"സ്വരരാഗസുധ/മയക്കത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു- മബ്ധി കന്യ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:39, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങള്‍?
ശബ്ദവീചീശതങ്ങളില്‍ത്തത്തി
നൃത്തമാടും മദാലസമാരേ,
അര്‍ദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനില്‍പിതോ നിങ്ങളെന്‍ മുന്നില്‍!
å മഞ്ഞില്‍ നീന്തും മൃദുശശിലേഖാ,
മഞ്ജിമതന്‍ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നില്‍പൂ വിലാസപതാക!
å മിന്നിടുമുഷപ്പൊങ്കതിര്‍നൂലി-
ലൊന്നില്‍ വെണ്‍നുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂര്‍ന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലവില്‍ മയങ്ങും
പാതിരാപ്പൂവിന്‍ പുഞ്ചിരിപോലെ;
വന്നു,വാതില്‍ മറഞ്ഞമൃതാംഗി
'ന്ദ' നില്‍ക്കുന്നു നാണം കുണുങ്ങി!
സ്വര്‍ഗ്ഗ ലോകത്തിലേതോ മദത്തിന്‍
സ്വപ്നമൊന്നുടലാര്‍ന്നതുപോലെ,
മഗളത്തിന്‍ കളിച്ചെണ്ടുമേന്തി
'ങ്ങ്ഗ' നില്‍പൂ കവചിത കാന്തി!
å മണ്ഡിതോദുല്‍പ്പുളക പ്രസന്ന
'ണ്ഡ' നില്‍പൂ കലാജലകന്യ!
å ചുംബനത്തിനു ചുണ്ടു വിടര്‍ത്തി
'മ്ബ' നില്‍പൂ തരളത ചാര്‍ത്തി!
å പുഞ്ചിരിക്കൊണ്ടു പിന്നിലായ് നില്‍പു-
ണ്ടഞ്ചുപേരവര്‍ക്കാളിമാരായി!....
å എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെന്‍ മുന്നില്‍?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങള്‍
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല നിഴലുകള്‍ വീശി,
കാണുവാന്‍കഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീര്‍പ്പിടുമൊരു പൂന്തെന്നല്‍ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെന്‍ മുന്നില്‍ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
å എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നില്‍ക്കാന്‍
നിങ്ങള്‍ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങള്‍തന്‍ പിമ്പേ
വന്നിടാന്‍ സമ്മതിക്കുമോ നിങ്ങള്‍?....
å ഞെട്ടി ഞാന്‍ കണ്‍തുറന്നു വെറും മണ്‍-
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേല്‍ പകര്‍ന്നു പകര്‍ന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തില്‍ക്കുതിര്‍ന്നു കുതിര്‍ന്ന്
ദുര്‍ന്നയങ്ങള്‍ മുളയ്ക്കുന്ന മണ്ണ്1
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കല്‍പകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെന്‍ ചുറ്റുപാടും
തിങ്ങി നില്‍പ്പൂ പരുഷാക്ഷരങ്ങള്‍,
അബ്ധികന്യകളല, ഭൂതങ്ങള്‍,
അസ്ഥിമാല ധരിച്ച സത്വങ്ങള്‍!
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946

കാലം ദേശമിവയ്ക്കകത്തണുവുമി-
ååന്നൂനം പെടാതൊക്കെയും
ചേലില്‍ ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ
å മോഹിച്ചിടുന്നൂ ഭവാന്‍.
ഈലോകത്തൊരുമട്ടു ജീവിതമഹാ
å ഭാരം വഹിക്കുന്നതി
ന്നാലോചിച്ചിടുകെത്രമാത്രമഴലെ-
å ന്നാലും സഹിച്ചീടണം!åå15-2-1946

എന്നാല്‍, പോകുംവഴി വേറെയെന്തു? നൃപതേ
å വേണ്ടാ വിഷാദം, ഭവാന്‍
വന്നാലും,പ്രണയാത്മകം മമ മതം
å കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുള്‍-
å ച്ചേര്‍ന്നോന്‍ ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്‍
å മായാവിലാസത്തെയും!åå15-2-1946

"https://ml.wikisource.org/w/index.php?title=സ്വരരാഗസുധ/മയക്കത്തിൽ&oldid=12435" എന്ന താളിൽനിന്ന് ശേഖരിച്ചത്