ

മലയാളികളുടെ കൺവട്ടത്തുനിന്ന് ഒന്നൊന്നര നൂറ്റാണ്ടായി മറഞ്ഞിരുന്ന പയ്യന്നൂർ
പാട്ട് അപൂർണ്ണമായിട്ടാണെങ്കിലും ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ
ഭാഷാപണ്ഡിതന്മാരിൽ ഗുണ്ടർട്ടു മാത്രമേ ഈ കൃതി കണ്ടിരുന്നുള്ളു. അദ്ദേഹം
അതു നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിക്കുകയും അതിന്റെ
പ്രാധാന്യത്തെക്കുറിച്ചു ഇംഗ്ലീഷിൽ ഒരു കുറിപ്പ് (1844) എഴുതുകയും ചെയ്തു.
പിൽക്കാലത്തുള്ളവർക്കു നിഘണ്ടുവിലെയും വ്യാകരണത്തിലെയും ഇംഗ്ലീഷ്
കുറിപ്പിലെയും ഉദ്ധരണികളിലൂടെ പയ്യന്നൂർ പാട്ട് വായിച്ചെടുക്കേണ്ടിവന്നു. ആ
ദുഃസ്ഥിതി മാറുകയാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലാ
ലൈബ്രറിയിൽനിന്നാണ് ഗുണ്ടർട്ട് ഉപയോഗിച്ച കൈയെഴുത്തു ഗ്രന്ഥം
കണ്ടുകിട്ടിയിരിക്കുന്നത്. മലയാളഭാഷയുടെ നിധികുംഭം എന്നു വിശേഷിപ്പി
ക്കാവുന്ന ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമാണ് ഇപ്പോൾ പയ്യന്നൂർ
പാട്ട്.

ട്യൂബിങ്ങൻ ഗ്രന്ഥപരമ്പര

ട്യൂബിങ്ങൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരവും
സ്വിറ്റ്സർലണ്ടിലെ ബാസൻ മിഷൻ ആർക്കൈവ്സും ഉപയോഗിച്ചാണ് ഹെർമൻ
ഗുണ്ടർട്ട് ഗ്രന്ഥപരമ്പര സംവിധാനം ചെയ്തു പ്രസിദ്ധീകരിച്ചത്. ആ പരമ്പരയിലെ
എട്ടു പുസ്തകത്തിലൂടെ ഗുണ്ടർട്ടിന്റെ മിക്ക കൃതികളും വീണ്ടും വായനക്കാരുടെ
കൺമുമ്പിലെത്തി. ഗ്രന്ഥരചനയ്ക്കു ഗുണ്ടർട്ട് ഉപയോഗിച്ച മൗലിക
ഉപാദാനങ്ങളെക്കുറിച്ചു പരമ്പരയിലെ വിവിധ വാല്യങ്ങളുടെ ആമുഖ പഠനങ്ങളിൽ
വിശദമായ പരാമർശമുണ്ട്. ട്യൂബിങ്ങനിലെ മലയാളം കൈയെഴുത്തുഗ്രന്ഥങ്ങളുടെ
പട്ടിക ഗുണ്ടർട്ടു ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യമായ മലയാളം ഇംഗ്ലീഷ് ജർമൻ
ജീവചരിത്രങ്ങളിൽ ചേർത്തിരുന്നു. ആ പട്ടികയിൽ പ്രത്യക്ഷപ്പെടുന്ന ചില
ഗ്രന്ഥങ്ങൾ, വിശിഷ്യ പയ്യന്നൂർ പാട്ടും തലശ്ശേരി രേഖകളും ഭാഷാസ്നേഹികളുടെ
ജിജ്ഞാസ ഉണർത്തി. അവ എങ്ങനെയും അച്ചടിയിലെത്തിക്കണം എന്ന
അഭിപ്രായമുണ്ടായി. അങ്ങനെയാണ് ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറി
മലയാളം ഹസ്തലിഖിത ഗ്രന്ഥപരമ്പര (Tuebingen University Library Malayalam
Manuscript Series (TULMMS) എന്ന ആശയം ഉണ്ടായത്.
[ 18 ] ജർമ്മനിയിലെ പ്രശസ്തമായ ഭാരതീയ പഠനകേന്ദ്രമാണ് ട്യൂബിങ്ങൻ
സർവകലാശാല. വൈദിക സംസ്കൃതത്തിലായിരുന്നു ആദ്യകാലത്തു അവർ
ശ്രദ്ധിച്ചിരുന്നത്. റുഡോൾഫ് റോത്ത് (Rudolf Roth, 1821–1895) എന്ന വിശ്രുത
സംസ്കൃത പണ്ഡിതൻ ഒരേ സമയം തന്നെ ഭാരതീയപഠനവകുപ്പിന്റെയും
സർവകലാശാലാ ലൈബ്രറിയുടെയും (1856–1895) അധ്യക്ഷനായി 40 വർഷം
പ്രവർത്തിച്ചു. അക്കാലത്തു പൗരസ്ത്യദേശങ്ങളിൽനിന്നു അമൂല്യങ്ങളായ
കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടിഗ്രന്ഥങ്ങളും ട്യൂബിങ്ങനിൽ എത്തിച്ചേർന്നു.
ഇന്നു ഇരുപതു ലക്ഷത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ രണ്ടു ലക്ഷത്തോളം
പുസ്തകങ്ങൾ ഭാരതീയ പഠനത്തിനുള്ളവയാണ്. ഇക്കാര്യങ്ങൾ വിശദമായി
പരിചയപ്പെടുത്തുന്ന ഒരു പ്രബന്ധം ഇവിടെ ചേർത്തിട്ടുണ്ട് - സർവകലാശാലാ
ലൈബ്രറിയിലെ പൗരസ്ത്യവിഭാഗത്തിന്റെ അധ്യക്ഷനും സംസ്കൃതപണ്ഡിതനുമായ
ഡോ ജോർജ് ബൗമാൻ എഴുതിയ മുഖവുര. ട്യൂബിങ്ങൻ മലയാള പരമ്പരയിൽ
ഓരോ വാല്യത്തിലും ഓരോ ജർമൻ പണ്ഡിതന്റെ മുഖവുര ചേർക്കാൻ ഞങ്ങൾ
ശ്രമിക്കുന്നുണ്ട്. ട്യൂബിങ്ങൻ സർവകലാശാലാ ഭാരതീയ പഠനവകുപ്പ് അധ്യക്ഷൻ
പ്രഫ ഡോ ഹെൻറിക് ഫോൺ സ്റ്റീറ്റൻ ക്രോൺ, ജർമനിയിലെ ഗുണ്ടർട്ടു
പഠനങ്ങളുടെ നടുനായകനായ ഡോ ആൽബ്രഷ്ട് ഫ്രൻസ് എന്നിവരുടെ
പ്രബന്ധങ്ങൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്ന വാല്യങ്ങളിൽ കാണാം. ഗുണ്ടർട്ട്
ശതാബ്ദിയോടനുബന്ധിച്ചു ഇന്തോ ജർമൻ അക്കാദമിക വിനിമയ മേഖലയിൽ
കേരളത്തിനു ലഭിച്ച സ്ഥാനം നിലനിറുത്താൻ ആശയവിനിമയം തുടരേ
ണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാർ കേരള പഠന വിഷയകമായി
എഴുതിയ ഒരു ഡസനോളം ലേഖനങ്ങൾ ഹെർമൻ ഗുണ്ടർട്ട് ശതാബ്ദിയോടനു
ബന്ധിച്ചുള്ള വാല്യങ്ങളിലൂടെ ജർമൻ ഭാഷയിലേക്കു കടന്നിട്ടുണ്ട്. ഗുണ്ടർട്ട്
ഗ്രന്ഥപരമ്പരയ്ക്കും ശതാബ്ദിയോടനുബന്ധിച്ചുള്ള മറ്റു വാല്യങ്ങൾക്കും
കേരളത്തിലും ജർമനിയിലും ലഭിച്ച സ്വീകരണം മാനദണ്ഡമാക്കിയാൽ ഈ രംഗത്തു
കൂടുതൽ പ്രവർത്തനത്തിനു പ്രസക്തിയും സാധ്യതയുമുണ്ട്. അങ്ങനെയുള്ള
ചിന്തയോടെയാണ് ട്യൂബിങ്ങൻ ഗ്രന്ഥപരമ്പര സംവിധാനം ചെയ്തു
അവതരിപ്പിക്കുന്നത്.

ട്യൂബിങ്ങനിലെ മലയാള ഗ്രന്ഥശേഖരം

ഭാരതത്തിനു പുറത്തുള്ള ഏറ്റവും പ്രശസ്തമായ മലയാള ഗ്രന്ഥശേഖരം
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയുടേതാണ്. ഇവിടത്തെ
ഗ്രന്ഥശേഖരത്തിലുള്ള പുസ്തകങ്ങളുടെ പട്ടിക ഡോ ആൽബർട്ടൈൻ ഗൗർ
പ്രസിദ്ധീകരിച്ചിട്ടുണ്ട്. Catlogue of Malayalam Books in the British Museum,
1971. അറുനൂറോളം പേജുള്ള ഈ പുസ്തകത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ
വച്ചു നോക്കുമ്പോൾ, മലയാളിക്ക് അതിലേറെ പ്രാധാന്യമുള്ള ഗ്രന്ഥശേഖരമാണ്
ട്യൂബിങ്ങനിലേതു എന്നു തോന്നുന്നു. കഴിഞ്ഞ നൂറ്റാണ്ടിലും അതിനുമുമ്പും
അച്ചടിച്ച മിക്ക മലയാള ഗ്രന്ഥങ്ങളും ട്യൂബിങ്ങനിലുണ്ട്. ഉദാഹരണത്തിന്
ഹോർത്തുസ് മലബാറിക്കൂസിന്റെ (1678) ഒരു സമ്പൂർണ്ണ സെറ്റും ചില
വാല്യങ്ങളുടെ ഒന്നിലേറെ കോപ്പികളുമുണ്ട്. കേരള പഠനത്തെക്കുറിച്ചു അക്കാലത്തു
[ 19 ] ണ്ടയ യൂറോപ്യൻ രചനകളും ഇവിടെ കാണാം. ഇവയിൽ സിംഹഭാഗവും ഗുണ്ടർട്ടു
ഗ്രന്ഥശേഖരത്തിന്റെ ഭാഗമായിരുന്നു എന്നുകൂടി ഓർമിപ്പിക്കട്ടെ.1

ട്യൂബിങ്ങനിലെ മലയാള ഗ്രന്ഥശേഖരത്തിന്റെ അനന്യത അവിടത്തെ
കൈയെഴുത്തു ഗ്രന്ഥങ്ങളിലാണ്. ഗുണ്ടർട്ടിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന
താണ് അദ്ദേഹം സൂക്ഷ്മപഠനവിധേയമാക്കിയ കൈയെഴുത്തുകൾ. അവയിലൂടെ
കണ്ണോടിക്കുമ്പോൾ നാം ഗുണ്ടർട്ടിനെ അടുത്തറിയുന്നു. ഒരാളുടെ ഗ്രന്ഥശേഖരം
അയാൾ എന്തായിത്തീരാൻ ആഗ്രഹിച്ചു എന്നതിന്റെ സാക്ഷ്യമാണല്ലോ. കൈയിൽ
പേന പിടിച്ചുകൊണ്ട്, പുസ്തകം വായിച്ച ഗുണ്ടർട്ടിന്റെ ഓരോ പുസ്തകത്തിലും
അദ്ദേഹത്തിന്റെ കൈവിളയാട്ടം കാണാം. ഇങ്ങനെയെല്ലാം ആലോചിക്കുമ്പോൾ
ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിലൂടെ കടന്നുപോയി ആ മഹാപ്രതിഭയെ
പരിചയപ്പെടുത്താൻ മോഹം തോന്നുന്നു. ഈ വഴി എനിക്കു പ്രിയപ്പെട്ടതാണ്; ഈ
വഴിയിലൂടെയാണ് ഞാൻ ഗുണ്ടർട്ടിനെ അടുത്തു പരിചയപ്പെട്ടത്.2 ട്യൂബിങ്ങനിൽ
ചെന്നെത്തി ഗുണ്ടർട്ടു ഗ്രന്ഥശേഖരം വേർതിരിച്ചറിയുന്നതുവരെ ഒരു ശരാശരി
മലയാള വിദ്യാർത്ഥിക്ക് ഗുണ്ടർട്ടിന്റെ കാര്യത്തിൽ ഉണ്ടാകാവുന്ന അറിവും മതിപ്പും
മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗുണ്ടർട്ടു ഗ്രന്ഥശേഖരം നേരിൽ
കണ്ടപ്പോഴാണ് വിസ്മയാദരങ്ങൾ വർധിച്ചത്. എന്നാൽ, സൂക്ഷ്മദൃക്കുകൾ,
മഹത്ത്വം മനസ്സിലാക്കാൻ ഗ്രന്ഥശേഖരം കാണണമെന്നില്ല. മലയാളഭാഷാ
വ്യാകരണത്തിലും മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലും താൻ ഉപയോഗിച്ച മലയാള
ഗ്രന്ഥങ്ങളുടെ സുദീർഘമായ പട്ടികകൾ ഗുണ്ടർട്ട് നൽകുന്നുണ്ട്. ഇതിനെ
അടിസ്ഥാനമാക്കി മലയാള ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹത്തിനുണ്ടാ
യിരുന്ന വ്യഗ്രതയെക്കുറിച്ച് മഹാകവി ഉള്ളൂർ എഴുതുന്നു:

ഭാഷാവിഷയകമായുള്ള ഏതു കാര്യത്തെ സംബന്ധിച്ചും
അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ അദ്ദേഹത്തിനു തന്നെയായിരുന്നു
പ്രാമാണികത. ഭാഷാശബ്ദങ്ങളുടെ ധാത്വർഥനിർണയം, പഴയ
ചെപ്പേടുകളുടെ താല്പര്യ വിവേചനം മുതലായി നിരവധി പ്രമേയങ്ങൾക്ക്
അദ്ദേഹത്തിന്റെ ഗവേഷണം നിമിത്തം പ്രശംസനീയമായ പ്രകാശം
ലഭിച്ചിട്ടുണ്ട്. അന്നുവരെ യാതൊരു കേരളീയനും പേർ പോലും
കേട്ടിട്ടില്ലാത്ത അനേക താളിയോല ഗ്രന്ഥങ്ങൾ അദ്ദേഹം സംഭരിക്കുകയും
ഓരോന്നും നിഷ്കൃഷ്ടമായി വായിച്ചു മനസ്സിലാക്കി തന്റെ നിഘണ്ടുവിൽ
നിരവധി ശബ്ദങ്ങൾ ഉദാഹരിക്കുന്നതിനു പ്രയോജനപ്പെടുത്തുകയും
[ 20 ] ചെയ്തു. തലശ്ശേരി മുതലായ സ്ഥലങ്ങളിലെ പഴയ സർക്കാർ റിക്കാർഡുകൾ
പരിശോധിച്ച് അവയിലെ ശബ്ദങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. പല
തരത്തിലും തൊഴിലിലും സ്ഥാനങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ
ജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു അവരവരുടെ ഇടയിൽ മാത്രം
പ്രചാരമുള്ള ശബ്ദങ്ങളും, സംഗ്രഹിച്ചിരിക്കുന്നു. രാമചരിതവും
പയ്യന്നൂർപ്പാട്ടും അദ്ദേഹത്തിന്റെ ഗ്രന്ഥ സമുച്ചയത്തിൽ അവയുടെ
പ്രാചീനത നിമിത്തം അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ
അലങ്കരിക്കുന്നു. രാമചരിതം നമുക്കു പിന്നീട് കിട്ടുകയുണ്ടായിട്ടുണ്ടെങ്കിലും
പയ്യന്നൂർപ്പാട്ട് അദ്ദേഹത്തോടൊന്നിച്ച് അന്തർധാനം ചെയ്തതായി
കരുതേണ്ടിയിരിക്കുന്നു. കേരളസാഹിത്യ ചരിത്രം വാല്യം 4, 1964: 165

1859-ൽ കേരളത്തിൽ നിന്നു മടങ്ങിപ്പോയ ഗുണ്ടർട്ട് ജർമനിയിലിരുന്നു
കൊണ്ടാണ് മലയാളം - ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാക്കിയത്. തന്റെ ജോലികൾ
പൂർത്തിയാക്കാൻ വേണ്ടിയായിരിക്കണം തന്റെ ഗ്രന്ഥശേഖരവും അദ്ദേഹം,
ജർമനിയിലേക്കു കൊണ്ടുപോയി. ഇതിൽ പയ്യന്നൂർപ്പാട്ടടക്കമുള്ള ചുരുക്കം ചില
ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് സ്വജീവിതകാലത്തു തന്നെ മാതൃവിദ്യാലയമായ ട്യൂബിങ്ങൻ
സർവകലാശാലയ്ക്കു സംഭാവന ചെയ്തിരുന്നു.

1865-ൽ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറി പ്രസിദ്ധീകരിച്ച
കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഏതാനും മലയാള ഗ്രന്ഥങ്ങളുമുണ്ട്.
അന്ന് അവിടെ സംസ്കൃതത്തിനു പുറമെ ബംഗാളിയും മലയാളവും മാത്രമേ
ഇന്ത്യയിൽനിന്ന് ചെന്നെത്തിയിരുന്നുള്ളു. ഓലയിൽ എഴുതിയ കേരളോത്പത്തിയും
മുദ്രാരാക്ഷസവുമായിരുന്നു 1865-ലെ പ്രധാനപ്പെട്ട മലയാള ഗ്രന്ഥങ്ങൾ. 1899-ലെ
കാറ്റ്‌ലോഗിൽ മലയാളം കൈയെഴുത്തു ഗ്രന്ഥങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നു.
അവയിൽ Ma. I.279 എന്ന നമ്പരിൽ കാണുന്ന ഓലക്കെട്ട് മലയാളികൾക്ക്
അമൂല്യനിധിയാണ്. ഇതിൽ മലയാളികൾ വളരെക്കാലമായി അന്വേഷിച്ചു
കൊണ്ടിരിക്കുന്ന പയ്യന്നൂർപ്പാട്ട് പ്രത്യക്ഷപ്പെടുന്നു. 36 ഓലയിലായി 104 പാട്ടുകൾ
ഈ കൃതിയിലുണ്ട്. ആമുഖമായി ഒരു അഞ്ചടിയും. കൃതി അപൂർണംതന്നെ,
കോവാതലച്ചെട്ടി, കച്‌ചിൽപട്ടണം, അഞ്ചുവണ്ണം, മണിഗ്രാമം, യഹൂദർ എന്നിങ്ങനെ
ചില വിഷയങ്ങളെല്ലാം വിവരണത്തിന്റെ ഭാഗമായി കാറ്റ്‌ലോഗിൽ പ്രത്യേകം
സൂചിപ്പിക്കുന്നു. അതേ ഓലക്കെട്ടിൽ കോലത്തുനാടിന്റെയും
കോലത്തിരിമാരുടെയും വീരകഥകളാണ് 46 ഓലകളിൽ കേരളോത്പത്തി
മാതൃകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 36 ഓലകളിൽ അഷ്ടാംഗഹൃദയത്തിന്റെ
പകർപ്പും ഇതേ ഓലക്കെട്ടിൽ കാണുന്നു. ഇതേ കാറ്റ്‌ലോഗിൽ Ma I 282, 283, 284
നമ്പരുകളിലായി കടലാസിലുള്ള മൂന്നു കൈയെഴുത്തു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള
വിവരങ്ങൾകൂടികാണുന്നു. മംഗലാപുരത്തുനിന്ന് ഡീറ്റ്‌സ് എന്ന മിഷണറി സംഭാവന
ചെയ്തതാണ് ഇവ. നളചരിതം കിളിപ്പാട്ട്, മുദ്രാരാക്ഷസം കിളപ്പാട്ട്, വേതാളചരിതം,
ഉത്തര രാമായണം, ദേവീ മാഹാത്മ്യം, ചന്ദ്രസംഗമം കഥ, സീതാവൃത്താന്തം,
രാമായണ കഥ, വിവേകരത്നം, ഓണപ്പാട്ട്, ശീലവതിപ്പാട്ട്, തന്ത്രസംഗ്രഹം,
മഹാഭാരതം കിളിപ്പാട്ട്, അധ്യാത്മ രാമായണം എന്നിവയാണ് ഡീറ്റ്‌സ് സായ്‌പു
[ 21 ] നല്കിയ കടലാസു പകർപ്പുകളിലുള്ളത്.

ഗുണ്ടർട്ടിന്റെ മരണശേഷമായിരിക്കണം അദ്ദേഹത്തിന്റെ
ഗ്രന്ഥശേഖരത്തിൽ സിംഹഭാഗവും ട്യൂബിങ്ങനിൽ എത്തിച്ചേർന്നത്. അച്ചടിച്ച
പുസ്തകങ്ങൾ ലൈബ്രറിയുടെ കാറ്റ്‌ലോഗിൽ ചേർത്തിരുന്നെങ്കിലും അമൂല്യങ്ങളായ
കൈയെഴുത്തു ഗ്രന്ഥങ്ങൾ 1986 വരെ കെട്ടുകളായി ഇരുന്നുപോയി. ബർലിനിലെ
ലോക മലയാളസമ്മേളനത്തിനുശേഷം ട്യൂബിങ്ങൻ സർവകലാശാല സന്ദർശിച്ച
അവസരത്തിൽ ഈ ലേഖകനാണ് ഗ്രന്ഥശേഖരം തിരിച്ചറിഞ്ഞത്. അതിനുശേഷം
അവ കാറ്റ്‌ലോഗു ചെയ്ത് ലൈബ്രറി രേഖകളിൽ ചേർത്തു.*

കാൽവിലെ ഗുണ്ടർട്ടു ഭവനത്തിൽ ശേഷിച്ച താളിയോല ഗ്രന്ഥങ്ങളുടെ
പേരുവിവരങ്ങൾ കോളോൺ സർവകലാശാലയിലെ ഡോ. കെ.എൽ.യാനർട്ടും
എൻ. നരസിംഹൻ പോറ്റിയും ചേർന്ന് 1980-ൽ പ്രസിദ്ധീകരിച്ച INDISCHE
HANDSCHRIFTEN (ഇന്ത്യൻ കൈയെഴുത്തുകൾ), ആറാം വാല്യത്തിൽ
ചേർത്തിട്ടുണ്ട്. പതിനാറു താളിയോലഗ്രന്ഥങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.
ഇവ 1991 തുടക്കത്തിൽ ഗുണ്ടർട്ടു കുടുംബം ട്യൂബിങ്ങൻ സർവകലാശാലയ്ക്കു
സംഭാവന ചെയ്തു. 1986 നുശേഷം മലബാറിൽനിന്ന് ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ
ഭാഗമായിരുന്ന ചില കടലാസു പകർപ്പുകൾകൂടി സർവകലാശാലയ്ക്കു ലഭിച്ചു.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടതു തച്ചോളിപ്പാട്ടുകളാണ്. മലയാളികളുടെ
ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത ഉജ്ജ്വലവീരഗാഥകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം
ഇപ്പോൾ ട്യൂബിങ്ങൻ ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യമായി തച്ചോളിപ്പാട്ടുകൾ
എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.

കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടിക

ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിലെ പ്രധാനപ്പെട്ട ഭാഗമായ കൈയെഴുത്തു
ഗ്രന്ഥങ്ങളെക്കുറിച്ച് സാമാന്യ പരിജ്ഞാനം ലഭിക്കാൻ ഉതകുമെന്ന പ്രതീക്ഷയിൽ
ഒരു പട്ടിക ഇവിടെ ചേർക്കുന്നു. സാഹിത്യചരിത്രങ്ങളിലൂടെയും മറ്റും കേട്ടറിയുക
മാത്രം ചെയ്തിട്ടുള്ള അത്യപൂർവങ്ങളായ ചില ഗ്രന്ഥങ്ങളെങ്കിലും ഈ
പട്ടികയിലുണ്ടാകും. അച്ചടിച്ചഗ്രന്ഥങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം
ശ്രദ്ധിക്കുമല്ലോ. ഓലയിലുള്ള പകർപ്പുകളുടെ കാര്യം പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു.
മറ്റുള്ളവ കടലാസു പകർപ്പുകളാണ്.

അദ്വൈതം ശതകം, ഓല പു.110
അധ്യാത്മ രാമായണം കിളിപ്പാട്ട് ഒന്നാം പകർപ്പ് പു. 290; രണ്ടാം പകർപ്പ്,
പു. 302 [ 22 ] അഞ്ചടി, നോട്ബുക്ക് — 5 എന്ന ശീർഷകം നോക്കുക

അഷ്ടാംഗഹൃദയം, ഓല, സംസ്ക്രതവും മലയാളവും പു. 118
ഇരുപത്തിരണ്ടു വൃത്തം പു. 52
ഉത്തരരാമായണം പു. 66
ഏകാദശി മാഹാത്മ്യം പു. 28
ഓണപ്പാട്ട് പു. 20
കൃഷ്ണഗാഥ പു. 448
കൃഷ്ണപ്പാട്ട്, ഓല പു. 50
കൃഷ്ണസ്തുതി, ഓല പു. 14
കേരള ഉത്പത്തി, ഓല പു. 178
കേരള ഉത്പത്തി, ഓല പു. 144
കേരള ഉത്പത്തി പു. 10
കേരള ഉത്പത്തി, ഓല പു. 24
കേരളാചാരസംക്ഷേപം പു. 20
കേരള നാടകം പു. 54
കേരള മാഹാത്‌മ്യം, ഓല, സംസ്കൃതവും മലയാളവും പു. 320
കേരള വിലാസം - സംസ്കൃതവും മലയാളവും പു. 86
കൈവല്യ നവനീതം, ഓല പു. 154
ക്രിസ്തുചരിത്രം, ഓല പു. 70
ക്രൈസ്തവ കാവ്യം, ഓല പു. 14
ചന്ദ്രസംഗമം കഥ പു. 6
ചന്ദ്രസംഗമ കഥ പാട്ട്, ഓല പു. 54
ചതുർദ്ദശ വൃത്തം പു. 42
ജനോവ പർവം, ഓല പു. 32
ജുഡീഷ്യൽ റിക്കാർഡ്സ് പു. 22
ജ്ഞാനപ്പാന പു. 7,
ജ്യോതിശാസ്ത്ര പ്രബന്ധം, ഓല പു. 28
തച്ചോളിപ്പാട്ടുകൾ പു. 226
തലശ്ശേരിരേഖകൾ, 1790 – 1800 പു. 4448
തന്ത്രശാസ്ത്രം, ഓല പു. 54
തന്ത്രസംഗ്രഹം പു. 295
തളിപ്പറമ്പു മാഹാത്മ്യം പു. 2
ദുഷി പർവം പു. 10
ദേവീ മാഹാത്മ്യം, ഓല പു. 96
ദേവീ മാഹാത്മ്യം പു. 27
നളചരിതം പു. 228
നളോദയ കാവ്യം, ഓല, സ്റ്റുട്ഗാർട് സ്റ്റേറ്റ് ലൈബ്രറി 222 ശ്ലോകം
നാസികേതു പുരാണം പു. 16
[ 23 ]
നോട്ബുക്ക് - 1, കൊങ്കണിഭാഷയിലെ പഴഞ്ചൊല്ലുകൾ പു. 36
നോട്ബുക്ക് -2 മലയാള ലിപിമാലകൾ,
എഴുത്തുകുത്തുകൾ തുടങ്ങിയവ
പു. 134
നോട്ബുക്ക് - 3, പേർഷ്യൻ അറബി പദാവലികൾ,
സഹദേവവാക്യം, പ്രപഞ്ചഹ്യദയം
പു. 209
നോട്ബുക്ക് - 4 നിയമകാര്യങ്ങൾ പു. 64
നോട്ബുക്ക്-5. തിരുവങ്ങാട്ടഞ്ചടി, പൊന്മേരി അഞ്ചടി,
കന്നിപ്പറമ്പ് അഞ്ചടി, ജ്ഞാനപ്പാന, വിജ്ഞാനപ്പാട്ട്
പു. 52
പഴയന്നൂർ പാട്ട്/പയ്യന്നൂർപാട്ട്, ഓല പു. 72
ബ്രഹ്മാണ്ഡപുരാണം പു. 278
ഭാഗവതം കിളിപ്പാട്ട് പു. 546
ഭദ്രദീപം പു. 50
മലയാളം - ഇഗ്ലീഷ് നിഘണ്ടു (കരട്) ഒന്നാംഭാഗം പു. 768
രണ്ടാംഭാഗം, പു. 674; മൂന്നാംഭാഗം പു. 772
മലയാള കഥകൾ പു. 6
മലയാള വ്യാകരണം (കരട്) പു. 40
മഹാഭാരതം കിളിപ്പാട്ട് ഒന്നാം പകർപ്പ് പു. 998
രണ്ടാംപകർപ്പ് പു. 560
മഹാഭാരതം പാട്ട്, ഓല പു. 360
മാപ്പിളപ്പാട്ട് പു. 34
മുദ്രാരാക്ഷസ ഭാഷാഗാനം ഒന്നാംപകർപ്പ് പു. 152.
മൂകാംബി മാഹാത്മ്യം, ഓല പു. 40
മേഘസന്ദേശ കാവ്യം,
ഓല, സ്റ്റുട്ഗാർട് സ്റ്റേറ്റ് ലൈബ്രറി
106 ശ്ലോകം
യുധിഷ്ഠിര വിജയകാവ്യം, ഓല,
സ്റ്റൂട്ഗാർട് സ്റ്റേറ്റ് ലൈബ്രറി
938 ശ്ലോകം
രാമചരിതം പു. 186
രാമായണകഥ പു. 6
ലക്ഷ്മീപാർവതി സംവാദം പു. 4
വാല്മീകി രാമായണം പു. 868
വിവേകരത്നം പു. 65
വിജ്ഞാനപ്പാട്ട്, നോട്ബുക്ക്-5 പു. 52
വേതാളചരിതം പു. 109
വേദാന്ത ദർശനം, ഓല പു. 50
വൈരാഗ്യ ചന്ദ്രോദയം പു. 33
വ്യവഹാരമാല പു. 628
ശിലാവതി പാട്ട് പു. 18
ശ്രീകൃഷ്ണചരിതം മണിപ്രവാളം പു. 86
[ 24 ]
ശ്രീരാമോദന്ത കാവ്യം,
ഓല, സ്റ്റുട്ഗാർട് സ്റ്റേറ്റ് ലൈബ്രറി
151 ശ്ലോകം
സഹദേവവാക്യം പു. 209
സന്താനഗോപാലം പു. 7
സീതാവൃത്താന്തം പു. 6
സ്തുതികൾ: സുര്യസ്തുതി,
കൃഷ്ണസ്തുതി, ഗുരുനാഥസ്തുതി, രാമപാഹിമാ,
പു. 10
ഹോര വ്യാഖ്യാനം, ഓല
(ശ്രീമതി ഹാരിസൺ 1834 ഫെബ്രുവരി 24-നു
യൂറോപ്പിലേക്കു പോയി എന്ന് ഇതിൽ കാണുന്നു)
പു. 118

Verapoly Dictionaries: വരാപ്പുഴ നിഘണ്ടുക്കൾ

Malayalam - Portuguese Dictionary 3 volumes, P.990
Portuguese - Malayalam Dictionary, P. 290

ട്യൂബിങ്ങനിൽകണ്ടെത്തിയ മലയാളം കൈയെഴുത്തുഗ്രന്ഥങ്ങളിൽ ഏറ്റവും
വിപുലമായതു തലശ്ശേരി രേഖകളാണ്- പന്ത്രണ്ടു വാല്യമായി 4448 പേജുള്ള രേഖാ
ശേഖരം. 1790–1800 ഘട്ടത്തിൽ ഉത്തര കേരളത്തിലെ രാജാക്കന്മാരും പ്രമാണിമാരും
സാധാരണക്കാരും ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ എന്ന നിലയിൽ
ഇവ ചരിത്ര പഠനത്തിനും ഭാഷാപഠനത്തിനും മികച്ച ഉപാദാനങ്ങളാണ്.
അക്കാലത്തെ കത്തിടപാടുകളുടെ രത്നച്ചുരുക്കം ബ്രിട്ടീഷുകാരുടെ റിപ്പോർട്ടുകളിൽ
നിന്നു വായിച്ചറിഞ്ഞു തൃപ്തിപ്പെടേണ്ടി വന്നിരുന്ന ഗവേഷകർക്ക് ഇപ്പോൾ
അക്ഷയഖനി തുറന്നു കിട്ടിയിരിക്കുന്നു. അവയിൽ നിന്നു വീരകേരളവർമ്മ
പഴശ്ശിരാജയുടെ 24 കത്തുകളടക്കം 255 കത്തുകൾ വേർതിരിച്ചെടുത്തു പഴശ്ശിരേ
ഖകൾ എന്ന പേരിൽ, ട്യൂബിങ്ങൻ ഗ്രന്ഥ പരമ്പരയുടെ രണ്ടാം വാല്യമായി,
പ്രസിദ്ധീകരിക്കുകയാണ്.

ഗുണ്ടർട്ടിന്റെ അക്കാദമിക് സ്വഭാവം

ദക്ഷിണ ജർമ്മനിയിലെ അതിപ്രശസ്തമായ മൗൾബ്രോൺ സ്കൂളിലും
ട്യൂബിങ്ങൻ സർവകലാശാലയിലും പഠിച്ചു ഡോക്ടർ ബിരുദം നേടി അധ്യാപകനായി
ഇന്ത്യയിലെത്തി ചരിത്രഗതിയിൽ മിഷണറിയായിത്തീർന്ന ഗുണ്ടർട്ട് ഒരിക്കലും
തന്റെ അക്കാദമിക് മാന്യതയ്ക്കു കളങ്കമുണ്ടാക്കിയിട്ടില്ല. മൗൾബ്രോണും
ട്യൂബിങ്ങനിലെ ട്യൂബിങ്ങൻ സ്‌റ്റിഫ്‌റ്റും പ്രോട്ടസ്റ്റന്റു വൈദികവിദ്യാർത്ഥികൾക്കു
താമസിച്ചു പഠിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു. മാനവിക വിജ്ഞാനങ്ങളും
ശാസ്ത്രതത്ത്വങ്ങളും കലകളും പരിശീലിപ്പിക്കുന്നതിൽ ആ സ്ഥാപനങ്ങൾ
ശ്രദ്ധിച്ചിരുന്നതു കൊണ്ടാവാം ദക്ഷിണ ജർമ്മനിയിലെ ബൗദ്ധിക ജീവിതത്തിന്റെ
സിരാകേന്ദ്രങ്ങളായിട്ടാണ് അവ അനുസ്മരിക്കപ്പെടുക. ഡേവിഡ് സ്ട്രൗസും
ഫ്രീഡറിക് ഹേഗലും യൊഹാനസ് കെപ്ലറും ഹെർമൻ ഹെസ്സേയും താമസിച്ചു
പഠിച്ച സ്ഥാപനങ്ങൾ എന്ന നിലയിൽ ജർമ്മൻ ചരിത്രത്തിൽ ഇവ പ്രശസ്തി നേടി. [ 25 ] കേവലം വേദപരിശീലന കേന്ദ്രങ്ങളായിമാത്രം ഇവ പരിഗണിക്കപ്പെടുന്നില്ല.
ട്യൂബിങ്ങനിൽ പഠിക്കുന്നകാലത്തു ഭാരതീയ വിജ്ഞാനവുമായി പരിചയപ്പെടാൻ
ഗുണ്ടർട്ടിനു അവസരമുണ്ടായിരിക്കണം. ഈ വിശാലപശ്ചാത്തലത്തിൽ വേണം
ഗുണ്ടർട്ടിന്റെ കേരള പഠന പരിശ്രമങ്ങൾ മനസ്സിലാക്കാൻ. നിഘണ്ടു
നിർമ്മാണത്തിലും വ്യാകരണ രചനയിലും ചരിത്രാന്വേഷണത്തിലും പാഠപുസ്തക
സംവിധാനത്തിലും മൗൾ ബ്രോൺ- ട്യൂബിങ്ങൻ സമീപനം അദ്ദേഹം പുലർത്തി.
നിഘണ്ടുവിന്റെ കാര്യമെടുക്കുക: വാക്കുകളുടെ അർത്ഥം വെറുതെയങ്ങു പറഞ്ഞു
പോകുക എന്ന പരമ്പരാഗത അലസമാർഗ്ഗം വെടിഞ്ഞ് മൗലികഭാഷാരചനകളിൽ
നിന്നുള്ള ഉദ്ധരണികൾകൊണ്ട് ഓരോ അർത്ഥവും വിശദമാക്കുക എന്ന നയമാണ്
അദ്ദേഹം സ്വീകരിച്ചത്. ഇതിന് അദ്ദേഹം ഉപയോഗിച്ചതോ, മലയാളം ക്ലാസിക്കുകളും.
മലയാളത്തിന്റെ തനിമയും വൈവിധ്യവും പ്രകടമാക്കുന്ന ക്ലാസിക്കുകളായ
മഹാഭാരതം കിളിപ്പാട്ട്, രാമചരിതം, കൃഷ്ണഗാഥ, അധ്യാത്മരാമായണം, നളചരിതം
കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയവയ്ക്കു പുറമേ
അദ്വൈതശതകം, അഷ്ടാംഗഹൃദയം, ഭദ്രദീപം, ബ്രഹ്മാണ്ഡ പുരാണം പാട്ട്,
ചന്ദ്രസംഗം കഥ, ചതുർദ്ദശവൃത്തം, ദേവത്സമാഹാത്മ്യം, ഏകാദശിമാഹാത്മ്യം,
അഞ്ചടികൾ, കൈവല്യ നവനീതം, മഹാഭാരതം പാട്ട്, തന്ത്രസംഗ്രഹം,
വൈരാഗ്യചന്ദ്രോദയം, വേതാളചരിതം, വേദാന്ത ദർശനം, വിവേകരത്നം തുടങ്ങിയ
ലഘുരചനകളും ഗുണ്ടർട്ടുഗ്രന്ഥശേഖരത്തിലുണ്ട്. ഇവയിൽ പലതിനും ഓലയിലും
കടലാസിലുമുള്ള പകർപ്പുകൾ ഇവിടെ കാണാം. കടലാസു പകർപ്പുകളിൽ
ഗുണ്ടർട്ടിന്റെ കൈപ്പടയിലുള്ള ചില്ലറതിരുത്തലുകളും അർത്ഥവിവരണങ്ങളുമുണ്ട്.
ഈ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണങ്ങൾ നിഘണ്ടുവിലും വ്യാകരണത്തിലും
ചേർത്തിരിക്കുന്നു. ഇതിൽനിന്നെല്ലാം മനസ്സിലാക്കാവുന്നതു മലയാള ക്ലാസിക്കുകൾ
പദാനുപദം വായിച്ചു ഇഴപിരിച്ചു അർത്ഥവും ഘടനയും മനസ്സിലാക്കിയ അത്യപൂർവ
മലയാളിയാണ് ഗുണ്ടർട്ട് എന്നാണ്. നമ്മുടെ മഹാപണ്ഡിതന്മാരിൽ തന്നെ എത്ര
പേർക്ക് ഇത്രയേറെ മലയാള ക്ലാസിക്കുകൾ ഇത്രത്തോളം സൂക്ഷ്മമായിവായിക്കാൻ
ഇടവന്നിട്ടുണ്ട്? അവ തേടിപ്പിടിച്ചു വായിക്കേണ്ട നിയോഗമായിരുന്നു
അദ്ദേഹത്തിന്റേത്. മലയാള ക്ലാസിക്കുകളുടെ പരിശോധന കേരളത്തിൽ വച്ചു
തന്നെ അദ്ദേഹം നടത്തിയിരിക്കും. ജർമ്മനിയിൽ വച്ച് സൂക്ഷമ പരിശോധന
നടത്താൻ അവ കൊണ്ടുപോകുകയും ചെയ്തു.

ഇരുപതുവർഷത്തിനിടയിൽ

ഈ ഘട്ടത്തിൽ ഗുണ്ടർട്ടിന്റെ കേരളവാസത്തെക്കുറിച്ചുള്ള ചില
തെറ്റുദ്ധാരണകൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഡോക്ടർ ഗുണ്ടർട്ട് ആകെ ഇരുപതു
വർഷം മാത്രമാണ് കേരളത്തിൽ ചെലവഴിച്ചത്. അതിനിടയിൽ തന്നെ ഒരു
വർഷത്തിലേറെ കേരളത്തിനു പുറത്തു മറ്റു ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു.
ഏതാനും മാസത്തേക്കു ജർമ്മനിയിൽ പോയി വിശ്രമിക്കയും ചെയ്തു. ഗുണ്ടർട്ടു
കേരളത്തിൽ താമസിച്ചതു തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ മാത്രമാണ് എന്നും
ചിലർക്ക് ധാരണയുണ്ട്. അവിടെ പത്തുവർഷത്തോളം അദ്ദേഹം താമസിച്ചു. ഏഴെട്ടു
[ 26 ] വർഷത്തോളം ചിറയ്ക്കലായിരുന്നു താമസം. ഭാഷാപഠനം ഏറിയ കൂറും
നിർവഹിച്ചതു തലശ്ശേരിയിലാണ്. ഗഹനമായ ഭാഷാഗവേഷണവും
ഊർജിതസാഹിത്യ രചനയും നടന്നതു ചിറയ്ക്കലും. തലശ്ശേരിയിലും ചിറയ്ക്കലും
ഉദാരമതികളായ ഹൈന്ദവ വിദ്വാന്മാർ ഗ്രന്ഥങ്ങൾ നൽകി ഗുണ്ടർട്ടിനെ സഹായിച്ചു.
ഏതെങ്കിലും ഗ്രന്ഥം ഗുണ്ടർട്ട് ഉപയോഗിക്കാതിരുന്നിട്ടുണ്ടെങ്കിൽ അവ
അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നേ കരുതേണ്ടു. മണിപ്രവാളകൃതികളും
മറ്റും ഹിന്ദുക്കൾ ബോധപൂർവ്വം മറച്ചു പിടിച്ചതാവാം എന്ന ആരോപണം
അവിശ്വസനീയമാണ്. ചൊക്ലിയിലെ കുഞ്ഞിവൈദ്യൻ, ചിറയ്ക്കൽ രാജാ
തുടങ്ങിയവർ ഗുണ്ടർട്ടിനു ഗ്രന്ഥങ്ങൾ നൽകി സഹായിച്ചവരിൽ പ്രമുഖരാണ്.

കേരളീയ ലഘുപാരമ്പര്യങ്ങൾ

ക്ലാസിക്കുകളോടുള്ള മമതയിൽ അവസാനിക്കുന്നതായിരുന്നില്ല
ഗുണ്ടർട്ടിന്റെ ഭാഷാഭ്രമം. ബൃഹദ് പാരമ്പര്യ (Great tradition) ത്തോടൊപ്പം
പഠിച്ചറിയേണ്ടതാണ് ലഘു പാരമ്പര്യ (Little tradition) ങ്ങൾ എന്ന ശാസ്ത്രീയ
വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ ലഘുപാരമ്പര്യങ്ങൾ
ക്രോഡീകരിക്കാൻ അദ്ദേഹം സാഹസികമായി തുനിഞ്ഞിറങ്ങി. ലഘുപാരമ്പര്യങ്ങൾ
തേടിയിറങ്ങിയ ഗുണ്ടർട്ടിന്റെ ക്രാന്ത ദർശിത്വം വെളിവാക്കുന്നവയാണ്
തച്ചോളിപ്പാട്ടുകൾ, പഴഞ്ചൊല്ലുകൾ, കേരളോൽപത്തികൾ തുടങ്ങിയവയുടെ
കൈയെഴുത്തുകൾ. ഓരോ പഴഞ്ചൊല്ലിന്റെയും ദേശ്യഭേദങ്ങൾ അദ്ദേഹം
ശ്രദ്ധാപൂർവം കുറിച്ചിട്ടിരിക്കുന്നു. അവയിൽ ഏറ്റവും പഴക്കം തോന്നിക്കുന്നവയാണ്
അച്ചടിപ്പാഠത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിഘണ്ടുവിൽ പഴഞ്ചൊല്ലുകൾ
ഉപയോഗിച്ചിരിക്കുന്നതു നോക്കിയാൽ ദേശ്യഭേദങ്ങളെക്കുറിച്ചു അദ്ദേഹത്തിനു
ണ്ടായിരുന്ന സൂക്ഷ്‌മമായ അറിവ് വെളിവാകും. ഗുണ്ടർട്ടു ശേഖരിച്ചുപയോഗിച്ച
എല്ലാ പാട്ടുകളും നമുക്കു ലഭിച്ചിട്ടില്ല. ലഭിച്ചവയിൽ പലതും ഇന്നോളം
അച്ചടിയിലെത്തിയിട്ടില്ല. അച്ചടിയിലെത്തിവയ്ക്കു ഗുണ്ടർട്ടു ശേഖരിച്ച
പാഠങ്ങളുമായി സാരമായ അന്തരമുണ്ട്. വടക്കൻ പാട്ടിലെ നാടോടി
രൂപങ്ങളെക്കുറിച്ചു കൈയെഴുത്തു ഗ്രന്ഥത്തിൽ അങ്ങിങ്ങു കുറിപ്പുകൾ കാണാം.
മറ്റുള്ളവരുടെ സഹായത്തോടെ പകർപ്പുകൾ എടുക്കുമ്പോഴും, അവ സൂക്ഷ്മ
പരിശോധന നടത്തി ഉപയോഗിക്കുന്ന സ്വഭാവക്കാരനായിരുന്നു കഥാനായകൻ
എന്നു വ്യക്തം. ഇത് ഗുണ്ടർട്ടിന്റെ പ്രത്യേകതയായിരുന്നു; ചെയ്യുന്ന ജോലി
പരിപൂർണ്ണമായി എന്ന ചിന്ത അദ്ദേഹത്തിനില്ല. നിരന്തരമായ അധ്വാനത്തിലൂടെ
നിലനിറുത്തേണ്ടതാണ് ഓരോ പ്രവർത്തനത്തിന്റെയും മേന്മ എന്ന വിശ്വാസക്കാര
നായിരുന്നു അദ്ദേഹം. നിഘണ്ടു അച്ചടിപ്പിച്ചതിനുശേഷവും പുതിയ വാക്കുകൾ
ശേഖരിച്ചു കൊണ്ടിരുന്നു. മരിക്കുന്നതിന്റെ തലേവർഷം കയ്യിൽക്കിട്ടിയ മലയാള
ഗ്രന്ഥങ്ങളിൽ നിന്നുപോലും പുതിയ വാക്കുകൾ അദ്ദേഹം വേർതിരിച്ചെടുത്തിരുന്നു.
നിഘണ്ടുവിൽ ചേർക്കേണ്ട വാക്കുകൾ അടയാളപ്പെടുത്തിയ അത്തരം
പുസ്തകങ്ങൾ ഇപ്പോൾ ട്യൂബിങ്ങൻ ലൈബ്രറിയിലുണ്ട്. തന്റെ അച്ചടിച്ച
പുസ്തകങ്ങളിൽ അദ്ദേഹം തിരത്തലുകൾ വരുത്തിക്കൊണ്ടേഇരുന്നു. ക്രൈസ്തവ
[ 27 ] ഗീതങ്ങൾ, ക്രിസ്തു സഭാചരിത്രം, സുവിശേഷസംഗ്രഹം തുടങ്ങിയവയിൽ അത്തരം
തിരുത്തലുകൾ ധാരാളമായി കാണാം. പശ്ചിമോദയത്തിലെയും രാജ്യ
സമാചാരത്തിലെയും ലേഖനങ്ങളിൽ പോലും എഴുത്തുമഷികൊണ്ടുള്ള
തിരുത്തലുകൾ കാണുന്നു.

ഭാഷയും സംസ്കാരവും

ഭാഷാപഠനത്തിൽ അദ്ദേഹം ഭാഷാശാസ്ത്രജ്ഞനായിരുന്നു. വസ്തു
നിഷ്ഠവും ശാസ്ത്രീയവുമായ സമീപനമാണ് ഭാഷാ പഠനങ്ങളിൽ കാണുന്നത്.
മിഷണറി എന്ന നിലയിൽ ഉണ്ടാകാവുന്ന മുൻവിധികൾക്കൊന്നും അദ്ദേഹത്തിലെ
ഭാഷാശാസ്ത്രജ്ഞനെ കീഴടക്കാനായില്ല. അതാണ് ഗുണ്ടർട്ടിന്റെ ഭാഷാപരമായ
ഗ്രന്ഥങ്ങളുടെ മേന്മ. കേരളത്തിൽ നിന്നു ജർമ്മനിയിലേക്കയച്ച പല കത്തുകളിലും
തന്റെ ഭാഷാപഠനത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞിരുന്ന ഒന്നു രണ്ടു കാര്യ
ങ്ങൾ ഇവിടെ പ്രസക്തമാണ്. താൻ ഭാഷ പഠിക്കാൻ ഉപയോഗിക്കുന്നതു
ക്രൈസ്തവേതര രചനകളാണെന്നും അവയിലൂടെ മാത്രമേ മലയാള മർമ്മങ്ങൾ
കണ്ടെത്താനാവൂ എന്നും ഗുണ്ടർട്ടു എഴുതിയിരിക്കുന്നു. പ്രഥമ ശ്രവണത്തിൽ
ക്രൈസ്തവർക്കെങ്കിലും അസുഖകരമായിതോന്നാവുന്ന പ്രസ്താവമാണിത്. ഓരോ
ഭാഷയ്ക്കും അതു വളർന്നു വികസിച്ച ഒരു സാംസ്കാരിക മണ്ഡലമുണ്ടെന്നും
അതുമായി ബന്ധപ്പെട്ടു കൊണ്ടു മാത്രമേ ഭാഷാപഠനം ഏറെ മുന്നോട്ടു
കൊണ്ടുപോകാനാവൂ എന്നുമുള്ള വിശ്വാസം ഗുണ്ടർട്ടിനുണ്ടായിരുന്നു.
ഗുണ്ടർട്ടെഴുതിയ ആദ്യത്തെ ബൈബിൾ ലഘുലേഖ-സത്യവേദ ഇതിഹാസത്തിലെ
ഒന്നാം അധ്യായം, ഭാരതീയ ചിന്തയുടെ പശ്ചാത്തലത്തിൽ ബൈബിൾ
പുനരാഖ്യാനം ചെയ്യാനുള്ള സാഹസിക ശ്രമമാണ്. എങ്കിലും വിദേശത്തുനിന്നുള്ള
എതിർപ്പു നിമിത്തം ആ ശൈലി അദ്ദേഹം ഉപേക്ഷിക്കേണ്ടി വന്നു. പിൽക്കാലത്തു
സംസ്കൃതത്തിൽ, സാമ്പ്രദായിക കാവ്യശൈലിയിൽ രചിക്കപ്പെട്ട കൃതികൾ
ഭാഷാന്തരം ചെയ്തു ഗുണ്ടർട്ട് പ്രസിദ്ധീകരിക്കയുണ്ടായി.

ബൈബിൾ തർജമയിൽ

ഗുണ്ടർട്ട് ബൈബിളിന്റെ ശൈലിയിലും കേരളീയ സാഹിത്യത്തിന്റെ
മുദ്രകൾ കാണാം. ലബ്ധ പ്രതിഷ്ഠങ്ങളായ മലയാള സാഹിത്യകൃതികളിൽ
ഉപയോഗിച്ചിട്ടുള്ള വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു മൂലഭാഷയിൽ നിന്നു
നേരിട്ടു ബൈബിൾ വിവർത്തനം നടത്തിയ ഗുണ്ടർട്ടിനെ മനസ്സിലാക്കാൻ ബൈബിൾ
ഭക്തർക്കു കഴിയാതെ പോയി. എങ്കിലും പിൽക്കാലത്തു കടപ്പാടു രേഖപ്പെടുത്താ
തെയാണെങ്കിലും ഗുണ്ടർട്ടു ബൈബിളിലെ ചില അംശങ്ങൾ അവയുടെ പൊതു
ഘടന മനസ്സിലാക്കാതെ തന്നെ മറ്റു തർജമകളിലേക്കു കടത്തി വിട്ടിട്ടുണ്ട്. തെക്കൻ
കേരളത്തിലെ സംസ്കൃതഭ്രമത്തിൽ മുങ്ങിച്ചാകാതെ മലയാള ബൈബിൾ ശൈലിയെ
രക്ഷിച്ചതു ഗുണ്ടർട്ടു ബൈബിളാണ്. ഗുണ്ടർട്ടിന്റെ ബൈബിൾ തർജമ
പ്രസിദ്ധീകരിച്ചു തുടങ്ങിയതു കേരളത്തിൽവച്ചാണ്. 1851 ൽ തലശ്ശേരിയിലെ
കല്ലച്ചിൽ അച്ചടിച്ചു പുതിയനിയമം പ്രസിദ്ധീകരിച്ചു. പിന്നീട് അതിന്റെ പരിഷ്കരിച്ച
[ 28 ] പതിപ്പുകളും ശരിയായ അച്ചടിപ്പകർപ്പുകളും ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ
വിവിധഗ്രന്ഥങ്ങൾ തർജമ ചെയ്തു കൊണ്ടിരുന്നു. ജർമ്മനിയിൽ മടങ്ങിയെത്തിയ
ശേഷമാണ് പ്രവാചക ലേഖകൾ പൂർത്തിയാക്കിയത്. അതു മംഗലാപുരത്തു നിന്നു
1886 ൽ പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ട് എന്ന മഹാജ്ഞാനിയുടെ തനിമയാർന്ന രചന
അദ്ദേഹത്തിന്റെ ബൈബിൾ തർജമയാണ്. നിഘണ്ടുവിന്റെ ജനപ്രീതിയും
പ്രാമാണ്യവും മറന്നുകൂടെങ്കിലും ഗുണ്ടർട്ടിന്റെ സമസ്ത സിദ്ധികളും പൂർണ്ണമായി
വിനിയോഗിക്കപ്പെട്ടതു ബൈബിളിലാണെന്നു പറയാം. അദ്ദേഹത്തിന്റെ
ബഹുഭാഷാപാണ്ഡിത്യം ഇവിടെ പരമാവധി പ്രയോജനപ്പെട്ടു. മൂലഭാഷകളായ
ഹീബ്രുവും ഗീക്കും അദ്ദേഹത്തിന്നു നല്ല വശമായിരുന്നു. ലക്ഷ്യഭാഷയായ
മലയാളത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം വിശദീകരിക്കേണ്ടതില്ലല്ലോ.
ബൈബിൾ സംബന്ധമായി വിവിധ ഭാഷകളിലുണ്ടായിട്ടുള്ള സഹായകഗ്രന്ഥങ്ങളും
വിവിധ ഭാഷകളിലെ ബൈബിൾ തർജമകളും അദ്ദേഹം ഉപയോഗിച്ചു. മാർട്ടിൻ
ലൂഥറിന്റെ വിശ്രുതമായ ബൈബിൾ ശൈലിയുമായി അടുത്ത പരിചയമുണ്ടാ
യിരുന്ന ഗുണ്ടർട്ടിനു തന്റെ തർജമയിലൂടെ മലയാള ഗദ്യശൈലിക്കു നവോന്മേഷം
പകരണം എന്ന മോഹമുണ്ടായിരുന്നിരിക്കണം ബൈബിൾ തർജമയുടെ
കൈയെഴുത്തു പ്രതികളിൽ സിംഹഭാഗവും സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ രേ
ഖാശേഖരത്തിലുണ്ട്. ഇവയിലെല്ലാം വാക്കുകളും വാക്യഘടനകളും
മൂലാർത്ഥവുമായി പൊരുത്തപ്പെടുത്തിയെടുക്കുന്ന ഗുണ്ടർട്ടിന്റെ പേനയുടെ
തീക്ഷ്ണ ചലനങ്ങൾ കാണാം.

സ്‌ടൗസ്, ഹേഗൽ, ഗെയ്ഥേ

ബൈബിളിനോടു ചെറുപ്പം മുതലേ ഗുണ്ടർട്ടിന്നു പ്രത്യേകം
അടുപ്പമുണ്ടായിരുന്നു. അച്ഛൻ സ്റ്റുട്ഗാർട്ടിലെ ബൈബിൾ സൊസൈറ്റി
പ്രവർത്തകനായിരുന്നു. അമ്മ കടുത്ത ഭക്തി പ്രസ്ഥാനക്കാരിയും. ഇതിനിടയിൽ
വളർന്നു വന്ന ഗുണ്ടർട്ടിന്റെ ബൈബിൾ പ്രേമത്തിനു ആഴം നൽകിയതു ഡേവിഡ്
സ്ട്രൗസ് എന്ന പണ്ഡിതനാണ്. മൗൾബ്രോൺ സ്കൂളിലും ട്യൂബിങ്ങൻ സർവകലാ
ശാലയിലും അദ്ദേഹം ഗുണ്ടർട്ടിന്റെ പ്രിയപ്പെട്ട ഗുരുഭൂതനായിരുന്നു. ക്രിസ്തു
എന്ന ചരിത്രപുരുഷനു ചുറ്റും ഭക്തിപ്രസ്ഥാനക്കാർ സൃഷ്ടിച്ച ഐതിഹ്യമാലക
ളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ വല്ലായ്മയാണെന്നു തുറന്നു പറയാനും എഴുതാനും
സ്ട്രൗസ് തയ്യാറായി. ട്യൂബിങ്ങനിൽ അന്നു പഠിച്ചിരുന്ന വിദ്യാർത്ഥികൾ
ഹേഗേലിയൻ ചിന്തയിലേക്കു ആകർഷിക്കപ്പെട്ടിരുന്നു. ഗുണ്ടർട്ടും ഈ സ്വാധീ
നത്തിൽ അകപ്പെട്ടു എന്നാണ് പിതാവിന്റെ കത്തിൽ നിന്നു മനസ്സിലാക്കേണ്ടത്:

"ഇതാ ഇപ്പോൾ സ്ട്രൗസ് ട്യൂബിങ്ങനിലെത്തി ഉത്സാഹികളെ ഉദാത്തമായ
ലക്ഷ്യത്തിൽ നിന്നു വ്യതിചലിപ്പിച്ച് ഹേഗലിന്റെ ദേവരഥം വലിക്കുന്നവരാക്കുന്നു.
അവർ ആഹ്ലാദപൂർവം രഥം വലിക്കുകയാണ്. എന്റെ മകനും രഥത്തിൽ കയറുകെട്ടി
വലിക്കുന്നു. എന്റെ മകൻ അകത്തും പുറത്തും സർവ ബാധകളിൽനിന്നും
രക്ഷനേടാൻ ഇപ്പോൾ ബ്രഹ്മാവായ ഹേഗലിന്റെയും വിഷ്ണുവായ
ഗെയ്ഥേയുടെയും ദേവരഥങ്ങളോടു തന്നെ ബന്ധിച്ചിരിക്കുന്നു." Christianens
Denkmal, 1868 : 389. [ 29 ] മിഷണറിയായിപ്രവർത്തിച്ചപ്പോഴും നാട്ടിൽ മടങ്ങിയെത്തി പ്രസാധകനായി
വളർന്നപ്പോഴും സ്ട്രൗസും ഹേഗിലും വിട്ടൊഴിയാത്ത സ്വാധീനങ്ങളായി ഗുണ്ടർട്ടിൽ
അവശേഷിച്ചു.

ജനകീയ പഠനങ്ങൾ

ട്യൂബിങ്ങനിൽ കണ്ടെത്തിയ നോട്ബുക്കുകൾ ഗുണ്ടർട്ടിന്റെ വിപുലമായ
അന്വേഷണമേഖലകളെക്കുറിച്ചു അറിവു നൽകുന്നു. സ്ഥലമാഹാത്മ്യം,
ക്ഷേത്രമാഹാത്മ്യം തുടങ്ങിയ ഇനങ്ങളിൽ ഉൾപ്പെടുത്താവുന്ന ശ്ലോകങ്ങൾ
പലസ്ഥലങ്ങളിൽ നിന്ന് അദ്ദേഹം ശേഖരിച്ചിരുന്നു. രാജ്യചരിത്രത്തെക്കുറിച്ചുള്ള
പരാമർശങ്ങൾ ധാരാളമുണ്ട്. കേരളത്തിൽ, വിശിഷ്യ മലബാറിൽ കൃഷിചെയ്തിരുന്ന
വിവിധയിനം നെല്ലുകളുടെ വിവരണം, വിളവിറക്കുന്ന കാലം, കൊയ്ത്തുകാലം,
ഏറ്റവും പറ്റിയ മണ്ണ് എന്നിവയെല്ലാം ഒരു പട്ടികയായി കുറിച്ചിട്ടിരിക്കുന്നു. വിവിധ
ജാതികൾ ദേശങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ പല
നോട്ബുക്കുകളിലും കാണാം. ജനജീവിതത്തിന്റെ ഊടുവഴികളിലൂടെ
സഞ്ചരിക്കാനും അവിടെ കണ്ടതും കേട്ടതും വിജ്ഞാനശേഖരത്തിൽ ഇനം തിരിച്ചു.
വയ്ക്കാനും അദ്ദേഹം കാണിച്ച താല്പര്യം ഇന്നത്തെ പണ്ഡിതന്മാർക്കു പോലും
മാർഗ്ഗദർശകമാണ്. ജനകീയ പഠനങ്ങളുടെ പ്രാധാന്യം മുൻകൂട്ടിക്കണ്ട ഗുണ്ടർട്ട്
ഇന്നത്തെ പല അക്കാദമിക് ഗവേഷകർക്കും ചെന്നെത്താൻ കഴിയാത്ത ജനകീയ
ധാരകളിൽ എത്തിച്ചേർന്നിരുന്നു.

മാപ്പിളമലയാളം

ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരത്തിൽ മാപ്പിളപ്പാട്ടിന്റെ കൈയെഴുത്തു
പകർപ്പുണ്ട്. ഇക്കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നു. ഒരു മിഷണറി എന്ന
നിലയിലുള്ള ഗുണ്ടർട്ടിന്റെ പ്രവർത്തനം മുസ്ലീങ്ങളുമായുള്ള ആരോഗ്യകരമായ
ബന്ധത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നതാണ് സത്യം. മതപ്രചാരണ
പ്രവർത്തനത്തിൽ പരസ്പരം മത്സരിച്ചു നിന്നിരുന്ന മുസ്ലീങ്ങളും ക്രൈസ്തവമിഷ
ണറിമാരും അക്കാലത്ത് ലോകത്തിന്റെ പല ഭാഗത്തും കലഹത്തിലായിരുന്നല്ലോ.
മുസ്ലീങ്ങളിൽ നിന്ന് ഏതാനും വ്യക്തികൾ ബാസൽമിഷനിൽ ചേർന്നതിനെ
തുടർന്നു കടുത്ത സംഘർഷങ്ങളുണ്ടായി. ആശയസമരം ലഘുലേഖകളിലൂടെയും
പ്രസംഗങ്ങളിലൂടെയും മുന്നേറിയപ്പോൾ ചിലർ അക്രമാസക്തരായിത്തീർന്നു.
ഏതായാലും അക്കാലത്തെ ലഘുലേഖകൾ മുസ്ലീങ്ങളും ക്രൈസ്തവ
മിഷണറിമാരും തമ്മിലുണ്ടായിരുന്ന സംഘർഷത്തിന്റെ തീവ്രത വെളിവാക്കും.
ബ്രിട്ടീഷുകാരും (അവർ പേരിലെങ്കിലും ക്രിസ്ത്യാനികളായിരുന്നല്ലോ) മാപ്പിളമാരും
തമ്മിൽ വിദ്വേഷം വർധിച്ചതോടെ അസ്വസ്ഥത പെരുകി. ഇതിലെല്ലാം ഒരു
പരിധിയോളം ഗുണ്ടർട്ടും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും
മാപ്പിളമലയാളത്തിന്റെ നേരെ കണ്ണടയ്ക്കാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. ഇത്ര
വിശദമായി മാപ്പിളമലയാളം പഠിച്ചിട്ടുള്ള ഒരു ഭാഷാപണ്ഡിതൻ ഉണ്ടെന്നു
തോന്നുന്നില്ല. നിഘണ്ടുവിൽ മാപ്പിള മലയാളത്തിന്റെ അതിപ്രസരം തന്നെയുണ്ട്.
അറബി വാക്കുകൾ ഏറിപ്പോയെന്നു പണ്ഡിതന്മാർ പരാതിപ്പെടുന്നു!

പാഠപുസ്തകരചന

വിദ്യാഭ്യാസ പ്രവർത്തകനായ ഗുണ്ടർട്ടിനെ പരിചയപ്പെടാൻ
അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലൂടെ കടന്നു പോകുകയേ വേണ്ടൂ.
[ 30 ] തലശ്ശേരിയിൽ എത്തിയ കാലം മുതൽ അദ്ദേഹം വിദ്യാഭ്യാസകാര്യങ്ങളിൽ
ശ്രദ്ധപതിപ്പിച്ചു. പാഠാരംഭം, വലിയ പാഠാരംഭം എന്നീഭാഷാപാഠാവലികളും പാഠമാല
എന്ന ഗദ്യപദ്യ സമാഹാരവും ഭാഷാപഠനത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ ദർശനം
വെളിവാക്കുന്നു. ക്ലാസിക്കുകളിൽ നിന്നുള്ള ഭാഗങ്ങൾക്കു പുറമേ പഴഞ്ചൊല്ലുകളും
ഐതിഹ്യങ്ങളും അദ്ദേഹം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പദ്യത്തിനൊപ്പം
ഗദ്യത്തിനും സ്ഥാനം നൽകി. വിഷയവൈവിധ്യമുള്ള ഗദ്യമാതൃകകൾ
കണ്ടെത്തുന്നതിൽ അദ്ദേഹം കാണിച്ച നൈപുണ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ തനതു ശാസ്ത്രത്തിനു ആ പാഠപുസ്തകത്തിൽ സ്ഥാനമുണ്ട്.
മാപ്പിള ഭാഷയ്ക്കും നസ്രാണി ഭാഷയ്ക്കും മാതൃകകളുണ്ട്. ഇവയെല്ലാം
ക്രോഡീകരിച്ചെടുക്കാൻ ഗുണ്ടർട്ട് നടത്തിയ പഠനങ്ങളും പരിശോധനകളും
കൈയെഴുത്തു ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം.

താരതമ്യവ്യാകരണം

ഗുണ്ടർട്ട് എന്ന ബഹുമുഖ പ്രതിഭയെ ഒരു കണ്ണാടിയിൽ എന്നവണ്ണം
കാട്ടിത്തരുന്നതാണ് അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം. അദ്ദേഹത്തിനു താല്പര്യ
മില്ലാത്ത വിഷയങ്ങൾ വിരളമായിരുന്നു. എങ്കിലും ഭാഷാവിഷയകമായ ഗ്രന്ഥങ്ങളിൽ
അദ്ദേഹം പ്രത്യേക താല്പര്യമെടുത്തിരുന്നു. ഗുണ്ടർട്ടു ശേഖരിച്ചതിൽ ചെറിയൊരു
ഭാഗമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ എന്നു വേണം കരുതാൻ. അടുത്ത കാലത്തുണ്ടായ
കൗതുകകരമായ ഒരനുഭവം എഴുതാം. ഗുണ്ടർട്ടു വ്യാകരണത്തെക്കുറിച്ചും
അതിലുപയോഗിച്ചിരിക്കുന്ന അധുനാതനമായ താരതമ്യ വ്യാകരണ സിദ്ധാന്ത
ങ്ങളെക്കുറിച്ചും ഉപന്യസിച്ച കേരള സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ്
പ്രഫസർ ഡോ. എ.പി. ആൻഡ്രൂസു കുട്ടി അദ്ദേഹം കണ്ടിരിക്കാം എന്നു തറപ്പിച്ചു
പറഞ്ഞ ഒരു ഗ്രന്ഥം ബോപ്പിന്റെ വ്യാകരണ ഗ്രന്ഥമാണ്. അടുത്ത കാലത്തു ട്യൂബി
ങ്ങനിലെ ഗുണ്ടർട്ട് നോട്ബുക്കുകൾ പരിശോധിക്കുന്നതിനിടയിൽ അവയിലൊ
ന്നിൽ നിന്നു (Ma I 797) ഇരുപതോളം പേജുള്ള ഒരു കുറിപ്പു കിട്ടി. അതു
ബോപ്പിന്റെ താരതമ്യ വ്യാകരണത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ കുറിപ്പായിരുന്നു!

കാൽഡ്വലിന്റെ താരതമ്യ വ്യാകരണത്തിന്റെ ആദ്യപതിപ്പിനു (1856),
ഗുണ്ടർട്ട് എഴുതിയ 50 പേജുള്ള വിമർശനക്കുറിപ്പ് (ഇംഗ്ലീഷ്) ഇപ്പോൾ
ട്യൂബിങ്ങനിലുണ്ട്. താരതമ്യ വ്യാകരണത്തിന്റെ ഒന്നാം പതിപ്പിൽ ഗുണ്ടർട്ടിന്റെ
പേരു പോലുമില്ല. രണ്ടാം പതിപ്പിലെത്തിയപ്പോൾ ഗുണ്ടർട്ടാണ് തന്റെ ഏറ്റവും
വലിയ ഉപകാരി എന്നു കാൽഡ്വൽ രേഖപ്പെടുത്തുന്നു. ഗുണ്ടർട്ടിന്റെ
വിമർശനക്കുറിപ്പും രണ്ടാംപതിപ്പിൽ ഗുണ്ടർട്ടിനെ ഉദ്ധരിച്ചുകൊണ്ടു കാൽഡ്വൽ
നടത്തുന്ന പരാമർശങ്ങളും ചേർത്തു വായിച്ചാൽ കാൽഡ്വലിനു ഗുണ്ടർട്ടിനോടു
തോന്നിയ മതിപ്പിന്റെ കാരണം വെളിവാകും. സംസ്കൃതത്തിലെ ദ്രാവിഡ
പദങ്ങളെക്കുറിച്ചു ആദ്യം ശാസ്ത്രീയമായി പഠിച്ചതു ഗുണ്ടർട്ടാണ്. ഗുണ്ടർട്ടു
നിഘണ്ടുവും അദ്ദേഹം കേരളത്തിൽ എത്തിയ ഉടനെ താരതമ്യ തത്ത്വനിഷ്ഠമായി
രചിച്ച മലയാള വ്യാകരണവും* (അപ്രകാശിതം, ഇംഗ്ലീഷ്) ദ്രാവിഡ ഭാഷകളുടെ
താരതമ്യ വ്യാകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം വെളിവാക്കുന്നു.
[ 31 ] ഗുണ്ടർട്ടും ഹെസ്സേയും

പല രാജശില്പികളും ജീവിതാന്ത്യത്തിൽ ദുഃഖിതരാകുന്നതു
പിൻമുറക്കാരെച്ചൊല്ലിയാണല്ലോ. ഇത്തരം കാര്യങ്ങളിൽ ഗുണ്ടർട്ടിന്റെ മനസ്സു
പതിഞ്ഞിരുന്നെങ്കിലും അവയിലൊന്നും ഹൃദയം കുടുങ്ങിപ്പോകാതിരിക്കാൻ
അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഹെർമൻ ഹെസ്സേയുടെ അനുഭവ സാക്ഷ്യം ഇതിനു
മതിയായ തെളിവാണ്. ധിക്കാരിയായ ഹെർമൻ ഹെസ്സേയ്ക്കു യാഥാസ്ഥിതികരെ
നേരിടാനുള്ള നല്ല പരിചയായിരുന്നു ഗുണ്ടർട്ട്. സാർത്രിന്നു ‌ഷ്വൈറ്റ്സർ
പോലെയാണ് തനിക്കു ഗുണ്ടർട്ട് എന്നു ഹെസ്സേ അഭിമാനപൂർവം രേ
ഖപ്പെടുത്തിയിട്ടുണ്ട്. മൗൾബ്രോണിലെ വൈദിക സ്കൂളിൽ നിന്ന് ഒളിച്ചോടിപ്പോയ
ഹെസ്സേയെ വിചാരണയ്ക്കും ശിക്ഷയ്ക്കുമായി മുത്തച്ഛന്റെ മുന്നിലേക്കു
മാതാപിതാക്കൾ പറഞ്ഞയച്ചു. ആ രംഗത്തിന്റെ ഗാംഭീര്യം ഹെസ്സേ തന്നെ
വിവരിച്ചിട്ടുണ്ട്. പുസ്തക ഷെൽഫുകൾക്കു പിന്നിൽ അധൃഷ്യനായി കാണപ്പെട്ട
മുത്തച്ഛന്റെ മുമ്പിൽ താൻ ഉരുകിപ്പോകുന്നതു പോലെ ഹെസ്സേയ്ക്കു തോന്നി:
മുത്തച്ഛനാകട്ടെ മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയോടെ ചോദിച്ചു: 'നീ ഒരു
പ്രതിഭായാത്ര (Geniereise) നടത്തി എന്നു കേട്ടല്ലോ?' മനസ്സിളക്കുന്ന
ആശയാദർശങ്ങളുടെ ചുഴലിക്കാറ്റിൽപ്പെട്ട യുവപ്രതിഭകൾ നടത്തുന്ന
ആപൽക്കരമായ സാഹസിക യാത്രകൾക്കു ജർമ്മൻ സർവകലാശാലാ
ക്യാമ്പസുകളിൽ, വിശേഷിച്ചു ട്യൂബിങ്ങനിൽ ഗുണ്ടർട്ടിന്റെ വിദ്യാഭ്യാസകാലത്തു
ഉപയോഗിച്ചിരുന്നവാക്കാണ് 'പ്രതിഭായാത്ര'.* ഇത്രയ്ക്കു ഋജുവായും
മർമ്മവേധിയായും അനുകമ്പാ പൂർണ്ണമായും സംസാരിക്കുന്നവരെയാണല്ലോ നാം
മഹാമുനിമാർ എന്നു പറയാറുള്ളത്. അവർ രാജശില്പികളാണെങ്കിലും തലമുറ
ഭേദങ്ങളെ അതിവർത്തിക്കാൻ കെല്പുള്ളവരാണ് അത്തരമൊരു പ്രതിഭാ
ധനനായിരുന്നു ഗുണ്ടർട്ട്. അതു കൊണ്ടായിരിക്കണം, ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും
അദ്ദേഹത്തിന്റെ നിഘണ്ടുവും വ്യാകരണവും ചരിത്ര ഗ്രന്ഥങ്ങളും പുത്തൻ
തലമുറകളുമായി സംവദിക്കുന്നത്; അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം
വിജ്ഞാനവീഥിയിൽ വെളിച്ചം ചൊരിയുന്നത്.

പയ്യുന്നൂർപാട്ട് - പഠനങ്ങൾ

പയ്യന്നൂർപ്പാട്ടിന്റെ പ്രാധാന്യവും സ്വഭാവവും വിശദീകരിക്കുന്ന മൂന്നു
ലേഖനങ്ങൾ ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തു ചേർത്തിരിക്കുന്നു. എന്റെ
എളിയ ഗവേഷണ പഠന സംരംഭങ്ങളിൽ ഗുരുവചനങ്ങൾ കൊണ്ട് പ്രോത്സാഹനവും
അനുഗ്രഹവും നൽകുന്ന പ്രഫ എസ് ഗുപ്തൻ നായരുടെ പഠനം ഇതിനോടകം
[ 32 ] തന്നെ പണ്ഡിതശ്രദ്ധ നേടിക്കഴിഞ്ഞു. ഡോ. എം ലീലാവതിയുടെ പഠനം ഭാഷാ
ചരിത്രത്തിൽ പയ്യന്നൂർപ്പാട്ടിനുള്ളപ്രാധാന്യം വിശദീകരിക്കുന്നു; ഒപ്പം, അനർഹമായ
തോതിൽ എന്നു പറയത്തക്കവണ്ണം എന്റെ പഠന സംരംഭങ്ങളെ അഭിനന്ദിക്കുന്നു.
സ്നേഹവാത്സല്യങ്ങൾ ചൊരിയുന്ന ഗുരുജനങ്ങൾക്ക് നന്ദി.

മൂന്നാമത്തെ പഠനം എഡിറ്ററായ പി. ആൻറണിയുടേതാണ്. പയ്യന്നൂർപ്പാട്ടു
കണ്ടു കിട്ടിയതുമുതൽ അതു വായിച്ചെടുത്തു പ്രസിദ്ധീകരിക്കുക എന്നതു എന്റെ
ബാധ്യതയായിത്തീർന്നു. ഇക്കാര്യം മറ്റു ചിലരെ ഏല്പിക്കാനുള്ള ശ്രമങ്ങൾ
വിജയിച്ചില്ല. ആദ്യം കിട്ടിയതു ഓലയുടെ മൈക്രോഫിലിമാണ്. ക്രമം തെറ്റിയ
രീതിയിലാണ് ഓലകൾ ഫിലിം ചെയ്തിരുന്നത്. പല ഭാഗങ്ങളും
അവ്യക്തവുമായിരുന്നു. 1990-91 ൽ ട്യൂബിങ്ങനിൽ കുറെ നാൾ താമസിച്ചപ്പോൾ
ഓലകളുടെ ക്രമം ശരിയാക്കി പുതിയ ഫിലിം എടുപ്പിച്ചു. അപ്പോഴും ഫലം
തൃപ്തികരമായിരുന്നില്ല. വീണ്ടും ഫോട്ടോഫിലിമിലാക്കി പകർപ്പുകൾ എടുത്തു.
ഇങ്ങനെ കടലാസിലാക്കിയ പകർപ്പുകളും മൈക്രോഫിലിമുമായി
നാട്ടിലെത്തിയപ്പോൾ സഹായിക്കാൻ ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്നു. അതു
ആൻറണിയാണ്. കഠിനാധ്വാനത്തിലൂടെയാണ് പാഠം വായിച്ചെടുക്കാൻ കഴിഞ്ഞത്.
ഓലയിൽ പാട്ടുകൾക്കു നമ്പരുകളുണ്ടെന്നു ആ ഘട്ടത്തിൽ വ്യക്തമായി.
അതനുസരിച്ചു താളബോധത്തോടുകൂടി പാദങ്ങൾ തിരിക്കാൻ പിന്നെയും
ക്ലേശിക്കേണ്ടിവന്നു. ചില സന്ദർഭങ്ങളിലെല്ലാം യുവസ്നേഹിതരായ ജോസഫ്
സ്കറിയാ, മനോജ് കുറൂർ എന്നിവർ ഞങ്ങളെ സഹായിച്ചു. അർത്ഥവും താളവും
ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ, വിശിഷ്യ ആൻറണിയുടെ ഏകാഗ്ര തപസ്യ.
മറക്കാനാവില്ല. ഇത്തരം പരിശ്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തവർക്ക് ആൻറണിയുടെ
സേവനത്തിന്റെ തോതു മനസ്സിലാക്കാൻ തന്നെ പ്രയാസമായിരിക്കും.

പയ്യന്നൂർപ്പാട്ടിനെക്കുറിച്ചു മലയാളികൾ അറിഞ്ഞിട്ടുള്ളതെല്ലാം ഉള്ളൂരിൽ
നിന്നാണ്. ഗുണ്ടർട്ടും ഉള്ളൂരും നൽകുന്ന കഥാസംഗ്രഹങ്ങൾ ഈ പുസ്തകത്തിന്റെ
പ്രാരംഭഭാഗത്തു പ്രത്യേകഖണ്ഡങ്ങളായി ചേർത്തിരിക്കുന്നതു ശ്രദ്ധിക്കുക. ഉള്ളൂർ
ഉദ്ധരിച്ചു കണ്ട ഭാഗങ്ങൾ മറ്റുള്ളവർ ആവർത്തിക്കയാണ് ചെയ്തത്. ഒരാൾ മാത്രം
വഴിവിട്ടു നടന്നു നോക്കി. അതാണ് എം പി ശങ്കുണ്ണി നായരുടെ പ്രത്യേകത. 1956
ഡിസംബർ 2 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പയ്യന്നൂർ പാട്ടിനെക്കുറിച്ചു ശങ്കുണ്ണി
നായരുടെ ലേഖനമുണ്ട്. അദ്ദേഹം എഴുതുന്നു:

'ഭക്തിമേദുരമായ പുരാണകഥയല്ല, ഇതിലെ വിഷയം. അതിശയോ
ക്തിയുടെ ഉച്ചസ്വരവും അതിലില്ല. കേരളത്തിൽ വാണിജ്യാർത്ഥം
കുടിയേറിപ്പാർത്ത ഒരു ചെട്ടിയുടെയും അയാളുടെ മലയാളി ഭാര്യയുടെയും
മകന്റെയും മകന്റെ കപ്പൽ യാത്രയുടെയും മറ്റും വിവരണമാണ് ആ
കാവ്യത്തിലുണ്ടായിരുന്നതെന്നു ഗുണ്ടർട്ടിന്റെ പ്രസ്താവനകളിൽ നിന്ന്
ഊഹിക്കാം. ആയിരത്തിലേറെ ഭാഗങ്ങളുള്ള ഗുണ്ടർട്ടിന്റെ മലയാള
നിഘണ്ടുവിലും നാനൂറ്റിപ്പതിമൂന്നു ഭാഗങ്ങളുള്ള അദ്ദേഹത്തിന്റെ തന്നെ
മലയാള ഭാഷാവ്യാകരണത്തിലും ചിന്നിച്ചിതറിക്കിടക്കുന്ന നുറുങ്ങുകൾ
പെറുക്കിക്കൂട്ടുകയും അവയിൽ നിന്ന് ഉന്നയിക്കാവുന്ന ചില
[ 33 ] ഭാഷാതത്ത്വങ്ങൾ നിർദ്ദേശിക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.'

