പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 എന്തിനെപ്പറ്റിയാണ്‌ അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

2 ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

3 അവർ ഏതൊരു കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

4 നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.

5 വീണ്ടും നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.

6 ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

7 പർവ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )

8 നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

9 നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

10 രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

11 പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

12 നിങ്ങൾക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങൾ നാം നിർമിക്കുകയും

13 കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

14 കാർമേഘങ്ങളിൽ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

15 അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാൻ വേണ്ടി.

16 ഇടതൂർന്ന തോട്ടങ്ങളും

17 തീർച്ചയായും തീരുമാനത്തിൻറെ ദിവസം സമയം നിർണയിക്കപ്പെട്ടതായിരിക്കുന്നു.

18 അതായത്‌ കാഹളത്തിൽ ഊതപ്പെടുകയും, നിങ്ങൾ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

19 ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും.

20 പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

21 തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

22 അതിക്രമകാരികൾക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

23 അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

24 കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.

25 കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

26 അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

27 തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

28 നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ തീർത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

29 ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

30 അതിനാൽ നിങ്ങൾ ( ശിക്ഷ ) ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നാം നിങ്ങൾക്കു ശിക്ഷയല്ലാതൊന്നും വർദ്ധിപ്പിച്ചു തരികയില്ല.

31 തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക്‌ വിജയമുണ്ട്‌.

32 അതായത്‌ ( സ്വർഗത്തിലെ ) തോട്ടങ്ങളും മുന്തിരികളും,

33 തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളും.

34 നിറഞ്ഞ പാനപാത്രങ്ങളും.

35 അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല.

36 ( അത്‌ ) നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

37 ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും രക്ഷിതാവും പരമകാരുണികനുമായുള്ളവൻറെ ( സമ്മാനം. ) അവനുമായി സംഭാഷണത്തിൽ ഏർപെടാൻ അവർക്കു സാധിക്കുകയില്ല.

38 റൂഹും മലക്കുകളും അണിയായി നിൽക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.

39 അതത്രെ യഥാർത്ഥമായ ദിവസം. അതിനാൽ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തൻറെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിൻറെ മാർഗം അവൻ സ്വീകരിക്കട്ടെ.

40 ആസന്നമായ ഒരു ശിക്ഷയെ പറ്റി തീർച്ചയായും നിങ്ങൾക്കു നാം മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നു. മനുഷ്യൻ തൻറെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/നബഅ്&oldid=14138" എന്ന താളിൽനിന്ന് ശേഖരിച്ചത്