"പരിശുദ്ധ ഖുർആൻ/അൽ ബഖറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൌ -> ൗ
No edit summary
വരി 53:
{{verse|23}} നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുർആനെ ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാൻമാരണെങ്കിൽ ( അതാണല്ലോ വേണ്ടത്‌ ).
 
{{verse|24}} നിങ്ങൾക്കത്‌ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ -നിങ്ങൾക്കത്‌ ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.
 
{{verse|25}} (നബിയേ, ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ താഴ്ഭാഗത്ത്കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, ഇതിന്‌ മുമ്പ്‌ ഞങ്ങൾക്ക്‌ നൽകപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവർ പറയുക. ( വാസ്തവത്തിൽ ) പരസ്പര സാദൃശ്യമുള്ള നിലയിൽ അതവർക്ക്‌ നൽകപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ബഖറ" എന്ന താളിൽനിന്ന് ശേഖരിച്ചത്