നോക്കണേ, പയ്യന്നൂർപ്പാട്ടിനെക്കുറിച്ചു എഴുതാൻ എം.പി. ശങ്കുണ്ണി നായർ
ഗുണ്ടർട്ടു നിഘണ്ടുവും വ്യാകരണവും പദാനുപദം വായിച്ചു ഉദ്ധാരണങ്ങൾ മുഴുവൻ
സമാഹരിച്ചു അക്കമിട്ടു അവതരിപ്പിക്കുന്നു! പയ്യന്നൂർ പാട്ടിനെക്കുറിച്ചു
ഗോവിന്ദപ്പിള്ളയും ഉള്ളൂരും ഇളംകുളവും ഉന്നയിച്ച അഭിപ്രായങ്ങളെ
ഉദ്ധാരണങ്ങളുടെ പിൻബലത്തോടെ അദ്ദേഹം വിലയിരുത്തുന്നു, ഗുണ്ടർട്ടിനു
കിട്ടിയതു 104 ഈരടിയോ പാട്ടോ ശ്ലോകമോ എന്ന ചോദ്യം അന്നു തന്നെ അദ്ദേഹം
ഉന്നയിച്ചു. വടക്കൻ പാട്ടു രീതിയിലുള്ള ഒരു കാവ്യത്തിന്റെ രീതിയെക്കുറിച്ചു
ഏതാനും പാദങ്ങൾ മാത്രം മുൻ നിറുത്തി അഭിപ്രായം പറയേണ്ടിവന്ന പൂർവികരുടെ
തീർപ്പുകൾ പാളിപ്പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാവ്യത്തിന്റെ
കാലം നിർണ്ണയിക്കാൻ യവനപദം ഉപകരിക്കുമോ എന്ന കാര്യവും ശങ്കുണ്ണിനായർ
ആലോചിക്കുന്നുണ്ട്. പയ്യന്നൂർപ്പാട്ടിലെ യവനർ ഗ്രീക്കുകാരോ വാസ്കോഡി
ഗാമയുടെ പിന്നാലെ വന്ന വെള്ളക്കാരോ എന്നതാണ് ശങ്കുണ്ണി നായർ ഉന്നയിച്ച
മറ്റൊരു ചോദ്യം. പയ്യുന്നൂർ പാട്ടു വായിച്ചു നോക്കാൻ അവസരമില്ലാതിരിക്കെ ഈ
ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞു എന്നതു തന്നെ വലിയ കാര്യമാണ്. ഇളംകുളം
കുഞ്ഞൻപിള്ള, 'പയ്യന്നൂർ പാട്ടിന്റെ കാലം ലീലാതിലക കാലത്തിന്നു (ക്രി.പി.
1385 - 1400) മുമ്പാണെന്നുള്ളതിൽ സംശയമില്ല' എന്നും 'ഒന്നു രണ്ടക്ഷരങ്ങൾ
ഇപ്പോൾ അച്ചടിച്ചിട്ടുള്ള പാട്ടിൽ ദ്രമിഡ സംഘാതാക്ഷരങ്ങളല്ലാതെ കാണുന്നതു
അബദ്ധമായിരിക്കണം' എന്നും എഴുതിയിരുന്നതിനെ ഖണ്ഡിക്കാൻ എം പി
ശങ്കുണ്ണിനായർക്കു ഗുണ്ടർട്ടു നിഘണ്ടു മുഴുവൻ അരിച്ചു പെറുക്കേണ്ടി വന്നു.
വിദ്യാവ്യസനികൾ എന്തു തന്നെ ചെയ്യുകയില്ല എന്നു അത്ഭതപ്പെടാനേ നമുക്കു
തരമുള്ളൂ. ദ്രാവിഡേതര വർണ്ണങ്ങൾ പാട്ടിൽ സാർവത്രികമായുണ്ട് എന്ന്
ഒറ്റനോട്ടത്തിൽ ഇന്നു നമുക്കു മനസ്സിലാക്കാം.

പയ്യന്നൂർപ്പാട്ടിനെക്കുറിച്ച് എഴുതിയവരെല്ലാം ഗുണ്ടർട്ടിനെ ഉദ്ധരിച്ചു
കാണുന്നുണ്ടെങ്കിലും മൂലം തേടിപ്പിടിക്കാൻ കുറെ ക്ലേശിക്കേണ്ടി വന്നു. ലോഗനും
ഉള്ളൂരും ആശ്രയിക്കുന്നതു Madras Journal of Literature and Science No 31
(1844) ലെ കുറിപ്പിനെയാണ്. യഹൂദശാസനത്തെക്കുറിച്ചു യശഃശരീരനായ
എഫ്. ഡബ്ല്യു. എല്ലീസ് എഴുതിയ പ്രബന്ധത്തിനു അനുബന്ധമായി അഞ്ചുവണ്ണം
എന്ന സംജ്ഞവിശദീകരിക്കാൻ ഗുണ്ടർട്ടെഴുതിയ കുറിപ്പിലാണ് പയ്യന്നൂർപ്പാട്ട്
കടന്നു വരുന്നത്. കുടിയേറ്റക്കാരുടെ നാലു വണിക് സംഘ (നാലു ചേരി) ങ്ങളിൽ
ഒന്നായ അഞ്ചു വണ്ണത്തിനു ഏഴിമലയ്ക്കപ്പുറവും സ്വാധീനമുണ്ടായിരുന്നു എന്നു
പയ്യന്നൂർപ്പാട്ട് തെളിയിക്കുന്നതായി ഗുണ്ടർട്ട് എഴുതുന്നു.

'This poem is certainly the oldest specimen of Malayalam composition
which I have seen, the language is rich and bold, evidently of a time when the
infusion from Sanskrit had not reduced the energy of the tongue by cramping it
with hosts of unmeaning participles' എന്ന ഗുണ്ടർട്ടിന്റെ പ്രസ്താവം കൺമുമ്പിൽ
നിന്നു മറഞ്ഞുപോയ കാവ്യത്തെക്കുറിച്ചു അതിശയോക്തി പരമായ ധാരണകൾ
വളർത്താൻ പണ്ഡിതന്മാരെ പ്രചോദിപ്പിച്ചിരിക്കാം. ഗുണ്ടർട്ടു പറഞ്ഞതു
അതിശയോക്തിയാണോ എന്നു പണ്ഡിതന്മാർ വസ്തതുനിഷ്ഠമായി തീരുമാനിക്കട്ടെ.
[ 34 ] പ്രസാധനചരിത്രം

പയ്യന്നൂർ പാട്ടിന്റെ പ്രസാധനത്തിനു ഇറങ്ങിപ്പുറപ്പെട്ടപ്പോൾ
സാധാരണക്കാരായ ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾകൂടി ഇവിടെ
സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മിക്ക പദങ്ങളുടെയും അർത്ഥം നിർണ്ണയിക്കാൻ
കഴിഞ്ഞെങ്കിലും കീറാമുട്ടികൾ അവശേഷിക്കുന്നു. വാക്യഘടന സുപരിചിതമായി
തോന്നുന്നെങ്കിലും അന്വയക്ലേശങ്ങൾ കുറവല്ല. സാമാന്യമായ അർത്ഥബോധം
ലഭിക്കുന്നുണ്ടെങ്കിലും ഭാഷാപഗ്രഥനത്തിനു സൂക്ഷ്മമായ പഠനം തന്നെ വേണം.
ഭാഷയുടെ പരിവർത്തന ഘട്ടമാണോ, അതോ മിശ്രണമാണോ ഇതിലുള്ളതെന്നു
തീർച്ചപ്പെടുത്താനാവുന്നില്ല. ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നംകൂടി ഉണ്ട്.
ഗുണ്ടർട്ടിന്, ഇവിടെ അച്ചടിക്കുന്ന പാഠത്തെക്കുറിച്ചു വലിയ മതിപ്പില്ലായിരുന്നു.
ഇതിൽ അപപാഠങ്ങൾ ധാരാളമുണ്ട് എന്നും സംശുദ്ധമായ മറ്റൊരു പാഠം
ലഭിച്ചിട്ടുവേണം കൃതി സമഗ്രമായി പഠിച്ചവതരിപ്പിക്കാൻ എന്നും മുൻപറഞ്ഞ
കുറിപ്പിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

'But the copy which I have is, full of antiquated terms and so disfigured
by errors of transcription, that I could not now undertake to give a correct version
of the whole, valuable as such a picture of bygone times would doubtless be.
Perhaps, I may on another excursion to Payanur and the site of the forgotten
Cachilpatnam, fall in with another copy.'

അക്ഷരവ്യക്തതയുള്ള മറ്റൊരു പകർപ്പ് ഗുണ്ടർട്ടിനു ലഭിച്ചതായി
തെളിവുകളില്ല. പയ്യന്നൂർപ്പാട്ടിന്റെ പ്രാധാന്യം പരിഗണിച്ചായിരിക്കാം
അതുൾക്കൊള്ളുന്ന ഓലക്കെട്ട് തന്റെ ജീവിതകാലത്തുതന്നെ ട്യൂബിങ്ങൻ
സർവകലാശാലയ്ക്കു സംഭാവന ചെയ്തത്. വടക്കെ മലബാറിലെ തളിപ്പറമ്പിൽനിന്നു
ലഭിച്ച ഓലക്കെട്ട് ഗുണ്ടർട്ടാണ് ലൈബ്രറിക്കു സമ്മാനിച്ചതെന്നു 1899 ലെ
കാറ്റ്‌ലൊഗിലുണ്ട്. കാറ്റ്‌ലൊഗിൽ കാണുന്ന വിവരണവും ഗുണ്ടർട്ടു നല്കിയതു
തന്നെ. Ma l 279 എന്ന നമ്പരിലുള്ള കെട്ടിൽ 157 ഓലകളാണുള്ളത്. ഒമ്പതാമത്തെ
ഓലയിൽ പയ്യന്നൂർപ്പാട്ട് അരംഭിക്കുന്നു. നാല്പത്തഞ്ചാമത്തെ ഓലയിൽ
അവസാനിക്കുന്നു. ഓലക്കെട്ടിൽ CDE എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന
ഖണ്ഡങ്ങൾ അടങ്ങുന്നതാണ് പയ്യന്നൂർപ്പാട്ട്.

1993 മേയ് 19-ന് സ്റ്റുട്ഗാർട്ടിൽ ഹെർമൻ ഗുണ്ടർട്ട് ചരമശതാബ്ദി
ആഘോഷങ്ങളുടെ ഉദ്ഘാടനവേളയിൽ പയ്യന്നൂർപ്പാട്ടിന്റെ ആദ്യപകർപ്പ്
കേരളത്തിലെ സാംസ്കാരിക വകുപ്പുമന്ത്രി ടി.എം. ജേക്കബ് ബാദൻ വ്യൂർട്ടൻ
ബർഗ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഗവേഷണ വകുപ്പുമന്ത്രി ക്ലോദ് ഫോൺ
ട്രോത്തായ്ക്കു നല്കി പ്രകാശനം നിർവഹിച്ചു. അപ്പോഴും ഇതു
പുസ്തകരൂപത്തിലാക്കാനുള്ള പഠനഗവേഷണങ്ങൾ തുടരുകയായിരുന്നു. പ്രഫസർ
എസ് ഗുപ്തൻനായരും ഡോ എം ലീലാവതിയും അന്നുതന്നെ പഠനങ്ങൾ തയ്യാറാക്കി
തന്നിരുന്നെങ്കിലും മറ്റു പഠനങ്ങൾ പിന്നീടാണു ചേർത്തത്.

കൈയെഴുത്തു ഗ്രന്ഥത്തിന്റെ കാര്യത്തിൽ ഗുണ്ടർട്ടു പ്രകടമാക്കിയിരുന്ന
അസംതൃപ്തിയാണ് ഞങ്ങളെ ഏറ്റവും വിഷമിപ്പിച്ചത്. ഗുണ്ടർട്ടും ഉള്ളൂരും

[ 35 ] ഇളംകുളവും അവരവരുടെ ഉത്തമബോധ്യമനുസരിച്ചു തിരുത്തലുകൾ
വരുത്തിയാണ് പാട്ടുകൾ ഉദ്ധരിച്ചിരിക്കുന്നതു എന്നു മനസ്സിലായി. ഒറ്റ
നോട്ടത്തിൽതന്നെ തിരുത്തി അർത്ഥവ്യക്തതവരുത്താനും ഭാഷ മെച്ചപ്പെടുത്താനും
പ്രലോഭനം തോന്നുന്ന പല ഭാഗങ്ങളും പാഠത്തിലുണ്ട്. ഇത്തരം തിരുത്തലുകൾ
സംശോധനത്തിന്റെ ഭാഗമല്ലേ? എന്തോ ഞങ്ങൾക്കു അതിനു മനസ്സുവന്നില്ല. വളരെ
പ്രാചീനമായ ഒരു ഗ്രന്ഥം, അതും ഭാഷാസ്വരൂപം കൃത്യമായി നിർണയിച്ചിട്ടില്ലാത്തതു,
പുനഃപ്രസാധനം ചെയ്യുമ്പോൾ കോമാളിരൂപങ്ങൾ എന്നു തോന്നുന്നവ പോലും
നിലനിറുത്തുന്നതാണ് നല്ലതു എന്നു തോന്നി. പാഠപരിഷ്കാരങ്ങൾ ഇനിയും
ആകാമല്ലോ. അങ്ങകലെ ഒരു ഗ്രന്ഥശേഖരത്തിലിരിക്കുന്ന കൈയെഴുത്തു ഗ്രന്ഥം
കഴിയുന്നിടത്തോളം കൃത്യമായി പുനരവതരിപ്പിക്കുകയാണ് ഈ ഘട്ടത്തിലെ ധർമ്മം
എന്ന തീരുമാനത്തിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. ഈ
ഘട്ടത്തിൽ രണ്ടു കാര്യങ്ങൾ ചെയ്തു. അച്ചടിക്കാൻ തയ്യാറാക്കിയ കമ്പ്യൂട്ടർ പകർപ്പ്
വീണ്ടും ട്യൂബിങ്ങനിലെ ഓലപ്പകർപ്പുമായി ഒത്തുനോക്കി ചില തിരുത്തലുകൾകൂടി
വരുത്തി. പാഠത്തിൽ വരുത്താൻ പ്രഫ. എസ് ഗുപ്തൻ നായർ നിർദേശിച്ച ചില
തിരുത്തലുകൾ കുറിപ്പുകളിൽ ഉൾപ്പെടുത്തുകയും ചെയ്തു. മേൽ വിവരിച്ച സാഹചര്യ
ത്തിൽ വിശദമായ വ്യാഖ്യാനക്കുറിപ്പുകൾ ചേർക്കാൻ പ്രയാസങ്ങളുണ്ട്. ഉള്ളടക്കവും
ഇതിവൃത്തഗതിയും മനസ്സിലാക്കാൻ വേണ്ട ചില സൂചനകൾ മാത്രമാണ്
കുറിപ്പുകളിലുള്ളത്. ഗുണ്ടർട്ടുപയോഗിച്ച ഓലക്കെട്ടിൽ ഒരേ പാട്ടുതന്നെയാണ്
100, 101 എന്നീ നമ്പരുകളിൽ കാണുന്നത്. അതു ഒഴിവാക്കുമ്പോൾ പാട്ടുകളുടെ
എണ്ണം 103 ആകും.

ഗോത്രസ്മരണകളുണർത്തുന്ന ദ്രാവിഡപുരാണം

പയ്യന്നൂർപ്പാട്ടു വിലയിരുത്തുമ്പോൾ അവശ്യം പരിഗണിക്കേണ്ട ഒന്നുരണ്ടു
കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ഈ കൃതിയുടെ ഇതിവൃത്തം
അസാധാരണമാണ്. നീലകേശിയാണ് നായിക, അവൾതന്നെ കേന്ദ്രപാത്രം.
ഭർത്താവു നമ്പുച്ചെട്ടിയും മകൻ ഇളംതരിയരനുമാണു മറ്റു കഥാപാത്രങ്ങൾ.
ദ്രാവിഡപുരാണങ്ങളിൽ, വിശിഷ്യ രക്തവും കരുത്തും പ്രകടമാക്കുന്ന
സ്ത്രീപുരാണങ്ങളിൽ കാണാറുള്ള മറ്റൊരു ഘടകം സഹോദരനാണ്. ഇവിടെ
സഹോദരനല്ല, സഹോദരന്മാരാണ്. സഹോദരരെ കൊന്ന ഭർത്താവിനോടു പകരം
വീട്ടാൻ മകനെ കൊല്ലുമെന്നു പ്രതിജ്ഞയെടുത്തു ഇറങ്ങിപ്പോയി നീലകേശി.
കുടിപ്പക തീർക്കാൻ നീലകേശി മടങ്ങിയെത്തി തീവ്രശ്രമം തുടങ്ങുന്നിടത്തു
പയ്യന്നൂർപ്പാട്ടു മുറിഞ്ഞുപോയി. എന്നാൽ കഥയുടെ ഉത്തരഭാഗം എഡിറ്റർ പി.
ആന്റണി കണ്ടെത്തിയിരിക്കുന്നു. അതു നീലകേശിപ്പാട്ടിലാണ്. ഇതിവൃത്ത
ത്തിന്റെ കാര്യത്തിൽ പയ്യന്നൂർപ്പാട്ടിന്റെ തുടർച്ചതന്നെ നീലകേശിപ്പാട്ട്* എന്നു
പഠനത്തിൽ ആന്റണി അതിവിദഗ്ദദ്ധമായി സ്ഥാപിച്ചിരിക്കുന്നു: നീലകേശിപ്പാട്ടിൽ [ 36 ] താപസിയായ നീലകേശി മായച്ചൂതും ചതുരംഗവും കളിച്ച് തരിയരനെ തോല്പിചു
തലകോയ്യുന്നു. അങ്ങനെ മകന്റെ കഴുത്തറത്ത് അമ്മ അച്ഛനോടു പകരം വീട്ടി.
മോട്ടിഫു (motif)കളായി ഇതിവൃത്തം ഇഴപിരിച്ചു നോക്കുമ്പോൾ നീലകേശിയുടെ
കഥ അതിപുരാതന ദ്രാവിഡ പാരമ്പര്യത്തിൽനിന്നു മുളയെടുത്തതാണെന്നു
ബോധ്യമാകും. ദക്ഷിണേന്ത്യയിലെ അമ്മ ദൈവ സങ്കല്പത്തിന്റെ പ്രത്യേകത പല
ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആര്യന്മാരുടെ ശിവസങ്കല്പത്തോടാണ്
ദ്രാവിഡരുടെ അമ്മ ദൈവത്തിന്നു സാദൃശ്യം — കരുത്തും സംഹാരശക്തിയും
ചേർന്ന മൂർത്തി. ഭക്തിപ്രസ്ഥാനം ശക്തി പ്രാപിച്ചു സംസ്കൃതീകരണത്തിലൂടെ
പ്രാദേശിക തെയ്യങ്ങളെ നിഷ്പ്രഭമാക്കുംവരെ ദ്രാവിഡ സങ്കല്പനത്തിലുള്ള
ഉഗ്രമൂർത്തികളായ അമ്മദൈവങ്ങൾക്കു ദ്രാവിഡദേശത്തെങ്ങും പ്രാബല്യമുണ്ടായി
രുന്നു. കുടുംബവും കുലവും നാടും ദേശവുമെല്ലാം വേർതിരിഞ്ഞുനിന്ന് ഇത്തരം
മൂർത്തികളെ ഉപാസിച്ചു. *നീലകേശിപ്പാട്ടിൽ, നായിക തെയ്യമായി മാറുന്നതു
വിവരിക്കുന്നുണ്ട്.

നീലകേശിക്കു സഹോദരികളുള്ളതു ദ്രാവിഡത്തറവാട്ടിലാണ് —
സംഘകാവ്യങ്ങളിൽ, തമിഴിലെ ചിലപ്പതികാരം മണിമേഖല തുടങ്ങിയ
മഹാകാവ്യങ്ങളിൽ, പിന്നെ നമ്മുടെ ചില വടക്കൻ വീരകഥാഗാനങ്ങളിൽ.
ചുരുക്കത്തിൽ മലയാളിയുടെ അബോധമനസ്സിലേക്കു കടന്നുചെല്ലാനും
സാംസ്കാരിക ചരിത്രത്തിന്റെ പഴയ അടരുകൾ പരിശോധിക്കാനും നമ്മെ
നിർബന്ധിക്കുന്ന കൃതിയാണ് പയ്യന്നൂർപ്പാട്ട്.

കേരളതീരത്തെ കടൽക്കച്ചവടം

സാമൂഹിക സാമ്പത്തിക പരിണാമത്തിന്റെ ഓർമകൾ ഉണർത്താനും ഈ
രചന ഉപകരിക്കും. പ്രാചീനകാലത്തു കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തു,
വിശിഷ്യ മലബാർ തീരത്തു വാണിജ്യം എങ്ങനെ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നു
ഈ കൃതികാട്ടിത്തരുന്നു. വിഭവങ്ങളുടെ പട്ടികയാണ് 96 –104 പാട്ടുകൾ, വാങ്ങുന്നതും
വില്ക്കുന്നതുമായ ഉല്പന്നങ്ങൾ കടലോരവാണിജ്യത്തെക്കുറിച്ചു നമുക്കു ചരിത്രരേ
ഖകൾ നല്കുന്ന തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ട്. കിഴക്കൻ തീരത്തുനിന്നു
അരിവാങ്ങി പടിഞ്ഞാറൻ തീരത്തു കൊണ്ടുവന്നു വില്ക്കുന്ന ഏർപ്പാടു
പണ്ടുണ്ടായിരുന്നു എന്നു കേട്ടാൽ ചിലരെങ്കിലും നെറ്റി ചുളിക്കും. 16 ഉം 17 ഉം
നൂറ്റാണ്ടുകളിൽ തീരദേശ കടൽ വാണിജ്യം എങ്ങനെയായിരുന്നു എന്നു സഞ്ജയ്
സുബ്രഹ്മണ്യം ** വിശദീകരിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ
പോർട്ടുഗീസുകാരുടെ വരവിനും വളരെ മുമ്പ്, കാവേരി പൂമ്പട്ടണം, നാഗപട്ടണം,
തഞ്ചാവൂർ, ചിദംബരം പ്രദേശങ്ങളുമായി കടൽവഴി മലബാറിനുണ്ടായിരുന്ന ഉറ്റ [ 37 ] ബന്ധങ്ങളിലേക്കു പയ്യന്നൂർപ്പാട്ട് വെളിച്ചം പകരുന്നു. അതു സാമ്പത്തിക ചരിത്ര
പഠനത്തിൽ പ്രസക്തമായ കാര്യമാണ്. കപ്പൽ നിർമാണത്തിൽ (ചെറിയ
ചരക്കുകപ്പലുകളായിരിക്കണം) മലബാറിനുള്ള പാരമ്പര്യം, കച്ചവട സംഘങ്ങളുടെ
പ്രവർത്തനം, വിഭവ സമാഹരണം, ശേഖരണം, വിതരണം എന്നിവയെക്കുറിച്ചെല്ലാം
ഇവിടെ പരാമർശമുണ്ട്. ഗുണ്ടർട്ടിനു ഏറ്റവും കൗതുകകരമായതു അഞ്ചുവണ്ണം
മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളാണ്. കോവാ തല ചെട്ടി,
പാണ്ടിയർ, ചൊനവർ, ചൊഴിയർ, നാലർ കുടികൾ തുടങ്ങിയവരെക്കുറിച്ചുള്ള
അന്വേഷണം ചരിത്രവിദ്യാർത്ഥിയെ ഇങ്ങോട്ടു നയിക്കും.

വടക്കെമലബാറിലെ കടൽവാണിജ്യത്തിൽ നല്ല പങ്കുവഹിച്ച ചാലിയരും
ചെട്ടികളും തഞ്ചാവൂരിൽ നിന്നാണ് ഇവിടെ കുടിയേറിയതു എന്ന ഐതിഹ്യം
പരിഗണിക്കുമ്പോൾ പയ്യന്നൂർപ്പാട്ടിന്റെ ചരിത്രപ്രാധാന്യം വർധിക്കുന്നു. ഇത്രയും
സൂചിപ്പിച്ചത് പയ്യന്നൂർപ്പാട്ട് വെറുമൊരു വടക്കൻ വീരഗാഥയല്ല എന്നു
വ്യക്തമാക്കാനാണു്. കേരളത്തിന്റെ ഗതകാല ചരിത്രം പ്രതിഫലിപ്പിക്കുന്ന
വിശാലമായ സാംഗോപാംഗഘടനയുള്ള ഇതിഹാസമാണ് പയ്യന്നൂർപ്പാട്ട്. അതു
മലയാളിയുടെ വർഗ്ഗസ്മൃതികൾ തൊട്ടുണർത്തുന്നു. സാഹിത്യവിമർശകർക്ക്
മനോവിജ്ഞാനീയത്തിന്റെ കൂട്ടുപിടിച്ച് ഇതിലെ സ്ത്രീപുരുഷ ബന്ധത്തിൽ
കാണുന്ന രാഗദ്വേഷക്കലർപ്പിനെക്കുറിച്ചു പഠിക്കാം.

ഭാഷാചരിത്രത്തിൽ

മലയാള ഭാഷാ ചരിത്രത്തിൽ പയ്യന്നൂർപ്പാട്ടിന്റെ സ്ഥാനം എന്താണ്?
ഭാഷയിലെ ഏറ്റവും പഴക്കമേറിയ കൃതിയായിട്ടാണ് ഡോക്ടർ ഗുണ്ടർട്ട് ഇതിനെ
പരിഗണിക്കുന്നത്. സംസ്കൃതാതിപ്രസരത്തിന്റെ തോതു വച്ചുനോക്കിയാൽ ഈ
കൃതിപ്രാചീനമാണെന്നു ബോധ്യപ്പെടും. പക്ഷേ, കണ്ണുമടച്ചു സംസ്കൃതാനുപാതം
കാലനിർണ്ണയത്തിൽ മാനദണ്ഡമാക്കരുത് എന്നു എം.പി. ശങ്കുണ്ണിനായർ
മുന്നറിയിപ്പു നല്കുന്നു:

'ഏതായാലും ഭാഷയെ മുൻനിറുത്തി മലയാളത്തിലെ
കാവ്യങ്ങളുടെ കാലം നിർണ്ണയിക്കുന്ന സമ്പ്രദായം അപകടം പിടിച്ചതാണ്.
വിഷയ സ്വരൂപം, കവിയുടെ ജാതി, പ്രസ്ഥാനഭേദം മുതലായതെല്ലാം
ഇക്കാര്യത്തിൽ വലിയ വൈവിധ്യം വരുത്തിവയ്ക്കും. പയ്യന്നൂർ പാട്ടിന്റെ
ഉള്ളടക്കം നോക്കിയാൽ അതിൽ സംസ്കൃതപദങ്ങക്കു വലിയ സ്ഥാനം
വയ്യാ. പോരാത്തതിനു സംസ്കൃത തത്സമങ്ങൾ ആ കാവ്യത്തിലുണ്ടെന്നു
ഗുണ്ടർട്ടിന്റെ ഉദ്ധരണങ്ങൾ കൊണ്ടുതന്നെ തെളിയുന്നുമുണ്ട്' —
മാതൃഭൂമി ആഴ്ചപ്പതിപ്പ് 1956 ഡിസംബർ 2

ഇപ്പോൾ 103 പാട്ടുകളും ഒന്നിച്ചുകാണുമ്പോൾ ഭാഷാസ്വരൂപത്തെക്കുറിച്ചു
കുറെക്കൂടി വ്യക്തമായ ധാരണകൾ നമുക്കുണ്ടാകും. പോരെങ്കിൽ കൃതിയുടെ
കാലം പ്രഫ. ഗുപ്തൻ നായരും മറ്റും സൂചിപ്പിക്കുന്നതുപോലെ പതിനഞ്ചാം
നൂറ്റാണ്ടിനു മുമ്പായിരിക്കണം. അന്നത്തെ ഭാഷയുടെ ഘടന പിൽക്കാല കലർപ്പുകൾ
നീക്കി നോക്കിക്കാണേണ്ട ചുമതല ഭാഷാഗവേഷകർക്കുള്ളതാണ്. ഇതിലെ
[ 38 ] സ്ഖ്‌ലിതങ്ങളും പ്രാദേശികസവിശേഷതകളും നീക്കിക്കഴിഞ്ഞാലും മലയാളത്തനിമ
മുന്നിട്ടുനില്ക്കും. സംസ്കൃതക്കലർപ്പുണ്ടെങ്കിലും അതിന്റെ അനുപാതം കുറവാണ്;
എന്നാൽ നാടൻപാട്ടുകളിൽ കാണുന്നതുപോലെയുള്ള ശുദ്ധവ്യവഹാരഭാഷയുമല്ല
ഇത്. സാഹിത്യോചിതമായ സംസ്കരണങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെയെല്ലാം
ആലോചിക്കുമ്പോൾ ഭാഷാചരിത്രപഠനത്തിനുള്ള മൗലിക ഉപാദാനം എന്നു
പയ്യന്നൂർപ്പാട്ടിനെ വിശേഷിപ്പിക്കാം.

പയ്യന്നൂർപ്പാട്ടിന്റെ പതിപ്പ് മെച്ചപ്പെടുത്താൻ ഭാഷാസാഹിത്യതല്പരരുടെ
നിർദേശോപദേശങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
[ 39 ] Very likely many of you may be hedging the question, just where
is Tuebingen? Being a rather small city by Indian standards, it is not
as well known as some other German university towns like Berlin,
Muenchen, or even Heidelberg. Yet it is one of the oldest universities
in Germany today, having been founded in 1477. The city of
Tuebingen lies in the southwestern corner of the Federal Republic
of Germany on the eastern edge of the famous Black Forest about
120 kilometres north of the Swiss/German border and about 100
kilometres east of the French/German border. It lies within the
province of Wuerttemberg, which today, together with the province
of Baden, forms the state called Baden-Wuerttemberg, whose
capital city, Stuttgart, is only about 40 kilometres north of Tuebingen.
Perhaps you now can visualize a bit better just where Tuebingen lies.

The library of Tuebingen University has been in existence for
nearly 500 years. In the first 300 of these the oriental literature
acquired consisted for the most part of works on and in the Hebrew
language. This is scarcely surprising since Tuebingen has always
been a byword for the study of theology. Tuebingen University,
unlike most other German universities, has a seminary for both
Protestant and Catholic theology.

There has also been a comparatively long tradition of oriental
studies in Tuebingen and, as in most other European countries,
these oriental studies grew out of the theologian's interest in oriental
languages connected with biblical studies, as already pointed out.
At the beginning of the 19th century a new discipline, 'Indian
Studies', was instituted in several German universities. With the
growing interest in India and the Indian subcontinent German
missionaries soon placed themselves at the disposal of the English
Church with a view to gaining entry into India. Foreign access to this
[ 40 ] new colony until then had been severely restricted, but some
foreigners doing missionary work did succeed in reaching India and
whilst pursuing scientific or scholarly studies were also able to bring
printed works and manuscripts back to Europe with them. In this
manner numerous Tuebingen alumni, who during the 19th century
had become missionaries in Asiatic countires, contributed many
oriental manuscripts and printed books to our library.

In 1837 the library received its first collection of Indian
manuscripts and printed literature from a missionary named John
Haeberlin (1808 – 1849), who had returned temporarily from Calcutta
for health reasons in that year. He donated mainly Sanskrit manuscripts
in Bengali script. In 1842 a large amount of printed matter in Sanskrit
and Persian was received from the Oriental Society in London.

Heinrich Ewald (1803 – 1875), a theologian, who came to
Tuebingen after he was forced to leave the University of Goettingen
for political reasons in the 1830's, is considered to have reactivated
oriental studies in Tuebingen. He prepared the first catalogue of
oriental manuscripts, which was published in 1839 and contained
in its Indian section mostly the manuscripts received from Haeberlin.

During the following decades various manuscripts and
printed books in Indian Dravidian languages were donated by
Hermann Gundert (1814 – 1893), Hermann Moegling (1811 – 1881)
and Karl Wilhelm Isenberg (1806 – 1864), Ernst Trumpp (1828 –
1885), a missionary in the region known today as Pakistan,
bequeathed important early printed literature on Sindhi to the
University Library.

During a vacation in 1846 in Germany Gundert, a missionary
of the Baseler Mission in Kerala, visited Tuebingen, where he had
originally studied theology, and donated several Malayalam
manuscripts and printed works. These Malayalam manuscripts on
paper and olas were indexed and listed in the second printed
manuscript catalogue published in 1865 by the then Librarian and
holder of the Chair of Sanskrit, Rudolf Roth. More Malayalam
manuscripts were presented to the library by Gundert's heirs after
his death in 1893. During the nineteenth century our initial collection
was gradually supplemented by further Arabic and Sanskrit
manuscripts.

In 1854 Rudolf V. Roth (1821 – 1895) became the first full
[ 41 ] professor of Sanskrit and Comparative Religion and at the same time
assumed the duties of University Librarian. He held these posts
simultaneously for the next forty years, allowing for continuity in the
acquisition of Oriental literature. The groundwork was then laid for
concerted efforts to increase our oriental holdings. Growth was no
longer as haphazard as it had appeared to be up to that point. Also
during Roth's tenure of office many gifts of Oriental books from all
over the world reached Tuebingen. His own awareness as an
Orientalist of relevant publications also accounts for many more
acquisitions. He mentions in one report that much Sanskrit literature
had been received from India 'which would not otherwise have
come to Europe'. As already mentioned above, he published a much
enlarged catalogue of Indian manuscripts in the University Library
in 1865 and purchased a substantial number of Arabic manuscripts,
including the well-known Wetzstein collection.

By 1850 the library contained in total some 200,000 volumes,
with an additional 50,000 dissertations and writings and some 2,000
manuscripts. George Heinrich Ewald (1803 – 1875), writing in his
manuscript catalogue published in 1839, described the oriental part
of this collection of manuscripts as being probably the most valuable
one. About this same period, Karl Kluepfel, an assistant librarian,
wrote in his history of the university library. 'As far as the extent of
its accommodation and the number of its books is concerned, this
(the library of Tuebingen University) is currently one of the largest
libraries in Germany and, after Goettingen, the largest of all the
university libraries'. Taken overall, the oriental section experienced
a rapid expansion in the 19th century. From the middle of the
century onward a concerted effort was made for the first time to
increase its overall book-holdings.

Many donations of manuscripts and monographs have to
remain unmentioned, but because these donations were so
numerous and because an Orientalist headed the University Library
for the last half of the nineteenth century there was every reason for
the Emergency Association of German Research (Notgemeinschaft
der Deutschen Wissenschaft) to request this library to continue
building up its oriental collection with their financial help.

One of the most remarkable programmes for literature
collecting during the 20th century in Germany has been the special
[ 42 ] subject and special area collections sponsored and for the greater
part financially supported by the German Research Society (Deutsche
Forschungsgemeinschaft) and its predecessor, the Emergency
Association of German Research (Notgemeinschaft der Deutschen
Wissenschaft). This programme, originally initiated in 1920, was
meant to help German academic libraries to purchase foreign
academic literature in a difficult period of German history. After an
interruption during the Second World War the programme was
reinstated in 1949.

Today most major academic libraries in the Federal Republic
of Germany are participating in this acquisition programme. Besides
the oriental collections in Tuebingen for the Middle East and South
Asia there are special oriental collections for East Asian and
Southeast Asian studies at the State Library in Berlin, for Egyptology
at the University Library in Heidelberg, for non-conventional
literature, literature not available through conventional channels,
from East Asia at the Library of the Institute of Asian Affairs in
Hamburg and finally for such literature from the Near East at the
Library of the Orient Institute in Hamburg.

Among the libraries participating in this supra-regional
programme the University Library in Tuebingen has been entrusted
with collecting research literature in three different fields of oriental
studies.

Among these extensive collections that part concerning
indology should be given special attention. During the past 20 years
it has grown from a collection of classical indology to a special area
collection covering all the countries of South Asia — India, Sri Lanka,
Pakistan, Bangladesh, Nepal, Bhutan, the Maldive Islands and Tibet
before 1956. Academic literature on all phases of the humanities and
social science in the countries mentioned above is included. Modern
natural Sciences and Western medicine are excluded. Literature on
Ayurvedic and other types of indigenous medicine, astronomy and
mathematics, however, is collected. Literature on Hinduism in its
Indian and Nepalese forms and Buddhism in its Indian and Tibetan
forms naturally belong to this collection also.

One sub-section of this indological collection is that of
Dravidian languages and literatures of South India and Sri Lanka. As
already pointed out, in the middle of the 19th century the German
[ 43 ] missionary, Hermann Gundert, who had studied theology at the
famous 'Evangelisches Stift' in Tuebingen and most likely had learnt
Sanskrit from Prof Ewald, the predecessor to Prof Roth, upon his
return from South India, presented the first Malayalam manuscripts
to the library. He later became well-known, particularly in Kerala,
for his publication of a Malayalam-English dictionary and for his
Malayalam grammar. Much of the preliminary material he collected
for these publications can still be seen in the University Library in
Tuebingen. He is considered by many particularly in Kerala, the
father of Malayalam Philology. Many of the Malayalam manuscripts
on palm-leaves he had used to collect vocabulary were later
presented to the University Library in Tuebingen. Amongst these is
the Kerala utpatti or Kerala Mahatmyam. This manuscript has been
reproduced by Albrecht Frenz in his volume entitled: 'Hermann
Gundert: Quellen zu seinem Leben und Werk. Ulm: Suddeutsche
Verlagsgesellschaft 1991, pp. 387 – 413. Most of the rare Malayalam
books and manuscripts in Tuebingen are part of the Hermann
Gundert collection. As a former student of the Tuebingen University
and an inmate of the famous Tuebinger Stift he was very much
attached to this university town. He studied here between 1831 and
1835 and took his doctorate in 1835. The records of his academic
career are available in the University Archives and some of these
were displayed during a recent exhibition arranged in connection
with the Hermann Gundert Conference, celebrated in Stuttgart on
the occasion of his hundredth death anniversary in May 1993.

Perhaps of great interest for future editing are the so-called
Tellicherry records, local historical records, which Gundert also
collected and presented to the University Library. They contain more
than 4,000 pages and it was in 1986 that Professor Scaria Zacharia
from SB College, Mahatma Gandhi University in Kerala on the
occasion of his attendance of the World Malayalam conference in
West Berlin, following his intuition, visited the library here. He then
discovered this valuable Gundert-collection and informed the
academic world about it. Since then there has been active collaboration
between the Oriental section of the library, Professor Zacharia and
the organizers of the Hermann Gundert Conference in Stuttgart,
especially, with Albrecht Frenz. The indological section of the
Oriental Department in the library has since also played an active
[ 44 ] role in the Gundert-centenary celebrations. The delegates to the
conference from Kerala, comprising academicians, artists and
journalists visited the university library to inspect the many objects
of Gunder's legacy. Prof Scaria Zacharia, who has spent considerable
time studying the Malayalam manuscript collection in Tuebingen,
hopes to edit this vast source of Kerala history in the near future.
As an after-effect of Gunder's earlier legacy to the library his heirs
recently presented the library with 16 further Malayalam palm-leaf
manuscripts which had been lying with them for the past 100 years.

Presently the University Library has approximately 85
Malayalam manuscripts, mostly on palm leaf. Since 1970 the
collecting of Malayalam monographs has been systematically pursued.
At present it is only possible to estimate the number available which
may be about 1500 to 2000 volumes including, of course, secondary
literature on Malayalam and Kerala. Our patternwork of regional
booksellers on the south Asian subcontinent exists also in South
India and these booksellers/publishers guarantee us a regular
supply of literature in and on Tamil, Malayalam, Kannada, Telugu
and Brahui. Literature is also avaialable in our collection in and on
Dravidian dialects like Tulu, Kurukh, etc.

On the academic side Prof Scaria Zacharia is continuing his
research work on the Tuebingen collection. He has introduced most
of the rare and valuable materials available in this collection through
the critical studies which have appeared as introductions in every
volume of the Hermann-Gundert series published in Kerala. Now he
is editing further valuable manuscripts of the Tuebingen collection
and proposes to publish them as part of a series entitled 'Tuebingen
University Malayalam Manuscript Series'. Prof Scaria Zacharia was
fortunate to have been a recipient of both an Alexander-von-
Humboldt stipend as well as of the DAAD (Deutscher Akademischer
Austauschdienst) in order to pursue his research here. We are also
happy to note that the academic community in Kerala is supporting
this venture. All over the world such academic publications have
become a financial risk for the publishers. In spite of that, however,
the Kerala Study Centre in St Berchmans' College, Changanassery,
and D.C. Books, a leading publisher of Malayalam literature in
Kerala, have taken the bold decision to publish this new series. We
are aware that the 'Payyannu pattu' in our collection is a very rare
[ 45 ] work, for which Malayalam scholars were searching for several
decades. This ola manuscript had remained unnoticed in our
collection as part of a bigger bundle with the general title 'Kerala
Ulpatti'. It is very commendable that Dr Scaria Zacharia is making
it available to the academic world in a scholarly edition. This series
will continue with the publication of the Tellicherry records
mentioned above. These documents in Malayalam should throw
fresh light on Kerala-British relations during the 18th century.

For the past twenty-five years the Oriental Department of the
University Library in Tuebingen has been publishing accession lists
and sending these to interested scholars and institutions on a
subscription basis. Since 1977 the original accession list for all
oriental subjects has been divided into two separate lists. We now
publish a list separately for material collected on South Asia. It is
published seven times a year and the last issue each year contains
an author-index. An index to oriental periodicals subscribed to by
the University Library in Tuebingen was published in 1983 and again
in 1991. The latest issue contains more than 4,500 periodical titles
of which about 1,700 are current and cover all fields of Orientalism.
There are approximately 700 current titles from and on South Asia
at the moment. Numerous more titles which are no longer published
are also listed.

All our oriental literature is available nationally and within
Europe, internationally, through inter-library loan. These loans
have reached more than 6,000 annually for all oriental subjects. We
are able to supply almost 80% of the titles requested. Copies of
periodical articles are provided and as for rare or sensitive books
we provide film copies. Requests for specific titles, however, should
not be made directly to us, but rather through a library in the vicinity
of the prospective borrower which participates in the inter-library
loan system. About 4,000 new works on South Asian subjects are
being acquired annually at the present time. In addition to these,
exchange facilities, either through the German Research Society
(Deutsche Forschungsgemeinschaft) or direct between libraries,
bring in certain publications which would otherwise be difficult to obtain.

Today the university library contains around 250,000 volumes
of South Asian literature, both from and on South Asia. These books,
[ 46 ] however, are fully integrated into the library's overall holdings of
nearly 2 million volumes ie they are not kept in a separate section.

