"പരിശുദ്ധ ഖുർആൻ/അൽ ബഖറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 125:
{{verse|59}} എന്നാൽ അക്രമികളായ ആളുകൾ അവരോട്‌ നിർദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ്‌ ഉപയോഗിച്ചത്‌. അതിനാൽ ആ അക്രമികളുടെ മേൽ നാം ആകാശത്തു നിന്ന്‌ ശിക്ഷ ഇറക്കി. കാരണം അവർ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത്‌ തന്നെ.
 
{{verse|60}} മൂസാ നബി തന്റെജനതയ്ക്കുവേണ്ടിതന്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദർഭവും ( ശ്രദ്ധിക്കുക. ) അപ്പോൾ നാം പറഞ്ഞു: 'നിന്റെവടികൊണ്ട്‌ പാറമേൽ അടിക്കുക.' അങ്ങനെ അതിൽ നിന്ന്‌ പന്ത്രണ്ട്‌ ഉറവുകൾ പൊട്ടി ഒഴുകി. ജനങ്ങളിൽ ഓരോ വിഭാഗവും അവരവർക്ക്‌ വെള്ളമെടുക്കാനുള്ള സ്ഥലങ്ങൾ മനസ്സിലാക്കി. 'അല്ലാഹുവിന്റെ ആഹാരത്തിൽ നിന്ന്‌ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയിൽ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്‌' ( എന്ന്‌ നാം അവരോട്‌ നിർദേശിക്കുകയും ചെയ്തു ).
 
{{verse|61}} 'ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാൻ ഞങ്ങൾക്ക്‌ സാധിക്കുകയില്ല. അതിനാൽ മണ്ണിൽ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങൾക്ക്‌ ഉൽപാദിപ്പിച്ചുതരുവാൻ താങ്കൾ താങ്കളുടെ നാഥനോട്‌ പ്രാർത്ഥിക്കുക' എന്ന്‌ നിങ്ങൾ പറഞ്ഞ സന്ദർഭവും ( ഓർക്കുക ) മൂസാ പറഞ്ഞു: 'കൂടുതൽ ഉത്തമമായത്‌ വിട്ട്‌ തികച്ചും താണതരത്തിലുള്ളതാണോ നിങ്ങൾ പകരം ആവശ്യപ്പെടുന്നത്‌? എന്നാൽ നിങ്ങളൊരു പട്ടണത്തിൽ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നിങ്ങൾക്കവിടെ കിട്ടും'. ( ഇത്തരം ദുർവാശികൾ കാരണമായി ) അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌.
 
{{verse|62}} ( മുഹമ്മദ്‌ നബിയിൽ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ട്‌. അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
വരി 135:
{{verse|64}} എന്നിട്ടതിന്‌ ശേഷവും നിങ്ങൾ പുറകോട്ട്‌ പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ നഷ്ടക്കാരിൽ പെടുമായിരുന്നു.
 
{{verse|65}} നിങ്ങളിൽ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തിൽ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ നാം അവരോട്‌ പറഞ്ഞു: 'നിങ്ങൾ നിന്ദ്യരായ കുരങ്ങൻമാരായിത്തീരുക'.
 
{{verse|66}} അങ്ങനെ നാം അതിനെ ( ആ ശിക്ഷയെ ) അക്കാലത്തും പിൽക്കാലത്തുമുള്ളവർക്ക്‌ ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവർക്ക്‌ ഒരു തത്വോപദേശവുമാക്കി.
 
{{verse|67}} 'അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാൻ കൽപിക്കുന്നു' എന്ന്‌ മൂസാ തന്റെ ജനതയോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) അവർ പറഞ്ഞു: 'താങ്കൾ ഞങ്ങളെ പരിഹസിക്കുകയാണോ'? അദ്ദേഹം ( മൂസാ ) പറഞ്ഞു: 'ഞാൻ വിവരംകെട്ടവരിൽ പെട്ടുപോകാതിരിക്കാൻ അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു'.
 
{{verse|68}} ( അപ്പോൾ ) അവർ പറഞ്ഞു: 'അത്‌ ( പശു ) ഏത്‌ തരമായിരിക്കണമെന്ന്‌ ഞങ്ങൾക്ക്‌ വിശദീകരിച്ചു തരാൻ ഞങ്ങൾക്ക്‌ വേണ്ടി താങ്കളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവൻ ( അല്ലാഹു ) പറയുന്നത്‌. അതിനാൽ കൽപിക്കപ്പെടുന്ന പ്രകാരം നിങ്ങൾ പ്രവർത്തിക്കുക'.
 
