"താൾ:Sree Kashimahathmyam Kilippattu 1907.pdf/43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ===== '''ദ്വിതീയാദ്ധ്യായം''' ===== ൩൯ പ...' താൾ �
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 13: വരി 13:
എന്നതുകേട്ടോരുനേരംദ്വിജോത്തമൻ
എന്നതുകേട്ടോരുനേരംദ്വിജോത്തമൻ
പിന്നെയുംദീനസ്വരേണചൊല്ലീടിനാൻ.
പിന്നെയുംദീനസ്വരേണചൊല്ലീടിനാൻ.
ധന്യനായീടുംഭവാൻകുറച്ചാകിലു-
മന്നമെനിക്കുതരികവൈകിടാതേ.
പൊന്നുംധനധാന്യമംശുകമെന്നിവ-
യൊന്നുമേവേണ്ടചോറിങ്ങുതന്നാൽമതി.
അന്യജന്മത്തിങ്കലാർജ്ജിച്ചദുഷ്കൃതം
തന്നാൽനിബദ്ധനായോരുക്രമേളകൻ.
മന്നിടദേവന്റെഭാഷിതംകേട്ടേറ്റ-
മുന്നതക്രോധേനഭത്സിച്ചുചൊല്ലിനാൻ.
അന്നമില്ലെന്നുചൊന്നാകിലെന്നോടിന്നു
പിന്നെയുംപിന്നെയുംയാചിപ്പതെന്തഹോ.
ദുർന്നയമേറുന്നവിപ്രാധമമമ-
മന്ദിരേനിന്നുപോയ്ക്കൊൾകസദുർമ്മതേ.
എന്നുചൊല്ലിദ്വിജൻതന്നെപ്പിടിച്ചുട-
നൊന്നുരണ്ടങ്ങടിച്ചാൻപാണികൊണ്ടവൻ.
മൂഢനായീടുംക്രമേളകൻതന്നുടെ
താഡനംകൊണ്ടുംവിശപ്പുകൊണ്ടുംതദാ.
പീഡയുംപൂണ്ടുടനേറ്റംവിവശനായ്
പേടിയോടങ്ങവിടുന്നുപോയാൻദ്വിജൻ.
അഗ്രേതുലാധാരനേക്കണ്ടവൻതന്നോ-
ടഗ്രജന്മാവുമർത്ഥിച്ചീടിനാൻതദാ.
ആക്കമോടേതുലാധാരനാലങ്ങതി
സൽകൃതനായോരുഭാഗുരിബ്രാഹ്മണൻ.
വ്യഗ്രവുംതീർന്നതിവേലംമുദിതനായ്
തൻഗൃഹംപുക്കുവസിച്ചാനതുകാലം.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/43" എന്ന താളിൽനിന്ന് ശേഖരിച്ചത്