"മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
<div class="novel">
{{ഉദ്ധരണി|''''മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ-<br>യനിരുദ്ധനങ്ങു വാഴുന്നു, ആർത്തനായിന്നു.''''''}}
മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ-
യനിരുദ്ധനങ്ങു വാഴുന്നു, ആർത്തനായിന്നു.
 
മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻതമ്പിയുടെ പാദപത്മപാംസുക്കൾ ചെമ്പകശ്ശേരിഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊരു രാത്രിയിലെ ചില സംഭവങ്ങളെ ആകുന്നു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്. അന്നത്തെപ്പോലെതന്നെ, മാരുതദേവന്റെ പടുത്വത്തോടുകൂടിയുള്ള കലാശത്താൽ തങ്ങൾ ദുഃസ്ഥിതരാക്കാമെന്നുള്ള ഭീതികൊണ്ടെന്നുള്ള ഭീതികൊണ്ടെന്നപോലെ താരതതികൾ കാർമേഘമണ്ഡലത്തിനിടയിലും ഭൂമി അന്ധകാരാതിരയ്ക്കുള്ളിലും മറഞ്ഞിരിക്കുന്നു. എന്നാൽ, ഇടവപ്പാതിയാകുന്ന വൃഷ്ടിദേവതയുടെ പ്രതാപം വളരെ ക്ഷയിച്ചു കാണുന്നുണ്ട്. നടനസുൂത്രങ്ങളിൽ പരിജ്ഞാനവും തങ്ങളുടെ ബുദ്ധിയിൽ മനോഘർമ്മമെന്നുള്ള ഒരംശവും തുലോം കുറഞ്ഞവരായ ചില പൈതങ്ങൾ കഥാനായികമാരായി രംഗങ്ങളിൽ പ്രവേശിച്ചാൽ, ക്ഷണനേരംകൊണ്ടു നിദ്രധീനരാകയും ഇടയ്ക്കിടെ ചേങ്ങലദണ്ഡത്താൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ, ശംഗാരാദിരസങ്ങളെ അഭിനയിക്കയും ചെയ്യുമ്പോലെ, പെട്ടെന്നുണർന്ന് ഒട്ടുചാറും; പിന്നെയും തന്ദ്രീവശയാകും; ഈ വിധത്തിലായിരിക്കുന്നു വഋഷ്ടയിുടെ സ്ഥിതി. മാരിയുടെ സഹായംകൂടാതെതന്നെ മാരുതൻ ആ രാത്രിയെ അതിഭയങ്കരരാത്രിക്കുന്നുണ്ട്. അതിനാൽ, തിരുവനന്തപുരം രാജധാനിയിലെ പ്രധാന വീഥികൾപോലും മനുഷ്യമൃഗാദിയായ ജീവജാലങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. എന്നാൽ ഇതു സർവ്വസാധാരണമായി പറഞ്ഞുകൂടുന്നതല്ലാതേയും ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ആണ്ടിയിറക്കം ദേശത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ വടക്കരികിലായിട്ട് ഒരു വടവൃക്ഷം നിൽക്കുന്നതിന്റെ ചുവട്ടിൽ രണ്ടുപേർ മാരുതകോപത്തെയും രജനിയുടെ ഭയങ്കരസ്വഭാവത്തെയും ഗണ്യമാക്കാതെ തണുത്ത ഭൂമിയിൽത്തന്നെ സ്ഥിതിചെയ്യുന്നു. വടവൃക്ഷം ദ്വാപരയുഗാന്ത്യത്തെയും അനന്തര സംഖ്യയില്ലാതുള്ള പാന്ഥപരമ്പരകളെയും കണ്ടും, 'കൊണ്ടൽനിറംപോലെ നീലയാം പ്തരാവലി 'കൊണ്ടു തന്റെ അധോഭാഗത്തുള്ള ഭൂമിയെ സംരക്ഷിക്കുന്ന സൂര്യകിരണങ്ങളുടെ പ്രവേശനത്തിൽനിന്നും രക്ഷിച്ചും നിൽക്കുന്ന ഒരു മഹാമരമാണ്. വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന രണ്ടുപേരും ആയുധപാണികളാണ്. അവരുടെ വേഷം ജ്ഞാനശക്തിയില്ലാതുള്ള ആ ആയുധങ്ങളേയും നാണിപ്പിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കുചേലനോടോ തെക്കൻദിക്കുകളിലെ അടുക്കളക്കാറികളോടോ തത്ക്കാല ഉപയോഗത്തിനായി വാങ്ങിയതുകളാകണം. പക്ഷേ, ഹരിശ്ചന്ദ്ര മഹാരാജാവ് ചണ്ഡാലവേഷം ത്യജിജച്ചപ്പോൾ ശ്മശാനത്തിൽ ഉപേക്ഷിച്ചതുകളായിരിക്കാം. വസ്ത്രങ്ങളുടെ സ്ഥിതി ഇപ്രകാരമാണെങ്കിലും, അതുകൾ ധരിച്ചിരിക്കുന്ന സമ്പ്രദായം എത്രയോ മാന്യന്മാരായ ജനങ്ങളാൽ മാതൃകയായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്. തിരുവനന്തപുരത്ത് ഉത്സവമഠം എന്നു പറയപ്പെടുന്ന അക്ഷയവിഭവശാലയുടെ മുമ്പിൽ അരനാഴികനേരം നിൽക്കുന്നവർക്ക് ഈ മാതൃകയുടെ ദർശനം സുലഭമാണ്. യദൃച്ഛയാ വല്ല ജനങ്ങളും തങ്ങളെ കാണുന്നതായാൽ വലുതായ ആപത്തുണ്ടാകുമെന്നുള്ള ഭയം ഈ ആളുകൾക്കുണ്ടെന്ന് അവരുടെ സാവധാനത്തിൽ മന്ത്രിക്കുന്നതുപോലെുള്ള സംഭാഷണത്താൽ വെളിവാകുന്നുണ്ട്. കിഴക്കു കുറച്ചകലെ നിന്ന് ഒരഹാൾ വരുന്നതുപോലെ തോന്നിയപ്പോൾ രണ്ടുപേരും പേടിയോടെ എഴു്‌നനേറ്റു വൃക്ഷത്തിൻരെ പുറകിൽ മറഞ്ഞു ശ്വാസം അടക്കിക്കൊണ്ടുനിന്നു. പാന്ഥൻ തന്റ വെഴിക്കു പോയതിന്റെ ശേഷം മേൽപറഞ്ഞ രണ്ടാളുകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: 'നമുക്ക് ഏഴരശ്ശനിയാണ്;സംശയമില്ല. ഇതാ ഈ പോയവനും അങ്ങനെതന്നെയാണ്.'