"താൾ:Sree Kashimahathmyam Kilippattu 1907.pdf/46" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൪൨ ===== '''കാശിമാഹാത്മ്യം''' ===== ഘോരമഹാപാപിയ...' താൾ
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:


ഘോരമഹാപാപിയെന്നങ്ങിരിക്കിലും
ഘോരമഹാപാപിയെന്നങ്ങിരിക്കിലും
വാരാണസിപുരേമൃത്യുവരിച്ചാകിൽ.
പാരാതെമോക്ഷപദംഗമിച്ചീടുമെ-
ന്നീരണംചെയ്തുമുന്നംഭവാനിന്നിപ്പോൾ.
നേരേമറിച്ചിക്രമേളകൻതന്നുടെ
ചാരുവായുള്ളകഥയാലരുൾചെയ്തു.
ഇത്തരമുള്ളോരുഞങ്ങടെസംശയം
സത്വരംതീർത്തരുളീടവേണംഭവാൻ.
ശിഷ്ടരാകുംമുനിമാരുടെഭാഷിതം
കേട്ടനേരംഭൃഗുതാനുമരുൾചെയ്തു.
കേട്ടാലുമെങ്കിലോനിങ്ങൾക്കുസംശയ-
മൊട്ടുമേവേണ്ടാമുനിസത്തമന്മാരേ.
ഒട്ടേറഗൂഢമെന്നാകിലുംശങ്കകൈ-
വിട്ടുപോംവണ്ണംപറയാംശ്രവിച്ചാലും.
ചേലോടറിഞ്ഞുംസ്വയമറിയാതെയും
സ്ഥൂലമായുള്ളോരുയാതൊരുപാതകം.
വാരാണസിയിൽവെച്ചാർജ്ജിതമാകിന്നി-
തോരാതതിന്റെഫലംഭുജിച്ചീടുവാൻ.
ഭൈരവാജ്ഞാവശാലോരൊവിധങ്ങളായ്
പാരാതയോനിജംതങ്ങളാംദേഹങ്ങൾ.
ധാരണംചെയ്തുതൽപാതകസഞ്ചയ-
മേറിയകാലംഭുജിച്ചൊടുങ്ങീടുകിൽ.
താരകേശാങ്കിമൌലിയാമീശന്റെ
താരകബ്രഹ്മോപദേശംനിമിത്തമായ്.
പാരമാനന്ദകൈവല്യംഗമിക്കുമെ-
ന്നാരണന്മാരേധരിച്ചുകൊണ്ടീടുവിൻ
പന്നഗഭൂഷണാവാസമാംകാശിയിൽ
നിന്നുചെയ്തുള്ളോരുപാപത്തിനോർക്കിലൊ.
ഉന്നതയായുള്ളയാതനയൊന്നുതാൻ
തന്നേപ്രധാനമെന്നങ്ങറിഞ്ഞീടുവിൻ.
യാമ്യമായീടുംനരകെവിശേഷിച്ചു
സാമ്യമില്ലാതുള്ളയാതനാദുഃഖങ്ങൾ.
ചെമ്മേപലയോനിജങ്ങളാംദേഹങ്ങൾ
നിർമ്മായമങ്ങുധരിച്ചുഭുജിക്കേണം.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/46" എന്ന താളിൽനിന്ന് ശേഖരിച്ചത്