The special South Asian collection at the University Library in
Tuebingen can historically be traced back to the middle of the
nineteenth century and the total holdings today can be estimated at
about 200,000 volumes. We attempt to serve academic oriental
research mainly in the Federal Republic of Germany, but if approached
by interested persons outside of the country, particularly in other
parts of Europe, we try to be of help to them also. We hope that the
very successful acquisition programme of the German Research
Association will continue unabated in its present form, allowing us
to improve and enlarge our unusually good South Asian holdings
year by year.

Tuebingen
July 31, 1993 [ 47 ] Nilakesi, a woman of good family, an inhabitant of a place called
Sivaperur (Trichoor?)a town famous for female beauty, could not obtain
a son though married to several men. She resolves therefore to do penance
by wandering about as a beggar, and comes to the famous emporium
Cachilpatnam (near Mount Dilli), where the chief of the place, merchant
named Nambu Chetti, or Chombu Chetti, enters into conversation with
her, advises her to perform certain vows, and then takes her to his palace
as his lawful wife. A son is born, and receives the name of Nambusari
Aren, and a feast of rejoicing is celebrated on the 41st day on the plain of
Payanur. At that time Nilakesi's brothers happened to go up the coast in
a ship. They hear the music, an disembark to see the play. But as they
climb up a wall of the temple, some spectators expostulate with them.
They call themselves Culavanier (merchants) who cannot be expected to
know the customs of the place, and appeal to the chief. He comes but
applies his rod to the head of one, a scuffle ensues, and the strangers are killed.

Nilakesi when acquainted with the Murder of her brothers, leaves
the palace and her son, and again wanders forth begging. The son grows
up and is instructed by his father in all the arts of trade and ship-building
(given in interesting detail, full of obsolete words). The ship being at
length launched and manned with Vappurawas (?) Pandias, Chonakas,
Cholias, and also with one Yavanaka, the merchants start fearlessly on a
voyage first to Pumpatna, round Mt. Eli, then passing the Mala (Dives)
into the Tan-punul-aru (river) to the town Puvenkapatna, proceed farther
on to the Cavari, from whence they sail into another sea to other shores,
till they reach the gold mountains (ponmala) where they exchange all
their cargo for gold, return and land their goods in Cachilpatnam, store
them in a new magazine, and dismiss the mariners with their shares. After
this, when the father and son are amusing themselves with playing chess,
[ 48 ] a female devotee is announced who is not satisfied with alms, but wants
to see the young merchant. Then follows a long and mysterious
conversation. She invites him urgently to be present at a night feast of
women at Payanur. He promises, but cannot afterwards persuade his
father to give him leave, who fears a plot and danger; but the son
persisting in importuning him, and at last prostrating himself, he consents.

Here follows an extract, as a specimen:
നില്ലാതെ വീണു നമസ്കരിച്ചാൻ
നിന്നാണതമ്മപ്പാപൊകുന്നെനെ
"I Swear by thee, O father, I must go."
പൊവാൻവിലക്കിനെൻ എത്തിരയും
പൊക്കൊഴിപ്പാൻ അരുതാഞ്ഞുതതിപ്പൊൾ
ചാവാളരെപ്പൊലെ നീ അകലപ്പൊവും
ചങ്ങാത്രംവെണം പെരികയിപ്പൊൾ
കൊവാതലച്ചെട്ടി അഞ്ചുവണ്ണം
കൂട്ടുംമണിക്കിരാമത്താർമക്കൾ
നമ്മളാൽ നാലുനകരത്തിലും
നാലരെക്കൊൾക കുടിക്കു ചെർന്നൊർ

The Father: "I have opposed thee to the utmost, but now I must
not prevent thy going — thou goest far away like dying men strongguards
(or companions) are now required — take the children of the Govatala
Chetti, of Anjuwannam and of the Manigrama, people who, together with
ourselves, are the four (classes of) colonists in the four towns." (കൂട്ടും
Perhaps കൂട്ടം Or കൂട്ടാം?)

നാലർകുടിക്കു ചെർന്നൊരെ കൊണ്ടാർ
അന്നാട്ടിൽ പട്ടിണ സ്വാമി മക്കൾ
തൊഴർപതിനാലുവങ്കിരിയം
തൊല്പിപ്പാനില്ലാ ഇന്നാട്ടിൽ ആരും
കാലെപിടിച്ചിഴക്കിലും ഞാൻ
കച്ചില്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങെൻ

"They took of the four classes of colonists, the sons (of servants)
of the town-lord in that country, fourteen companions, a noble household,
not to be outwitted (or defeated) by any in this country (and, says the son)
"though I should be dragged by the foot I shall return (to-morrow) to
Cachilpatnam, nor shall this eye sleep (to night)."

Upon this the father advises them to take some merchandize along
with them in the ship as for a fair,
and the poem evidently a fragment
closes in the 104th Sloka, with an enumeration of wares, replete with
[ 49 ] obscure terms, free from any anachronisms.

I believe that the people of Anjuwannam and Manigrammam here
mentioned as belonging to yonder country, can only mean Jews and
Christians, (or Manicheans) who, for commerce sake, settled also beyond
the Perumal's territories. It would be interesting to know who the two
other classes are. In the mean time, the existence of four trading
communities in the old Kerala seems to be proved, and the നാലുചെരി of
the Ist Syrian document, receives some elucidation from this incidental
allusion.

-Madras Journal of Literature and Science 1844 April. [ 50 ] മഹാകവി ഉള്ളൂർ

പയ്യന്നൂർപാട്ട് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ട് ചിലതെല്ലാം
പ്രസ്താവിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല;
ഗുണ്ടർട്ടിനുതന്നെയും ആദ്യത്തെ നൂറ്റിനാല് ഈരടികളേ ലഭിച്ചിരുന്നുള്ളു.
ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും
യാതൊരറിവുമില്ല. തമിഴിലേ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മിൽ
യാതൊരു സംബന്ധവുമില്ല.

വിഷയം: സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു
മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ
ഭിക്ഷമുകിയായി തീർഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ
ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്കു സമീപമുള്ള കച്ചിൽപട്ടണത്തു
ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി
(ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു
തന്റെ പത്നിയായി സ്വീകരിക്കുകയുംചെയ്തു. അവർക്കു നമ്പുശാരി അരൻ
എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി
നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവച്ചു നമ്പുചെട്ടി ഒരു സദ്യ
നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽവഴിക്കു
ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു
മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ
തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും
നാട്ടുനടപ്പറിഞ്ഞുകൂടാതെയാണ് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോട്
സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ
വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും
കാലഗതിയെപ്രാപിക്കുകയുംചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി
ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷകിയായി സഞ്ചരിച്ചു.
പുത്രനെ പിതാവു യഥാകാലം കച്ചവടവും കപ്പൽപ്പണിയും പഠിപ്പിച്ചു.
നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ച് അതു കച്ചിൽപട്ടണത്തുനിന്നു
കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചോഴിയർ മുതലായവരും
ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല
ചുററി പൂമ്പട്ടണത്തേക്കു ചെന്ന് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി,
[ 51 ] പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറെറാരു സമുദ്രത്തിൽ സഞ്ചരിച്ചു
പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണവുമായി
തിരിയെ കച്ചിൽപട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം
സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരംഗം
വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷ കിട്ടിയാൽ പോരെന്നും
യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീട് ആ സ്ത്രീയും
അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ
അന്നു രാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ
അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു
പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു
പോകരുതെന്ന് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു
കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.

"നില്ലാതെ വീണു നമസ്കരിച്ചാൻ:
നിന്നാണെ തമ്മപ്പാ പോകുന്നേനേ"

അപ്പോൾ അച്ഛൻ പറയുന്നു:

"പോകാൻ വിലക്കിനേനെത്തിരയും;
പോക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോൾ.
ചാവാളരെപ്പോൽ നീയകലെപ്പോവൂ;
ചങ്ങാതം വേണം പെരികെയിപ്പോൾ.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നോർ."
"നാലർ കുടിക്കു ചേർന്നോരെക്കൊണ്ടാർ
നാട്ടിലെപ്പട്ടിണസ്വാമിമക്കൾ;
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ."

അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറെ സാമാനങ്ങൾകൂടി
കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനുമേലുള്ള കഥാവസ്തു
എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നത്.

പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം: ഈ പാട്ടിന്റെ കാലം
ക്രി.പി.പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു.
വടക്കൻപാട്ടുകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണ് ഇതിലെ
വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടർട്ട് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവൻ
ഞാനും പകർത്തീട്ടുണ്ട്; ചില തെറ്റുകൾ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ട്. അന്ന്
ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചുവണ്ണവും മണിഗ്രാമവു
[ 52 ] മുണ്ടായിരുന്നു എന്നും കച്ചിൽപട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും
കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും പാണ്ഡ്യർ, ചോളർ, ജോനകർ
ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചി
രുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽനിന്നറിയുന്നു.
കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപററി വിശദമായ വിവരണങ്ങൾ
ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല
ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ട്
പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ
അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം
നഷ്ടപ്രായമായിത്തീർന്നിരിക്കുന്നത് ഏറ്റവും ശോചനീയമാകുന്നു.

(കേരളസാഹിത്യചരിത്രം വാല്യം – 1) [ 53 ] പയ്യന്നൂർപ്പാട്ട് [ 55 ] പയ്യന്നൂർപ്പാട്ട്

അഞ്ചടി

*

എത്ര 1വെഗം സരസ്വതിയാനാ അമെരപതിയും 2ബാഴ്കാ
കാണവന്ന മഹാലൊകെർ കല്പെനെയായിപ്പലെരും ബാഴ്കാ
3ഗുണമുള്ളരാമെന്ദിരെരും കൊതകർമ്മരും ബാഴ്കാ
ബാണതിമ്‌ലികവരുള്ള 4ബളെർ പട്ടിണം ബാഴികാ
പട്ടിണത്തു കൊട്ട വാഴ്കാ പട്ടിണനകെരം ബാഴ്കാ
യിഷ്ടമാം ബളെയെ നാടും രമെശ്വരവും ബാഴ്കാ
ബട്ടമായുള്ള പള്ളി പരിശിനൊടഞ്ചും ബാഴ്കാ
നഗെരങ്കൾ തൊറുമുള്ള നാരിമാർ പലെരും ബാഴ്കാ
മികവുള കന്നിമാർക്കുമിതിലെ ജയമുണ്ടാകാ
ജഗത്തിൻങ്കെൽ വന്നുതൊന്നും ജയമിനക്കുണ്ടായി നിൽക്കും
ഗുരിക്കെൾക്കു ഗുരുദെക്ഷണ വെച്ചു ഗുരിക്കെളപ്പൂജിപ്പിക്ക
മാതാപിതാക്കെൾക്കു 5ജന്മാരമൊക്ഷമുണ്ടായിരിക്കാ
ഒരൂരിൽ കൂത്തുകെട്ടിയാൽ എഴുരിൽ 6പിണി ഒഴിക
നാടുകളിച്ചു നകെരംന്നന്തി വടകര ഭാഗ്യമുണ്ടായിരിക്കാ

*

അത്തിയെല്ലാധാരമാക്കി അകംഞ്ചുടർ രണ്ടതാകി
ഉത്തമെനാചാര്യെനാലെ ഒരുമിച്ചു കടെഞ്ഞെടുത്തു
പുത്തിയുള്ളവർകെളൊത്തു പുതുമണെമെൽ ബെച്ചുനൊ
പത്തിയിൽ പൊരുതാൾ 1ചൂതു പഴെനൂർ വാകയെന്നെ.

*

പഴെനൂർത്തെരുവെഴിന്നും 1പങ്ങിയുള്ളരെശെൻ ബാഴ്കാ
എഴിലുള്ള നെല്ലും പൊന്നും എളിയവർ നെറി പരപ്പും
തഴത്തു നിൻ മൈലുള്ള താലി ഞാൻ ഉടക്കപ്പറ്റെൻ
പഴെനൂർ വന്നുനിന്ന വാണിയെൻ ചൂതിൽക്കൊണ്ടാൻ [ 56 ] *

മന്നവനെറും കുതിരകളും 1മൂവടിയൊടിന വാരണവും
കനികളെറും തെരൊടും 2കുരുവികെൾന്നുപ്പത്തു രണ്ടുമതാ
മൂന്നെൽ നടക്കും ചെകവരും മന്തിരി മൂവെരുമൊത്തുകൂടി
എന്നുമെനിക്കെ ജയമാക എഴിലാർ കച്ചിൽ പട്ടിമെ.

*

കച്ചിൽ1പഷ്ണം, നകരമന്റെ തലവാണിയെൻ മൈയിൽ കൂഷണമെന്റെ
നിച്ചെൽ 2പൂശുംഞ്ചന്നനമെന്റെ നിന്നൊരു ചങ്ങെനും കെട്ടുമതെന്റെ
ഉച്ചിലണിയും പുഷ്പമതെന്റെ ഉയർത്തുപിടിക്കും കുടയുമതെന്റെ
പച്ചപ്പകിഴത്തഴയുമതെന്റെ പരിചിൽച്ചതിരങ്കം തൊറ്റു വാണിയെനു.

ശ്രീ ഗണപതയെ നമഃ അവിഘ്ന മസ്തുഃ
1

1അന്തികൂത്താടുമരർമകനും
അനാമൂകവെൻ ഗണപാതീയും
ബന്തരുൾ ചൈക തെളിന്തതമാ
വാണി തുണക്കെന്നിലാതരവാൽ
ചിന്തതെളിന്തരവിൽത്തുയിലും
ശ്രീകൃഷ്ണണനുമമ്പുലൊഴിന്തീട
വെചതമൊമൊടെ കവി ചൊൽവതിനായി
ചങ്കെരെനും ബരമമ്പാരുളെ.
2

1ശങ്കരനാരണൻ നാന്മുഖനും
ചന്ദീരാശുരിയെരിന്ദീരെരും
മങ്കമലർപ്പെൺമ്മലമകെളും
മൺമകൾ വടമകൾ പൂമകളും
കെംകെയുറുവെശി മെനകെയും
2ക്ഷെത്തീരാവാലെനൂമയ്യെനുമെ
മങ്കെയെന്നാവിൽ സരസ്വതിയും
മറ്റുള്ളാ ദെവാകെൾ പലെരും ബന്തെ [ 57 ] 3*

ബന്തെൻ മനങ്കുടികൊണ്ട കൊണ്ടങ്ങെനെ
വാഴികാ പൊലിര1നീഴൽക്കാഭെയം
ചിന്തതെളിന്തരുൾ ചെയികെന്നിലെ
ചിക്കെനെയുത്തമെർ ഭക്തരുമെ
യിമന്തിരവാസികെൾ മാറൈയൊർ
മാരെനുമയിച്ചെനും മാര്യനും
മൂന്തിവരുംപിഴ തീർത്തരുൾകെ
മൂവുലൊകിൽ പുകഴുന്നിഴലെ

4

ഇന്നിഴലാവതു ദൈവകളെ
യിതിൽ പ്രാധാനാവും ഇന്തിരെനെ
നന്നിഴലിൽ കവിമാലകെളാം
ന്നാന്മറെയൊകെൾ നീതിക്കും ബണ്ണം
വന്നിഴലിൽ 1കവി ചൊല്ലെരുതെ
വാനാതാമാപാതീയൊന്നാധിവെൻ
ഇന്നിഴലാനവർ കെക്കും ബണ്ണം
യെടുത്തൊൽ മുൻ കാവി ചൊല്ലുവെനെ

5

അഞ്ചാ പാവെനെനെയറിവെന
ന്നാരുമില്ലെയാടിയെനു തുണക്കൊ
അഞ്ചാറെ വിവഹഞ്ചൈതിട്ടാരും
പെറ്റില്ലാൺ കരുവൊന്നും
യെൻഞ്ചൈവെനെ (നെ)നിയെന്നു നിനച്ചി
ട്ടെങ്ങെനും പാരാദെശം നടപ്പെൻ
വെൺഞ്ചെരും 1പെരുർനഗരീ(യി)ടെ
പിച്ചക്കെന്നെഴുനീറ്റു നടന്നാൾ

6

പിച്ചക്കെന്നെഴുനീറ്റു നടന്നവൾ
കച്ചിൽ പട്ടിണം ബാഴ്വൊനെല്ലൊ
അച്ചൊനിൻ പുറമാട്ടിവെയെല്ലാം മാർ [ 58 ] കല്പിച്ചിതു. മച്ചിനെനെതാൻ
പച്ചപ്പാൽകൊണ്ടു കാൽകഴികീട്ടു
പള്ളിക്കട്ടിൽ കിടക്കനിമർത്തു
ളച്ചക്കുൺമ്മൂതിരുന്തതു കണ്ടാ
ലൊപ്പിപ്പാണിയിമ്മലനാട്ടിൽ

7

നാട്ടിനുംന്നകരെത്തിനും മികവെൻ
നമ്പൊന്നിനി പലവെറ്റിനും മികവെൻ
കെട്ടാ(പൂപ)മിതെന്തികിലൊതാൻ
ജന്മാത്തിൽപ്പിഴചെയ്തില്ലെയൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ജന്മത്തിൽപ്പിഴ ചെയിതിലൊ
നമ്പുനകൊരുകൊനൊരു ചെട്ടി
ആട്ടാരൊ അറിയാത്തവെർ കണ്ടാൽ
അയ്യൊ നീ ചൈതാ വന്തീതെന്തെ.

8 വന്തിതെന്തെൻ പാവമറുപ്പാൻ
തന്താതായി മാമെന്നുടൽപ്പിറന്നൊർ
ഇന്തിരരുപമതാകിയിരിന്തരെൻ
യെൻ വീതിപൂത്തിരെർ മൊക്ഷമില്ലാഞ്ഞു
യെന്തൊരു പാപമിതച്ചൊ വിധിയൊ
യെഴുവെകും പൊഞ്ചരെടെഴുമണെച്ചെൻ
തന്തുതില്ലാരുമെനക്കൊരു മക്കെള
താതു പൊവെനെനീയെന്നിങ്ങു പൊന്നെൻ

9
തതു പൂവതും തല കുരപ്പതും
തവെശീയാവെതും മൊഴിക നീയെ
മാതു മൂന്നമെ കൈപ്പിടിയത്ത
വെണ്ടും കാരുണെയും കൊണ്ടുവാ
ബെതാ മാതെരാൾ കൊൾകിൽലോ
പെരൂരയ്യെൻ പെരികൊയിലിൽ [ 59 ] മാതുകൂത്തു നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ മനമങ്കാതാൻ

10

മന്നെൻമ്മിണ്ടു പൊയി മങ്കതന്നെയും
കൊണ്ടുചെന്നുപ്പെരുരയ്യൻ പൊരിങ്കൊയിലിൽ
പൊന്നിൻമാളിക കീഴിരിന്നു
പൊൽകൂത്തുനെർന്നന്നു രാവുരാവു
താൻ മുന്നുറക്കുറങ്ങുംന്നെരമെ
പൊയിപ്പെരുരെയ്യെനും ബന്തുളവായാൻ
അന്നെനീമ്മകെനായുവർത്തെനൊ
ശ്രീയുവർത്തെനൊ ചൊല്ലെന്നാൽ

11

തിരുവുള്ളൊരു നൽപ്പൊന്മകെനെയും
ദെയ്‌വിമെ തരവെണംന്നിയെ
അരിയനാകെയും ബെണമെൻന്മകെൻ
അയ്യൊനിൻ പ്രസാദത്താൽ
പരിശുള്ളൊരുന്നൽ പൊൻപട്ടവും
കണ്ണും മറ്റുമൌവ്വണ്ണം ഞ്ഞാനെത്തുവെനെ
ബിരിയാനെവുകെൾ തീരെന്നുള്ളത്തിലെ
ഉത്തമാതൊഴുന്നെനെന്നു

12

യെന്നളവീലെഴുനീറ്റു നടന്നളന്ന
ഹൃദെയകമല (പുണ്ഡെ) രികെത്തന്നൂടെ
കുന്നിയൊളംന്നൽക്കറ കൂറതന്നിൽ
കുറിപൊലെ വീണതിന കണ്ടെനെന്നാൾ
അന്നു വന്ന ഭർത്താവു നംപു ചെട്ടി
നല്ലുറ്റാപലെരും ബന്നു 1അണുകിക്കൊണ്ടാർ
അന്നവിടെക്കല്യാണാമൂണ്ടുതൃന്നിട്ടവെളും
പൊയ2ഞ്ചാന്നീർ കുളിച്ചു വന്നാൾ.

13

അഞ്ചാന്നീർ കുളിച്ചു പെരിങ്കൊയിൽ പുക്കു [ 60 ] വലത്തുവെച്ചു കിഴക്കനൊക്കി നിന്നാളന്നാ
തെഞ്ചൊറും തീർത്തവും ന്തിരുവെണ്ണീറും
തൃക്കുറെറഴുമെമ്പെരുമാൻ കൈയാൽ കൊണ്ടാൾ
തഞ്ചാതെ തൻ കൊയിലകത്തു പുക്കു
തൻ തലയിലരിച്ചാർത്തീ പലെരും കൂടി
വെണ്മെഞ്ചാതെ ഉണ്ടുതിർന്നാർമതു ചെയിതു
വിരിയപ്പൊയിപ്പള്ളിയറത്തളം മ്പുക്കാളന്നാ

14

പള്ളിയറത്തളം പുക്കവൾക്കു ഗെർഭംന്നിന്നു
പരിശുപെട മുത്തിങ്ങൾ കഴിഞ്ഞാബാറെ
പുള്ളിമുലക്കൺ പൊതൃന്നുക്കറിത്തിരിണ്ടു
പൊല്ചൊറുണ്ണാൾ പാവുതിന്നാൾ പുഷ്പവൃത്തി
തള്ളിവരും പിള്ളയുരുവകും തൊറും
ശർദ്ദിയും പനിയും തലനൊവും കൊണ്ടുഴന്ന
തുള്ളി കുടിയാൾ കണ്ണിതുയിലുറങ്ങാൾ
ദുഃഖിച്ചിട്ടൊമ്പതാം മാസമാകീ.

15

മാസം തികഞ്ഞു പുളികുടി കല്പിപ്പാൻ
വരികാ പെരീം കണിയാരെയെന്നു
ജ്യോതിഷത്തിൻ പരലുണ്ടൊ കൈയ്യിൽ
ചൊതിച്ച മുഹൂർത്തം വിരികെച്ചൊല്ലാൻ
എതും പറയല്ല തിന്മയൊന്നും
എവിടയീൻറ ല്ലത്തിനു തൂണീടാവു
കാതം വൈഴിപൊരും വീടകലം
കല്പിച്ചു കണ്ടു തൂണിട്ടു കൊൾവൂ

16

കണ്ട കെച്ചാതു 1ചൊഷൻണിയാനാരെ
കടുങ്കപ്പുള്ളി കുടിപ്പാൻ പൊഴുതും ചൊൽകാ
ഉണ്ടാകിലിപ്പൊൾ കുടിക്കനല്ലൂ
ഊണിന്നു പൊവാനും കാലമയൊ
വണ്ടാർ പുരികുഴൽ മാതിർ കുടീ [ 61 ] വളപുളികുടി ഊമൂതൃത്താർ
ഉണ്ടാർ കളിച്ചാർ വിളിച്ചാർത്തുപൊയാർ
ഒമ്പതും പൊയി പത്തു മാസമയൊ

17

പത്തും തികഞ്ഞു പ്രസവിപ്പാൻ
പരിർശമുള്ളൊത്തീവെണം 1പെറ്റീ
ചത്തുപൊംങ്കന്നു വിലങ്ങിയെന്നു
2താരെയും കൂത്തും പലവു3നാറിർന്നാർ
പത്തു വിളിച്ചു പെറ്റാൾ
പകലുതിക്കും ഭാഗവാനാരപ്പൊലെ പൈതൽ
നിയ മാറാന്നാൾ കല്ലിയാണം
യെഴാന്നാളെന്തു ഞാൻ ചൊല്ലവല്ലെൻ.

18

ചൊല്ലിൽ പെരിയവൻങ്കച്ചിൽ പട്ടിൽ
ചൊമ്പുചെട്ടിക്കുമവൻ പിറന്നു
അല്ലെൽപ്പെട്ടെല്ലാരും ഒടിവന്നൂ
അപ്പെനെ കാണ്മൊരുപദെശിപ്പൊർ
അല്ലു പകെലുമിടെയിടാതെ
ആഹാരദാനം കൊടുത്താർ ചെമ്മെ
നല്ലതും ചൊല്ലിട്ടു നാൽപ്പത്തൊന്നാ-
ന്നാളും കഴിഞ്ഞു1 പുലെയും ന്തീന്നു.

19

പുലെര പുലെരപ്പൊവിനുടൊ
പൊൽക്കൂത്താടുവാൻ ശാങ്കിമാരെ
അലസാതെ ചെന്നപ്പെരുർനഗരിൽ
ലൈയ്യെമ്പെരിങ്കൊയിൽ 1പുക്കെല്ലീയരും
ചിലെരക്കൂത്തിനു കൽപ്പിച്ചാർക്കാൻ
ദെവിയും മ്മകനും താനും പൊയി
പുലെരച്ചെന്നതിലുളവായാർ
പൊൽക്കൂത്താട്ടു മൂതൃത്തീനരെ. [ 62 ] 20

കൂത്തിനു കൊട്ടും 1മിഴാവെലിയും
കുമിറകുമിറ കുടുകുടിന
ച്ചാത്തിര നീതിയുടെ വഴിപൊമ്പൊൾ
ത്തകിടിടി തകിടിടി തകിടിടിനാ
വദ്യമുഴക്കമിതെന്തിതു പൊൽ
വരുവതീനുള്ളൊരു കാരെണ-
മെന്തെന്നൊർത്തുടെനവ്വഴി നെടി
ച്ചെന്നിട്ടുളവാകും ബാഴികെട്ടീനാരെ.

21

കെട്ടിനപൊഴെ പഴെയെനൂർ നഴരിൽ
കെൽപ്പൊടു നൽക്കടെലൊടപ്പൊയാർ
നീട്ടിനവിരെലിനു പൊന്നണിയിപ്പാൻ
നീലകെശിക്കുടെ യാങെളമാർ
വട്ടമതെന്ന മരക്കലമെറി
പ്പലതുറ പുക്കു വാണിയം ചൈതാർ
നാട്ടിൽ മികെച്ചു പഴെയെനൂർ നഗെരിൽ
ന്നലമൊടു പുക്കാരങ്ങളമാരൊ

22

അങ്ങെളമാർ വ്വന്നണെഞ്ഞിന നെരം
അറിയാഞ്ഞാർ വഴി ഗൊപുരവാതിൽ
താങ്ങിരിന്നൊരു കൽമതിലെറി
തന്നരികെയൊരു ഭാഗമിരിന്നാർ
ബാങ്ങുവിനിക്കൈയെരാർ കുലമെന്ന
പറയാഞ്ഞാർ വഴിപൊക്കെരിതെന്നെ
ഓങ്ങിയ കൂത്തിനു പാങ്ങറിയാത്തവെ
രൊപ്പമിരിപ്പതു കുഴയല്ലെയൊ താൻ

23

കുഴിപറെയും ഞ്ചിലർ ഞങ്ങളിതല്ലെ
കുലവാണീയെർ കടലൊടി വരുന്നിതു ഞങ്ങൾ
പാഴികളുണ്ടൊ വളർകുലചൈവൂ [ 63 ] പറ്റാവിശഷം പറഞ്ഞു ചമപ്പു
താഴ്കടെൽ ദീപിൻ ബലമിടയൊഴുകും
തടികിടമിഴാവിൻന്ധനിയൊശകൾ
കട്ടഴകിതു കൂത്തൻ വളദിയതെന്ന
ട്ടാചാരാം ചൈതിട്ടരി(ര)കിരിന്നൊമൊ

24

ആചാരം കുലവാണിയരറിയാർ
അണ്മയിനെ കണ്ടരികിരി
ന്നിവെനല്ലെ നീയതു കെളായി
1പാശി പറഞ്ഞു നിറഞ്ഞിതു
പഴെനൂർവാഴുന്നാ മന്നവനെപ്പൊൾ
നീശനെ തന്നെ ശുരികയെടത്തൂ

25

പാരിനടും ശികരിക്കഴി നടുവെ
വാണിയവും
വെട്ടിച്ചെരെന്നും ചെറുമാവൊടു
തൂക്കിച്ചെഞ്ച മെലൊഴുകിന്നതു ചൊരി
ചൊരമണം കെട്ടങ്ങരു നരിയൻ
ചുറ്റ പുളന്നിട്ടു തിന്നും ന്നെരം
പാരിൽപ്പറക്കുന്ന കാകെന്നും കൊത്തി
പ്പഴെയെനൂർ മാടത്തൊടു 1കൂടെലൂംഞ്ചൊരാ

26

ഞ്ചാരത്തുടങ്ങുന്നന്നെരം കെട്ടാൾ
തന്നുടെയങ്ങളമാരുടെ പട്ടാങ്ങി-
തെന്നു വാരിടെലു മുണകി വെച്ചു
ബല്ലാനെരം ഞ്ചെന്നു 2മിണ്ടുകൊൾവെൻ

27

കൊൾവെനെന്നാങ്ങളമാർക്കു വെണ്ടി
ക്കൊല അലത്തൊടെ വളെരും പൈതെൽ
പിള്ളെയവെൻന്റെ പൊരുമിട്ടു
1പെണ്ടിയാറു തിങ്ങെൾ കാലംഞ്ചെന്നു [ 64 ] ബളെളലിൽ 2ചൊറുട്ടി നൽപ്പെരിട്ടു
നമ്പുസരിയരെൻന്നാമമെന്നെ
പിള്ള പിറന്നു പന്തീരാണ്ടു കാലം ചെന്നു
പെരുമെയൊ ഞാനെതും ചെല്ലാവല്ലെൻ

28

മദ്ദളം കാളം പടഹം ഞ്ചിഹ്നം
ബാളുംഞ്ചുരികെയും ഞ്ചൊട്ടരക്കാലു
കൈത്താളം ബിട്ടെറൊടിട്ടി കുന്തം
കട്ടാരംഞ്ചൊട്ട കടുത്തെയും
ബജ്രവും ശൂലവും കൈക്കത്തിയും
പരിശുള്ള വാളും പലിശവെലും
യെത്തിരെയും മ്മികവായിധങ്ങൾ
യെറ്റം മ്മികവുള്ള കച്ചിൽപട്ടിൽ

29

പട്ടും തുകിലും പല ദൈവാക്കും
1വണ്ടാവും നെല്ലുംഞ്ചെമ്പും പൊന്നും
തട്ടുമിടെക്കെയുടുക്കു താളം
താരെയും കൊമ്പും കുഴെലും ബീണാ
ഇഷ്ടം ബരുമാറെടുത്തു വാഴിത്തി
യിമ്പത്തിനൊടങ്ങിരിക്കുമെടം
ഒട്ടെറ മിക്കെഴും കച്ചിൽപട്ടിൽ
ഓമെലിളന്തരിയരെൻഞ്ചൊല്ലുമർത്ഥം

30

അർത്ഥമെനകംമ്മികച്ചുതാകിൽ
ആൺകാരു മെത്തെയും ഞ്ചൊല്ലുവെൻ ഞാൻ
പുത്തിരരാകിൽ പുരുഷാർത്ഥമുണ്ടാം
പുണ്യയമുള്ള പുരുഷർ നാമെ
ഭക്തിയുണ്ടാം പരമെശ്വരെനാർ
താൻ പാദം പണിന്തിടും ബാന്നാൾ പരികീടും
സത്തിയത്തിൽപ്പിഴയാതെ നിൽക്കിൽ
ത്താനം കൊടുക്കാൻ നിൻ ബീട്ടിലെന്നെ. [ 65 ] 31

യെന്നു ചൊല്ലിയ ശിക്ഷാശാരം
യെത്തിരെയും നന്നൂതെൻന്നിഷ്ടത്തിനു
മന്നിലെ മാളൊകെർ കെൾക്കും ബണ്ണം
മാനിച്ചു മാമു നീ ബാക്കു പൊലെ
ഇന്നുമെന്നും മറക്കാവൊന്നല്ലെയിതു
യിങ്ങനെ ചൊല്ലുവൊരില്ലെയാരും
ഇന്നു ഞാൻ ന്നിന്മകെനായിപ്പിറന്നി-
ട്ടെന്തൊരു ഗുണകർമ്മം ഞ്ചൈവുതപ്പാ.

32

അന്തെണർ മക്കെളയിപ്പിറന്നാൽ
അയ്യാണ്ടു പുക്കൽപ്പൊയൊതീ നില്പു
അന്തമെ രാജകെൾ മക്കെളായാൽ
അതാ കുതിര കലഹം ചൈവു
ഞ്ചൂത്തിരെൻ ഞ്ചൂത്തിരെർ മക്കെളായാൽ
ശുരിക പലവും പയെറ്റി നിൽപ്പു
വെന്തമെ വ്യാപാര മക്കെളായാൽ
വെള്ളിയും പൊന്നുമെടുത്തുരപ്പു.

33

വെള്ളിയും പൊന്നുമുരെയറിവെൻ
ബെണ്ടുവൊള്ളം കുറ കണ്ടറിവെൻ
പള്ളിയറയും തളമറിവെൻ
ബാണിയം ഞ്ചെയിവാൻ ബലതറിവെൻ
യെള്ളൊളം ബുധിയെനക്കൊതൊന്നയെ
മ്പെരുമാനനനമിസകരിച്ചെൻ
പിള്ളർ കെളായിട്ടിരിക്കുന്നാളെ
വ്യാപാരമെന്തെന്നറിവെനപ്പാ.

34

പിഴെയതെഴുതി കണക്കു വെപ്പു
വെണ്ടും ഗ്രന്ധമവെയും കെൾപ്പു
പഴതെല്ലാകാര്യം പണവും കാശും [ 66 ] ഞ്ചട്ടം നികെത്തവ കണ്ടുകൊൾവു
നാഴിയും കൊലുമെടുത്താളപ്പു
നാലു വഴിയും നിനച്ചു കാണ്മൂ
നാഴിയുംമ്മൂഴക്കുഴക്കാഴക്കും
ന്നാട്ടാരെ കൈയിൽ 1കീടങ്ങാഴിപ്പു.

35

ബാണിയം ഞ്ചെയ്വാനു ബലതു വെണം
പലർ കൈയിലാകൊല്ല ശിൽക്കണക്കു
ബെണമിതിനൊട്ടുതു ശാകാരം
ബെണ്ടും ഞ്ചരീവ കണ്ടു കൊള്ളെ
1നാന്നാതെ നല്ല വചനം ബെണം
നായകെനെ നീയെന്നും കെളിവണ്ണം
കാണിയും ബീശവും ശിൽക്കണക്കും
കാണാമ്പൊഴെ കൊണ്ടച്ചാർത്തിവെപ്പു.

36

ഞ്ചാർത്തും കണക്കും പലതും കറ്റെ
ബാലകൊംതിയുണ്ടു കപ്പെൽ വെപ്പാൻ
ബിർത്തമരം ബെണംന്നീർക്കു മെലെ
ചെത്തിക്കുറച്ചിട്ട്ങ്ങീന്നിടുകാ
ചാർത്തിനാർ തച്ചെരൾ വെണ്ടുവൊള
ചൊമ്പ്രാണീ കപ്പെലൊളം ബെണം
കപ്പെൽ കീർത്തി മികെച്ചെഴും കച്ചിൽ പട്ടിൽ
കിഴിപ്പണീ മെൽപ്പുര കെട്ടിനാരെ

37

പട്ടികതട്ടി1പ്പല പാകി
പാർക്കെല്ല കപ്പെലഴകും മുന്നെ
ഒട്ടും മടിക്കെയൊ വെണ്ട നിങ്ങൾ
ഓമെലിളമനച്ചെരൊടാശാരി
കെട്ടെകാലത്തു പണി തുടങ്ങീ
കാരിയം ബാല(?) മുറിഞ്ഞുതിപ്പൊൾ
കിട്ടുമിതിൽ തൊപ്പൊനൊട്ടൊ ഞാനൊ [ 67 ] കീഴമെ കൈയിതാട്ടി നിപ്പെനെന്നാൻ

38

താട്ടും കൈകൊട്ടും കടുകച്ചെത്തീ
കപ്പെലും കൂടവെ വാകരിതാഴ്ത്താർ
മീട്ടുമിരണ്ടു പലകവെച്ചാർ
മെൽവാരിതാഴിക്കവിരെഞ്ഞുടെന്മെ-
ക്കൂട്ടം മരക്കലംന്തീർന്നുതിപ്പൊൾ
കൂമ്പിന്നു പൊവാനും കാലമയൊ
കാട്ടിൽ മരക്കുമ്പു വെട്ടിവന്നു
കപ്പെലുംന്നീർക്കിഴിക്കത്തുടെങ്ങിനാരെ.

39

നീർകിഴച്ചൂകപ്പെലെന്നു ചൊല്ലി
നിർണ്ണെയം ബന്നു വീദാനംന്നൊക്കി
ആർക്ക് തെളിച്ചിഴുകുംപുനാട്ടി
ട്ടങ്ങനെ നാംകൂരംന്നാലും താഴ്ത്താൻ
നീർക്കിഴിപ്പണിക്കൊരു വാശി മകെൻ
നീണ്ട കൂമ്പെറുവാൻ ബഞ്ചിരീയും
ആർക്കു പിടിക്കാവു വഞ്ചാവെന്നി-
ട്ടാരങ്ങുനെടത്തുടങ്ങീനാരെ

40

നെടിക്കടുകങ്ങു വിരവിനുടൊ
നെടുനെടനെയാടിന നിട്ടൊടം
കൂടത്തിരുകിന ചങ്ങൊടം
കൊയിൽപ്പണിയതു കൊടുപൂരം
പാടിപ്പാടിന വപ്പുരവർ
പാണ്ടിയെർ ചൊനവർ ചൊഴിയെരും
കൂടക്കുടക്കടുകങ്ങെനെരു
വണീകായെർകാർകാ മുന്നെലൂടൊ.

41

മുടിവൊടുക്കുവെണികയിടെയിലെങ്ങും
മുതറിച്ചിതെറിന മുളകുടെനെ [ 68 ] കടുനെടെയവെനവെനുടെൽ ബിളെയാടി
പ്പെടിച്ചൊടിനാപിള്ളെരുമെ.

42

ചരക്കെടുത്തു കപ്പെലിൽച്ചവിട്ടിയിട്ടടെച്ചിതൊ
കരിക്കിടന്ന നൽച്ചരക്കു കണക്കിടെച്ചു പൂട്ടിതൊ
പൊരുത്തമുള്ള നെരമെ പുറപ്പെടെണം നാള നാം
കരുത്തെരായിക്കു കപ്പലൊടബെണം നാളനാമെന്നാർ

43

നെല്ലൊരു നെരത്തുകപ്പെലെറി
നായെകൻ ഞ്ചെകൊർ മരക്കായെൻമ്മാർ
യില്ലാ കുറവൊന്നു തന്നിലൊട്ടും
യിച്ചെയിൽ കപ്പെലൊ പഴ്കൊളുതി
കല്ലും കടെലും കടെൽഭയവും
കാറ്റു പെരുതീരിയുമൊളം
അല്ലെൽ ഭയമൊന്നും കണ്ടുതില്ലെ
അഴകീയ പൂമ്പട്ടിണത്തു ചെന്നു കപ്പെൽ

44

1കാശീനരികൊണ്ടു കപ്പെലെറി
ക്കാണാകും നെരമെ യൂൺ കഴിച്ചാർ
താഴുന്നതെഴി മുകൾക്കുനെരെ
താണാമാലക്കുമൊരു പുറമെ
പൊയാർ തനിപ്പുനലാററിനൂടെ
പുവെങ്കാപട്ടിണമെ കാണ്മുന്നു
2നായെൻ നഗെരിലെ ചെല്ലതെന്നു
നാട്ടാററീലൊടത്തുടങ്ങീനാരെ.

45

കടെലൊടങ്ങിടിപൊടിര്യ
കാവെരി പെരുകിവരും
ബടിവൊടുമലമറിയ്വിൽ
മറുകടെൽ മറുകരെമെൽ
നെടുനെടവിളിയിടുവാർ [ 69 ] നെടുവര നിഴെലുഴവാർ
ഉടലൊടങ്ങു യിരതു
പൊയ്കുതൂകൂലമെന്നാർ

46

കുതുകുലമെ പൊന്നൊരു
കരകടെലിവെയെഴും
മ്മതിൽ പലമിടമെ പൊയി
മറ്റുള്ള ചെറു ദീവിൽ
വിധിയല്ലയെ നിങ്ങാൻ പൊ-
പ്പെടുവതു വിധിയല്ലെന്നാർ
ചതിയല്ല മതിയൊകെൾ പൊയി
പൊൻമ്മലെയതു കണ്ടാർ

47

പൊന്മലെയതു തന്മെ-
ല്പൊയന്നു കപ്പെൽ യിന്നിതു
വിധിയെന്നിട്ടിതിലുള്ള
വാണിയമെല്പാം
ബന്നിയ കടെൽ തന്നിൽ
വാരിയങ്ങെങ്ങറിഞ്ഞു വിട്ടാർ
പൊന്നിനെ യതിലെറ്റി പൊരുക
വിരികെയെനാർ

48

ബിരിയപ്പാ വലിഞ്ഞൊടുക കപ്പെൽ
ബീശു കനൽക്കാറ്റെ തുണയെന്നു
1കരവക്കൂട്ടം മുഴങ്ങിന കാലം
കൊട്ടുംപാട്ടും കളിയും ബിനൊദം
പരവക്കപ്പെൽ വാരുത്തതു കണ്ടാൽ
പാരും ന്നീരുമതൊന്നറിയാതെ
കരെയക്കപ്പെൽ മുഴങ്ങിന കാലം
കച്ചിൽ പട്ടിണമെ കര കണ്ടാർ [ 70 ] 49

കച്ചിൽപ്പഷ്ണം ന്നഗരിലുള്ളൊരും
കടുകക്കപ്പെലകംകൊൾതെന്നു
ഒച്ചെയൊടാർത്തു തെളിച്ചു വിച്ചിട്ടൊക്ക
പ്പദൈശമെല്ലാം കൊടികെട്ടി
തച്ചിൽത്താലവും ബെള്ളരിയും ബില
വെള്ളിവിളക്കും തണ്ണീർക്കുടവം
ബെച്ചിട്ടങ്ങെതീരെറ്റിനാരപ്പൊൾ
ബിരിയ കപ്പെൽ ശരക്കുമഴിച്ചാർ

50

ശരിക്കഴിച്ചു മച്ചിലും
മരത്തിലുംപൊരുത്തിനാർ
ഒരുത്തെർ പൊകെല്ലാനമ്മെൾ
കരക്കു കൊൾക കപ്പെലും
പെരുത്ത് കൂമ്പിനെയും ന്നാം
പിടിച്ചെടുക്കെയെന്നുടെൻ
വരുത്തമുപ്പുരച്ചനങ്ങൾ വന്നു
പാണ്ടിയാല കെട്ടിനാരെ.

