"താൾ:Sree Kashimahathmyam Kilippattu 1907.pdf/75" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ചതുർത്ഥാദ്ധായം ൭൧' താൾ സൃഷ്ടിച്ച�
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




ചതുർത്ഥാദ്ധായം ൭൧
===== '''ചതുർത്ഥാദ്ധ്യായം''' ===== ൭൧

പറകമേഹിതമഖിലയോഗീശ്വരവിഭോ
പാരിച്ചകാശിമാഹാത്മ്യംമനോഹരം.
ഇതിനൃപപതിവരവചനമതുസപദികേട്ടപോ-
തീരണംചെയ്താൻസനൽക്കുമാരൻതദാ.
അറികനൃപസുവദനഭവൽകൃതമാകുമീ-
യദ്ധ്വരമേറ്റംപ്രിയംതന്നെയെങ്കിലും.
വിബുധകുലനതചരണകമലഹരപത്തനെ
വീതഖേദേനവിഹിതകർമ്മംചെയ്തു.
തുഹിനഗിരിസുതയുടെമണാളനായിന്നിനി-
ത്തൂർണ്ണമിതിനെസ്സമർപ്പണംചെയ്കനീ.
മഹിതതരകലുഷഹരവസതിതന്നുടെ
മാഹാത്മ്യമിന്നറിയുന്നീലനീനൃപ.
ശൃണുനിഖിലമിഹിതനഹിതായചൊല്ലുന്നുഞാൻ
ശ്രോത്രേധരിക്കിലകന്നുപോംകാമവും.
മുനിനികരവരമഹിതകൌഷീതകീകലെ
മുന്നമുണ്ടായിതുമൌനാഖ്യാനാംമുനി.
കമലശരരിപുചരണകമലഭജനേനതാൻ
കാളിന്ദിതന്നുടെതീരേമനോഹരെ.
ഉടജമതിൽമരുവുമതുപൊഴുതവനുശിഷ്യരാ-
യുണ്ടായിമാണ്ഡവ്യനുംമുൾഗ്ഗലൻതാനും.
അവരുമഥഗുരുചരണകമലപരിചര്യയു-
മാദരമുൾക്കൊണ്ടനുഷ്ഠിച്ചനാരതം.
ശ്രുതിപഠനമതിലധികതല്പരരായ്പരി-
ശുദ്ധചിത്തന്മാർവസിക്കുന്നതുകാലം.
അതികുതുകമൊടുമുനികുലോത്തമനാംമൌന-
നാത്മശിഷ്യന്മാരവരിൽമാണ്ഡവ്യനെ.
ബലിയുടെയമഹിതമഖഹവനവിധിചെയ്യുവാൻ
ബാഢമോദംനിയോഗിച്ചയച്ചീടിനാൻ.
മുനിതിലകഗുരുവരവരാജ്ഞയെസ്സാദരം
മൂർദ്ദാവിനാൽപരിഗൃഹ്യമാണ്ഡവ്യനും.
സപദിദനുസുതവരമഹാബലിതന്നുടെ
സത്രശാലെയ്ക്കകംപുക്കരുളീടിനാൻ.
വിധിസഹിതയജനമതിനായ്ക്കൊണ്ടുവന്നോരു
വേദവേദാംഗപാരംഗതരായീടും.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/75" എന്ന താളിൽനിന്ന് ശേഖരിച്ചത്