{{verse|69}} അവർ പറഞ്ഞു: 'അതിന്റെ നിറമെന്തായിരിക്കണമെന്ന്‌ ഞങ്ങൾക്ക്‌ വിശദീകരിച്ചുതരുവാൻ ഞങ്ങൾക്ക്‌ വേണ്ടി താങ്കൾ താങ്കളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: കാണികൾക്ക്‌ കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവൻ ( അല്ലാഹു ) പറയുന്നത്‌'.
 
{{verse|70}} അവർ പറഞ്ഞു: 'അത്‌ ഏത്‌ തരമാണെന്ന്‌ ഞങ്ങൾക്ക്‌ വ്യക്തമാക്കി തരാൻ നിന്റെ രക്ഷിതാവിനോട്‌ ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുക. തീർച്ചയായും പശുക്കൾ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങൾക്ക്‌ തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ അവന്റെ മാർഗനിർദേശപ്രകാരം തീർച്ചയായും ഞങ്ങൾ പ്രവർത്തിക്കാം'.
 
{{verse|71}} ( അപ്പോൾ ) മൂസാ പറഞ്ഞു: 'നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ്‌ അല്ലാഹു പറയുന്നത്‌'. അവർ പറഞ്ഞു: 'ഇപ്പോഴാണ്‌ താങ്കൾ ശരിയായ വിവരം വെളിപ്പെടുത്തിയത്‌'. അങ്ങനെ അവർ അതിനെ അറുത്തു. അവർക്കത്‌ നിറവേറ്റുക എളുപ്പമായിരുന്നില്ല.
 
{{verse|72}} ( ഇസ്രായീൽ സന്തതികളേ ), നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട്‌ ഒഴിഞ്ഞ്‌ മാറുകയും ചെയ്ത സന്ദർഭവും ( ഓർക്കുക. ) എന്നാൽ നിങ്ങൾ ഒളിച്ച്‌ വെക്കുന്നത്‌ അല്ലാഹു വെളിയിൽ കൊണ്ടുവരിക തന്നെ ചെയ്യും.
 
{{verse|73}} അപ്പോൾ നാം പറഞ്ഞു: 'നിങ്ങൾ അതിന്റെ ( പശുവിന്റെ) ഒരംശംകൊണ്ട്‌ ആ മൃതദേഹത്തിൽ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കവൻ കാണിച്ചുതരുന്നു'.
 
{{verse|74}} പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു. പാറകളിൽ ചിലതിൽ നിന്ന്‌ നദികൾ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളർന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താൽ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
വരി 157:
{{verse|75}} ( സത്യവിശ്വാസികളേ ), നിങ്ങളെ അവർ ( യഹൂദർ ) വിശ്വസിക്കുമെന്ന്‌ നിങ്ങൾ മോഹിക്കുകയാണോ? അവരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുകയും, അത്‌ ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം ബോധപൂർവ്വം തന്നെ അതിൽ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
 
{{verse|76}} വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോൾ അവർ പറയും: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്‌. അവർ തമ്മിൽ തനിച്ചുകണ്ടുമുട്ടുമ്പോൾ ( പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ ) അവർ പറയും: 'അല്ലാഹു നിങ്ങൾക്ക്‌ വെളിപ്പെടുത്തിത്തന്ന കാര്യങ്ങൾ ഇവർക്ക്‌ നിങ്ങൾ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയിൽ അവർ നിങ്ങൾക്കെതിരിൽ അത്‌ വെച്ച്‌ ന്യായവാദം നടത്താൻ വേണ്ടി. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌' ?
 
{{verse|77}} എന്നാൽ അവർക്കറിഞ്ഞുകൂടേ; അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന്‌ ?
വരി 165:
{{verse|79}} എന്നാൽ സ്വന്തം കൈകൾ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്ക്‌ നാശം.
 
{{verse|80}} അവർ ( യഹൂദർ ) പറഞ്ഞു: 'എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല'. ചോദിക്കുക: 'നിങ്ങൾ അല്ലാഹുവിങ്കൽനിന്ന്‌ വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാൽ തീർച്ചയായും അല്ലാഹു തന്റെ കരാർ ലംഘിക്കുകയില്ല. അതല്ല, നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ അല്ലാഹുവിന്റെ പേരിൽ നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ' ?
 