51

1പാണ്ടിയാക്കു പണിയും തീന്നു
പലെരും ബരിക കണക്കു കാണ്മാൻ
മീണ്ടു നിങ്ങെൾക്കു വരും ബിയം കൊൾവിൻ
ബെള്ളിയും പൊന്നുമെടുത്തെടുത്തെ
(ആണ്ട ചെകൊർക്കു വിയം കൊടുത്തു)
ബെണ്ടുവതീവണ്ണമെന്നറിഞ്ഞു
പെയെന്നിനൽകത്തുടങ്ങിനാരെ
ആണ്ടു ചെകൊർക്കു വിയം കൊടുത്തി-
ട്ടപ്പെനുംമ്മകെനും പൊയി മച്ചിൽപ്പുക്കാർ

52

മച്ചിലിരിന്നിട്ടു വട്ടുംഞ്ചൂതും
ബളെരച്ചതിരങ്കം പൊർപൊരുംപൊൾ [ 71 ] ഒപ്പിച്ചു പെക്കൊലം കൊണ്ടൊരുത്തി
ഓമെൽപ്പെരുവഴി കെട്ടു കെട്ടു
മച്ചിൽപ്പൊന്നാരവും മാളികെയും
പാരം പെരുമെയിൽക്കണ്ടവാറെ
നിച്ചെയിപ്പാളവൾ കച്ചിൽപട്ടിൽ
നമ്പുസരിയരെൻന്നാമമെന്നെ.

53

തിരും ഗൊപണവുന്തിരുനിരും
ഞ്ചുരത്തൊൽ കുടെയുണ്ടൊരു കൈയിൽ
തിരുംപപൂമെലിംപുശിലംപും
ന്തതെന്നാർമ്മണിയുണ്ടൊരു കൈയ്യിൽ
കരുകരകമിടെകം കരുനിലക്കത്തി
തവലവുമുണ്ടൊരു കൈ(ൽ)യ്യിൽ
തൊരും ഗൊപുരവാതിൽ തുറപ്പൻ
കുടിയിൽ വിളക്കാം 1കുലപണിയെരെ

54

ബാതിൽ തുറപ്പിബ്ബാതിൽപ്പിൻ ബഴികൾ
മകെർ വിയാവാരികെള്ളൊതിയൊരുത്തി
തവത്തിയൈയ്യോ ഞാരൻ
ഉള്ളൂറു പട്ടിണിവിട്ടുവന്നെൻ
ബിതിയിലെങ്ങുമിരന്നെയ്യമുണ്ണു
ബെള്ളിമലക്കൊരു 1പൊമന്മകെളെല്ലൊ
കാതിൽ മണി കനകങ്ങൾ വിളങ്ങും
കച്ചിൽപ്പട്ടിലിളന്തരിയരെനെ

55

കച്ചിൽപട്ടിലിളന്തരിയെരെനൊ
കാക്കടെൽ നികടെലൊടപ്പൊയാൻ
1കുച്ചിൽഗ്ഗൊപുരവാതിൽ തുറന്നു
കൊടുപ്പിനവൾക്കുപയിക്കംപിള്ളെരെ
അച്ചൊതാനി വെളാക്കുലമെന്നു
അച്ചിരിയായിച്ചിലർ പെരിപ്പെശി [ 72 ] പച്ചപ്പൊൻന്തകിടും പല നൂല്ക്കാണവും
പറ്റികൊണ്ടങ്ങു പൊയിടുകെന്നാർ

56

യെന്നാൽപ്പിള്ളെർ മടെയിതെർ ശെട്ടിർ
യിവെർ കൈയ്യിൽ ഞാൻ പൈക്കം കൊള്ളെൻ
ഒന്നായി നിന്നവെനൊരു തായിക്കൊരു മകെൻ
ഓമെലിളന്തരിയരെൻ കൈയിൽ
വന്നഴകൊടു പയിക്കുംന്തരികിൽ
കടുകതൈലമക്കണ്ടരെല്ലാം
നന്നായിട്ടുപവരും മകെനെ
നാരായെണ ഭഗെവാനങ്ങു വാഴ്കും.

57 നാരായണ ഭഗെവാനിങ്ങു വപ്പാൻ
നമ്പൂതിരിയരെൻ നില്ലെയം ബ്ബീട്ടിൽ
വാരാതും പലവാണ്ടു കഴിഞ്ഞു
മറൊഞ്ഞെനു മുള്ളൊം പരദെശം
ശെരെൻ ശൊളെൻ പണ്ടിയെ നാട്ടൊതെ-
ന്നാരില്ലെ അംപെല(െ)പാ വാതിൽ
പുറമെപ്പടുവനീയുളറി

58

ഉളെള്ളാനാകിലുമില്ലായികിലും
ഉളറി ഞാൻ വെരുന്നെൻ ബളമാമല
ചെംബിടെയൊന്മകെൾ ഞാൻ ബരുവതും പൊവതു
മഴിയാതെ താൻ യിളവാണിയെന
നെടിയിവിടക്കുംവന്നെൻ യിത ഞാൻ
പഴെന്നൂർ ക്കു പൊരുന്നെനെ അളകെയിലെ
ജെനമെല്ലാമൊത്തുകൂടി
ആടി കീന്നൊരം കിളിയാന്തെൻ
പൊൽക്കൂത്തത പൊൽ മുതിരുന്നിത.

59

കൂത്തു കെട്ടവെൻ കെട്ടവെന്നശയാൽ [ 73 ] കൊണ്ടെൽ മാളിക കീഴിറങ്ങിനാൻ
ചാത്തിരത്തിലൊ കുത്തുശൊൽ
കനിചാലവാ തവശിപ്പൊണ്ണ
ചാത്തിരത്തിലൊ 1പാരിതത്തിലൊ
നാടകത്തിലൊ കൂത്തു താൻ
ആത്തിയം പറെയാതെ ശൊൽ
ആർക്കുറിച്ച കൂത്തുമികെ

60

പഴെന്നൂർ കുലവാണിയെർ വീട്ടിൽ
പണ്ടനെർന്ന കൂത്തുണ്ടിതയിയ്യ
അഴകുതായിച്ചമെയിന്നതും
ആരാരുമില്ലതിനർത്ഥമറിവൊർ
അഴകിൽ മിക്കെഴും പൊൻമ്മലനാട്ടിൽ
അവനെ മെലിളന്തരിയരെൻ നീ മകെനെ
അഴകുതായിക്കഥെയും പൊരുളും ഞ്ചൊല്ലവാ പൊൽ
അനുഞാനിവിടക്കു വന്നെനെന്നാർ.

61

വന്നതൊ പെരികെയങ്ങഴകുതായീ
ഭംഗിയിൽ നീ വരുമുരതെതു ശൊൽ
അന്നതെന്തു നിണക്കുള്ള വെല ശൊല്ലൂ
ഐയ്യമിരെക്കെയൊ മറ്റുമുണ്ടൊ ശൈാൽ
ചെർന്നതാർ നീന്നുടപ്പിറപ്പുള്ളതാർ ശൊൽ
പമീടിന തായൊടുതന്തെയാർ
യെന്നതെയല്ല യെന്നൊടു നീ ശൊല്ലുകാ
യെന്നമിപ്പരിശെയങ്ങുവാങ്ങു നീ.

62

വങ്ങു ഗൊപുരവാതിൽ തുറപ്പാൻ ബ്ബന്ന
നിന്നുരുവെങ്ങെനെയുള്ളു
ഓങ്ങി ഞാനകം ന്നിപുറമാകയും
ഒന്നുശൊല്ലതിനക്ഷരമിപ്പൊൾ
നിങ്ങിനി നില്ലരികെത്തിരി [ 74 ] മംകെ നി പിച്ച കപാല മന്തെ
പാങ്ങറിയതതിങ്ങു പറക വിരന്തു
പത്തിയായൊരു കംകാളരുവീ.

63

കംകാളവെഗം കപാലമൊക്ഷം
കണ്ടാമകെനെയെൻ കൈയ്യിലുള്ളു
ശിംകാളനാഥെൻ പരമെശ്വരെൻ
ഞ്ചെകും പെരിംകൊയിൽ നിലമാലാ
അംകിടും കുത്തനിൻന്നൊടുശൊല്ലാം
ഐളയ്യം കപാലെത്തിലെറ്റും കൊള്ളാം
ബംകാളം പെരാതെ വാതിൽ തുറന്നു
മടിയാതെയെൻ കൈക്കു പൈക്കം ന്തായെ.

64

പൈക്കം തൊടുപ്പില്ല പണ്ടെന്നുഞ്ഞാൻ
ബാണിയംഞ്ചെയ്യും പിള്ളെരും പെണ്ണിങ്ങൾ
ഐക്കതയില്ലെന്ത ചൊല്ല വെണ്ടാ
ആരൊടുമില്ലതീവ്വാർത്തയെന്നാൻ
മൈകുണ്മടുമൊഴി മാതെ കെൾ നീ
മറെറങ്ങെന്നുംഞ്ചെല്ലു പൈക്കം കൊൾവാൻ
കൈക്കു വിരതം പൈക്കംന്തന്നാൽ
ക്കടുക 1മറെറാങ്ങെനും പൊകെയെന്നാൻ

65

യെന്നാലൊരു പന്തീരാണ്ടു
കൂടിട്ടെല്ലാടത്തും ഞ്ചെൽവൂതില്ല
ഞാനൊ തന്നാല്ലെ ഞാനൊകന്നാമത
മുന്നില്ലെത്തെറച്ചെന്നാൽ
മുന്നച്ചടത്തിന്നു കിട്ടായി കൽ നാൻ കൈൽ
അന്നക്കവാലം കമിച്ചെറിവെൻ
അതിനാലെ നാശം ബ്ബരുമനെകം
അതു ശൈയ്താർക്കു നരകമില്ലെ
നംപുതരിയെനാ പൈക്കംന്തായെ. [ 75 ] 66

തായെന്നിക്കുന്ന തവശിപ്പെണ്ണെ
തന്നാൽകനീയെങ്ങെനെ കൊള്ളുമാറു
വെയെന്നും നിണക്കതെല്ലാം
പെണ്ണങ്ങെളുണ്ടൊ പണ്ടൈയ്യം കൊൾവു
ആഃയെന്നൊരൾ പൂ ആഃയെന്നൊരകാരം
ന്നീയറിയ ആകാരം ന്നീയറിയ
ആതെരും പെൺപിറന്നൊരുമൊക്കും
തായെന്നിരന്നാൽ തരുവെനൊ ഞാൻ
ശാത്തിരംഞ്ചൊല്ലി നീയെറ്റുംകൊള്ളെ.

67

കൊള്ളും കവാലമിടത്തു കൈയ്യിൽ
കൊലും കൈയ്യിൽ കൊണ്ടുവന്നെൻ കാള്ളും
മ്മരപ്പന്നെയൊഖ കൊട്ടിക്കെളി
പാത്തിര മുകൈയ്യിൽ പള്ളി വിരെൽ
കരപ്പാണി കൊട്ടിപ്പാണിപാത്തിര
മുണ്ടൊയ്യിൽ കൊൾവൂ ഞാന്മൂന്നിലുന്നാൾ
കൊമളപ്പെൺങ്കൊടിപെൺബിലാതി

68

മൂന്നിൻന്നിറവും ഗുണവും ഞ്ചൊല്ലു
മൂന്നിൻ ന്നലവും കുലവും ഞ്ചൊല്ലു
മൂന്നിന്നും ന്ദെവസമൂന്നും ഞ്ചൊല്ലു
മൂന്നിന്നും അക്ഷരം മൂന്നും ഞ്ചൊല്ലു
മൂന്നിന്നും കൊ(ക)ലുമാധാരവും ഞ്ചൊല്ലു
മുന്നന്നീയെറ്റ മടവും ഞ്ചൊല്ലു
മൂന്നിന്മുഖഞ്ചൊല്ലു മൂത്തതെതു
മുന്നന്നിൻ കൈക്കു പൈക്കം പെയ്തിവാൻ
കല്പിച്ചതാർ തറെശിപ്പെണ്ണെ

69

മൂന്നിൻന്നിറം, ബെള്ളിശെംപുപൊന്നു
മൂന്നിൻ ഗുണം പശി ദാഹമൊഹം [ 76 ] മൂന്നിനും ന്ദെവസബ്രഹ്മെൻ ബിഷ്ണുമഹെശ്വരെൻ
മുന്നിനുമക്ഷെരം അകാരം ഉകാരം മ്മകാരം
മൂന്നിന്നും കൊൽ മാത്രകൊൽ മതിക്കൊൽ ശുരക്കൊൽ
മൂന്നിൻന്മുഖം പതിനൊന്നാകി നില്പൂ
മൂത്തതു പാണിപാത്രവുന്നമെറ്റരു നെരിഷാം.

70

നെരിഷെയെന്നു നിശൊന്നതൊക്കും
നെടുങ്ങാതെയെറ്റ പൈക്കവും ഞ്ചൊൽ
പാരിലെ ഞായം ഞാൺകെൾക്കുന്നിതാകിലൊ
പഴികെടെന്നൊടന്നിനക്കൊല്ല നീ
ഊരിൽ നടന്നാശാരമുപദെശമായുടെനെ
ഞാൻ നിൻ കൈക്കു പൈക്കം പെയ്വാൻ
ന്നാരീ നീയെന്നൊടെതൃ പറകിൽ
നാൾതൊറുമുന്നമികടു പൈക്കവും ഞ്ചൊൽ.

71

മുന്നമിടുവതു കണ്ണുരണ്ടും
മ്മുലമായെറ്റതു നീരുഞ്ചൊറും
പിന്നെയിടുവതുണങ്ങെവരു
വിളെയിടയെറ്റതു മറ്റുമെല്ലാം
ചൊന്നവഴിയിവെയെന്നി മറ്റുമുണ്ടൊതൊൽ
ശൊത്തിയം ഞ്ചെയ്കിലറിയാമിപ്പൊൾ
മുന്നെൽ നടന്നൊരു ദെവസശൊൽ
മുല്പട്ടു ശൊൽക നീ തത്തിയകമെ

72

സത്തമെ ഞാൻ നിൻ കൈക്കു പൈക്കം
ചെയ്‌വാൻ നീയെല്പനും കല്പിച്ചതാർ
തശിപ്പെണ്ണെശൊൽ സത്തിയമെ
നിന്നപെറ്റ മൂന്നില്ലം ഞ്ചൊല്ലു
മുന്നിമിരന്നുണ്ട ദെശവുംഞ്ചൊല്ലൂ
ഭക്തികെളിലും മികുത്ത നീയൊ
പല വിതത്തിലും ഭക്തിയൊടെ [ 77 ] നീ മുന്നമെറ്റതാനവും ഞ്ചൊല്ലു
ഇത്തിരപൊതും ബെറുത്തില്ല നീയൊ
യിവെല്ലാം ഞ്ചൊൽകിൽ പൈക്കം പെയ്യാം

73

പണ്ടു പൈക്കം പെയ്വാൻ കല്പിച്ചതു
പാർവ്വതിനാഥൻ പരമെശ്വരൻ
പണ്ടു ബ്രിഹ്‌മെന്റെ ശിരസ്സറുത്തു
പാവം കഴിപ്പുഞ്ഞുനെന്നു ശൊല്ലി
യെൺധിശെയിലും പന്തിരെണ്ടു പൈക്ക-
മെറ്റാൻ പാരും ന്നീരും മണ്ണും ബിണ്ണു
മൊന്നായിക്കണ്ടുകാലം നിറഞ്ഞുതില്ലെ
കടെൽ വണ്ണെനെ നിറച്ചുരുന്നു

74

ചൊന്നാ ഞാൻ കെട്ടവെയെല്ലാമിപ്പൊൾ
തൊല്പിപ്പാനരുത്താഞ്ഞു നിന്നെയൊട്ടും
അന്നെ നാളാഴ്ചെയും (ശ)രാശിയെത
അംപലവാസിനി വന്നനെരെതു ശൊൽ
നിന്ന നിലംഞ്ചൊല്ലു നിരുവിച്ചിട്ടു
ന്നീകൊണ്ടതൊരു ഗൊപണവും ഞ്ചൊല്ലു
അന്നിടുംന്നാമം ഞ്ചൊല്ലാരിയെത്തീ
ആർ നിൻ കുരിക്കെൾ നീയാരായ്‌വി വന്നൂ

75

വന്നു നിന്നെൻ ശ്രീ നഷ്ട നീലമാലമെൽ
വാസുഖിമാനാകത്തൊരു കൊണ്ടെൻ
എന്നെ നാൾ മൂലം ആഴ്ച ഞാറു
മെടമിരശിമ്മെൽ വന്നു നിന്നെൻ
അന്നിടും ന്നാമവും ന്താനെതാനെ
അന്നെതാളകാശ കൊവണം കൊണ്ടമ്പ
തന്നെ ഗുരിക്കെൾ സദാശിവൻ ന്താനും
ന്നീയും ഞാനുമൊയി വന്നു നിന്നെൻ. [ 78 ] 76

വന്ന നീ വാതിൽക്കു ശാത്തിരം ഞ്ചൊൽ
മടിയാതെ നിൻ കൈക്കു പൈക്കം ചെയ്വിടാൻ
ഒന്നുണ്ടതെന്നുമെ കെൾക്കുന്നിപ്പൊൾ
ഓമെലിളകൊടി1പെൺബിലാതി
തന്നെതാർ കൊണ്ടാതാർ തവശിപ്പെണ്ണെ
താമെതിയാതെ ചൊല്ലെത്തിരെയും
ചൊന്നാൽ നിണക്കു മറെറങ്ങെനും പൊയി
ച്ചൊതിച്ചിരന്നു കൊണ്ടുണ്ണാമെല്ലൊ.

77

ഉണ്ണുന്ന വാതിലാതൊന്നെയുള്ളൂ
ഒമ്പതു വാതിലും ബെറെ നിൽക്കാ
കാണുന്ന കട്ടിലക്കാലുരണ്ടും
കാമദൈവെൻന്താൻ ബസിച്ചിരിപ്പൂ
വിണ്ണന്ന മെൽപ്പടി തന്മെൽ നല്ല
വിഷ്ണുഭഗവാൻ ബസിച്ചിരിക്കും
യെണ്ണമഴകിയ കിഴിപ്പടിമെൽ
യെകമാം ബ്രഹ്മെൻ തിരുവടിയെൻ
നണ്ണിയെൻ രാകയിക്കു പൈക്കം പെയിതാൽ
ത്തന്നതും കൊണ്ടതുംന്താനെതാനെ

78

താനെതുറന്നാർ കതുകുമപ്പൊൾ
താലത്തിൽ ബെള്ളരിയും ബിളക്കും
ബ്ബെക ആനമുകവെൻ ഗണപതി
യാതാരമാകി ഞാൻ പൈക്കം പെയ്‌വാൻ
താനെ പൊല്ക്കൈയ്യാര വാരിക്കൊണ്ടു
തരിന്നു മണികനകരന്നഞ്ഞാൻ
ബാനെറുംഞ്ചെഞ്ചിടെയൊന്മകളെ നീയും
ബാതല്ക്കകത്തു വന്നെറ്റും കൊള്ളെ.

79

വന്ന്രട്ടു നിൻ കൈവളരക്കൊട്ടി [ 79 ] വാണാളരിയുമ്മണികനക
രന്നഞ്ഞുന്നിടുതുയിക്കളഞ്ഞായെല്ലൊ
തരുവാന്മടിച്ചതു മൊത്തെനിപ്പൊൾ
അന്നാളെ കുത്തിനു വന്നുണ്ടൊ നീ
വാരായ്കിലാണല്ല പെണ്ണൊടൊക്കും
വന്നവഴിക്കെ പയെന്നൂർപ്പൊയി
മായക്കുത്താട്ടു മുതുർക്കുന്നാളെ

80

മായക്കുത്തിമ്മണി മിഴാവൊശകെൾ
-ണ്ണും ബ്ബിണ്ണുമ്മറുതിവരും
കായത്തിടിയൊടു കടൽപൊടിയ
കടുതിടുകടുതിടു കടുതിടിന
കായത്ത ട്ടിയ മഴവൊലി പൊയി
ക്കച്ചില്പട്ടിലിളന്തിരയരെനുടെ
തെയച്ചെവിയതു പൊടുവൊടി ന
ത്തെളിമിഴാവൊശകൾ ചിതറിനവൻ

81

തെളിമിഴാവിടുമൊശകൾ
തിടനടമാടുകെ വാരളികൾ
ചെരുമാറെന്നുടെ മിഴാവൊശയൊ
അതു വെറെ മുഴങ്ങുന്നു കളിയല്ലെയൊരു
പെൺന്തവശിയാൾ കരുതി വന്നെ-
നൊടിന്നാൾക്കുറി ശെയ്തി എളുതല്ലെ
കൂത്തിന്മിഴാവത തമ്മപ്പാ
യെനിയങ്ങു വിടയരുളുക അടിയെന

82

അരുളെന്നവൻഞ്ചൊന്ന വാർത്ത കെട്ടു
അപ്പനും പെടിച്ചരിശംപ്പട്ടാൻ
1മരുളെന്നു തൊന്നുന്നിണക്കിതെല്ലാ
മ്മകനെ നീയെരന്തിപ്പൊൾ ച്ചൊന്നവന്തീ
അരുളുന്നു മാളൊകർ പെടിച്ചിട്ടു [ 80 ] അവിടക്കു പൊകുന്നൊരില്ലയാരു
ന്തിരളുന്ന പെണ്ണുണ്ടു കൈല്പിടിപ്പാൻ
തെരുവത്തിരുന്നു നീ വാണിയംഞ്ചെയ്‌വൂ

83

ബാണിയഞ്ചെയ്വെൻ പഴയെനൂർപ്പൊയി
മായക്കൂത്തുണ്ടതു കണ്ടു വന്നാൽ
തൊണിയുംമെറിത്തുഴകൈവിട്ടാൽ
തൊന്നാതടുത്തെല്ലൊ ചെല്വൂ കപ്പൽ
ആണിന്നഴകല്ല തമ്മപ്പാ കെൾ
ഐയ്യമിരപ്പൊരച്ചതികപ്പറ്റ
വെണിയർക്കൂത്തു ഞാൻ കണ്ടുവന്നാൽ
പീടിക വാണിയഞ്ചെയ്വെനെന്നാൻ

84

യെന്നുന്നീയക്കൂത്തു കാണ്മാൻ പൊവാൻ
യെന്മനമൊ 1ഓന്നു ചൊല്ലുന്നില്ലെ
കൊന്നുകള വരപ്പെൺപിറന്നൊർ
കൊടാലപ്പെരിയൊർ ചിലർ
ചെന്നവർ മീണ്ടുവരുവുതില്ലെ
ശെറുമികൾ ശൊല്ലുണ്ടൊ വിശ്വതിപ്പു
യിന്നു നീയക്കൂത്തു കാണ്മാൻ പൊകിൽ
നാവെ പുരിച്ചു ഞാൻഞ്ചാകുന്നുണ്ടെ.

85

ചാവാൻറിനക്കല്ല തമ്മപ്പാ തെർ
ചാത്തീര മുട്ടിപ്പാൻ ചൊല്ലവെണ്ടാർ
വെകുന്നതീയിൽ വിറവിടാതെ
വെള്ളിയാഴ്ചക്കണ്ടു ചെല്ലവെണം
പൊവാനുഞ്ചാവാനുമെന്തെയിതു കെൾ
പൊല്ക്കൂത്തു കണ്ടു പുലരുമ്മുന്നെ
ചാകാതെ വന്നുണ്ടു തമ്മപ്പ ഞാൻ
ചാത്തിരക്കെല്ലാമ്മുതൃകയെന്നാൻ [ 81 ] 86

യെന്നു നീയെന്നൊടെതൃപറകിൽ
യെന്നുന്നിടൊന്നു ചൊല്ലുവൻ ഞാൻ
അന്നൊരു കാലന്നിണക്കു നെർന്നു
ഐയ്യപ്പൻ കൊയില്ക്കൽ കൂത്താടിച്ചെൻ
വന്നാരറുവരിള വാണിയം
മതിലെറി വന്നെന്നരികിരുന്നാർ
അന്നവര കൊന്നെൻ ഞാന്മകനെ
അതിനവർ നിന്നെയും കൊല്ലും കണ്ടാൽ

87

കൊല്ലാമൊ ആണിനപെണ്ണുങ്ങൾക്കു
കൊഴപ്പെൻ ചാലപ്പറക വെണ്ടാ
വല്ലാ ശുരികെയും ബാളും ബില്ലും
ബലതു പയറ്റുണ്ടിപ്പെൺമ്പിറന്നൊർ
എല്ലാരൊടും ഞ്ചെയ്തതെന്നൊടാമൊ
എന്തിപ്പറെ ന്നൊരന്ധകാരം
ന്നില്ലാതെ ചെന്ന വരുവെനപ്പാ
നിങ്ങെൾ വിലക്കൊല്ലായെന്നക്കൊന്നെ

88

നിന്ന കൊന്നെങ്ങാന്മാകെനെ കെൾ
നീശെരവിടത്തെപ്പെൺമ്പിറന്നൊർ
അനക്കുമപ്പെനും ശെഷമെന്നി
ആക്കികളവൊരന്നാട്ടിൽച്ചെന്നാൽ
കന്നൽക്കൂത്താടിപ്പെൻങ്ങാൻന്മകൈനെ കെൾ
കണ്ടുകൊൾ നീയെങ്ങും പൊക വെണ്ടാ.

89

യെന്നക്കൊന്നെ നീ പൊകിലിപ്പൊൾ
ഞ്ഞാനെങ്ങെനും പൊട്ടി വീണു ചാവെൻ
പൊകെയൊഴിയെരുതിനക്കൊ താൻ
പൊന്നപ്പെൻതന്നാണാ അമ്മെയാണാ
ഞ്ചാവെനെങ്ങെനും പൊയിദ്ദെശാന്തരം [ 82 ] ഞ്ചത്തുവെന്നുവെള്ളാരു മ്മാറ്റം കെൾക്കാം
ആയിധം കാൺകിൽ ഞാൻഞ്ചെർന്നു ചാവെൻ
ഐയ്യമിരപ്പെൻ തവെശിയാവെൻ
ന്നീയെതും തമ്മതിയാകിലപ്പാ
നീണ്ട കയെറിട്ടു ഞെന്നു ചാവെൻ

90

ചവതൊ നിച്ചെയമങ്ങു പൊകിൽ
ചാത്തിരർ കാരിയൻ പെൺപിറന്നൊർ
തായിരുന്തു ചൊൽ കൊളാവാത്വിൽ കണ്ടാ
തല കീഴായിത്തുങ്ങിക്കിടക്കുമാറു
ആവെതറിയാതെയാത്തിയെ നീ
അവൾ നിന്നക്കൊല്ലും കുടിപ്പകക്കു
പൊകയെന്നെടെ നാവു കൊണ്ടു
പൂമകെളാണാ ഞാൻ ചൊല്ലുന്നില്ലെ.

91

ചൊതിൽ പൊവെൻ ചൊല്ലായ്ക്കിൽപ്പൊവെൻ
തൊഴെരിണർ പലെരും ബരിക
നല്ലൊരു നെരം ചനിയാഴാച്ചക്കു
നാക്കൊണ്ടു വാക്കൊ വാങ്ങെണം നമെല്ലാരും
ചൊലിൽ മിച്ചെയം കച്ചിൽ പട്ടിൽ
ചൊമ്പുസരിയരെൻമ്മുന്നടെന്നാൻ
നില്ലാതെ വീണു നമകരിച്ചാൻ
നിന്നാണ തമ്മപ്പാ പൊകുന്നെനെ

92

  • പൊവാൻ ബിലക്കിനെന്നെത്തിരെയും
    പൊക്കൊഴിപ്പാനരുതിഞ്ഞുതതിപ്പൊൾ
    ചാവളരെപ്പൊലെ നീയലപൊവും
    ചങ്ങാതം ബെണം പെരികെയിപ്പൊൾ
    കൊവാതലച്ചെട്ടി അഞ്ചുവണ്ണം
    കുട്ടുംമ്മണിക്കിരാമത്താർ മക്കെൾ
    നമ്മളാൽ നാലു നകെരത്തിലും [ 83 ] ന്നാലെരക്കൊൾക കുടിക്കു ചൊർന്നൊ

93

നാലെർ കുടിക്കു ചെർന്നൊരക്കൊണ്ടാർ
അന്നാട്ടിൽ പട്ടിണ സ്വാമിമക്കെൾ
തൊഴെർ പതിന്നാലുവൻ കിരീയം
തൊൽപ്പിപ്പാനില്ലെയിന്നാട്ടിലാരും
കാലെപിടിച്ചിട്ടിഴക്കിലുംഞ്ഞാൻ
കച്ചിൽപട്ടിൽവന്നെന്നിക്കണ്ണൂറങ്ങെൻ

94

കണ്ടവർ പൊം ബണ്ണമല്ല പൊവൂ
കരുത്തെരായ് വാണിയം ഞ്ചെയ്കവെണം
മിണ്ടാതെ നിങ്ങെളുരുവം പകർന്നു
വിശ്വസിക്കെല്ലെയൊരുത്തെരെയും
പണ്ടാരം മിക്കുവയിം പക്കെടും
പലെരുറങ്ങാതെ കാത്തുകൊൾവിൻ
കൊണ്ടാരത്തിന്നു പതിന്നൊനാക്കിന്നെറ്റി
ക്കെല്പെരായി വാണിയം ബിററുകൊൾവിൻ

95

ബിക്കുന്നതെന്തന്നെഗെരിലെറ
വിളെയാടി വീര്യമായിക്കൊൾവതെന്തു
എന്തു ഞാൻ ബാണിയം കൊണ്ടുപൊവു
യെന്നെയുവപ്പെനെ തമ്മപ്പാ ചൊൽ
അന്നിയമെന്നിയെ ചൊല്ലവെണം
ആശ്വെരിയമായി ഞാൻ പുറെപ്പെടുംപൊൾ
മന്നർക്കു തക്ക മണിപ്പണ്ടാരം
മറ്റും പലതരം ബാണിയങ്ങെൾ
യിന്നതരം ബില കൊണ്ടുപൊവിൻ
യിതമാക്കി വിക്കുന്ന വാണിയെത്താൽ

96

ബാണിയംഞ്ചൊല്ലാം പലതരവും
പഴെയെന്നൂർ വിക്കുന്ന വാണിയെങ്ങെൾ [ 84 ] കാണുന്ന കല്ലും കനകെങ്ങളും
കൈക്കിടും മ്മൊതിരം കാറ കംപി
കണ്ടാൽ ഞാന്മെയ്ത്താലി കാതു കാപ്പു
മ്മുത്തു വൈര മാണിക്ക രെത്നങ്ങെളും
മ്മുവുലൊകെം പെറും ബയിരമാല
മിച്ചിരി കൈക്കാണമെന്നി മറെറതും ബെണ്ടാ
വിലയില്ലാതൊ ചില പൂന്തുകിലും
മിച്ചിരി വെള്ളി വെൺഞ്ചാമെരെയും
പണ്ടാരം മ്മിട്ട പയിമ്പക്കെട്ടും
കരുത്തെരായ്കെട്ടു പൊപ്പാനാകി
വണ്ടാർ മണിമുടി മാടത്തിങ്കീഴു
മന്നെഞ്ചൊങ്കി മകെനുണ്ണിച്ചങ്ങെൻ
കെട്ടു പൊറുപ്പാനും കൂട്ടിക്കൊണ്ടു
കെട്ടൊന്നിലൊന്നിൽ കുറവെന്നിയെ

97

അരിനെയിതു വര തരം മിടങ്ങഴി
നെയി പുഴുന്നെയിയ്യാരെ മഞ്ചെണ
ബിരവിഞ്ചിമികവുളവൂള്ളി വെള്ളവൽ
വെളിയെൻ പയെറു വെള്ളൊമില മിമ്മിനി
പരിനൂൽ പുടവ പരിത്തി പിത്തെള
പനിനീർ തുകിൽ വളെയാര മൊതിരം
പൊരിവാൾ ശുരിക വിൽവാണവും ന്തുടി
പൊരിനുറിടിയടകണ്ടു കണ്ടു ശൊൽ.

98

ആടും ഞ്ചൂതു കുടകടുത്തെല
ആനാത്തൊൽ വിറകച്ചു മിച്ചിരി
പാടും ബീണ മിഴാവു വട്ടക
പാരക്കൊൽലൊടു പാടകം ഞ്ചെറി
എടും കത്തിയിടക്ക പൊക്ക
എറും കട്ടിൽ കിടക്ക വീയണ
ഓടും കാൽവള കാറകാൽ മണി [ 85 ] ഓരൊരൊ തമങ്ങു കണ്ടു ശൈാൽ.

99

ഇടികൊണിത തുടരിന്ന മന്തിലും
വിലമൊലിയൽ ചിവം പുപ്പാടകം
കെടി നായ്കയറു കരിംപുകംപിളി (ക?)
(മാക്കവക) കച്ചു നച്ചെണ്ണ തടി താഴ
കൊഴു പുതലക്കു തൊപ്പിക തഴ
ചുഴക്കുടൻ മർബര്യമം കൊലീ
കൊടികൊളരി തൊലി കുപ്പി കുണ്ടിക
കുലവാഴക്കനി കണ്ടു കണ്ടു ചൊ.

100

യിഴീച്ചെംപൊടിരിംപു കൊപ്പണം
യിനിയ വെരങ്ങിടും കുപ്പിമൊതിഃ
വാഴക്കുലയൊടു വറുവൊരിയെഴുവിവ
ബന്നും പായിക്കൊരു പണമ്പിണം
പുളീചെഴും കൂടു ചെരിപ്പു പെളിക
ചെരും കൊഴിയൊടന്ന മക്കിളി
കൊഴിക്കുടൊടരക്കുരുക്കുനെയി
കൊവപ്പഴമത കണ്ടു കണ്ടു ചൊൽ

101

യിഴച്ചെംപൊടിരിം പു കൊപ്പണം
യിനിയ വെരങ്ങിടും കുപ്പി മൊതിരം
വാഴക്കുലെയൊട ബറുപൊരിയെൾ
ഖിലബന്നം പായിക്കൊപണം പിണം
പുളീ ചെഴും കൂടു ചെരിപ്പു വെളിക
ചെരും കൊഴിയൊടന്ന മക്കിളി
കൊഴിക്കുടൊടരക്കുരുക്കുനെയി
കൊവപ്പഴമൊടു കണ്ടു കണ്ടു ചൊൽ.

102

ഉറിപാൽ തെർ വ്വെണ്ണയെലവാർ കുഴെൽ
ഉടവാളുരുളി വിലക്കറണ്ടകം [ 86 ] ന്നറു ചീകമൊടു നാരങ്ങപ്പഴം
മണികെൾ കടുന്തടിക്കട്ടിൽ പട്ടുകെൾ
ചെറുചാണപ്പരെൽ ചെമ്പു മിന്തിക
ചെളകം ബിട്ടി വിളക്കിടങ്ങാഴി
കറി ചാടുരുളികെൾ കാറകാൽ മണി
കല വാണിയമിവ കണ്ടു കണ്ടു ചൊൽ

103

എണ്ണത്തൊൽ കുറി വക്കു മിക്കിര
യെലത്തിരി യവെൽ കിണ്ടി തണ്ടിക
കിൺഗിക വെടറായെറ്റു
വാലുറി കിളി വാഞത്തുടി കൊംപു
കൊലുളി എണ്ണുമടക്കെയും ന്നൂറിവെറ്റില
യെലത്തരിയവെൽ കട്ടിൽ പട്ടുകെൾ
കണ്ണിക്കുടകൾ കയെറ്റു ചെന്തവർ
കളഭം പുഴുകുന്നൈ കണ്ടു കണ്ടു ചൊൽ

104

ഉന്നതും ന്താരെയുരുക്കു മബെണ
ഉപ്പും കപ്പം മുലക്ക പൂഷണി
ഓതും പിള്ള കൊന്നിയിത്തരം
പാരപ്പെട്ടവ മറ്റുമെന്നിവ
കൊതം വമ്മടി മറ്റു ചർക്കെര
കുഴിതാളം കുഴെൽ കണ്ടു കണ്ടു ചൊൽ.

യെറും ന്താവമൊടൊത്തെഴും പടം
യെടും കുണ്ടിക കംപുകംപിളി
നാറും ബാന്തു ചവത ചന്നെനം
ന്നാരുംന്നാഴിയുക്ക ചൂൽ മുറം
കുറും ബെള്ളി വെള്ളൊടു വെൺകുടം
കുറുവാൾ ചുരിക കുരക്ക തല
വാതെറുർ പട്ടിനു തെണ്ടി തൈന്തുനി
തെരുവെ നടന്നവ കണ്ടു കണ്ടു ചൊൽ. [ 87 ] കുറിപ്പുകൾ

അഞ്ചടി

1. എകാര ഒകാരങ്ങളുടെ ഹ്രസ്വദീർഘഭേദം പ്രാചീന മലയാളത്തിൽ രേ
ഖപ്പെടുത്തിയിരുന്നില്ല. പദമധ്യ അകാരത്തിന് എകാരചിഹ്നം ചേർക്കുന്ന പതിവും
സാധാരണമായിരുന്നു.
2. ബാഴ്കാ: വ-ബ വിനിമയം പയ്യന്നൂർപ്പാട്ടിൽ സാധാരണമാണ്. ഉദാ:-
ബളെർ പട്ടണം, ബട്ടമായുള്ള, ബളെയ.... വകാര രൂപങ്ങളുമുണ്ട്. ഉദാ:-
വാഴ്കാ, വടകര, വാകയെന്നെ.
3. ഗുണമുള്ളരാമെന്ദിരെരും - ഗുണമുള്ളരാം+എന്ദിരെരും (ഇന്ദ്രരും), ചന്ദ്രീരാ
ശുരിയെരിന്ദീരെരും എന്നിങ്ങനെ പൂജകബഹുവചനങ്ങളുടെ പ്രയോഗം
ശ്രദ്ധേയമാണ്.
ബളർപട്ടിണം - വളപട്ടണം (മാടായി ഉപേക്ഷിച്ചതിനു ശേഷം കോലത്തിരി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വളപട്ടണം.)
5. ജന്മാരമൊക്ഷം - ജന്മാന്തരമോക്ഷം
6. പിണി - ദോഷം

★ ★

1. ചൂത്, ചതുരംഗം എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലാണ് ഈ കൃതിയിൽ
പലേടത്തും പ്രയോഗിച്ചിരിക്കുന്നത്.

★ ★ ★

1. പങ്ങി - Part, share എന്ന് ഗുണ്ടർട്ട്

★ ★ ★ ★

ചതുരംഗക്കരുക്കളെല്ലാം തനിക്കു വശഗരാകട്ടെ എന്ന പ്രാർത്ഥന. രാജാവ്,
മന്ത്രി, കുതിര, ആന, തേര്, നടക്കും ചേകവർ (കാലാൾ) എന്നിങ്ങനെ കരുക്കളെ
എടുത്തു പറയുന്നു.
1. മൂവടിയൊടിന വാരണം - ചതുരംഗത്തിൽ ആനയ്ക്ക് ഒരു നീക്കത്തിൽ മൂന്നു കളമാണല്ലോ കടക്കാൻ കഴിയുന്നത്.
2. കുരുവികെൾ - കരുക്കൾ

★ ★ ★ ★ ★

വാണിയൻ ചതുരംഗത്തിൽ പരാജിതനാകുന്നു. പന്തയത്തിൽ എല്ലാം
നഷ്ടമാകുകയും ചെയ്യുന്നു. അഞ്ചടിയിലെ ഖണ്ഡങ്ങൾ പയ്യന്നൂർപ്പാട്ടിന്റെ [ 88 ] ഇതിവൃത്തത്തിലേക്കുള്ള സൂചനയായി പരിഗണിക്കാം. 'മായച്ചതുരംഗം
പോർപൊരുതി' തരിയനെ നീലകേശി പരാജയപ്പെടുത്തുന്നതായി
നീലകേശിപ്പാട്ടിൽ പറയുന്നുണ്ട്.
1. പഷ്ണം - പട്ടണം
2. പൂശംഞ്ചന്നനമെന്റെ - അനുസ്വാരം ചേർന്ന കൂട്ടക്ഷരങ്ങൾക്കു മുമ്പിൽ അനാവശ്യമായി അനുസ്വാര ചിഹ്നം ചേർത്തു കാണുന്നു. ഉദാ:- നകെരംന്നന്തി, നാട്ടിനുംന്നകരെത്തിനും, ബല്ലാനെരംഞ്ചെന്നു....

