പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-മീം

2 ഈ ഗ്രന്ഥത്തിൻറെ അവതരണം സർവ്വലോകരക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല.

3 അതല്ല, ഇത്‌ അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്‌? അല്ല, അത്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക്‌ താക്കീത്‌ നൽകുവാൻ വേണ്ടിയത്രെ അത്‌. അവർ സൻമാർഗം പ്രാപിച്ചേക്കാം.

4 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളിൽ ( ഘട്ടങ്ങളിൽ ) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവൻ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങൾക്ക്‌ യാതൊരു രക്ഷാധികാരിയും ശുപാർശകനുമില്ല. എന്നിരിക്കെ നിങ്ങൾ ആലോചിച്ച്‌ ഗ്രഹിക്കുന്നില്ലേ?

5 അവൻ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങൾ നിയന്ത്രിച്ചയക്കുന്നു. പിന്നീട്‌ ഒരു ദിവസം കാര്യം അവങ്കലേക്ക്‌ ഉയർന്ന്‌ പോകുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു ആ ദിവസത്തിൻറെ അളവ്‌.

6 അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണാനിധിയുമാകുന്നു അവൻ.

7 താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യൻറെ സൃഷ്ടി കളിമണ്ണിൽ നിന്ന്‌ അവൻ ആരംഭിച്ചു.

8 പിന്നെ അവൻറെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിൻറെ സത്തിൽ നിന്ന്‌ അവൻ ഉണ്ടാക്കി.

9 പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തൻറെ വകയായുള്ള ആത്മാവ്‌ അവനിൽ ഊതുകയും ചെയ്തു. നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്‌ മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.

10 അവർ ( അവിശ്വാസികൾ ) പറഞ്ഞു: ഞങ്ങൾ ഭൂമിയിൽ ലയിച്ച്‌ അപ്രത്യക്ഷരായാൽ പോലും ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ? അല്ല, അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാകുന്നു.

11 ( നബിയേ, ) പറയുക: നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിൻറെ മലക്ക്‌ നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌.

12 കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ തല താഴ്ത്തിക്കൊണ്ട,്‌ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ ( നേരിൽ ) കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കിൽ ഞങ്ങൾ നല്ലത്‌ പ്രവർത്തിച്ച്‌ കൊള്ളാം. തീർച്ചയായും ഞങ്ങളിപ്പോൾ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന്‌ പറയുന്ന സന്ദർഭം നീ കാണുകയാണെങ്കിൽ ( അതെന്തൊരു കാഴ്ചയായിരിക്കും! )

13 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ഓരോ ആൾക്കും തൻറെ സൻമാർഗം നാം നൽകുമായിരുന്നു. എന്നാൽ ജിന്നുകൾ, മനുഷ്യർ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാൻ നരകം നിറക്കുക തന്നെചെയ്യും. എന്ന എൻറെ പക്കൽ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.

14 ആകയാൽ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങൾ മറന്നുകളഞ്ഞതിൻറെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക. തീർച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ച്‌ ക്കൊണ്ടിരുന്നതിൻറെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.

15 നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട്‌ പ്രകീർത്തിക്കുകയും ചെയ്യുന്നവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയുള്ളൂ. അവർ അഹംഭാവം നടിക്കുകയുമില്ല.

16 ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട്‌ അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്‌. അവർക്ക്‌ നാം നൽകിയതിൽ നിന്ന്‌ അവർ ചെലവഴിക്കുകയും ചെയ്യും.

17 എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവർക്ക്‌ വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാൾക്കും അറിയാവുന്നതല്ല.

18 അപ്പോൾ വിശ്വാസിയായിക്കഴിഞ്ഞവൻ ധിക്കാരിയായിക്കഴിഞ്ഞവനെപ്പോലെയാണോ? അവർ തുല്യരാകുകയില്ല.

19 എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ്‌ -തങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ പേരിൽ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാൻ സ്വർഗത്തോപ്പുകളുള്ളത്‌.

20 എന്നാൽ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവർ അതിൽ നിന്ന്‌ പുറത്ത്‌ കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവർ തിരിച്ചയക്കപ്പെടുന്നതാണ്‌. നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും.

21 ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ( ഐഹികമായ ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവർ ഒരു വേള മടങ്ങിയേക്കാമല്ലോ.

22 തൻറെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉൽബോധനം നൽകപ്പെട്ടിട്ട്‌ അവയിൽ നിന്ന്‌ തിരിഞ്ഞുകളഞ്ഞവനെക്കാൾ അക്രമിയായി ആരുണ്ട്‌? തീർച്ചയായും അത്തരം കുറ്റവാളികളുടെ പേരിൽ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌.

23 തീർച്ചയായും മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്‌. അതിനാൽ അത്‌ കണ്ടെത്തുന്നതിനെ പറ്റി നീ സംശയത്തിലാകരുത്‌. ഇസ്രായീൽ സന്തതികൾക്ക്‌ നാം അതിനെ മാർഗദർശകമാക്കുകയും ചെയ്തു.

24 അവർ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോൾ അവരിൽ നിന്ന്‌ നമ്മുടെ കൽപന അനുസരിച്ച്‌ മാർഗദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു.

25 അവർ ഭിന്നത പുലർത്തിയിരുന്ന വിഷയങ്ങളിൽ നിൻറെ രക്ഷിതാവ്‌ തന്നെ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്‌; തീർച്ച.

26 ഇവർക്ക്‌ മുമ്പ്‌ നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട്‌. എന്ന വസ്തുത ഇവർക്ക്‌ നേർവഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവർ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നല്ലോ. തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌. എന്നിട്ടും ഇവർ കേട്ട്‌ മനസ്സിലാക്കുന്നില്ലേ?

27 വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും, അത്‌ മൂലം ഇവരുടെ കന്നുകാലികൾക്കും ഇവർക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവർ കണ്ടില്ലേ? എന്നിട്ടും ഇവർ കണ്ടറിയുന്നില്ലേ?

28 അവർ പറയുന്നു: എപ്പോഴാണ്‌ ഈ തീരുമാനം? ( പറയൂ ) നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

29 ( നബിയേ, ) പറയുക: അവിശ്വസിച്ചിരുന്ന ആളുകൾക്ക്‌ ആ തീരുമാനത്തിൻറെ ദിവസം തങ്ങൾ വിശ്വസിക്കുന്നത്‌ കൊണ്ട്‌ പ്രയോജനം ഉണ്ടാവുകയില്ല. അവർക്ക്‌ അവധി നൽകപ്പെടുകയുമില്ല.

30 അതിനാൽ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുകയും കാത്തിരിക്കുകയും ചെയ്യുകഠീർച്ചയായും അവർ കാത്തിരിക്കുന്നവരാണല്ലോ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/സജദ&oldid=14184" എന്ന താളിൽനിന്ന് ശേഖരിച്ചത്