"മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
}}
<div class="novel">
{{ഉദ്ധരണി|''''''''''''''ധന്യേ, മാനിനി,നീ മ്മമമ സദനേ താനേ വന്നതിനാൽ ശശിവദനേ,<br />മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ.'''}}}}
 
ചെമ്പകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്തദിവസം തമ്പിയുടെ സ്ഥിതി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു. അദ്ദേഹത്തെ കാണുന്നതിനായി ചെന്ന ചില പ്രഭുക്കന്മാരുടെ ഉദ്ദേശ്യം സാധിക്കുന്നതിന് അവസരം കൊടുക്കാൻ വേണ്ടിടത്തോളം മനസ്സന്തോഷസമാധാനാങ്ങൾ അദ്ദേഹത്തിനില്ലായിരുന്നു. 'എന്തു മായം!' എന്നിങ്ങനെ പറഞ്ഞുകൊണ്ടും അടുത്തുചെന്നവരോടു വൃഥാ കയർത്തും അങ്ങോട്ടും ഇങ്ങോട്ടും നടന്നും തന്നെ ദിവസം കഴിച്ചുകൂട്ടി. സുന്ദരയ്യൻ ചെമ്പകശ്ശേറിയിൽ പോയി മടങ്ങിച്ചെന്ന് പാറുക്കുട്ടിയുടെ സ്ഥിതിയെക്കുറിച്ചു ധരിപ്പിക്കുന്നതിന് ആരംഭിച്ചപ്പോൾ 'മേനാവു കൊണ്ടരട്ടെ-നിൽക്കൂ-വേണ്ട-എനിക്കൊന്നും കാണുകയും കേൾക്കുകയും വേണ്ട.എന്നോടൊന്നും പറയണ്ട-പൊയ്‌ക്കൊള്ളു' എന്ന് അതിദീനനായി പറഞ്ഞു. ഈ വാക്കുകൾ കേട്ട് സുന്ദരയ്യൻ ഇപ്രകാരം പറഞ്ഞ്, അദ്ദേഹത്തെ സമാധാനപ്പെടുത്തുന്നതിനു ശ്രമം ചെയ്തു:'പോനാലും പോട്ടും അങ്കത്തെ; നൂറ്റിലെ ഒന്നു താനേ. ഇന്ത ഊരിലെ പൊണ്ടികൾക്കു പഞ്ചമാ? ഇതെന്ന കൂത്ത്!ഇന്ത അവസരത്തിലെയാ ിന്ത പെൺകൂത്തെല്ലാം!-ശി-ശി, ഇതാഹാത്. '