1.

1. അനാമൂകവെൻ ഗണപാതിയും - ആനമുഖനായ ഗണപതിയും. സ്വരങ്ങളുടെ
ഹ്രസ്വദീർഘഭേദം നിയതമായി പരിഗണിച്ചിട്ടില്ല.പാട്ടുകാരന്റെ സ്വാതന്ത്ര്യ പ്രകടനമായിരിക്കാം.
ഉദാ:- ദെവാകെൾ, ചന്ദ്രീരാശുരിയെരിന്ദീരെരും, പരാദെശം.....

2

1. ശങ്കരനാരണൻ - ശങ്കരനും നാരായണനും ‘ശങ്കരനാരണൻ നാന്മുഖനും'
തുടങ്ങിയ പ്രയോഗങ്ങളിൽ സമുച്ചയനിപാതം ചേർത്തിരിക്കുന്ന രീതി
ശ്രദ്ധേയം
2. ക്ഷെത്തീരാവാലെനുയ്യെനുമെ - ക്ഷേത്രപാലനും അയ്യനും

3

1. നിഴൽ- ദേവപദവിയിലെത്തിയ പൂർവ്വികരുടെ അനുഗ്രഹം.വടക്കൻ
പാട്ടുകളിലും മറ്റും നെകല് എന്ന രൂപമാണുള്ളത്. പുരുഷൻ മരിച്ച്
ദേവതുല്യനാകുന്നതിന് നെകല് എന്നും സ്ത്രീ മരിച്ച് ഈ
പദവിയിലെത്തുന്നതിന് പേന' എന്നും പറയുന്നു.

4.

1. കവി ചൊല്ലെരുതെ- കവി (കാവ്യം) ചൊല്ലരുതോ

5

ഇവിടെ കഥ ആരംഭിക്കുന്നു. അഞ്ചാറു വിവാഹം ചെയ്തിട്ടും
പുത്രലാഭമുണ്ടാകാഞ്ഞതിനാൽ ഭിക്ഷകിയായി വിദേശ സഞ്ചാരം
നടത്താൻ നീലകേശി തീരുമാനിക്കുന്നു.

1. പെരുർ നഗരി - പേരൂർ (തൃശ്ശിവപേരൂർ) നഗരം

6

ഭിക്ഷാടനത്തിനിറങ്ങിയ നീലകേശി കച്ചിൽപട്ടണത്തിൽ എത്തുന്നു.
അവിടെ അവൾക്ക് ഉചിതമായ സ്വീകരണം.

7

നമ്പുചെട്ടി നീലകേശിയെ കണ്ടുമുട്ടുന്നു.

8

ഭിക്ഷാടനത്തിന്റെ കാരണം നീലകേശി വിവരിക്കുന്നു.
1. യെൻ വീതി പൂത്തിരെർ മൊക്ഷമില്ലാഞ്ഞു
- എന്റെ വിധി പുത്രർമോക്ഷം ഇല്ലാതെ [ 89 ] 9

പേരുരയ്യൻ പെരുംകോയിലിൽ മാതുകുത്തു നേർന്നാൽ
പുത്രലാഭമുണ്ടാകുമെന്ന് നമ്പുചെട്ടി ഉപദേശിക്കുന്നു.
1. തവെശി - താപസി

10

നമ്പുചെട്ടി നീലകേശിയെ ഭാര്യയായി സ്വീകരിച്ച് അവളുമായി പേരുരയ്യൻ
പെരും കോയിലിൽ എത്തി, പൊൽകൂത്ത് നേർന്നു മൂന്നു രാപ്പകൽ
പ്രാർത്ഥിക്കുന്നു. പേരുരയ്യൻ ദമ്പതികളിൽ പ്രസാദിക്കുന്നു.

11

നൽപൊന്മകനെ നൽകണമെന്ന നീലകേശിയുടെ പ്രാർത്ഥന

12

1. അണുകിക്കൊണ്ടാർ - സമീപിച്ചു
2. അഞ്ചാന്നീർ കുളിച്ചു - ഋതുസ്നാനം ചെയ്തു

13

എമ്പെരുമാന്റെ തേഞ്ചോറും തീർത്ഥവും തിരുവെണ്ണീറും സ്വീകരിക്കുന്നു.
ചോറ് ഉണ്ട്, പള്ളിയറയിൽ പ്രവേശിക്കുന്നു.

14

നീലകേശിയുടെ ഗർഭവൃത്താന്തം

15

പുളികുടി അടിയന്തിരം നടത്താനുള്ള ഒരുക്കം

16

പുളികുടി അടിയന്തിരം
1. ജ്യോത്സ്യൻ കണിയാനാരേ എന്ന അർത്ഥത്തിലാകാം

17

തേജസ്വിയായ ബാലനെ പ്രസവിക്കുന്നു.
1. പെറ്റി - പേറ്റി (midwife)
2. താര - ഒരുതരം വാദ്യോപകരണം
3. നാറിർന്നാർ - നേർന്നു

18

ചൊമ്പുചെട്ടി, മകൻ പിറന്നതിൽ സന്തോഷിച്ച ആഹാരദാനം ചെയ്യുന്നു.
1. പുലെയുന്തീന്നു - പുലയും തീർന്നു. പെരും കോയിലിൽ പൊൽകൂത്ത്
നടത്താനുള്ള ഒരുക്കും. പുത്രലാഭത്തിനായി പെരും കോയിലിൽ
പൊൽകൂത്ത് നേർന്നിരുന്നില്ലോ പത്താംപാട്ടു നോക്കുക.

19

1. പുകെല്ലീയരും - എല്ലാവരും പ്രവേശിച്ചു -

20

കൂത്ത് ആരംഭിക്കുന്നു.
1. മിഴാവെലിയും - മിഴാവൊലിയും

21

കടൽവാണിഭക്കാരായ നീലകേശിയുടെ ആങ്ങളമാർ വട്ടമതെന്ന [ 90 ] മരക്കലമേറി സഞ്ചരിക്കെ, കൂത്തിന്റെ വാദ്യമുഴക്കം കേട്ട പഴയന്നൂരിൽ
വന്നു ചേരുന്നു.

22, 23

ആങ്ങളമാർ കൂത്തു കാണാൻ മതിലിൽ കയറി ഇരുന്നു. അവരുടെ
കുലമഹിമയെച്ചൊല്ലി തർക്കമുണ്ടാകുന്നു.
1. കുഴി പറയും - കൂഴ പറയും എന്നായിരിക്കണം
2. കുലവാണിയെർ - കുലവാണിയർ (ധാന്യ വ്യാപാരികൾ)

24

ഉപചാരം ചെയ്ത് അടങ്ങിയിരിക്കാൻ കുലവാണിയർ തയ്യാറാവുന്നില്ല.
തുടർന്ന് പഴയന്നുർ വാഴുന്ന മന്നവൻ ചുരികയെടുക്കുന്നു.
1. പാശി - വാശി എന്നായിരിക്കണം

25

രക്തച്ചൊരിച്ചിലും മരണവും ഉണ്ടാകുന്നു.
1. കൂടെലും - കൂടവും (കുടിലും)

26

ആങ്ങളമാരുടെ മരണവൃത്താന്തം അറിഞ്ഞ് നീലകേശി പ്രതികാരോദ്യു
ക്തയാകുന്നു.
1. മിണ്ടു - "മീണ്ടു' എന്നാകണം.

27

ആങ്ങളമാരുടെ വധത്തിനു പ്രതികാരമായി വളരുന്ന പൈതലിനെ
വധിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു (നീലകേശിപ്പാട്ടിൽ തരിയരനെ
വധിക്കുന്ന രംഗമുണ്ട്). പുത്രന് നമ്പുസരിയരൻ എന്നു പേരിട്ടു. അവനു
പന്ത്രണ്ടു വയസ്സായി.
1. പെണ്ടി - പെണ്ണ്
2. ചൊറുട്ടി - ചൊറൂട്ടി

28, 29

കച്ചിൽപട്ടണത്തിന്റെ പ്രതാപം സൂചിപ്പിക്കുന്നു.
1. വണ്ടാവ് (അണ്ടാവ്) - വലിയ ചെമ്പുപാത്രം.

30

അച്ഛൻ മകനു നൽകുന്ന ഉപദേശം

31

മകന്റെ പ്രതികരണം

32

അച്ഛൻ ഉപദേശം തുടരുന്നു.

33

മകന്റെ ആത്മവിശ്വാസം കലർന്ന മറുപടി

34

കച്ചവടത്തിൽ അളവിനും കണക്കിനുമുള്ള പ്രാധാന്യം അച്ഛൻ
ചൂണ്ടിക്കാണിക്കുന്നു. [ 91 ] 1. കീഴടങ്ങാഴിപ്പു - കിടന്നഴിപ്പു എന്നായിരിക്കണം.

35

ഉപദേശം തുടരുന്നു
1. നാന്നാതെ - നാണാതെ എന്നായിരിക്കണം

36

കപ്പൽ നിർമ്മാണം വിവരിക്കുന്നു

37

കപ്പൽ നിർമ്മാണം
1. പലക പാകി എന്നായിരിക്കണം

38,39

കപ്പൽ നീറ്റിലിറക്കുന്നു

40

പാണ്ടിയെർ, ചോനവർ, ചൊഴിയർ എന്നിവരെക്കുറിച്ചുള്ള
പരാമർശം ശ്രദ്ധേയം

42

പൊരുത്തമുള്ള നേരത്തു കപ്പൽ പുറപ്പെടണമെന്നു നിർദ്ദേശിക്കുന്നു.

43

പൂമ്പട്ടണത്തിലേക്ക് യാത്ര തിരിക്കുന്നു.

44 നദിയിലൂടെ പൂവെങ്കാപട്ടണത്തിൽ എത്തുന്നു. അവിടെ നിന്ന്
നാട്ടാററിലൂടെ യാത്ര തുടരുന്നു.
1. കാശീനരികൊണ്ടു - കാശിന് അരി കൊണ്ടു (വാങ്ങി)
2. നായെൻ നഗെരി-തഞ്ചാവൂർ (?) നീലകേശിപാട്ടിൽ പറയുന്ന ചെഞ്ചാവൂർ
ഇതു തന്നെയോ?

45

കടൽ പോലെ പെരുകിവരുന്ന കാവേരിയിലൂടെയും വീണ്ടും കടലിലൂടെയും
യാത്ര

46

പല ചെറു ദ്വീപുകൾ കടന്ന് പൊന്മലയിലെത്തുന്നു.

47

പൊന്മലയിൽ നിന്ന് സ്വർണ്ണവുമായി മടങ്ങുന്നു.

48

കപ്പൽ തിരിച്ച് കച്ചിൽ പട്ടണത്തിലെത്തുന്നു

49

കപ്പലിനു ഹൃദ്യമായ സ്വീകരണം
1. കരവകൂട്ടം - കള്ളന്മാർ

50

ചരക്കു സൂക്ഷിക്കാൻ പാണ്ടികശാല (ware house) നിർമ്മിക്കുന്നു. [ 92 ] 51

കണക്കു തീർത്ത് വീതം നൽകിയിട്ട് അച്ഛനും മകനും വീട്ടിലേക്കു പോയി
1. പാണ്ടിയാലയ്ക്കു പണിയും തീർന്നു.

52

പ്രാകൃത വേഷധാരിയായ ഒരുവൾ കച്ചിൽപട്ടണത്തിലത്തി
നമ്പുസരിയരനെ കണ്ടെത്തുന്നു.

53

ഗോപുരവാതിൽ തുറക്കാൻ അവൾ ആവശ്യപ്പെടുന്നു.
1. കുലവാണിയരേ എന്നായിരിക്കണം

54

താപസിയായ താൻ വെള്ളിമലയുടെ പൊന്മകളാണെന്ന് അവൾ പരിചയപ്പെടുത്തുന്നു.
1. പൊന്മകളല്ലോ എന്നാകണം.

55

അവൾക്കു ഭിക്ഷ നൽകാൻ നമ്പുസരിയരൻ സേവകരോട്
ആജ്ഞാപിക്കുന്നു.
1. കച്ചിൽ എന്നായിരിക്കണം.

56

സേവകരിൽ നിന്നു താൻ ഭിക്ഷ വാങ്ങില്ലെന്നും ഇളന്തരിയരൻ തന്നെ ഭിക്ഷ
നൽകണമെന്നും ഭിക്ഷുകി ശഠിക്കുന്നു.

57, 58

ചേര, ചോള, പാണ്ഡ്യ നാടുകളിൽ ഭിക്ഷുകിയായി അലഞ്ഞ താൻ
ഇളവാണിയനെ തേടിയെത്തിരിയിരിക്കുന്നു. പഴയന്നൂരിൽ പൊൽകുത്തിന്
ഒരുക്കം നടക്കുന്നതും അറിയിക്കുന്നു.
1. തേടി എന്നാകണം

59

ഇളവാണിയൻ കൂത്തിനെക്കുറിച്ച് കേട്ട് ആവേശം കൊള്ളുന്നു.
1. ഭാരതത്തിലോ
കൂത്തിന്റെ കഥയും പൊരുളും പറയുവാൻ ഞാനെത്തിയിരിക്കുന്നുവെന്നു
ഭിക്ഷകി.

60

കൂത്തിനെക്കുറിച്ചുള്ള പൂർവവൈരം അനുസ്മരിക്കുകയാവാം.

61, 62

ഭിക്ഷകിയോടു കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

63 ഭിക്ഷുകി വീണ്ടും ഭിക്ഷയ്ക്ക് അഭ്യർത്ഥിക്കുന്നു.

64 താൻ നേരിട്ടു ഭിക്ഷ കൊടുക്കാറില്ല എന്ന് ഇളവാണിയർ.
1. മറ്റെങ്ങെനും എന്നായിരിക്കണം [ 93 ] 65

ഭിക്ഷ നൽകുന്നില്ലെങ്കിൽ അനർത്ഥങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പു കൊടുക്കുന്നു. ഭിക്ഷകി.

66

ശാസ്ത്രവാദം നടത്തി ഭിക്ഷ നേടിക്കൊള്ളൂ എന്ന് ഇളന്തരിയരൻ

67

ശാസ്ത്രവാദം ആരംഭിക്കുന്നു. ഇളവാണിയൻ പ്രശ്നം ഉന്നയിക്കുന്നു.
തുടർന്ന് 77 വരെയുള്ള പാട്ടുകളിൽ ശാസ്ത്രതർക്കമാണ്.
1. ഓഖ - ഓഘ'

78

ശാസ്ത്രവാദത്തിൽ വിജയിച്ച ഭിക്ഷകിക്ക് പൈക്കം നൽകാൻ
തയ്യാറാകുന്നു.
1. പെൺവിലാസി എന്നായിരിക്കണം.

79

ഭിക്ഷ നിരാകരിച്ച ഭിക്ഷുകി, ‘നീ ആണാണെങ്കിൽ പഴയന്നൂരിലെ കൂത്തിനു
വരണമെന്ന് ഇളന്തരിയനോട് ആവശ്യപ്പെടുന്നു.

80

മായക്കുത്തിന്റെ മിഴാവൊലി ഇളന്തിരിയരനെ പ്രലോഭിപ്പിക്കുന്നു.
ഇതുപോലെ കൂത്തിന്റെ മിഴാവൊലി കേട്ടാണല്ലോ നീലകേശിയുടെ
ആങ്ങളമാർ പഴയന്നൂരിൽ എത്തിയത്. (പാട്ട് 20 ഉം 21 ഉം നോക്കുക)

81

കൂത്തിനു പോകാൻ നമ്പുസരിയരൻ അച്ഛനോട് അനുവാദം
ചോദിക്കുന്നു.

82

അച്ഛൻ കർക്കശമായി വിലക്കുന്നു. തെരുവിലിരുന്നു വാണിയം ചെയ്യാൻ
മകനെ ഉപദേശിക്കുന്നു.
1. മരുൾ - ദുർഭൂതം

83

കൂത്തു കണ്ടുവന്നിട്ട് വാണിയം ചെയ്യാമെന്നു മകൻ

84

കൂത്തിനു പോയാൽ ആ പെൺപിറന്നോർ നിന്നെ കൊല്ലും. അതുകൊണ്ട്,
നീ പോയാൽ ഞാൻ മരിക്കും എന്ന് അച്ഛൻ.
1. 'ഓ' എന്ന് (അനുവാദസൂചകമായി)

85

ഭയപ്പെടാനൊന്നുമില്ല, താൻ വേഗം തിരിച്ചെത്തുമെന്നു മകൻ.

86

തന്റെ ഭീതിക്കു കാരണമായ കുടിപ്പകയുടെ കഥ അച്ഛൻ മകനെ
ധരിപ്പിക്കുന്നു.

87

അച്ഛനും മകനും തമ്മിൽ തർക്കിക്കുന്നു. [ 94 ] 88

മകനു വേണ്ടി പ്രത്യേകം കൂത്തു നടത്താമെന്ന് അച്ഛൻ.

89

അച്ഛനും മകനും തർക്കം തുടരുന്നു. ‘നീ പോയാൽ ഞാൻ മരിക്കു'മെന്ന്
അച്ഛൻ. 'പോകാൻ അനുവദിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നു മകൻ.

90

'അവൾ നിന്നെ കൊന്ന് കുടിപ്പക തീർക്കും എന്നതു തീർച്ചയായതിനാൽ പൊയ്ക്കക്കൊള്ളൂ എന്ന് ഞാൻ പറയില്ല' എന്ന് അച്ഛൻ.

91

നമ്പുസരിയരനും കൂട്ടരും യാത്രയ്ക്കു തയ്യാറാകുന്നു. അച്ഛനെ
നമസ്കരിച്ച് യാത്ര ചോദിക്കുന്നു.

92

പോകാൻ ഉറച്ചെങ്കിൽ അംഗരക്ഷകരെ കൂട്ടിക്കൊള്ളാൻ അച്ഛൻ
ഉപദേശിക്കുന്നു.

  • പയ്യന്നൂർപ്പാട്ടിനെക്കുറിച്ച് ഡോ. കെ. എൻ. എഴുത്തച്ഛൻ: ‘പതിനഞ്ചാം
    നൂറ്റാണ്ടിൽ ഉണ്ടായതായി ഗണിക്കപ്പെടുന്ന പയ്യന്നൂർപ്പാട്ടിൽ
    'കോവാതലച്ചെട്ടി അഞ്ചുവണ്ണം കൂട്ടം മണിക്കിരാമത്താർ മക്കൾ' എന്നൊരു
    പ്രസ്താവനയുണ്ട്. ഇതിൽ നിന്ന് വർത്തകരുടെ പേരുകേട്ട മൂന്നുനാലു
    കുലങ്ങൾ ഉണ്ടായിരുന്നുവെന്നറിയാം. അവരുടെ ചങ്ങാതത്തെ അഥവാ
    ദേഹരക്ഷാർത്ഥമുള്ള അകമ്പടിയെ ഇതിൽ സൂചിപ്പിക്കുന്നു."
    - അഞ്ചുവണ്ണമും മണിക്കിരമമും എന്ന ലേഖനം - തെരഞ്ഞെടുത്ത
    പ്രബന്ധങ്ങൾ - 11 (1991) കേരള സാഹിത്യ അക്കാദമി, തൃശൂർ

93

താൻ കച്ചിൽപട്ടണത്തിൽ വന്നിട്ടേ ഉറങ്ങു എന്നു മകൻ.
പട്ടിണസ്വാമി-വലിയവാണിജ്യസംഘങ്ങളുടെ നേതാവാണ് പട്ടിണസ്വാമി.
വാണിയം ചെയ്യാനുള്ള കരുതലോടെ യാത്രയാകണമെന്ന് അച്ഛൻ.

95

വാണിയം ചെയ്യാൻ എന്തെല്ലാം കൊണ്ടുപോകണമെന്നു മകൻ
അന്വേഷിക്കുന്നു.
96 മുതൽ 103 വരെയുള്ള പാട്ടുകളിൽ വാണിജ്യവിഭവങ്ങളുടെ വിവരണം. [ 95 ] പയ്യന്നുർ പാട്ട്: ഒറ്റനോട്ടത്തിൽ

പ്രൊഫ. എസ്. ഗുപ്തൻ നായർ

സാഹിത്യചരിത്രത്തിലെ പിടികിട്ടാപ്പുള്ളിയായി ഇത്രനാളും ഒളിവിൽ കഴിഞ്ഞിരുന്ന
പയ്യന്നൂർപ്പാട്ട് ഇതാ നമ്മുടെ കൺമുന്നിൽ വന്നുപെട്ടിരിക്കുന്നു. പ്രൊഫസർ
സ്കറിയാ സക്കറിയാ ഗവേഷണാർത്ഥം ജർമ്മനിയിൽ താമസിച്ചുകൊണ്ട്
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഈടുവയ്പിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന
ഗുണ്ടർട്ടു ഗ്രന്ഥശേഖരം മുഴുവൻ പട്ടികപ്പെടുത്തുകയും അവശ്യം വേണ്ടവയുടെ
പകർപ്പെടുക്കുകയും ചെയ്തിട്ട് ഏറെ നാളായില്ല. അക്കൂട്ടത്തിൽ പല കൃതികൾ
കോർത്തിട്ടിരുന്ന ഒരു ഗ്രന്ഥക്കെട്ടിൽ പയ്യന്നൂർപ്പാട്ടും ഉണ്ടായിരുന്നു. പക്ഷേ,
ഭാഗ്യദോഷമെന്നു പറയട്ടെ ഇപ്പോഴും അത് അപൂർണ്ണരൂപത്തിലേ ലഭിച്ചിട്ടുള്ളൂ.
ഗുണ്ടർട്ടിന്റെ വിവരണം വച്ചുകൊണ്ട് മഹാകവി ഉള്ളൂർ പയ്യന്നൂർപ്പാട്ടിനെപ്പറ്റി
കേരള സാഹിത്യചരിത്രത്തിന്റെ ഒന്നാം വാള്യത്തിൽ (P342, 343) ഹ്രസ്വമായി
ഉപന്യസിക്കുന്നുണ്ട്. ഉദ്ധരിച്ച 16 വരികളും ഗുണ്ടർട്ട് ഉദ്ധരിച്ചവതന്നെ. പ്രകടമായ
തെററുകൾ തിരുത്തിയിട്ടുണ്ട്. ഹ്രസ്വമായ ഒകാരം ദീർഘമാക്കുകയും ചെയ്തു.
മഹാകവി ആ ഭാഗം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. "കേരളീയ
വാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ
പ്രസ്തുത ഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നത് ഏറ്റവും
ശോചനീയമാകുന്നു."

അപ്പോൾ അതു തിരിച്ചുകിട്ടി എന്നത് എത്രയും സന്തോഷപ്രദമായ ഒരു
വാർത്തയാണല്ലോ. ഉള്ളൂർ പറഞ്ഞതിലെ ഒരു തെറ്റ് ആദ്യംതന്നെ തിരുത്തട്ടെ.
“ഗുണ്ടർട്ടിനുതന്നെയും ആദ്യത്തെ 104 ഈരടികളേ ലഭിച്ചിരുന്നുള്ളു" എന്നതു
ശരിയല്ല. ഇപ്പോൾ ലഭിച്ചിട്ടുള്ളത് 419 ഈരടികളാണ്. (ഈ പതിപ്പിൽ ഏതാനും
വരികൾ ആവർത്തിച്ചിരിക്കുന്നു.)

പേര്: ആദ്യമായി പേരിനെപ്പറ്റി അന്വേഷിക്കാം. പഴയെന്നുർ, പഴേന്നൂർ
എന്നൊക്കെയല്ലാതെ 'പയ്യന്നൂർ' എന്ന ശബ്ദം ഈ പാട്ടിലെങ്ങും പ്രയോഗിച്ചിട്ടില്ല.
ഇന്നത്തെ പയ്യന്നൂരിന്റെ പഴയ പേര് പഴയന്നൂർ എന്നായിരുന്നു. (പഴംപൊരുൾ
എന്നതിന് കടവുൾ എന്നർത്ഥം). പയ്യനായ സുബ്രഹ്മണ്യൻ ആ ദേശത്തിന്റെ
സങ്കേതമൂർത്തിയാണെങ്കിലും 'പയ്യന്' പഴയ ദേശപ്പേരിൽ കാര്യമില്ലെന്നർത്ഥം.
ഇന്നത്തെ പയ്യന്നൂർ നിന്നു കിട്ടിയ പാട്ടായതുകൊണ്ട് 'പയ്യന്നൂർപ്പാട്ട്' എന്ന് ഗുണ്ടർട്ട്
പേരിട്ടു എന്നേ ഉള്ളു. കൃതിയുടെ യഥാർത്ഥ നാമം മറ്റെന്തെങ്കിലുമാകാം. ഇതിൽ
പരാമർശിക്കപ്പെടുന്ന മറ്റൊരു പട്ടണം പേരൂരാണ്. തൃശ്ശിവപേരൂർ എന്ന് എങ്ങും
പറയുന്നില്ല. 'പേരൂർ നഗരി' എന്നും 'പേരൂരയ്യൻ--പെരും കോയിലിൽ’ എന്നുമാണ്
പരാമർശം. ഇത് കോയമ്പത്തുരിനടുത്തുള്ള പേരൂരാകരുതോ എന്ന് സംശയിച്ചു
കൂടായ്കയില്ല. അവിടെയും പെരുംകോയിലുണ്ടു. എന്നാൽ തൃശ്ശിവപേരൂരെന്ന
[ 96 ] പക്ഷത്തിനാണ് പ്രാബല്യം. (1) "പേരൂരയ്യൻ പെരും കോയിലിൽ മാതു
കൂത്തുനേർന്നാടി വയ്ക്കിലോ" എന്ന വരികളിൽ നേർച്ചയായി കൂത്തു
കഴിക്കുന്നതിനെപ്പറ്റിയാണല്ലോ സൂചന. അതു തൃശ്ശിവപേരൂരിനുതന്നെയാണ്
ചേരുക. (2) "തൃക്കൂറ്റെഴും എമ്പെരുമാൻ കൈയാൽ" എന്ന പരാമർശം
തൃശൂരിനടുത്തുള്ള തൃക്കുറ്റെ പ്രസിദ്ധമായ പാറമേലുള്ള ശിവക്ഷേത്രമാണ്. (ഇത്
ഇപ്പോൾ ഒരു പുരാവസ്തു സ്മാരകമാണ്). 'പേരൂരയ്യൻ' അയ്യപ്പനല്ല,
ശിവൻതന്നെയാണ്. എമ്പെരുമാനും ശിവനാണ്. ചാലിയർ പൊതുവേ
ശൈവശാക്തേയരോ ഗാണപത്യരോ ആണ് എന്നത് ഇവിടെ സ്മരണീയമത്രേ.

പയ്യന്നൂർപ്പാട്ട്, ശുദ്ധ മലയാളത്തിന്റെ പ്രാചീന രൂപമാണ് എന്നും മറ്റും
ചിലർ വാദിച്ചതും ആവേശംകൊണ്ടതും എല്ലാം വ്യർത്ഥമായിരുന്നു എന്ന് ഈ
പാട്ടിന്റെ സാഹിത്യം നിസ്സംശയം തെളിയിക്കുന്നു. ഇത് ചാലിയരുടെ (ചെട്ടികളുടെ)
ജീവിതരീതിയിലേക്കു വെളിച്ചം വീശുന്ന ഒരു പഴംപാട്ടാണ്. നായരും ചേകോനും
മുഖ്യ കഥാപാത്രങ്ങളായ വടക്കൻപാട്ടിൽനിന്ന് ഭിന്നമായി, ചാലിയ
സമുദായത്തിന്റെ കഥ പറയുന്ന മറെറാരു വടക്കൻപാട്ടാണിത്. ഇതിലെ ഭാഷ
അന്നത്തെ നിലവാരപ്പെട്ട ഭാഷയല്ല, ഒരു വർഗ്ഗഭാഷയാണ്. സാഹിത്യരചനയ്ക്ക്
അവശ്യം വേണ്ട സംസ്കരണം മിക്കവാറും ഇല്ലെന്നുതന്നെ പറയാം. തമിഴ്‌കലർപ്പും
ഞ്ച-ന്ത രൂപങ്ങളും എല്ലാം വൈശ്യജാതിയുടെ സംഭാഷണഭാഷയിൽ ഇന്നും
സുലഭമാണല്ലോ. ഏറിയപങ്കും അക്ഷരശൂന്യരായ സാധാരണക്കാർ
പാടിപ്പഴകിയതാകയാൽ ഗ്രാമ്യത അതേപടി നിലനിൽക്കുന്നു. പാടിക്കേട്ട വരികൾ
അപ്പാടെ പകർത്തുകയോ പകർത്തിക്കയോ ആണ് ഗുണ്ടർട്ട് ചെയ്തത്.
ആവേദകന്റെ നീട്ടലും കുറുക്കലും പരത്തലുമെല്ലാം ഏട്ടിലും പകർന്നു എന്നർത്ഥം.

അന്തികൂത്താടുമരർ മകനും
ആനാമുകവെൻ ഗണപാതിയും
ബന്തരുൾ ചൈക തെളിന്തതമാ-
വാണിതുണക്കെന്നിലാതരവാൽ
ചിന്ത തെളിന്തരവിൽത്തുയിലും
ശ്രീകൃഷ്ണണനുമമ്പുലൊഴിന്തീട....

എന്ന വരികളിലെ 'ആനാമുകവെൻ, ഗണപാതി' എന്നെല്ലാമുള്ള നീട്ടൽ
പാട്ടിന്റെ നീട്ടലാണ്; സാഹിത്യഭാഗമല്ല. "തെളിന്തതമാ' എന്നത് 'തെളിന്തിതമാ(യ്)'
എന്നാകണം. 'അരവിൽ തുയിലും ശ്രീകൃഷ്ണൻ' സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന
വിഷ്ണുതന്നെ.

ഇങ്ങനെ നീട്ടലോടെ പകർത്തിവച്ചതിനു ദോഷങ്ങളുണ്ടെങ്കിലും ഒരു
മേന്മയുണ്ട്. പാട്ടിന്റെ ഈണം ഇതിൽനിന്നു ഏതാണ്ട് പിടികിട്ടും.

കഥ

കാവ്യശൈലിയുടെ ചോടുപിടിച്ചു കഥ ചുരുക്കിപറയാം. സ്തതുതിയും നാലു
ഖണ്ഡവും കഴിഞ്ഞാണ് കഥയാരംഭിക്കുന്നത്. നായികയായ നീലകേശി അഞ്ചാറു
വിവാഹം ചെയ്തിട്ടും 'ആൺകുരു'ഒന്നിനെയും പെറ്റില്ല. ഇനി 'പരദേശം നടപ്പേൻ'
എന്നു നിനച്ച് അവൾ പിച്ചയ്ക്കു നടന്നു. പിച്ചയ്ക്കു നടന്നു നടന്ന്
[ 97 ] കച്ചിൽപട്ടണത്തിലെത്തി. അവിടെ നമ്പൂനഗരക്കോനായ നമ്പുചെട്ടി അവളെ ഭാര്യ
യായി സ്വീകരിച്ചു. അയാൾ മങ്കയേയും കൂട്ടി പേരൂരയ്യൻ പെരുംകോയിലിലെ
പൊന്നിൻമാളികക്കീഴിരുന്ന് 'ഒരു പൊന്മകനെ തരണമേ' എന്ന് മൂന്നു രാപ്പകൽ
പ്രാർത്ഥിച്ചു. നേർച്ചയായി മാതു (?) കൂത്തും കഴിപ്പിച്ചു. തൃക്കൂറ്റെഴും
എമ്പെരുമാന്റെ തീർത്ഥവും വെണ്ണീറും കൈയാൽക്കൊണ്ടു. അങ്ങനെ അവൾ
ഗർഭം ധരിച്ചു. മൂന്നു തിങ്ങൾ ചെന്നവാറ് അന്നയുടെ മുലക്കണ്ണ് കറുത്തിരുണ്ടു.
പിള്ള തള്ളിവരുംതോറും, ശർദ്ദിയും പനിയുംകൊണ്ടുഴന്നു. മാസം തികഞ്ഞുപുളികുടി
കല്പിപ്പാൻ പെരുംകണിയാരെ വരുത്തി. പത്തും തികഞ്ഞവൾ 'പകലുദിക്കും
പകവാനെ'പ്പോലൊലൊരാൺകുഞ്ഞിനെ പെറ്റു. ചെട്ടി സന്തോഷിച്ചാർത്ത് നാട്ടാർക്ക്
'ആഹാരദാനം’ നടത്തി. നാല്പത്തൊന്നാം നാൾ പുലയും (വാലായ്മ?) തീർന്നു.
പുല കഴിഞ്ഞപ്പോൾ പഴയന്നൂരിൽ ചെട്ടി ഒരു കൂത്തും സദ്യയും നടത്തി. കൂത്തിന്റെ
തകിടടി എന്ന മിഴാവാദ്യമുഴക്കം കേട്ട് അതുവഴി കപ്പലിൽ പൊയ്ക്കൊണ്ടിരുന്ന
നീലകേശിയുടെ ആങ്ങളമാർ നഗരത്തിൽ നലമൊടുപൂകി. അവർ ഗോപുരവാതിൽ
താണ്ടി പിന്നൊരു കന്മതിലേറി ഒരുഭാഗത്തിരുപ്പുപിടിച്ചു. അവരെ നാട്ടുകാർ വിലക്കി
കൂത്തിന്റെ പാങ്ങറിയാത്തവർ ‘ഒപ്പമിരിപ്പതു കൂഴയല്ലയോ' എന്നു തർക്കിച്ചു.
"ഞങ്ങൾ കടലോടിവരുന്ന കൂലവാണിയരാണ് (ധാന്യവ്യാപാരികൾ)
ആചാരമറിയാതെ വന്നിരുന്നുപോയി എന്ന് സാമം പറഞ്ഞു. അതു കേൾക്കാതെ
വലിയ ചെട്ടി ഒരുവന്റെ തലയ്ക്കടിച്ചു. പിന്നെ ലഹളയായി. ആങ്ങളമാരെല്ലാം
ചത്തു. നീലകേശി ആ ദുഃഖത്തിൽ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച്
വീണ്ടും ഭിക്ഷുണിയായിപ്പോയി. പിതാവ് മകനെ ചേലോടെവളർത്തി. മകനായ
നമ്പുശാരിഅരൻ കപ്പൽപ്പണിയും കപ്പൽകച്ചവടവും പഠിച്ചു. ഞാൻ
മകനായിപ്പിറന്നിട്ട് എന്തു ഗുണമുണ്ടായി എന്നു മകൻ അപ്പനോടു ചോദിക്കുന്നു.
മറുപടിയായി വലിയ ചെട്ടി പറയുന്നു: "അന്തണർ മക്കളായി പിറന്നാൽ ഓത്തു
പഠിക്കണം; രാജാക്കൾ മക്കളായ് പിറന്നാൽ കുതിരയെ മെരുക്കണം. ശൂദ്രന്റെ
മക്കളായാൽ ചുരിക പയറ്റണം. വ്യാപാരി മക്കളായാലോ -- പൊന്നും വെള്ളിയുമെടുത്തുരയ്ക്കാം" എന്നിങ്ങനെ നാലു വർണ്ണത്തിന്റെയും
കുലധർമ്മങ്ങൾ വിവരിച്ചു കേൾപ്പിച്ചു. തുടർന്ന് വ്യാപാരിയുടെ ധർമ്മങ്ങളെപ്പറ്റി
വിസ്തരിക്കുന്നു. നാലുവഴിയും നിനച്ചുകണ്ട് നാഴിയും കോലുമെടുത്തളന്ന് നാട്ടാരെ
പാട്ടിലാക്കി കച്ചവടം ചെയ്യണം. പിന്നെ കപ്പലുണ്ടാക്കുന്ന വിധം വർണ്ണിക്കുന്നു.
ചോമ്പ്രാണി കപ്പലാണുണ്ടാക്കുന്നത് (ഉണ്ണുനീലിസന്ദേശത്തിൽ ചൊങ്ക്
(Junk)ചാമ്പ്രാണി, ചോണാടൻ എന്നിങ്ങനെ മൂന്നു തരം കപ്പലുകൾ കൊല്ലം
തുറമുഖത്തിലടുത്തിരുന്നു എന്നു പറയുന്നു). അങ്ങനെ നമ്പുസരി, പട്ടിനുപേരുകേട്ട
കച്ചിൽപട്ടണത്തിൽനിന്ന് കപ്പലിറക്കി ഏഴിമലയും മാലദ്വീപും ചുറ്റി
താമ്രപർണ്ണിയും കടന്ന് കാവേരിപ്പൂമ്പട്ടണത്തിലെത്തി കച്ചവടംചെയ്ത് പൊന്നും
പണവുമായി തിരിച്ചെത്തി.

ഒരിക്കൽ അച്ഛനും മകനുംകൂടി ഇരിക്കുമ്പോൾ ഒരു ഭിക്ഷുകി വന്നു
ഭിക്ഷ (പൈക്കം) ചോദിച്ചു. "മറ്റെങ്ങാനും ചെല്ലൂ പൈക്കം കൊൾവാൻ" എന്ന്
അച്ഛൻ മറുപടി പറഞ്ഞു. പിന്നെ ഭിക്ഷുകിയും അരനും തമ്മിൽ"
ശാസ്ത്രസംബന്ധമായ തർക്കം നടത്തി. അവളെ തർക്കത്തിൽ തോല്പിക്കാൻ
[ 98 ] കഴിഞ്ഞില്ല. അപ്പോൾ ആ സ്ത്രീയും നമ്പു അരനും തമ്മിൽ എന്തോ
രഹസ്യസംഭാഷണം നടന്നു. പഴയന്നൂരിൽ ഒരു കൂത്തു നടക്കുന്നുണ്ടെന്നും അതു
കാണാൻ വരണമെന്നും ഭിക്ഷുകി ക്ഷണിച്ചു. കൂത്തിനു വന്നില്ലെങ്കിൽ ‘നീ ആണല്ല
പെണ്ണൊടൊക്കും' എന്നവൾ പരിഹസിച്ചു. ചെല്ലാമെന്ന് അവൻ സമ്മതിച്ചു.
അതറിഞ്ഞപ്പോൾ അച്ഛൻ അരിശപ്പെട്ടു. "അന്നവരെക്കൊന്നേൻ ഞാൻ മകനെ
---അതിനവർ നിന്നെയും കൊല്ലും" എന്ന് അച്ഛൻ മുന്നറിയിപ്പു നൽകി. താൻ
വാക്കു മാറ്റുകയില്ല എന്നു മകൻ. അങ്ങനെ പോകുന്നെങ്കിൽ 'കപ്പലെടുത്തു കുറേ
സാമാനങ്ങൾകൂടി കയറ്റിപ്പോകൂ' എന്ന് അച്ഛൻ.

'കണ്ടവർ പോംവണ്ണമല്ല പോവു
കരുത്തരായ് വാണിയം ചെയ്കവേണം.'

ഇവിടെ വൈശ്യന്റെ തൊഴിലഭിമാനം സ്പഷ്ടം.

"എന്തു ഞാൻ ബാണിയം കൊണ്ടുപോവൂ
എന്നെയുവപ്പനെ തമ്മപ്പാചൊൽ" എന്നു മകൻ.

അടുത്തതായി പഴേന്നൂർ വിൽക്കാവുന്ന വാണിയങ്ങളുടെ നീണ്ട
പട്ടികയാണ്. കല്ലും കനകങ്ങളും കൈക്കിടും മോതിരങ്ങളും മുത്തു വൈരമാണി
ക്യങ്ങളും വെള്ളിവെഞ്ചാമരവും പുടവ പരുത്തി പിത്തളയും പൊരിവാൾ ചുരിക
വിൽവാണവും വീണ, മിഴാവു വട്ടകയും നാരും നാഴിയുലക്ക ചൂൽമുറവും
ഏലത്തരിയവൽ കിണ്ടിതണ്ടികയും' --എല്ലാം കപ്പലിൽ കയറ്റണം.

ഇതോടെ പാട്ട് അവസാനിക്കുന്നു. യുവാവായ വണിക്കിന് എന്തു സംഭവിച്ചു
എന്ന ഉത്കണ്ഠ നമ്മുടെ മനസ്സിൽതന്നെ കിടക്കട്ടെ.

സാഹിത്യം: ഇത്തരം നാടൻപാട്ടുകളെപ്പറ്റി പറയുമ്പോൾ ഉത്തമ
സാഹിത്യകൃതിയെ മൂല്യനിർണ്ണയം ചെയ്യുന്ന രീതി അവലംബിക്കുന്നതിൽ
അർത്ഥമില്ല. നാടൻ കവികളുടെ കവിത്തം, ജീവിതഗന്ധിയാണ്. ശബ്ദഭംഗി അവർക്ക് ഏറെക്കുറെ സ്വായത്തവുമാണ്. എന്നാൽ പയ്യന്നൂർ പാട്ടിൽ അത്തരം ശബ്ദഭംഗി
കളോ ലളിതമായ അർത്ഥാലങ്കാരങ്ങൾപോലുമോ കുറയും. ഓർമ്മിച്ചു പാടാൻ
സൗകര്യപ്പെടുമാറ് ഒരു ഖണ്ഡത്തിന്റെ അവസാനപദംകൊണ്ട് അടുത്ത ഖണ്ഡം
ആരംഭിക്കുന്ന രീതി സാർവ്വത്രികമായിക്കാണാം. ഭാവാവിഷ്ക്കരണമാണ്
കഥാഗാനത്തിൽ മുഖ്യമായി വേണ്ടത്. അതു സാധിച്ചിട്ടുണ്ടെന്നു സമ്മതിക്കാം.

