"താൾ:Sheelam 1914.pdf/22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:
-------------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------------
(൧൯) മിൽട്ടൺ (൨൦) ഗത്തേ ഇവർ പ്രമുഖ്യന്മാരായിരുന്നു.
(൧൯) മിൽട്ടൺ (൨൦) ഗത്തേ ഇവർ പ്രമുഖ്യന്മാരായിരുന്നു.

മുൻപിൽ പ്രസ്താവിച്ച വാഷിങ്ടൺ, ഒരു മഹാമേധാവി അല്ലായിരുന്നു എങ്കിലും, അദ്ദേഹത്തിന്റേ നിർദ്ദോഷമായ ജീവിതവും, പരിശുദ്ധമായ സ്വഭാവവും, സ്തുത്യർഹമായ മഹാമനസ്കതയും അദ്ദേഹത്തിന്റെ നാട്ടുകാകാർക്കു് ഒരു അഴിയാസ്സ്വത്തായിത്തീർന്നിരിക്കുന്നു. ഇങ്ങനേ ഉള്ളവർ ജനസമുദായത്തിന്റേ ജീവശോണിതമാകുന്നു. അവരുടെ വാഴ്ചയാൽ ദൃഷ്ടാന്തങ്ങളായിത്തീർന്നിട്ടു് അവർ അതിനെ ശുദ്ധീകരിച്ചു് ഉയർത്തുന്നു. ഭാവിജനസന്തതിയ്ക്കു് അവരുടെ പേരുകൾപോലും ഉജ്ജീവികളായിത്തീരും.

ഒരുജനസമുദായത്തിനും അതിന്റെ അങ്ഗങ്ങൾക്കെന്നപോലെ, ശീലഗുണത്തിനാൽ മാത്രമേ വർദ്ധനയുണ്ടാകയുള്ളു. അംഗങ്ങളുടെഗുണമനുസരിച്ചിരിക്കും സമുദായത്തിന്റെ നില. അതിനാൽ സത്യം, മഹാമനസ്ക്കത, ആജ്ഞാനുസരണം, ആത്മബഹുമാനം, വൃത്തിശുദ്ധി, രാജഭക്തി, ഋജുത്വം എന്നീ ഗുണങ്ങൾ ബഹുക്കളിൽ വ്യാപിച്ചെങ്കിലത്രേ, അവരുടെ ജനസമുദായത്തിനു് ഗൌരവവും മാന്യതയും സിദ്ധിയ്ക്കൂ. അംഗങ്ങൾക്കു് വൃത്തിദോഷമുണ്ടായാൽ അംഗസംഘാതമായ സമുദായത്തിനു് പുരുഷത്വവും സ്വാതന്ത്ര്യത്തിനു് അവകാശവും എങ്ങനേ ലഭിക്കും.
-------------------------------------------------------------------------------------------------------------------
'''(൧൯)''' ഇംഗ്ലണ്ടിലേ മഹാകവി; സ്വർഗ്ഗഭ്രംശം എന്ന ഗാഥികഃ കൃതിയുടെ കർത്താ. വാഴ്ച ക്രി. ശ. ൧൭-ന്റേ ആദ്യവും മദ്ധ്യവും.

'''(൨൦)''' ജർമ്മനിയിലെ ഒരു മഹാകവി; ഇദ്ദേഹത്തെ ജർമ്മനിയിലെ ഷേൿസ്പീയർ എന്നു് പറയാറുണ്ടു്. മന്ത്രി ആയിരുന്നു. “ഫ്ാസ്റ്റ്” എന്ന കൃതിയുടെ കർത്താവു്. വാഴ്ച ക്രി. ശ. ൧൮ -ന്റേ അന്ത്യവും ൧൯ -ന്റേ ആദ്യവും.
"https://ml.wikisource.org/wiki/താൾ:Sheelam_1914.pdf/22" എന്ന താളിൽനിന്ന് ശേഖരിച്ചത്