{{verse|81}} അങ്ങനെയല്ല. ആർ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തിൽ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.
വരി 175:
{{verse|84}} നിങ്ങൾ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട്‌ നാം ഉറപ്പ്‌ വാങ്ങിയ സന്ദർഭവും ( ഓർക്കുക ). എന്നിട്ട്‌ നിങ്ങളത്‌ സമ്മതിച്ച്‌ ശരിവെക്കുകയും ചെയ്തു. നിങ്ങളതിന്‌ സാക്ഷികളുമാകുന്നു.
 
{{verse|85}} എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളിൽ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവർക്കെതിരിൽ നിങ്ങൾ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവർ നിങ്ങളുടെ അടുത്ത്‌ യുദ്ധത്തടവുകാരായി വന്നാൽ നിങ്ങൾ മോചനമൂല്യം നൽകി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവരെ പുറം തള്ളുന്നത്‌ തന്നെ നിങ്ങൾക്ക്‌ നിഷിദ്ധമായിരുന്നു. നിങ്ങൾ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാൽ നിങ്ങളിൽ നിന്ന്‌ അപ്രകാരം പ്രവർത്തിക്കുന്നവർക്ക്‌ ഇഹലോകജീവിതത്തിൽ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാവട്ടെ അതി കഠിനമായഅതികഠിനമായ ശിക്ഷയിലേക്ക്‌ അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
 
{{verse|86}} പരലോകം വിറ്റ്‌ ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാർ. അവർക്ക്‌ ശിക്ഷയിൽ ഇളവ്‌ നൽകപ്പെടുകയില്ല. അവർക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.
വരി 191:
{{verse|92}} സ്പഷ്ടമായ തെളിവുകളും കൊണ്ട്‌ മൂസാ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായി. എന്നിട്ടതിന്‌ ശേഷവും നിങ്ങൾ അന്യായമായിക്കൊണ്ട്‌ കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.
 
{{verse|93}} നിങ്ങളോട്‌ നാം കരാർ വാങ്ങുകയും, നിങ്ങൾക്കു മീതെ പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭവും ( ശ്രദ്ധിക്കുക ). 'നിങ്ങൾക്ക്‌ നാം നൽകിയ സന്ദേശം മുറുകെപിടിക്കുകയും ( നമ്മുടെ കൽപനകൾ ) ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക' ( എന്ന്‌ നാം അനുശാസിച്ചു ). അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങൾ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു'. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളിൽ ലയിച്ചു ചേർന്നു കഴിഞ്ഞിരുന്നു. ( നബിയേ, ) പറയുക: 'നിങ്ങൾ വിശ്വാസികളാണെങ്കിൽ ആ വിശ്വാസം നിങ്ങളോട്‌ നിർദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ'.
 
{{verse|94}} നീ അവരോട്‌ ( യഹൂദരോട്‌ ) പറയുക: 'മറ്റാർക്കും നൽകാതെ നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ്‌ പരലോകവിജയമെങ്കിൽ നിങ്ങൾ മരിക്കുവാൻ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കിൽ' ( അതാണല്ലോ വേണ്ടത്‌. )
 
{{verse|95}} എന്നാൽ അവരുടെ കൈകൾ മുൻകൂട്ടി ചെയ്തുവെച്ചത്‌ ( ദുഷ്കൃത്യങ്ങൾ ) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റിഅതിക്രമകാരികളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.
 
{{verse|96}} തീർച്ചയായും ജനങ്ങളിൽ വെച്ച്‌ ജീവിതത്തോട്‌ ഏറ്റവും ആർത്തിയുള്ളവരായി അവരെ ( യഹൂദരെ ) നിനക്ക്‌ കാണാം; ബഹുദൈവവിശ്വാസികളെക്കാൾ പോലും. അവരിൽ ഓരോരുത്തരും കൊതിക്കുന്നത്‌ തനിക്ക്‌ ആയിരം കൊല്ലത്തെ ആയുസ്സ്‌ കിട്ടിയിരുന്നെങ്കിൽ എന്നാണ്‌. ഒരാൾക്ക്‌ ദീർഘായുസ്സ്‌ ലഭിക്കുക എന്നത്‌ അയാളെ ദൈവിക ശിക്ഷയിൽ നിന്ന്‌ അകറ്റിക്കളയുന്ന കാര്യമല്ല. അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
 
{{verse|97}} ( നബിയേ, ) പറയുക: ( ഖുർആൻ എത്തിച്ചുതരുന്ന ) 'ജിബ്‌രീൽ എന്ന മലക്കിനോടാണ്‌ ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമത്‌ നിന്റെ മനസ്സിൽ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ്‌' ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).
 
{{verse|98}} ആർക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതൻമാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ബഖറ" എന്ന താളിൽനിന്ന് ശേഖരിച്ചത്