ഭാഷ: നേരത്തേ പറഞ്ഞതുപോലെ പാടിയവന്റെയും പകർപ്പെഴുതിയവന്റെയും
പ്രമാദങ്ങളും നിജമില്ലായ്മയും പരിഗണിച്ചുകൊണ്ടുവേണം ഭാഷയെപ്പറ്റി
എന്തെങ്കിലും പറയാൻ. എൺദിശ എന്നതിന് 'എൺധിശ' എന്നും മണിയോശകൾ
എന്നതിന് 'മനിയോശകൾ' എന്നും എഴുതിക്കണ്ടാൽ അങ്ങനെയൊക്കെയാണ്
അന്നത്തെ പ്രയോഗമെന്നു ധരിച്ചാൽ അബദ്ധമാകും. മുപ്പത്തിരണ്ടിനു പകരം
"നുപ്പത്തിരണ്ടെ'ന്നു കാണാം. ഇതൊരുവേള ഉച്ചാരണത്തിന്റെ രീതിയാകാം. വകാരം
ബകാരമായി മാറിയ രൂപങ്ങളാണേറെയും. ഉദാ: ബാണിയം, ബളർപട്ടണം, ബീശുക,
ബാക്ക് (വാക്ക്) ബജ്രം (വജ്രം) ബേണ്ടുവോളം, ബിറ്റു (വിറ്റു), ബള്ളരി, ബേണം
(വേണം) പക്ഷേ, ഇതു സാർവ്വത്രികമല്ല; വകാരരൂപങ്ങളും ഇടയ്ക്കു കാണാം.
ഇന്തിരൻ, ശൂരിയൻ, ശരക്ക്, മണിക്കിരാമം, താശിപ്പെണ്ണ് (ദാസിപ്പെണ്ണ്), ചാത്തിരം
(ശാസ്ത്രം) തവശിപ്പെണ്ണ് (തപസിപ്പെണ്ണ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ
[ 99 ] പഴമയുടെ എന്നപോലെ പാണ്ഡ്യ ഭാഷാ സാരൂപ്യത്തിന്റെയും ലക്ഷണമാകാം.
എന്നാൽ ശരിക്കും പഴമയുള്ള വാക്കുകൾ ഒട്ടേറെയുണ്ട്. ചാവാളർ, നാലർ, പിണി
(കെട്ട്,ദുഃഖം), മറൈയോർ (ബ്രാഹ്മണർ) നിഴൽ (മരിച്ച പൂർവ്വികരുടെ അനുഗ്രഹം)
കോയിൽ (ക്ഷേത്രം) മീണ്ട്, അണുകി (സമീപിച്ചു) അന്ന (അമ്മ), കാളം (കാഹളം)
അയ്യാണ്ട്(അഞ്ചാണ്ട്) രാജകൾ (രാജാക്കന്മാർ) നിസ്കരിച്ചു (നമസ്കരിച്ചു) മരക്കലം
(കപ്പൽ) കൂമ്പ് (mast of ship) വിയം (പെരുമ-തമിഴ് നിഘണ്ടു കാണുക) തവലം
(പാചകത്തിനുള്ള പിത്തളപ്പാത്രം) കൂലവാണിയൻ (ധാന്യ വ്യാപാരി) പൈക്കം
(ഭിക്ഷ) മാത് (അമ്മ) ഞാറ് (ഞായർ) ഇരാശി (രാശി) നണ്ണി (വിചാരിച്ച്) ഓശ (ഒച്ച)
പുരിച്ച് (പിഴുത്) ഉവയ്ക്കുക (സ്നേഹിക്കുക) ഇടങ്ങഴി (ഇടങ്ങഴി, ഇടങ്ങനാഴി)
ചെറുമികൾ (യുവതികൾ) ഇങ്ങനെ അനേകം പ്രാചീന ഭാഷാപദങ്ങൾ ഈ പാട്ടിൽ
വരിതോറും തൂകിക്കിടക്കുന്നു.

ഈ പാട്ട് രാമചരിതംപോലെ ദ്രമിഡ സംഘാതാക്ഷരമാത്രമല്ല. ആധാരം,
ഭയം, അന്ധകാരം, സരസ്വതി, ജ്യോതിഷം, മുഹൂർത്തം, ആഹാരദാനം, ഹൃദയകമലം,
ബ്രഹ്മൻ, ബിഷ്ണു, മഹേശ്വരൻ എന്നിങ്ങനെ ദ്രാവിഡാക്ഷരമാലയിൽപ്പെടാത്ത
അനേകം വാക്കുകൾ അപ്പാടേ കാണാം.

നിരവധി പ്രമാദങ്ങളോടെ പാടിക്കേട്ട ഈ പഴംപാട്ട് ഗുണ്ടർട്ടിനെ
ആകർഷിച്ചത് എന്തുകൊണ്ടെന്നു സ്പഷ്ടം.

1. പഴയ പദങ്ങളുടെ സൗലഭ്യം
2. വടക്കേ മലയാളത്തിന്റെ ദേശ്യപദങ്ങളുടെ ധാരാളത.
3. മതപരമല്ലാത്ത കഥാഗാനം
4. കച്ചവടക്കാരുടെ സമുദായഘടന, ജീവിതം എന്നിവയെപ്പറ്റിയുള്ള
വിവരങ്ങൾ
5. അന്നത്തെ വാണിജ്യവിഭവങ്ങളുടെ പേരുകൾ
ഇവയാണ് മുഖ്യ കാരണങ്ങൾ.

ഗുണ്ടർട്ട് നിഘണ്ടു രചനയിൽ ആധാരമാക്കിയ പഴയ കൃതികളിൽ
പയ്യന്നൂർപാട്ടിനും സ്ഥാനമുണ്ട് (Pay എന്ന് അതിന്റെ ബീജാക്ഷരം).
നിഘണ്ടുവിൽ വിവരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെപ്പറ്റി ആദ്യം അന്വേഷിക്കാം.

1. കച്ചിൽപട്ടണം -- former emporium to the north of ഏഴിമല
2.വളർപട്ടണം -- Residence of കോലത്തിരി after മാടായി had
been for saken 3. പഴയന്നൂർ-പയ്യന്നൂർ-- the chief ഗ്രാമം of the north പയ്യന്നൂർ
തെരുവേഴും (പയ്യന്നൂർപാട്ട്) 4.മാടായി (മാടയേഴി) Capital of കോലത്തിരി Built by മാടൻ പെരുമാൾ
(കേരളോൽപ്പത്തി) 5, കാവേരിപ്പട്ടണം -- an old emporium at the rivers mouth
(പയ്യന്നൂർപ്പാട്ട്)

പാട്ടിലുള്ള ഇത്രയും സ്ഥലങ്ങളാണ് മുഖ്യം. സമുദ്രയാനം ചെയ്തു കച്ചവടം
നടത്തിയവരുടെ കഥയായതിനാൽ പടിഞ്ഞാറൻതീരംപോലെ കിഴക്കൻ
കടൽത്തീരവും പാട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഉത്തരകേരളത്തിലെ ഈ
[ 100 ] സ്ഥലങ്ങളെപ്പറ്റി ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായരുടെ 'തെരഞ്ഞെടുത്ത
പ്രബന്ധങ്ങളി'ൽനിന്ന് നമുക്ക് പല വിവരങ്ങളും ലഭിക്കും. ഉത്തരകേരളീയനായ
മറ്റൊരു ഗവേഷകൻ (ടി.കെ. കെ. പൊതുവാൾ) 1983 നവംബർ 27-ലെ മാതൃഭൂമി
ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനം (പയ്യന്നൂപ്പാട്ടും വളഞ്ചിയരും) കൂടുതൽ
പ്രസക്തമായതിനാൽ അതിൽനിന്നു ചില ഭാഗങ്ങൾ സംഗ്രഹിച്ച് ഉദ്ധരിക്കാം. "ഒരു
ഭിക്ഷുകി കച്ചിൽപട്ടണത്തിൽ ചെന്ന്, അരനെ, അന്നു രാത്രി പയ്യന്നൂർ മൈതാനത്തു
നടക്കുന്ന സദ്യയ്ക്കു ക്ഷണിക്കുന്നതൊരു പകൽസമയത്താണ്. പോകുന്ന
പോക്കിൽ നമ്പുചെട്ടി മകനോട് കപ്പലിൽ കുറേ സാധനങ്ങൾ കൊണ്ടുപോകാൻ
കല്പിക്കുന്നു. ഈ സംഗതികളിൽനിന്ന് പയ്യന്നൂരിൽ ഒരു കപ്പൽത്താവളമുണ്ടാ
യിരുന്നെന്നും അത് ഏഴിമലയ്ക്കടുത്തുള്ള കച്ചിൽപട്ടണത്തിൽനിന്ന് അരദിവസ
ത്തിലും കുറഞ്ഞ കപ്പൽയാത്രകൊണ്ടെത്താവുന്നിടത്താണെന്നും മനസ്സിലാക്കാം.
ഏഴിമലയ്ക്കു സമീപം അല്പം കിഴക്കായി സ്ഥിതിചെയ്യുന്ന കടൽസാമീപ്യമുള്ള
മാടായിപ്രദേശത്തോടുചേർന്ന ഒരു തുറമുഖപട്ടണമായിരിക്കണം 'കീർത്തിമിക
ച്ചെഴും' കച്ചിൽപട്ടണം...എന്നാൽ, മാടായി പ്രദേശത്ത് ശാലിയരുടെ മുഖ്യകേന്ദ്രമായി
'അടുത്തില' എന്നൊരു സ്ഥലമുണ്ട്. (ഇതിനടുത്താവാം കച്ചിൽ എന്ന് പൊതുവാൾ
ഊഹിക്കുന്നു.)

മാടായിക്കാവിലേക്കു വരുന്ന വഴിയിൽ അടുത്തിലയിൽ ഒരു കൊച്ചു
(ഭഗവതി) ക്ഷേത്രമുണ്ട്. .... ..മാടായിക്കാവിൽനിന്നുതന്നെയാണ് ഇവിടേക്കു
നിവേദ്യങ്ങൾ കൊണ്ടുവരുന്നത്. അടുത്തിലയിൽ ശാലിയരുടെ വകയായി ഒരു
ക്ഷേത്രം ഉണ്ടാവുന്നത് അർത്ഥഗർഭമാണ്...മൂഷികവംശത്തിന്റെ ആധിപത്യത്തിൻ
കീഴിൽ സ്ഥാപിച്ചതായിരിക്കണം കച്ചിൽപട്ടണം...ഇത് വലിയൊരു വസ്ത്ര
നിർമ്മാണകേന്ദ്രമായിരുന്നെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. (സംഘകാലത്തെ
മാന്തൈ ആണോ ഇത് എന്നും പൊതുവാൾ സംശയിക്കുന്നു.) ഏതായാലും മാടായി,
വളപട്ടണം, തളിപ്പറമ്പ്, ചിറയ്ക്കൽ, കണ്ണൂർ എന്നീ പ്രദേശങ്ങൾ ഇന്നും
നെയ്തത്തുകാരായ ശാലിയരുടെ പ്രമുഖ കേന്ദ്രങ്ങൾതന്നെയാണല്ലോ. മാടായിക്കു
വടക്ക് കുഞ്ഞിമംഗലം, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഈ ഭാഗങ്ങളിലും
ശാലിയർ സമൂഹമായി വസിക്കയും കുലത്തൊഴിലായ വസ്ത്രനിർമ്മാണത്തിൽ
ഏർപ്പടുകയും ചെയ്യുന്നതായി കാണാം."

"കേരളത്തിൽ 96 സംഘങ്ങൾ ശാലിയർക്കുണ്ടായിരുന്നെന്നും അതിൽ 14
സംഘങ്ങൾ ചിറയ്ക്കലിനു വടക്കായിരുന്നെന്നും തങ്ങൾ 'നഗരക്കാർ'
ആയിരുന്നെന്നും പൂർവികന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെന്നാണ്, പയ്യന്നൂർ തെരുവിലെ
കാരണവരായ വടക്കേ വീട്ടിൽ കണ്ണൻ ചെട്ടിയാർ പറയുന്നത്."

വടക്കൻ കേരളത്തിലെന്നപോലെ തെക്കൻ കേരളത്തിലുമുണ്ട് ശാലിയരുടെ
കേന്ദ്രങ്ങൾ. തിരുവനന്തപുരം, ചാലക്കമ്പോളത്തിലെ കച്ചവടക്കാരിൽ നല്ലൊരു
വിഭാഗം ഇന്നും ചാലിയരാണ്. അവർ തമിഴ് സംസാരിക്കുന്നവരുമാണ്. ഇങ്ങനെ
കേരളം മുഴുവൻ വ്യാപിച്ചിരുന്ന ശാലിയന്മാരുടെ സംഘത്തിൽ പെട്ടവർതന്നെയാ
യിരിക്കണം പഴയ കപ്പൽകച്ചവടക്കാരിൽ പലരും. അഞ്ചുവണ്ണക്കാർ, മണിഗ്രാമക്കാർ,
വളഞ്ചിയർ, പട്ടണസ്വാമികൾ, നാനാദേശികൾ എന്നീ കച്ചവടസംഘങ്ങളെപ്പറ്റി
പഴയ ശാസനങ്ങളിൽ ധാരാളം പരാമർശമുണ്ട്. അവരെപ്പറ്റി തർക്കങ്ങൾ പലതും
നടന്നിട്ടുണ്ടെങ്കിലും അവർ കച്ചവടക്കാരായിരുന്നു എന്ന കാര്യത്തിൽ ആർക്കും
തർക്കമില്ല. വളഞ്ചിയരെപ്പോലെ കോളാഞ്ചിയരും ഉണ്ടെന്ന് മുൻപറഞ്ഞ
[ 101 ] ലേഖനത്തിൽ ടി.കെ.കെ. പൊതുവാൾ ചൂണ്ടിക്കാണിക്കുന്നു. വളഞ്ചിയർ,
വളർവഞ്ചിയരും കോളാഞ്ചിയർ കോൾവഞ്ചിയരും ആണെന്ന പൊതുവാളിന്റെ
വ്യുത്പത്തി യുക്തിയുക്തമാണ്. വളർവഞ്ചിയർ എന്നാൽ വലിയ കപ്പൽ
നടത്തുന്നവർ എന്നും കോളാഞ്ചിയർ എന്നാൽ കോളിൽ (കാറ്റിൽ) വഞ്ചി
നടത്തുന്നവർ എന്നും അർത്ഥമെടുക്കണം. കോൾവഞ്ചി പായ്ക്കപ്പലാകണം. ജങ്കും
(ചോങ്ക്) പായ്ക്കപ്പലാണ്--- 12 പായകൾ ഉണ്ടാകും. 13-ാം നൂറ്റാണ്ടുവരെ ഇവരുടെ
കപ്പൽക്കച്ചവടം അഭിവൃദ്ധിയിലായിരുന്നു. ക്രമേണ വിദേശീയരുടെ ആക്രമണവും
കടൽക്കൊള്ളക്കാരായ പറങ്കികളുടേയും മറ്റും നിരന്തര ശല്യവും കാരണം
കേരളീയരുടെ കപ്പൽ കച്ചവടം അധഃപതിച്ചു. കപ്പൽകച്ചവടത്തിന്റെ നല്ലകാല
ത്തെഴുതിയ കൃതിയാകാം പയ്യന്നൂർപാട്ടെന്ന നിഗമനം ശരിയാകണമെന്നില്ല. പഴയ
കഥകളെ അടിസ്ഥാനപ്പെടുത്തി പിന്നീടും കൃതികളെഴുതാമല്ലോ. ചിറയ്ക്കൽ
ബാലകൃഷ്ണൻ നായർ ഇതിന്റെ പഴമയെപ്പറ്റി വളരെ ആവേശത്തോടെ
എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "കണ്ടുകിട്ടിയിടത്തോളം പ്രാചീന കൃതികളെ
സശ്രദ്ധം പരിശോധിച്ചാൽ പയ്യന്നൂർ പാട്ട് ആണ് ഭാഷയാലും ഇതിവൃത്തത്താലും
രീതിയാലും ആദ്യത്തെ സ്വതന്ത്രമലയാളകൃതി എന്നു സമ്മതിക്കാവുന്നതേയുള്ളൂ
(തെര. പ്രബ. പേ. 94).

'ആദ്യത്തെ സ്വതന്ത്രമലയാളകൃതി' എന്നു പറയുമ്പോൾ അസ്വതന്ത്ര
കൃതികൾ വേറെയുണ്ടാകാം എന്നു ധ്വനിയുണ്ട്. 'ചരിത്രദൃഷ്ട്യാ വിലപ്പെട്ട ഒരു
പ്രാചീന കൃതി' എന്നു പറഞ്ഞാൽതന്നെ ധാരാളമായി. അതിശയോക്തിയിലേക്കു
കടക്കാതെയിരിക്കുമ്പോഴാണല്ലോ നാം സത്യത്തോടടുക്കുക. 13-ാം നൂറ്റാണ്ടോ
പതിനാലാം നൂറ്റാണ്ടോ ആകാം പാട്ടിന്റെ കാലമെന്ന അഭിപ്രായം
അംഗീകരിക്കെത്തന്നെ പാട്ടിന് പിൽക്കാലത്ത് ചില രൂപഭേദങ്ങൾ സംഭവിച്ചു
എന്നുകൂടി അംഗീകരിക്കണം.
[ 102 ] ഭാഷാപരിണാമപഠനത്തിൽ പയ്യന്നൂർ
പാട്ടിന്റെ പ്രാധാന്യം

ഡോ. എം. ലീലാവതി

വാനരന്നും നരന്നും ഇടയ്ക്കുള്ള വിട്ടുപോയ കണ്ണി (missing link) കണ്ടെത്തിയാൽ
നരവംശശാസ്ത്രജ്ഞന്മാർക്ക് അതൊരു നിധിയാണ്. അതുപോലെയുള്ളാ
രാഹ്ളാദം മലയാള സാഹിത്യത്തിന്റെയും മലയാള ഭാഷയുടെയും ചരിത്രം
എഴുതുന്നവർക്ക് ഡോക്ടർ സ്കറിയാ സക്കറിയ നല്കിയിരിക്കയാണ്. ജർമനിയിലെ
ട്യൂബിങ്ങൻ സർവകലാശാലയുടെ നിലവറകളിൽ നിന്ന് തട്ടിയെടുത്ത് അദ്ദേഹം
കൊണ്ടുവന്ന പയ്യന്നൂർപാട്ടും പഴശ്ശിരേഖകളും ഭാഷയുടെ വികാസപരിണാമങ്ങൾ
പഠിക്കുന്നവർക്ക് ഏറെ വിലപ്പെട്ടവയായിരിക്കും. അതുകണ്ടെടുക്കുന്നതിലും ഒരു
സംശോധിതപാഠം പ്രസിദ്ധപ്പെടുത്തുന്നതിലും അദ്ദേഹം സഹിച്ച അളവറ്റ
ക്ലേശങ്ങൾ ഗവേഷകർക്ക് മാതൃകയാവും. ഈ അമൂല്യസേവനത്തിന്റെ പ്രാധാന്യം
ഭാഷാപഠനത്തിലേർപ്പെടുന്നവർ മറക്കുകയില്ല.

ഡോക്ടർ ഗുണ്ടർട്ടിന് പയ്യന്നൂർപാട്ടിന്റെ ആദ്യത്തെ നൂറ്റിനാല്
'ഈരടി'കൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ കൈവശമു
ണ്ടായിരുന്ന “ഏട്ടിന്റെ പോക്കിനെപ്പറ്റിയാതൊരറിവുമില്ല" എന്നുമാണ് കേരള
സാഹിത്യചരിത്രത്തിൽ ഉള്ളൂർ രേഖപ്പെടുത്തിയിരിക്കുന്നത് - "ഏട്ടിന്റെ
പോക്കിനെപ്പറ്റി" വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, അതിനെ വീണ്ടെടുത്തു
കൊണ്ടു വരികയും ചെയ്ത ഡോക്ടർ സക്കറിയയെ ഉചിതമായി ആദരിക്കാൻ
‘യാവജ്ജീവം' ഉദ്യമങ്ങളിൽ മുഴുകിയ ഉള്ളൂരിനെപ്പോലുള്ളവർക്കേ കഴിയൂ.

ഗുണ്ടർട്ടിന്റെ വിവരണത്തിൽ ഉദ്ധരിച്ച കുറച്ചു വരികൾ മാത്രമേ സാഹിത്യ
ചരിത്രത്തിൽ ഉള്ളൂരും രേഖപ്പെടുത്തിയിട്ടുള്ളൂ. അതുവെച്ചുകൊണ്ട് ഉള്ളൂർ
പറഞ്ഞത് ആവർത്തിക്കാനേ പിമ്പേവന്നവർക്കു കഴിഞ്ഞിട്ടുള്ളൂ. ഇന്നിതാ - ഡോ.
സക്കറിയക്കു സ്തുതിയായിരിക്കട്ടെ- 104 പാട്ടുകളും മുന്നിലുണ്ട്. ഈരടികളല്ല.
മിക്കവയും നാലടികൾ. ചിലത് വിപുലതരവും. മലയാള ഭാഷയുടെ വികാസ
പരിണാമങ്ങൾ അനുലേഖനം ചെയ്യുന്നവർക്ക് ഈ ആധികാരിക രേഖ
വഴിവെളിച്ചമാവും. ഇതിന്റെ കാലം പതിമൂന്നോ പതിന്നാലോ നൂറ്റാണ്ടായിരിക്കാം
എന്ന് ഉള്ളൂർ പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാമചരിതത്തിലെയും ഇതിലെയും
ഭാഷ എത്ര വ്യത്യസ്തം! ഒരേ പ്രദേശത്ത് ഒന്നു രണ്ടു നൂറ്റാണ്ടിനിടയ്ക്കു വന്നു
ചേരാവുന്നതിൽ കൂടുതൽ അകലം ഇവയിലെ ഭാഷകൾക്കുണ്ട്. അകലത്തിന്റെ
ഹേതു പ്രദേശം വ്യത്യസ്തമായതു മാത്രമായിരിക്കുമോ? അങ്ങനെ, പ്രദേശം എന്ന [ 103 ] ഘടകം ഭാഷാചരിത്ര പഠനത്തിൽ അവഗണിക്കാവുന്നതല്ല എന്ന് ഉറപ്പാവുന്നു.
വടക്കൻപാട്ടുകളിൽ തുടരുന്നത് ഈ പാട്ടിലെ ഘടനയാണ്-ഭാഷ, ഭാവനിബന്ധനം,
ആഖ്യാനശൈലി എന്നിവയിലെല്ലാം. രണ്ടും അതതു ഘട്ടങ്ങളിലെ സാമാന്യ
വ്യവഹാരഭാഷയ്ക്ക് വലിയൊരളവിൽ പ്രാതിനിധ്യം വഹിക്കുന്നുണ്ട്. നാടൻ
പാട്ടുകളിൽ അതാണല്ലോ സാമാന്യരീതി രാമചരിതം അതുണ്ടായ കാലത്തെ
തെക്കൻ സാമാന്യവ്യവഹാരഭാഷയിൽ രചിച്ച ഒരു കൃതിയാണോ? ആണെങ്കിൽ
തെക്കൻഭാഷയും വടക്കൻഭാഷയും തമ്മിലെന്തന്തരം! ഇന്നത്തെ മലയാളത്തിൽ
നിന്ന് ഈ വടക്കൻഗാനങ്ങളിലെ ഭാഷയ്ക്ക് ഏറെ അകലമില്ല.
രാമചരിതഭാഷയാകട്ടെ കേരളത്തിലെ ഏതു പ്രാദേശിക ഭാഷണശൈലിയിൽ
നിന്നും എത്രയോ അകലെയാണ്. അത് ഏറെക്കുറെ അന്യമാണ്. അതിലെ
"പാണ്ഡ്യഭാഷാസാരൂപ്യ"ത്തിന്റെ അളവ് വളരെ കൂടുതലായതുകൊണ്ട് അതു
തമിഴാണെന്നേ കേരളീയർക്കു തോന്നു. പാട്ട് എന്ന സാഹിത്യ പ്രസ്ഥാനത്തിലേത്
"പാണ്ഡ്യഭാഷാസാരൂപ്യം" അവശ്യഘടകമാക്കിക്കല്പിക്കപ്പെടുന്ന ഒരു വിശേഷ
വ്യവഹാര ശൈലിയായിരുന്നിരിക്കണമെന്നും തെക്കൻനാടുകളിൽപോലും
രാമചരിതത്തിൽ കാണുന്ന ഭാഷാരീതിസാമാന്യ വ്യവഹാര ശൈലിക്കു പ്രാതിനിധ്യം
വഹിക്കുന്നില്ലെന്നും കരുതാനാണ് വടക്കൻമലയാളസ്വരൂപം നമ്മെ
പ്രേരിപ്പിക്കുന്നത്. മറിച്ചു വാദിക്കുകയാണെങ്കിൽ തെക്കൻ നാടുകളിൽ മലയാള
ഭാഷ ഉരുത്തിരിഞ്ഞു വരുന്ന പ്രക്രിയ ആരംഭിച്ചത് വടക്കൻ നാടുകളിൽ അത് ഏറെ
ക്കുറെ പൂർത്തിയായതിനു ശേഷമാണെന്നു പറയേണ്ടിവരും. പയ്യന്നൂർ പാട്ട് ഉള്ളൂർ
പറയുംപോലെ പ്രാചീനമാണെന്നും രാമചരിതം സാമാന്യവ്യവഹാര ഭാഷയ്ക്കു
പ്രാതിനിധ്യം വഹിക്കുന്നുണ്ടെന്നും ഉള്ള നിഗമനങ്ങൾ യഥാർത്ഥ വസ്തുതകളായി
സ്വീകരിക്കുകയാണെങ്കിൽ, ഭാഷാ വികസനചരിത്രത്തിൽ മേൽ പറഞ്ഞ സമീപനം
അനിവാര്യമായിത്തീരും. ആ സമീപനം ശരിയെന്ന് ഉറപ്പാക്കണമോ, പയ്യന്നൂർ
പാട്ടിന്റെ പ്രാചീനതയെപ്പറ്റി കൂടുതൽ അന്വേഷിക്കണമോ, പാട്ടിന്നു
പാണ്ഡ്യഭാഷാസാരൂപ്യം അവശ്യഘടകമാണെന്ന സങ്കല്പമനുസരിച്ച്
രൂപപ്പെടുത്തിയ വിശേഷവ്യവഹാരഭാഷയാണ് രാമചരിതഭാഷയെന്നു കരുതണമോ
- മൂന്നു മുനയുള്ള സമസ്യ. ആ വഴിക്കുള്ള ഗവേഷണത്തിന്ന് പയ്യന്നൂർ പാട്ട്
പ്രചോദനമാവും.

പയ്യന്നൂർപാട്ടിലുള്ള തമിഴത്തത്തിൽ "പാണ്ഡ്യഭാഷാസാരൂപ്യം"
തികയണമെങ്കിൽ ആവശ്യമായ ചെയ്യുൾ വികാരങ്ങളൊന്നുമില്ല. ആറു നയങ്ങൾ
എന്നു വിശേഷിപ്പിക്കാറുള്ള വർണവികാരങ്ങൾ മുഴുവൻ സംഭവിച്ചുകഴിഞ്ഞിട്ടില്ല
എന്നതാണ് അതിലുള്ള തമിഴത്തം. അനുനാസികാതിപ്രസരം വന്ന രൂപവും വരാത്ത
രൂപവും കാണുന്നു- 'വന്തിതു' 'വന്നാർ' പോലെ. താലവ്യാദേശത്തിന്ന് ഏറെക്കുറെ
സാർവത്രികതയുണ്ട്. ഭൂതകാലക്രിയയിൽ പുരുഷഭേദനിരാസംവന്നിട്ടില്ല.
സ്വരസംവരണം വന്ന രൂപങ്ങളും വരാത്ത രൂപങ്ങളും കാണുന്നു. വർണമാല
പ്രായേണ "ദ്രമിഡസംഘാത" മാണെങ്കിലും ഘോഷാക്ഷരങ്ങളും ഊഷ്മാക്കളും
അവിടവിടെയുണ്ട്. പദാദിയിലെ വകാരം ബകാരമായി മാറുന്നു പ്രായേണ.
ചിലപ്പോൾ ഇല്ല. ഈ വർണപരിണാമം കന്നടത്തോടുള്ള സമ്പർക്കത്തിന്റെ
ഫലമാവാം. പ്രാചീനമായ മറ്റു വടക്കൻ പാട്ടുകളിലുമിതുണ്ട്. രാമചരിതം ഉത്തര
[ 104 ] കേരളത്തിലുണ്ടായ കൃതിയാണെന്ന ഒരഭിപ്രായമുണ്ട്. അതിൽ വല്ല
യാഥാർത്ഥ്യവുമുണ്ടെന്നു തെളിഞ്ഞാൽ രണ്ടു കൃതികളുടെയും ഭാഷകൾക്കുള്ള
വ്യത്യാസത്തിന്നു അർത്ഥവ്യാപ്തിയേറും.

തമിഴിന്നും മലയാളത്തിന്നും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെ
കുറിക്കുന്ന ആറ് വർണ പരിണാമനയങ്ങൾക്ക് പ്രസക്തിയില്ലെന്ന വാദം
ദുർബലമാണെങ്കിലും ഇന്നും അതിന്നു വക്താക്കളുണ്ട്. പുരുഷഭേദനിരാസം,
സ്വരസംവരണം എന്നിവ മലയാളത്തിലുണ്ടാവുകയല്ല ചെയ്തത്; പുരുഷഭേദ
സ്വീകാരം, സ്വരവിവരണം എന്നിവതമിഴിൽ സംഭവിക്കുകയാണുണ്ടായത് എന്നാണ്
വാദഗതി. അനുനാസികാദേശം, താലവ്യാദേശം എന്നിവയെ ഏറെ
അപഗ്രഥനവിഷയമാക്കിക്കാണുന്നില്ല. അവിടെ അടിയുറപ്പിക്കാൻ എളുപ്പമല്ലെന്നതു
തന്നെ കാരണം- ഭൂതകാല ക്രിയയെ കുറിക്കുന്ന പ്രത്യയം 'തു' ആണെന്നതിനെ
നിഷേധിക്കലെളുപ്പമല്ല. തന്നിമിത്തം, ‘വന്തു' 'വന്നു'വായെന്നും അടിത്തു
‘അടിച്ചു'വായെന്നുമല്ലാതെ മറിച്ചു വാദിച്ചൊപ്പിക്കാൻ പറ്റില്ല. വടക്കൻ നാടുകളിലെ
പാട്ടിൽ പുരുഷഭേദനിരാസവും സ്വരസംവരണവും വന്നു കഴിഞ്ഞില്ല എന്നു
തെളിയിക്കുന്ന 'പയ്യന്നൂർപാട്ട്' അങ്ങിനെ ഭാഷോത്പത്തി വിചാരത്തിൽ ദ്വേധാ
പ്രധാനമാണ്. ഒന്ന്: സാമാന്യവ്യവഹാരഭാഷയ്ക്കു അതു പ്രാതിനിധ്യംവഹിക്കുന്നു.
രണ്ട്: തമിഴിനേക്കാൾ പ്രാചീനതരമാണ് മലയാളം എന്നു സ്ഥാപിക്കുന്നതിന്നു
വേണ്ടി ആറ് വർണപരിണാമനയങ്ങളെ നിരാകരിക്കാൻ ഉന്നയിക്കപ്പെടുന്ന
വാദങ്ങൾക്ക് ഉപോദ്ബലകമായ തെളിവുകൾ അല്ല നേരെ മറിച്ചുള്ളതെളിവുകളാണ്
ഇതു നല്കുന്നത്.
[ 105 ] പയ്യന്നൂർപ്പാട്ട്

പി. ആന്റണി

വാമൊഴിവഴക്കത്തിൽ പുലർന്നുപോന്ന കഥാഗാനമാണോ പയ്യന്നൂർപ്പാട്ട്?
താളിയോലയിൽ പകർത്തിയിരിക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു പാട്ട്
നാടൻവാങ്മയപാരമ്പര്യത്തിൽ നിന്നു പുറന്തള്ളപ്പെടുന്നില്ല. വാമൊഴി
വഴക്കത്തിന്റെ സ്വാഭാവങ്ങൾ പ്രദർശിപ്പിക്കുന്ന തോറ്റംപാട്ടുകളിൽ ചിലത്
താളിയോലയിൽ പകർത്തപ്പെട്ടിട്ടുണ്ട് (എം. വി. വിഷ്ണുനമ്പൂതിരി 1981: 9). ഒരു
കാലത്ത് കുട്ടനാട്ടിലെ പുഞ്ചക്കണ്ടങ്ങളിൽ മാറ്റൊലിക്കൊണ്ടിരുന്ന രാമായണം
ചക്രപ്പാട്ടും താളിയോലയിൽ പകർത്തിയിരുന്നു. ഓലയും നാരായവും
ചുരുക്കമായെങ്കിലും നാടൻപാട്ടുകൾക്കുപിന്നിലും പ്രവർത്തിച്ചിരിക്കാം എന്നാണിത്
സൂചിപ്പിക്കുന്നത്. നാവിൻ തുമ്പിലൂടെ പ്രചരിച്ചിരുന്ന പാട്ടുകൾ താളിയോലയിലെ
ലിഖിതപാഠത്തോടു പ്രതിപദം പ്രതിബദ്ധത പുലർത്തിയിരുന്നില്ല. എന്നാൽ
അനുഷ്ഠാനപരമായി മൂല്യമുള്ള പാട്ടുകളുടെ സ്ഥിതി വ്യത്യസ്തമാണ് (എൻ.
എൻ. കക്കാട് 1981:11).

നീലകേശിപ്പാട്ടും പയ്യന്നൂർപ്പാട്ടും

ഡോ. എം.വി. വിഷ്ണുനമ്പൂതിരി പ്രസിദ്ധീകരിച്ച 'വണ്ണാനും കെന്ത്രോൻ
പാട്ടും' എന്ന പുസ്തകത്തിലെ നീലകേശിപ്പാട്ട് പയ്യന്നൂർപ്പാട്ടിലെ കഥയുടെ
തുടർച്ചയായി അനുഭവപ്പെടുന്നു. കെന്ത്രോൻപാട്ട് എന്നു അനുഷ്ഠാന
കർമ്മത്തിന്റെ ഭാഗമായി വണ്ണാന്മാർ തെയ്യം കെട്ടി നീലകേശിപ്പാട്ട് പാടുന്നു.
പയ്യന്നൂർപ്പാട്ടിന്റെ പൂർവഭാഗം മാത്രമേ ഗുണ്ടർട്ടിന്റെ കൈയിൽ കിട്ടിയിരുന്നുള്ളൂ.
ഇതിന്റെ തുടർച്ച എന്നോണമുള്ള കഥയാണ് നീലകേശിപ്പാട്ടിന്റെ ഉള്ളടക്കം.
നീലകേശിപ്പാട്ട് സമ്പൂർണ്ണമായിത്തന്നെ 'വണ്ണാനും കെന്ത്രോൻപാട്ടി'ലും
ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതിന്റെ പ്രസാധകന്മാർ പറയുന്നു. പയ്യന്നൂപ്പാട്ടിൽ
ഏറെ ആവർത്തിക്കുന്ന പൈക്കം (ഭിക്ഷ), തവെശി (താപസി), കൂത്ത്,
ചൂതുചതുരംഗം, തമ്മപ്പൻ (പിതാവ്), ഉണ്ണിച്ചങ്ങൻ (ദാസൻ), കൂലവാണിയെർ
(ധാന്യവ്യാപാരികൾ), പഴയന്നൂർ, വളപട്ടണം എന്നീ പദങ്ങൾ നീലകേശിപ്പാട്ടിലും
കാണുന്നു.

എൺപതുവരികൾ മാത്രമുള്ള ചെറിയ കൃതിയാണു നീലകേശിപ്പാട്ട്. കഥ
ഇങ്ങനെ സംഗ്രഹിക്കാം. പത്തു വീട്ടിൽ പൈക്കമിരന്നു നടന്ന താപസി മലയരികെ
പോരുമ്പോൾ മലങ്കുറവനെ ചുട്ട ചുടല കണ്ടു. അവിടുന്ന് ഒരു തീക്കൊള്ളിയെടുത്ത്
ചെഞ്ചാരവൂരെ മാവിനോടു കൊണ്ടുചാരുന്നു. 'ഇക്കുഴവി കാലൊടു തലകൊയ്യും
[ 106 ] മുമ്പെ തരിയരന്റെ തലയെനിക്കു പണയമാകേണം' എന്നു നിശ്ചയിച്ച താപസി,
മായത്താൽ ഒരു മുല്ലപ്പള്ളി പണിതീർക്കുന്നു. കൂത്തിന്റെ കീർത്തികേട്ട തരിയരൻ
'ആന പോലെ കുളം ചാടി കുളി കഴിഞ്ഞ്' ഉണ്ണിച്ചങ്ങനെക്കൊണ്ട് കെട്ടും എടുപ്പിച്ച്
താപസിയെ ചെന്നു വിളിക്കുന്നു. താപസിയാകട്ടെ, മായച്ചൂതും ചതുരംഗവും വെച്ചു
നിരത്തി, ‘ഒരു പലക ചൂതൊടു ചതുരംഗം' പോർമുനയേണം എന്നു തരിയരനോട്
ആവശ്യപ്പെടുകയാണ്.

'ഞാൻ തോറ്റുവെങ്കിലെന്റൊരു മുല പണയം
നീ തോറ്റുവെങ്കിൽ നിന്റിതൊരു തല പണയം’

എന്നാണ് അവൾ വ്യവസ്ഥ നിർദ്ദേശിക്കുന്നത്. ചൂതിലും ചതുരംഗത്തിലും തോറ്റ
തരിയരനെ മടിയിൽ കിടത്തി' എന്റിതൊരു പഴംകുടിപ്പാ വീട്ടുന്നു ഞാനും’ എന്നു
പറഞ്ഞ്, അയാളെ കുത്തിക്കൊന്ന്, കുടൽമാലധരിക്കുന്നു, താപസി. ആ വേഷത്തിൽ
തമ്മപ്പൻ കോയിലിലെത്തിയ അവളോട് 'കുലവാണിവപ്പക'യുള്ള നീ എന്റെ
ശ്രീകൈലാസം തീണ്ടി അശുദ്ധമാക്കരുതെന്നും, വടവന്യതീർത്ഥത്തിൽ പോയി
കുളിച്ചു ശുദ്ധി വരുത്തണമെന്നും നിർദ്ദേശിക്കുന്നു. വടവന്യതീർത്ഥത്തിൽ പോയി
കുളിച്ച താപസി ‘ദൈവക്കരുവായ്' മാറുകയാണ്. ഈ ദേവത, തെക്കൻ കൊല്ലം,
വളപട്ടണം, കോലത്തുവയലാൽ, പട്ടാൻചേരി, തൃച്ചംബരം തുടങ്ങി പലേടത്തും
സഞ്ചരിക്കുകയും ചിലേടങ്ങളിൽ കുടികൊള്ളുകയും ചെയ്യുന്നു.

പയ്യന്നൂർപ്പാട്ടിലെ കഥ അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. അസാധാരണമായൊരു
പ്രതികാര നിർവഹണത്തിന്റെ കഥയാണ് അതിന്റെ ഇതിവൃത്തമെന്ന്
സൂചനയുണ്ട്. നമ്പുസരിഅരനോടു ശാസ്ത്രവാദം നടത്തുന്ന താപസി
ആരാണെന്നു വ്യക്തമാക്കുന്നില്ലെങ്കിലും അതു നീലകേശി തന്നെ എന്നാണു
മനസ്സിലാക്കേണ്ടത്. താപസിയുടെ ക്ഷണം സ്വീകരിച്ച് കൂത്തിന്നു പോകാൻ
ഒരുങ്ങുന്ന മകനെ തടഞ്ഞുകൊണ്ട് ചൊമ്പുചെട്ടി പറയുന്നു:

അന്നൊരു കാലന്നിണക്കു നേർന്നു
ഐയ്യപ്പൻ കോയില്ക്കൽ കൂത്താടിച്ചെൻ
വന്നാരറുവരിള വാണിയം
മതിലേറി വന്നെന്നരികിരുന്നാർ
അന്നവരെ കൊന്നെൻ ഞാൻമകനെ
അതിനവർ നിന്നെയും കൊല്ലും കണ്ടാൽ

ആങ്ങളമാർ വധിക്കപ്പെട്ടത് അറിഞ്ഞ നിലകേശി

'കൊൾവനെന്നാങ്ങളമാർക്കു വേണ്ടി
കൊല അലത്തോടെ വളരും പൈതൽ'

എന്ന പ്രതിജ്ഞയോടെയാണു നാടുവിടുന്നത്. ആങ്ങളമാരുടെ വധത്തിനു
പ്രതികാരമായി സ്വപുത്രനെ വധിക്കാൻ തീരുമാനിച്ച സ്ത്രീയെക്കുറിച്ചുള്ള
സങ്കല്പത്തിന്റെ വേരുകൾ പ്രാചീനമായ ഏതോ ഗോത്രവഴക്കങ്ങളിലാണു
തിരയേണ്ടത്.

പയ്യന്നൂർപ്പാട്ടിൽ, മകന്റെ നിർബന്ധം സഹിക്കാനാവാതെ പയ്യന്നൂരിൽ
നടക്കുന്ന കൂത്തിനു പോകാൻ ചൊമ്പുചെട്ടി മൗനാനുവാദം നൽകുന്നു. എന്നാൽ,
വേണ്ടത്ര തയ്യാറെടുപ്പോടെ, കച്ചവടത്തിനു ഒരുങ്ങിവേണം യാത്രയാവാൻ എന്നാണ്
[ 107 ] അയാളുടെ ഉപദേശം. അതനുസരിച്ച് കപ്പലിൽ കയറ്റുന്ന സാധനങ്ങളുടെ നീണ്ട
പട്ടികയോടെയാണു പാട്ട് അപൂർണ്ണായി അവസാനിക്കുന്നത്. നീലകേശിപ്പാട്ടി
ലാകട്ടെ, ഒരു ദാസന്റെ മാത്രം അകമ്പടിയോടെയാണു തരിയരൻ എത്തുന്നത്.
കൂത്തിന്റെ വളർമ കേട്ട് എത്തുന്നുവെന്നു പറയുന്നെങ്കിലും കൂത്തിനെപ്പറ്റി പിന്നീട്
പരാമർശമില്ല.

നീലകേശിപ്പാട്ടിലും പയ്യന്നൂർപ്പാട്ടിലും നായികാ കഥാപാത്രത്തിന്റെ പേര്
ഏതാണ്ടു മറിച്ചുവെക്കപ്പെടുന്നുവെന്നത് കൗതുകകരമായിരിക്കുന്നു.
പയ്യന്നൂർപ്പാട്ടിൽ മറ്റു രണ്ടു കഥാപാത്രങ്ങളുടെയും പേരു പല പ്രാവശ്യം
ആവർത്തിക്കുന്നുണ്ടെങ്കിലും നീലകേശിയുടെ പേര് ഒരിടത്തു മാത്രമേ
പരാമർശിക്കുന്നുള്ളു. നീലകേശിപ്പാട്ടിലാകട്ടെ താപസിയുടെ പേരു
പറയുന്നതേയില്ല. പ്രസ്തുത കഥാപാത്രത്തിന്റെ നിഗൂഢാത്മകസ്വഭാവത്തിന്റെ
സൂചനയാകാം ഇത്.

പയ്യന്നൂർപ്പാട്ടിൽ, താപസിയുടെ വേഷത്തിലെത്തുന്ന നീലകേശി,
വെള്ളിമലയ്ക്കൊരു പൊന്മകൾ, ചെംബിടെയോന്മകൾ എന്നൊക്കെയാണു തന്നെ
പരിചയപ്പെടുത്തുന്നത്. നീലകേശിപ്പാട്ടിലെ താപസി, തരിയരന്റെ
കുടൽമാലയണിഞ്ഞ് തമ്മപ്പന്റെ കോയിലിലേക്കാണു കയറിച്ചെല്ലുന്നത്.
'എന്റിതൊരു ശ്രീകൈലാസം തീണ്ടല്ല നീയും' എന്നു പറയുന്ന തമ്മപ്പൻ
പരമശിവനാണെന്നതു വ്യക്തം. ഇതുകൊണ്ടാണ്, "ദാരികനെ കൊന്ന
കാളിയാണോ നീലകേശി? ദാരികനെ കൊല്ലുവാൻ കാളിയും താപസിയായിട്ടാണു
പോയതെന്നു മറ്റു പല പാട്ടുകളിൽ നിന്നും ഗ്രഹിക്കാം" എന്ന് ഡോ. എം. വി.
വിഷ്ണു നമ്പൂതിരി എഴുതുന്നത് (1982:43). തരിയരൻ-ദാരികൻ എന്നീ പേരുകളുടെ
സാദൃശ്യവും വിഷ്ണുനമ്പൂതിരിയുടെ സംശയത്തിന് ആധാരമായിട്ടുണ്ടാവാം.
പയ്യന്നൂർപ്പാട്ടിലെ നായക കഥാപാത്രത്തിന്റെ പേര് നമ്പുസരിഅരൻ
എന്നാണെങ്കിലും ഇളന്തരിയരൻ എന്ന് പലയിടങ്ങളിലും അയാളെ
പരാമർശിക്കുന്നുണ്ട്.

അസാധാരണ പ്രഭാവമുള്ള സ്ത്രീ കഥാപാത്രങ്ങളെ കാളീ സങ്കല്പത്തിൽ
ഉൾക്കൊള്ളിക്കാനുള്ള ശ്രമം കേരളത്തിലെ നാടൻ പാട്ടു മേഖലയിൽ പൊതുവേ
കാണുന്നുണ്ട്. ഭദ്രകാളിക്ഷേത്രങ്ങളിൽ പാടിവരുന്ന മണിമങ്കത്തോറ്റം, മുടിപ്പുരപ്പാട്ട്
എന്നിവയിൽ കണ്ണകിക്കഥ കാളീസങ്കല്പത്തിൽ ഉൾച്ചേർത്തിരിക്കുന്നതു കാണാം.
കൂടുതൽ വിവരങ്ങൾക്ക്, തോറ്റം പാട്ട് ജി. ശങ്കരപ്പിള്ള, എൻ. ബി. എസ്സ്, കോട്ടയം
(1958), "The kannaki legend and the Tottam pattu, P. Anantan pillai, Kerala
studies (1955), [Prof. A. Gopala menon commemoration volume] എന്നിവ
നോക്കുക. നീലകേശിപ്പാട്ടിലും ഇതു തന്നെയല്ലേ കാണുന്നത്?

പയ്യന്നൂർപ്പാട്ടും നീലകേശിപ്പാട്ടും ചേർത്തുവച്ചു നോക്കുമ്പോൾ ഇതിവൃത്തം
രണ്ടു തട്ടകത്തിലായി പരന്നുകിടക്കുന്നതു കാണാം. അവയ്ക്ക് നാട്, കാട് എന്നു
പേരുകൾ നൽകാം. മാനുഷിക വികാരങ്ങളും കർമ്മങ്ങളും പ്രവർത്തിക്കുന്ന തട്ടകം
നാട്. അമാനുഷികമോ പ്രാകൃതമോ ആയ വികാരങ്ങളും കർമ്മങ്ങളും
പ്രവർത്തിക്കുന്ന തട്ടകം കാട്. അനപത്യദുഃഖവുമായി നാടുകളിൽ നിന്നു
നാടുകളിലേക്ക് ഭിക്ഷുകിയായി അലയുന്ന നീലകേശിയിൽ മാനുഷികമായ
[ 108 ] അംശമാണുള്ളത്. കുലവാണിയരായ ആങ്ങളമാരുമായുള്ള ബന്ധവും,
അനപത്യദുഃഖവും പുത്രലാഭത്തിനായുള്ള വ്രതാനുഷ്ഠാനങ്ങളും അവളിലെ
നാട്ടംശം അഥവാ മാനുഷിക തലമാകുന്നു. സഹോദരന്മാർ ആകസ്മികമായി
വധിക്കപ്പെട്ടതറിഞ്ഞ്, ഏറെ നാളത്തെ തപസ്യയുടെ ഫലമായി പിറന്ന
പുത്രനെത്തന്നെ വധിച്ച് ഭർത്താവിനോട് പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിക്കുന്ന
നീലകേശിയിൽ ആവേശിക്കുന്നത് കാടിന്റെ സത്തയാണ്. കാടിന്റെ നിഗൂഢവും
പ്രാകൃതവുമായ ധർമ്മവ്യവസ്ഥയിലേക്കുള്ള യാത്ര പയ്യന്നൂർപ്പാട്ടിൽ
ആരംഭിക്കുന്നു. അമാനുഷിക തലത്തിലേക്കുള്ള വളർച്ച പൂർണ്ണമാകുന്നതാണു
നീലകേശിപ്പാട്ടിൽ കാണുന്നത്. നീലകേശിയുടെ പേര് കൃതികളിൽ ഏതാണ്ട്
ഒഴിവാക്കി നിർത്തിയിരിക്കുന്നതും ഓർമ്മിക്കുക. ഭിക്ഷ കൊടുക്കാൻ മടിക്കുന്ന
നമ്പുസരിയരനോട് നീലകേശി പറയുന്നു:

എന്നാലൊരു പന്തീരാണ്ടു
കൂടീട്ടെല്ലാടത്തും ചെൽവൂതില്ല
ഞാനൊ തന്നാല്ലെ ഞാനൊന്നാമത
മുന്നില്ലെത്തെറച്ചെന്നാൽ
മുന്നച്ചടത്തിനു കിട്ടായികൽ നാൻകൈൽ
അന്നക്കവാലം കമിച്ചറിവെൻ
അതിനാലെ നാശം ബരുമനേകം
അതു ശെയ്താർക്കു നരകമില്ലേ
നംപുതരിയെനാ പൈക്കം തായേ...
അവളിലെ അമാനുഷികതലത്തെ വ്യക്തമാക്കാനുള്ള ശ്രമമാണ് ഈ പാട്ടിൽ
കാണുന്നത്.

നമ്പുസരിയരനും ചൊമ്പുചെട്ടിയും നാട്ടുതട്ടകത്തിൽ നില്ക്കുന്ന
കഥാപാത്രങ്ങളാണ്. കപ്പൽ നിർമ്മാണവും കടൽ വാണിജ്യവും, വാണിജ്യം
ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളും നാഗരിക
ജീവിതത്തിലെ മാനുഷിക വ്യാപാരങ്ങളാണല്ലോ. കൂത്തിനോടുള്ള അഭിനിവേശം
എന്ന നമ്പുസരിയരന്റെ മാനുഷിക ദൗർബല്യത്തെ ചുഷണം ചെയ്തതാണ്
നീലകേശി അയാളെ തന്റെ തട്ടകത്തിലേക്ക് ആനയിക്കുന്നത്. മായച്ചൂതു
മായച്ചതുരംഗം പോർ പൊരുതിയാണ് അയാളെ പരാജയപ്പെടുത്തുന്നത് എന്നതും
ശ്രദ്ധിക്കണം. നാടിന്റെ യുക്തിയെ കാടിന്റെ അമാനുഷിക തന്ത്രം
കീഴ്പെടുത്തുന്നു.

പയ്യന്നൂർപാട്ടിന്റെ തുടർച്ചയായി അനുഭവപ്പെടുന്നുണ്ട് നീലകേശിപ്പാട്ടിലെ
കഥ. എങ്കിലും പയ്യന്നൂർപ്പാട്ടിന്റെ ഭാഗമാണ് അതെന്നു കരുതാൻ വയ്യ. ഭാഷയിലും
രചനാരീതിയിലും ഇവ തമ്മിലുള്ള അന്തരം ഗണനീയമാണ്. പൊതുവേ നാലു
പാദമുള്ള 103 പാടുകളാണ് പയ്യന്നൂർപ്പാട്ടിൽ. ആമുഖമായി ഒരു അഞ്ചടിയും
ചേർത്തിരിക്കുന്നു. മലയാളത്തിലെ പ്രാചീനസാഹിത്യശാഖയായ
പാട്ടുപ്രസ്ഥാനത്തിലെ കൃതികളിൽ കാണുന്നതുപോലെ ഒരു പാട്ടിന്റെ
അവസാനത്തെ പദംകൊണ്ട് അടുത്ത പാട്ട് ആരംഭിക്കുന്ന അന്താദിപ്രാസരീതിയും
എതുക എന്ന ശബ്ദാലങ്കാരവും പ്രായേണ ദീക്ഷിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ
[ 109 ] വാമൊഴിവഴക്കത്തിലുള്ള പാട്ടുകൾ ഇത്തരം രൂപപരമായ തന്തങ്ങൾ
സ്വീകരിക്കാറില്ല. ഏതായാലും ഇത്തരം രൂപപരമായ ശ്രദ്ധയൊന്നും
നീലകേശിപ്പാട്ടിൽ കാണാനില്ല. വാമൊഴി വഴക്കപ്പൊട്ടുകളുടെ സാധാരണഗതിയാണ്
അതിനുള്ളത്.

പൂർവകഥാ ഭാഗങ്ങളിൽ നിന്നു വേർപെട്ട് നീലകേശിപ്പാട്ട് എങ്ങനെ
സ്വതന്ത്രമായി പുലർന്നുപോന്നു? നാടൻ കഥാഗാനങ്ങളുടെ മേഖലയിൽ ഇത്
സാധാരണമാണ്. ഉദാഹരണത്തിന്, ബാലഡ്സ് ഓഫ് നോർത്ത് മലബാർ മൂന്നാം
വാല്യത്തിലെ കുഞ്ഞാലിമരയ്ക്കാരെപ്പറ്റിയുള്ള തച്ചോളിപ്പാട്ടും ഗുണ്ടർട്ടിന്റെ
ശേഖരത്തിലെ കപ്പള്ളിപ്പാലയാകട്ടെ കോരന്റെ പാട്ടും ചൂണ്ടിക്കാട്ടാം. ഒന്നാമത്തെ
പാട്ടിന്റെ കഥ സംഗ്രഹിച്ചു പറയാം. കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാർ
കൈതേരിക്കുന്നുമ്മ കുഞ്ഞിമ്മാതുവിനെ കണ്ടു മോഹിക്കുന്നു. അവളെ
പ്രാപിക്കുന്നതിന് ആങ്ങള കേളു തടസ്സമാകുമെന്നു കരുതി, അയാളുടെ ചങ്ങാതി
കപ്പള്ളിപ്പാലാട്ടെ കുഞ്ഞിക്കോരനെ കൈക്കൂലികൊടുത്തു വശത്താക്കി കേളുവിനെ
ചതിച്ചു കൊല്ലിക്കുന്നു. കൈതേരി നമ്പ്യാരും നായന്മാരും കോരനോട് പ്രതികാരം
ചെയ്യാൻ നടക്കുന്നു. ഇതിനിടയിൽ കുഞ്ഞിക്കോരൻ കുഞ്ഞിമാതുവിനെ
വശത്താക്കുന്നു. അവൾക്ക് നാലു മാസം ഗർഭവുമായി. നമ്പ്യാർ ഇതറിയുന്നില്ല.
അങ്ങനെയിരിക്കെ ഒലവണ്ണൂർ കാവിലെ കാവൂട്ടിന് നമ്പ്യാർ കോരനെ കൊല്ലാൻ
അടുക്കുമ്പോൾ

തറവാട്ടു കാര്യമുള്ളണങ്ങനല്ലെ
കൈതെരിക്കുന്നുമ്മല് മാതു ആന്
നാലു മാസം തിങ്കള് കെറുപ്പം അല്ലെ
കെറുപ്പം പടിഞ്ഞാറ്റെല് വച്ച് കൊണ്ടെ
കോരനെ കൊല്ലാൻ പുറപ്പെടുന്നു

എന്നു പറഞ്ഞുകൊണ്ട് തച്ചോളി ഒതേനൻ നമ്പ്യാരെ പിന്തിരിപ്പിക്കുന്നു.

രണ്ടാമത്തെ പാട്ടിൽ കോട്ടയ്ക്കൽ കുഞ്ഞലിമരയ്ക്കാരെപ്പറ്റിയുള്ള
പരാമർശമോ, കുഞ്ഞിക്കോരൻ കേളു നമ്പ്യാരെ (കണാരൻ നമ്പ്യാരെന്നാണ്
രണ്ടാമത്തെ പാട്ടിൽ പറയുന്നത് അപ്രധാന കഥാപാത്രങ്ങളുടെ പേരുകൾ പല
പാട്ടിലും മാറിമറിഞ്ഞു വരും) വധിച്ചതിന്റെ കാരണമോ പറയുന്നില്ല. കൈതേരി
തറവാട്ടുകാർക്ക് കോരനോടു കുടുപ്പ (കുടിപ്പക) ഉണ്ടെന്നു മാത്രം വ്യക്തമാക്കുന്നു.
ഒരേ കഥ തന്നെയാണ് ഈ രണ്ടു പാട്ടുകൾക്കും ആധാരമെങ്കിലും, രണ്ടാമത്തെ
പാട്ടിൽ കഥയുടെ പൂർവഭാഗം വിവരിക്കുന്നില്ല.

കഥാകഥനം പ്രധാനലക്ഷ്യമായിരിക്കുന്നതുകൊണ്ട് ഏതെങ്കിലും
രീതിയിലുള്ള കാര്യകാരണ ബന്ധമോ ആദിമധ്യാന്ത പൊരുത്തമോ വടക്കൻ
പാട്ടുകളിൽ ഉൾച്ചേർത്തിരിക്കുന്നതായി കാണാം. എന്നാൽ അനുഷ്ഠാന മൂല്യമുള്ള
നാടൻ പാട്ടുകളിൽ കഥാകഥനം അത്ര പ്രധാനമല്ലല്ലോ. അതുകൊണ്ടാവാം ഒരു
കഥയുടെ വാൽക്കഷണമായ നീലകേശിപ്പാട്ട് ആ നിലയിൽത്തന്നെ സ്വതന്ത്രമായി
പുലർന്നുപോന്നത്.

തമിഴിലെ നീലകേശി

പയ്യന്നൂർപ്പാട്ടിനെപ്പറ്റി, തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും
[ 110 ] തമ്മിൽ യാതൊരു സംബന്ധവുമില്ല എന്ന് ഉള്ളൂർ പ്രസ്താവിക്കുന്നുണ്ട്.
പയ്യന്നൂർപ്പാട്ടിലെ നായികാ കഥാപാത്രത്തിന്റെ പേരു പരിഗണിച്ചാവാം മഹാകവി
ഇങ്ങനെ എഴുതുന്നത്.

ചിറുപഞ്ചകാപ്പിയം എന്നു തമിഴിൽ അറിയപ്പെടുന്ന അഞ്ചു ലഘു
ഇതിഹാസങ്ങളിൽ ഒന്നാണു നീലകേശി. 'കുണ്ഡല കേശി (ബുദ്ധമതക്കാരിയായ
പണ്ഡിത)യെപ്പോലെ അന്യമതവിഭാഗങ്ങളിൽപ്പെട്ട താർക്കികരുമായി നീലകേശി
നടത്തുന്ന താത്ത്വികതർക്കങ്ങളുടെ പരമ്പര എന്ന നിലയിലാണ് ഈ കൃതി
രൂപപ്പെടുത്തിയിരിക്കുന്നതെന്ന് Encyclopedia of Tamil Literatre - ൽ (page
-250) കാണുന്നു. ജൈനസിദ്ധാന്തപ്രതിപാദകമായി തമിഴിൽ രണ്ടു കൃതികളാണത്രേ
ഉള്ളത്. ജീവനബോധനൈയും നീലകേശിയും (ഭാരതീയ സാഹിത്യചരിത്രം - പേജ്
228)

ഡോ. ടി.പി. മീനാക്ഷിസുന്ദരൻ എഴുതിയ 'തമിഴ് സാഹിത്യചരിത്ര'ത്തിൽ
നീലകേശിയെപ്പറ്റി പറയുന്ന ഭാഗം ഉദ്ധരിക്കുന്നു. "മതപരമായ ചർച്ചകൾക്ക്
ഐതിഹാസിക മാഹാത്മ്യം കൈവരുകയും അക്കാലത്ത് ഇത്തരം ധാരാളം
കൃതികൾ വിരചിതങ്ങളാകയും ചെയ്യുന്നുണ്ട്. പ്രസ്തുത ചർച്ചകളിൽ വിജയം
വരിക്കുന്ന സ്ത്രീയെ പരാമർശിക്കുന്ന 'കേശി' പ്രത്യയത്തിലാണ് ഈ കൃതികളുടെ
പേരുകൾ അവസാനിക്കുന്നത്..... ബുദ്ധമതക്കാരുടെ കുണ്ഡലകേശിക്ക്
ജൈനമതക്കാർ നൽകുന്ന പ്രത്യാരോപണമാണ് നീലകേശി. നീലകേശി, പഴയന്നൂർ
നീലിയെപ്പോലെ, തമിഴ്‌നാട്ടിൽ പ്രശസ്തയായിരുന്ന പൗരാണിക ഭൂതമാണ്." ഈ
പ്രസ്താവം പലതുകൊണ്ടും ശ്രദ്ധേയമാണ്. പയ്യന്നൂർപ്പാട്ടിലെ നീലകേശിയും
ശാസ്ത്രതർക്കം നടത്തി വിജയം വരിക്കുന്ന സ്ത്രീയാണല്ലോ. അതുപോലെ
പഴയന്നുർ നീലി തന്നെയാണോ നമ്മുടെ നീലകേശി?

അഞ്ചടി

പയ്യന്നൂർപ്പാട്ടിൽ ആമുഖമായി ഒരു അഞ്ചടി ചേർത്തിട്ടുണ്ട്. ആമുഖമായി
അഞ്ചടി ചേർത്തിട്ടുള്ള തോറ്റം പാട്ടുകളുണ്ട്. അങ്കക്കുളങ്ങര ഭഗവതിത്തോറ്റം,
തോട്ടുങ്കര ഭഗവതിതോറ്റം തുടങ്ങിയവ ഉദാഹരണങ്ങൾ. അയ്യടിത്തോറ്റം
എന്നൊരു വിഭാഗവുമുണ്ട്. മുച്ചിലോത്തു ഭഗവതി, മുച്ചിലോട്ടുതായി, മുച്ചിലോട്ടു
പരദേവത എന്നിവ അയ്യടിത്തോറ്റങ്ങളാണ് പാടുന്നത് 'തത്ത - തത്തത്ത' എന്ന
അഞ്ച് അടികളോടു കൂടിയ താളവട്ടിലായതിനാലാണത്രേ ഇവയ്ക്ക് അയ്യടിത്തോറ്റം
എന്നു പേരുണ്ടായത്(ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ 1979: 97).

എന്താണ് അഞ്ചടികൾ എന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ
വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണ്
അഞ്ചടികൾ എന്ന് എം. വി. വിഷ്ണുനമ്പൂതിരി പറയുന്നു (1981:8). സന്മാർഗ്ഗ
പ്രതിപാദമായി ഉത്തര കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരുതരം ചെറിയ പാട്ടുകൾ
എന്നാണ് സർവ്വവിജ്ഞാനകോശം നൽകുന്ന വിവരണം. (1987: Vol-1, P.32),
തമിഴിൽ കുറൾ, ചിന്ത്, അളവ്, നെടിൽ കുഴിനെടിൽ എന്നിങ്ങനെ അഞ്ചുതരം
അടികളുള്ളതിൽ ഏതെങ്കിലുമൊന്ന് അനുസരിച്ചു പാട്ടെഴുതിയാൽ അഞ്ചടിയാവും
എന്ന മഹാകവി ഉള്ളൂരിന്റെയും അഞ്ചു പദങ്ങളോടു കൂടിയ ഗാനങ്ങളാണ്
അഞ്ചടികൾ എന്ന ആർ. നാരായണപ്പണിക്കരുടെയും അഭിപ്രായങ്ങൾ
[ 111 ] സർവ്വവിജ്ഞാന കോശം ഉദ്ധരിക്കുന്നുണ്ട്.

പയ്യന്നൂർപ്പാട്ടിന്റെ ആമുഖമെന്ന നിലയിൽ കാണുന്ന അഞ്ചടിക്ക് അഞ്ചു
ഖണ്ഡങ്ങളാണുള്ളത്. പാട്ടിന്റെ ഇതിവൃത്തം സംബന്ധിച്ച് അർത്ഥഗർഭമായ
സൂചനകൾ ഈ അഞ്ചടിയിൽ ഉൾച്ചേർന്നിരിക്കുന്നു.

കച്ചിൽ പഷ്ണം നകരമെന്റെ
തലവാണിയെൻ മൈയിൽ കൂഷണമെന്റെ
നിച്ചൽ പൂശും ചന്നമെന്റെ
നിന്നൊരു ചങ്ങെനും കെട്ടുമതെന്റെ
ഉച്ചിലണിയും പുഷ്പമതെന്റെ
ഉയർത്തു പിടിക്കും കുടയുമതെന്റെ
പച്ചപ്പകിഴത്തഴയുമതെന്റെ
പരിചിൽച്ചതിരങ്കം തോറ്റു വാണിയെനു

എന്ന പാട്ടു ശ്രദ്ധിക്കുക. ഇതിവൃത്തത്തിലെ മർമ്മപ്രധാനമായ ഒരു രംഗത്തിലേക്ക്
വെളിച്ചം വീശുക എന്ന ലക്ഷ്യമാണ് ഈ പാട്ടിനുള്ളതെന്നു തോന്നുന്നു.

താളരീതി

പയ്യന്നൂർപ്പാട്ടിൽ 104 ഈരടികളാണുള്ളതെന്നും വടക്കൻപാട്ടുകളുടെ
വൃത്തംതന്നെയാണ് അതിനു സ്വീകരിച്ചിട്ടുള്ളതെന്നും മഹാകവി ഉള്ളൂർ
പ്രസ്താവിക്കുന്നു. ഇതു ശരിയല്ല. പൊതുവേ നാലു പാദമുള്ള 103 പാട്ടാണ് ഈ
കൃതിയിലുള്ളത്. 19 പാട്ടിൽ നാലിലധികം പാദങ്ങളുണ്ട്. പ്രധാനമായി വടക്കൻ
പാട്ടുകളുടെ താളരീതിയാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും മറ്റു ചില നാടൻ
താളങ്ങളും അവിടവിടെ കാണാം. പഞ്ചചാമരം, കൃശമധ്യ, മല്ലിക, സ്വാഗത തുടങ്ങിയ
വൃത്തങ്ങളോടു താളപരമായി ചായ്‌വ് കാണിക്കുന്ന പാട്ടുകളുമുണ്ട്.

ഓരോ പാട്ടിനും പൊതുവേ നാലു പാദം എന്നു പറഞ്ഞല്ലോ. വടക്കൻ
പാട്ടുരീതിയിലുള്ള രണ്ടു പാദങ്ങൾ ഒന്നായി പരിഗണിച്ചാണ് ഇങ്ങനെ പറയുന്നത്
(വടക്കൻപാട്ടിന്റെ ആലാപനത്തിൽ രണ്ടു പാദങ്ങൾ ഒന്നിച്ചു പാടിയാണല്ലോ
മുന്നേറുന്നത്.) ഒരുപാട്ട് ഉദ്ധരിക്കുന്നു:

ശങ്കരനാരണൻ നാന്മുഖനും
ചന്ദീരാശൂരിയെരിന്ദീരെരും
മങ്കമലർപ്പെൺ മലമകെളും
മൺമകൾ വടമകൾ പൂമകളും
കൊംകെയുറുവെശി മേനകെയും
ക്ഷേത്തീരാവാലെനൂമയ്യെനുമേ
മങ്കെയെന്നാവിൽ സരസ്വതിയും
മറ്റുള്ള ദേവാകെൾ പലെരും ബന്തെ (പാട്ട് -2)

ഇവിടെ തിരിച്ചിരിക്കുന്ന പ്രകാരം വിഷമപാദങ്ങളിൽ ദ്വിതീയവർണ്ണം
സമാനമാണെന്നു കാണാം. എതുകയുടെ സ്വഭാവം എല്ലാ പാദങ്ങളിലും ദ്വിതീയ
അക്ഷരം സമാനമാകുകയും ആദ്യക്ഷരത്തിന്റെ മാത്ര തുല്യമാകുകയുമാണല്ലോ.
ഇവിടെ, ഒന്നു കഴിഞ്ഞ് മൂന്നാമത്തെ വരിയിൽ ദ്വിതീയവർണം
ആവർത്തിക്കുന്നതിനാൽ ഒന്നും രണ്ടും വരികൾ ഒരു പാദമായിട്ടാണു
[ 112 ] പരിഗണിച്ചിരിക്കുന്നത് എന്നു വരുന്നു. നാലു പാദമായി തിരിയുന്ന പൊതുഗതി
കണ്ടിട്ടാവണം, പയ്യന്നൂർപ്പാട്ടിന്റെ കണ്ടുകിട്ടയഭാഗത്ത് 104 ശ്ലോകമാണുള്ളതെന്ന്
ഗുണ്ടർട്ടു പറയുന്നത്. 104 പാട്ടിൽ ഒരെണ്ണം ആവർത്തനമാണ്.

രണ്ടുവരി ഒരു പാദമായി പരിഗണിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു
വസ്തുതയുണ്ട്. ഇവിടെ തിരിച്ചിരിക്കുന്ന പ്രകാരം ആറു പാട്ടിൽ (കമനമ്പർ 7, 58,
65, 66, 68, 75) ഒൻപതു വരിയും രണ്ടു പാട്ടിൽ (67, 69) ഏഴുവരിയും കാണുന്നു.
പയ്യന്നൂർപ്പാട്ടിൽ പൊതുവേ കാണുന്ന അവ്യവസ്ഥയുടെ ഭാഗമായി മാത്രം ഈ
വസ്തുത കണക്കിലെടുത്താൽ മതി. മേൽപറഞ്ഞ എട്ടു പാട്ടിലും 'എതുക'
ശിഥിലമാകുന്നതും ശ്രദ്ധിക്കുക.

നാടൻപാട്ടുകളിലേതുപോലെ, പലപ്പോഴും താളസംബന്ധമായി അയഞ്ഞ
നിലപാടാണ് പയ്യന്നൂർപ്പാട്ടിൽ. ചില പാദങ്ങൾ പാടിയൊപ്പിക്കാൻ വിഷമമാണ്.
മാത്ര കുറഞ്ഞാൽ പാടിനീട്ടുകയും മാത്ര കൂടിയാൽ പാടിക്കുറുക്കുകയും
സാധാരണമാണല്ലോ. ഇതിനുപരി അക്ഷരങ്ങളുടെ കാര്യത്തിൽത്തന്നെയുള്ള
ഗണനീയമായ ഏറ്റക്കുറവുകൾ ഈ കൃതിയിൽ പലയിടങ്ങളിലും കാണാം.
താഴെക്കൊടുത്തിരിക്കുന്ന പാട്ടു നോക്കുക:

ശരക്കഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാർ
ഒരുത്തർപോകെല്ലാ നമ്മൾ കരക്കു കൊൾകകപ്പെലും
പെരുത്ത കുമ്പിനെയും നാം പിടിച്ചെടുക്കയെന്നുടെൻ
വരുത്ത മുപ്പുരച്ചനങ്ങൾ വന്നു പാണ്ടിയാല കെട്ടിനാരെ (പാട്ട് 50)

ഇവിടെ, ആദ്യത്തെ മൂന്നു പാദവും ചൊല്ലിയൊപ്പിക്കാമെങ്കിലും നാലാമത്തെ
പാദം ആകെ കുഴയ്ക്കുന്നു. ആദ്യത്തെ മൂന്നു പാദത്തിലും 16 അക്ഷരം
വീതമാണുള്ളത്.നാലാം പാദത്തിലാകട്ടെ 19 അക്ഷരമാണുള്ളത്. പഞ്ചചാമരത്തോട്
താളപരമായി ഈ പാട്ടിന് സാമ്യമുണ്ട്. ആദ്യത്തെ പാദം പഞ്ചചാമരലക്ഷണത്തെ
അക്ഷരസ്വരൂപത്തിൽത്തന്നെ അനുസരിക്കുന്നു. എന്നാൽ തുടർന്നു ഗതിമാറുന്നു.
ഇത്തരം അവ്യവസ്ഥകൾക്ക് ഏറെ മാതൃകകൾ പയ്യന്നൂർപ്പാട്ടിലുണ്ട്.

നികത്തുമൊഴികൾ

വാമൊഴിവഴക്കപ്പാട്ടുകളുടെ സവിശേഷതകളിലൊന്നാണ് പാദമൊപ്പിക്കൻ
ചേർക്കുന്ന നികത്തുമൊഴികൾ (എം. ആർ. രാഘവവാരിയർ 1982, 14) പ്രത്യേകിച്ച്
അർത്ഥമൊന്നും വിവക്ഷിക്കാത്ത പദങ്ങളാണ് ഇവ. താളപരമോ ആലാപനപരമോ
ആയ പ്രാധാന്യമാണ് ഇവയ്ക്കുള്ളത്. വടക്കൻപാട്ടുകളിൽ കാണുന്ന നേർപെങ്ങൾ,
നേരാങ്ങള, നേർചങ്ങാതി, ഓമനക്കുഞ്ഞൊതെനൻ, ഓമനക്കണ്ടർമേനോൻ.
ഓമനത്തടിയനാം അരയൻ മുക്കോൻ, ഓമനത്തമ്പുരാനും തുടങ്ങിയ പ്രയോഗങ്ങൾ
ശ്രദ്ധിക്കുക. ഇവിടെയൊക്കെ നേർ, ഓമന എന്നിങ്ങനെയുള്ള പദങ്ങൾ
മൂറിനികത്താൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

ഇത്ര പ്രചുരമല്ലെങ്കിലും ലിഖിതസാഹിത്യപാരമ്പര്യത്തിലും ഈ പ്രവണത
കാണാം. പാദമൊപ്പിക്കൽ ഹന്ത, ബത, പുനഃഇത്യാദി പദങ്ങൾ കവികളെ ഏറെ
സഹായിച്ചിട്ടുണ്ടല്ലോ. പ്രകരണത്തിന്റെ സവിശേഷതയാൽ ചിലപ്പോൾ ഈ
നിരർത്ഥക പദങ്ങൾക്കും അർത്ഥ പ്രസക്തി ലഭിക്കാറുമുണ്ട്.
[ 113 ] പയ്യന്നൂർപ്പാട്ടിൽ നികത്തുമൊഴിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്ന ചില
പദങ്ങളുണ്ട്. ഓമൽപ്പെരുവഴി (പാട്ട് 57), ഓമലിളന്തരിയരൻ (29,56), ഓമെലിളകൊടി
പെൺബിലാതി (76), ഓമലിളമനച്ചെരൊടാശാരി (37) തുടങ്ങിയ പ്രയോഗങ്ങൾ
നോക്കുക. വടക്കൻപാട്ടുകളിലെ നികത്തുമൊഴിയായ ‘ഓമന'യോടു സാദൃശ്യമുണ്ട്.
ഇവിടുത്തെ ഓമലിന്. പൊൻ, പരിശ് എന്നിവയും ഇങ്ങനെ ആവർത്തിക്ക
പ്പെടുന്നുണ്ട്. പൊലക്കൈയാര വാരിക്കൊണ്ടു (78) പൊന്മലനാട്ടിൽ (60),
പൊൽകൂത്ത് (10, 19, 58, 85), നൽപ്പൊന്മകെനെയും (11), നൽപ്പൊൻ പട്ടവും (11), പരിശുപെട മുത്തിങ്ങൾ (14), പരിർശമുള്ളൊത്തീവെണം (17), പരിശുദ്ധ വാളും
(28), ഈ പദങ്ങൾ നികത്തുമൊഴിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്നു എന്നു
മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

ആഖ്യാനരീതി

അനലങ്കൃതമായ രചനാരീതിയാണു പയ്യന്നൂർപ്പാട്ടിന്റേത്. അപൂർവ കല്പനകളോ,
ക്ലാസിക്‌രീതിയിലുള്ള ഉപമ, ഉൽപ്രേക്ഷാദി അലങ്കാരങ്ങളോ കാണാനില്ല. ഏറെ
യും സംവാദരൂപത്തിലാണ് ആഖ്യാനം മുന്നോട്ടു നീങ്ങുന്നത്. ശാസ്ത്രവാദത്തിലും
മറ്റും അവതരിപ്പിക്കുന്ന ആശയലോകത്തിന്റെ അപരിചിതത്വം കൃതിക്ക് ഒരുതരം
ഗഹനത കൈവരുത്തുന്നുണ്ട്. ഈ പാട്ടു ശ്രദ്ധിക്കുക.

"മുന്നിൻ നിറവും ഗുണവും ചൊല്ലു
മൂന്നിൻ നലവും കുലവും ചൊല്ലു
മൂന്നിന്നുന്ദെവസ മൂന്നും ചൊല്ലു
മൂന്നിനും അക്ഷരം മൂന്നും ചൊല്ലു
മൂന്നിൻ മുഖഞ്ചൊല്ലു മൂത്തതെതു
മുന്നനിൻ കൈക്കു പെയ്തിവാൻ
കല്പിച്ചതാർ തവെശിപ്പെണ്ണെ"

കെന്ത്രോൻപാട്ടിൽ യോഗിയുടെ പുറപ്പാടിനു പാടുന്ന ഗാനത്തിലെ
ഏതാനും ഭാഗം ഉദ്ധരികുന്നു:

"പാപഹരിഭസ്മം ധരിപ്പാനെന്തുമൂലം
പാരിടത്തിൽ പണ്ടു പൂശി നടന്നതാര്
ആരുഡം പൂശുന്ന സ്ഥാനമേത്
ദിക്‌മന്ത്രം നിലയെതൊന്നുമറിഞ്ഞിടാതെ
പുണ്യമായ ഭസ്മത്തെ ധരിക്കലായെ
ഹരഹരയെന്നതു ശൊന്ത യോഗി
ഹരസ്മരയെന്തതിൻ കാരണം ശൊൽ
ആട്ടം പൊന്നമ്പലമേതു ദിക്കിൽ സ്വാമി
നാശമൊഴിച്ചുടൻ ഭിക്ഷയേല്പാൻ
പാത്തിരമെന്തെന്നു ശൊല്ലെന്നോട്
പൊക്കമുള്ള പൊക്കണമെന്തുകൊണ്ടു
ആയതു കണ്ടവാറുണ്ടെങ്കിൽ ശൊൽ
നാരായണലോകമേതു ദിക്കിൽ സ്വാമി
[ 114 ] നാശമൊഴിച്ചുടൻ ഭിക്ഷയേല്പാൻ
എല്ലാം തിരിച്ചു നീ ശൊല്ലി തന്നാകിലോ
യോഗി നീ താനെന്നുറച്ചീടാവു

(വണ്ണാനും കൈന്ത്രോൻപാട്ടും - ആമുഖപഠനത്തിൽ നിന്ന്)
ഈ ഗാനത്തോട് പയ്യന്നൂർപ്പാട്ടിൽ നിന്ന് ഉദ്ധരിക്കുന്ന
ഭാഗം ചേർത്തുവച്ചു പരിശോധിക്കുക.

ചൊന്നാ ഞാൻ കേട്ടവെയെല്ലാമിപ്പോൾ
തോല്പിപ്പാനരുതാഞ്ഞു നിന്നെയൊട്ടും
അന്നെ നാളൊഴ്ചെയും രാശിയേത
അംപലവാസിനി വന്ന നേരേതു ശൊൽ
നിന്ന നിലഞ്ചൊല്ലു നിരുവിച്ചിട്ടു
നീ കൊണ്ടതൊരു ഗൊപണവും ചൊല്ലൂ
അന്നിടും നാമം ചൊല്ലാരിയത്തീ
ആർ നിൻ കുരിക്കെൾ നീയാരായ്‌വന്നു (പാട്ട് 74)
വന്ന നീ വാതിൽക്കു ശാത്തിരം ചൊൽ
മടിയാതെ നിൻ കൈക്കു പൈക്കം ചെയ്‌വിടാൻ
ഒന്നുണ്ടതൊന്നുമെ കേൾക്കുന്നിപ്പോൾ
ഓമലിളകൊടി പെൺബിലാതി
തന്നെതാർ കൊണ്ടാതാർ തവെശിപ്പെണ്ണെ
താമെതിയാതെ ചൊല്ലെത്തിരെയും
ചൊന്നാൽ നിണക്കു മറ്റെങ്ങെനും പോയി
ചോതിച്ചിരന്നു കൊണ്ടുണ്ണാമല്ലൊ (പാട്ട് 76)

ഇവയുടെ ആഖ്യാനരീതിയിലുള്ള സാദൃശ്യം ശ്രദ്ധേയമാണ്. ഇതൊക്കെ,
വാമൊഴിവഴക്കത്തിൽ പ്രചരിച്ചിരുന്ന അനുഷ്ഠാനഗാനമായിരുന്നോ പയ്യന്നൂർപ്പാട്ട്
എന്ന സംശയം ഉണർത്തുന്നു.

ഗ്രന്ഥസൂചി

1. ഉള്ളൂർ, മഹാകവി - 1959, കേരള സാഹിത്യചരിത്രം
കേരള സർവ്വകലാശാല
2 കക്കാട്ട്, എൻ. എൻ- 1981 (അവതാരിക), മലബാറിലെ പാണപ്പാട്ടുകൾ
കോട്ടയം, എസ്. പി. സി. എസ്.
3. ബാലകൃഷ്ണൻനായർ ടി. ചിറയ്ക്കൽ 1979, കേരളഭാഷാഗാനങ്ങൾ Vol-l
തൃശൂർ, കേരള സാഹിത്യ അക്കാദമി
4. രാഘവവാരിയർ എം. ആർ. 1982, വടക്കൻ പാട്ടുകളുടെ പണിയാല,
ശുകപുരം, വള്ളത്തോൾ വിദ്യാപീഠം
5. വിഷ്ണു നമ്പൂതിരി എം. വി. 1982 വണ്ണാനും കെന്ത്രോൻപാട്ടും
കോട്ടയം, എസ്. പി. സി. എസ്.
6. വിഷ്ണു നമ്പൂതിരി എം. വി. 1981, വടക്കൻ കേരളത്തിലെ തോറ്റംപാട്ടുകൾ
തൃശൂർ, കേരളസാഹിത്യ അക്കാദമി
[ 120 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ

പയ്യന്നൂർപ്പാട്ട് 1 എഡിറ്റർ: പി ആന്റണി
പഴശ്ശിരേഖകൾ 2 എഡിറ്റർ: ജോസഫ് സ്കറിയാ
തച്ചോളിപ്പാട്ടുകൾ 3 എഡിറ്റർ: പി ആന്റണി

ISBN 81—7130—255—6