"മാർത്താണ്ഡവർമ്മ/അദ്ധ്യായം ഇരുപത്തിയഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{header2 |title =../ |author = സി.വി. രാമൻപിള്ള |section =../അദ്ധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 2:
|title =[[../]]
|author = സി.വി. രാമൻപിള്ള
|section =[[../അദ്ധ്യായം ഇരുപത്തിനാല്ഇരുപത്തിയാറ്|അദ്ധ്യായം ഇരുപത്തിനാല്ഇരുപത്തിയാറ്]]
|previous =[[../അദ്ധ്യായം ഇരുപത്തിമൂന്ന്ഇരുപത്തിഅഞ്ച്|അദ്ധ്യായം ഇരുപത്തിമൂന്ന്ഇരുപത്തിഅഞ്ച്]]
|next =[[../അദ്ധ്യായം ഇരുപത്തിഅഞ്ച്ഇരുപത്തിനാല്|അദ്ധ്യായം ഇരുപത്തിഅഞ്ച്ഇരുപത്തിനാല്]]
|notes =

{{ഉദ്ധരണി|''''''തെളിഞ്ഞൂ തദാനീം മനോവല്ലഭം സാ
ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ
കളഞ്ഞൂ വിഷാദാനിമൗ ഹന്ത താനേ
പൊങ്ങുന്ന ബാഷ്പത്തിലും.''}}

'തെളിഞ്ഞൂ തദാനീം മനോവല്ലഭം സാ

ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ;

കളഞ്ഞൂ വിഷാദാനിമൗ ഹന്ത താനേ

വിളങ്ങിത്തുടങ്ങീ മുദ നർമ്മഭേദാഃ'

യുവരാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുതലായതുകളിലും കാണായ്കയാൽ ഓരോ വഴിക്ക് അമ്പതീതം ആളുകളെ അദ്ദേഹത്തിനെ ആരായ്‌വാനായി അയച്ചിട്ട് തമ്പിമാരും ശേഷിച്ച സേനയും കിഴക്കോട്ടു തിരിച്ചു. വഴിക്ക് മാങ്കോയിക്കൽഭടന്മാരുടെ ആഗമനത്തെക്കുറിച്ച് അറിവു കിട്ടുകയാൽ തമ്പിമാരും കുടമൺപിള്ളയുമായി ഒരാലോചനയുണ്ടായി. ഈ ആലോചനയുടെ അനസാനത്തിൽ, സേനയെ മണക്കാട്ടേക്കു നടത്തുന്നതിനു സേനാധിപസ്ഥാനം വഹിച്ചിരുന്ന ശ്രീരാമൻതമ്പിയോട് പ്രമാണികലായ വലിയതമ്പിയും കുടമൺപിള്ളയും ആജ്ഞാപിക്കയാൽ, അനുജൻതമ്പി തന്റെ പരിവാരങ്ങളെ പെരുവഴികളും ഇടവഴികളും മാർഗ്ഗമായി നടത്തി, മണക്കാട്ടു പഠാണിപ്പാളയത്തിന്റെ മുമ്പിലുള്ള മൈതാനപ്രദേശത്ത് എത്തിച്ചു. കൊട്ടാരത്തിൽനിന്നു പോകുന്ന വഴിയിൽവച്ച് സുഭദ്രയാൽ അയയ്ക്കപ്പെട്ട ദൂതനിൽനിന്നും ഈവിധമുള്ള ഒരു ആപത്ത് ഉണ്ടായേക്കുമെന്ന് അറിവുകിട്ടിയിരുന്നതിനാൽ അവിടെ പാളയം അടച്ചിരുന്ന മാങ്കോയിക്കൽകുറു്പപിന്റെ ഭടന്മാരും മറ്റും ഇവരെ എതിർക്കുന്നതിനു തയ്യാറായിരുന്നു. അവരെ ക്ഷണേന അന്തകപുരിയിൽ ചേർക്കാമെന്നുള്ള നിശ്ചയത്താൽ സുന്ദരയ്യന്റേയുംതമ്പിമാരുടെയും രാമനാമഠത്തിന്റെയും രക്തം ഉഷ്ണിക്കനിമിത്തം അവർ നാലു ബ്രഹ്മരക്ഷസ്സുകളെ ജൃംഭിച്ചു മദത്തോടുകൂടി മുന്നോട്ടടുത്തു. അപ്പോൾ തങ്ങളുടെ കൈത്തരിപ്പു തീർക്കുന്നതിന് അവസരം ലഭ്യമായതു കണ്ടു സന്തോഷത്തോടുകൂടി കുറുപ്പിന്റെ ഭടന്മാർ, തങ്ങളുടെ സംഖ്യക്കുറവിനാലുള്ള ബലക്ഷയത്തെ ഗൗനിക്കാതെ, വൈരിസംഘത്തിന്റെ ഒരു തലയെ ഭേദിച്ചുകൊണ്ടടുത്തു. തമ്പിമാരുടെ സൈന്യവും മാങ്കോയിക്കൽവക ഭടന്മാരും തുല്യപാടവത്തോടുകൂടി പോർ ആരംഭിച്ചപ്പോൾ അകലെനിന്ന് ഒരു ഘോഷം കേട്ടുതുടങ്ങി. അശ്വങ്ങളുടെ ശീഘ്രമായുള്ള ഖുരപതനത്താൽ മണൽ ഇളകുന്ന ശബ്ദമായിരുന്നു. പത്തിരുപതു കുതിരകളിലായി അത്രത്തോളം മഹമ്മദീയ യോദ്ധാക്കൾ ആയുധപാണികളായി, ശാതോഷ്ണജ്വരങ്ങളെപ്പോലെ, കുറുപ്പിന്റെ ഭടന്മാർ ഏറ്റതിന് എതിരായ തലയ്ക്കൽ കടന്നപ്പോൾ, ആ യംഘത്തിൽ യുവരാജാവും ഉണ്ടായിരിക്കുമെന്നുള്ള വിശ്വാസത്തോടു, തങ്ങളുടെ നിശ്ചയത്തെ ചാരൻ മുഖേന യുവരാജാവു ഗ്രഹിച്ചി എന്നുള്ള ശഹ്കയോടും, ഒന്നുകിൽ പ്രാണാപായം അല്ലെങ്കിൽ വിജയം എന്നിങ്ങനെ നിശ്ചയിച്ചുകൊണ്ടു തമ്പിമാർ പോർ തുടങ്ങി. എന്നാൽ ബൗദ്ധസംഘത്തിൽനിന്ന് അത്യന്തം സ്പഷ്ടമായുണ്ടായ ചില ആജ്ഞകളെയും അവയനുസരിച്ചു പുറപ്പെട്ട ഘോരദ്ധദ്ധ്വനികളെയുംതുടർന്ന് തമ്പിയുടെ സഹായികൾ, അദ്ദേഹത്തിന്റെ ജയത്തെക്കാൾ ആത്മരക്ഷ പ്രധാനമെന്നുലഌവിചാരത്തോടുകൂടി മണ്ടിത്തുടങ്ങി. തമ്പിമാരുടെ ആജ്ഞകൾ, അപേക്ഷകൾ, വാഗ്ദാനങ്ങൾ, ഇതുകൾക്ക് അവരുടെ പരിവാരങ്ങളുടെ ശ്രവണേന്ദ്രിയങ്ങൾ പ്രവേശനദ്വാരം അപ്പോൾ അരുളിയില്ല. മുന്നിൽ കാണപ്പെട്ട വഴിയേ ഓടി പത്തഞ്ഞൂറ് ആളുകൾ ആറന്നൂർ പാടത്തിൽ ചാടി. ഈ സ്ഥലത്ത് എത്തിയപ്പോൾ പഠാണികളുടെ നേതാവായ ഷംസുഡീൻ അങ്ങും ഇങ്ങും കുതിരയെ ഓടിച്ച് , വലിയതമ്പിയെ തിരഞ്ഞു പിടികൂടി, നേരിട്ടു. ബീറാംഖാൻ, ത്‌നനോട് അടുത്ത അനുഝൻതമ്പിയെയും മറ്റും ഉപേക്ഷിച്ച് സുന്ദരയ്യനോടും ഏറ്റു. ഹിന്ദുസ്ഥാനിയിൽ ബീറാംഖാനെ ഭർത്സിച്ചുകൊണ്ട് സുന്ദരയ്യൻ തന്റെ ഖഡ്ഗം വീശി തുരഗത്തെയും അതിന്റെ നേതാവിനെയും വീഴ്ത്തി. ഈ ആപത്തുകണ്ട് നൂറഡീൻ അടുക്കുന്നതിനിടയിൽ കുതിരയുടെ അടിയിൽനിന്ന് ബീറാംഖാൻ എഴുന്നേറ്റ്, അതുവരെ പ്രച്ഛന്നമായിരുന്ന വീരപരാക്രമങ്ങളോടുകൂടി, സുന്ദരയ്യന്റെ നേർക്കു പാഞ്ഞടുത്ത്, ഉദരത്തെ കഠാരിയാൽ ചീന്തി അയാളെ നിലത്തു വീഴിച്ചു. ഈ ക്രിയ കണ്ട്, നൂറഡീൻ തന്റെ കുതിരയുടെമേൽനിന്ന് ഇറങ്ങി, സുന്ദരയ്യന്റെ ജീവരക്ഷ ചെയ്യുന്നതിനായടുത്ത്, ബീറാംഖാന്റെ കൈകളുടെ പ്രവൃത്തിയെ നിരോധിച്ചു. എന്നാൽ നൂറഡീന്റെ ശക്തിയും യുദ്ധസന്നദ്ധതയും, നൂറഡീനു മനസ്സിലാകാത്തതും ശ്രവണപരിചയത്താൽ മലയാളം എന്നു തോന്നിയതും ആയുള്ള ചില വാക്കുകളെ കടുത്ത രോഷത്തോടുകൂടി ഉച്ചരിച്ചുകൊണ്ട് ദുശ്ശാസനനെ ഭീമസേനനൻ എന്നപോലെ സുന്ദരയ്യനെ പിളർക്കുന്ന ബീറാംഖാനോടു ഫലിച്ചില്ല. ക്ഷണനേരംകൊണ്ട് ആ ബ്രാഹ്മണൻ മാംസരക്തസ്ഥിമജ്ജകൾ മാത്രം ശേഷി്പപിച്ചിട്ട് ബീറാംഖാൻ എഴുന്നേറ്റ് നൂരഡീന്റെ കുതിരപ്പുറത്തുകയറി പടക്കളം വിട്ടു പോകയും ചെയ്തു. തന്റെ സേവകൻ വീണതു കണ്ട്, വലിയതമ്പി ജ്വലിക്കുന്ന കോപത്തോടുകൂടി ഷംസുഡീനെ ഒഴിച്ചുവാങ്ങി, മുമ്പിൽ കാണപ്പെട്ട നൂറുഡീനോട് ഏറ്റു. നൂറഡീനെ തമ്പി വീഴ്ത്തി ഖഡ്ഗത്തെ ഓങ്ങുന്നതുകണ്ട്, ഷംസുഡീൻ തന്റെ കൈത്തോക്കുയർത്തി തമ്പിയുടെ കരത്തിൽ മുറിവേൽപിച്ചു വീഴ്ത്തി. ഇതുകണ്ട് രാമനാമഠവും അനുജൻതമ്പിയും ഷംസുഡീന്റെ നേർക്കടുത്തു. അപ്പോൾ കിഴക്കോട്ടു കിള്ളിയാറു കടന്ന് ഓടിയരുന്ന ചിലർ, വിളികൂട്ടിക്കൊണ്ട് തിരിച്ചുമണ്ടുന്ന ഘോഷം കേൾക്കയാൽ, പിന്നെയും പൂർവ്വസ്ഥിതിയിൽ പരക്കെ പോർ തുടങ്ങി. മുൻവശത്തു മുമ്പിലത്തേതിലും അധികം ആളുകൾ കാണപ്പെട്ടതിനാൽ മാങ്കോയിക്കൽകുറുപ്പ് ഷംസുഡീന്റെ അടുത്തെത്തി ആ സംഗതി ഗ്രഹിപ്പിച്ചു. 'ഞാനും കാണുന്നുണ്ട്. അവിടുന്നു ചിലർ ഇവരെ ഇങ്ങോട്ടോടിക്കുന്നു ' എന്ന് ഷംസുഡീൻ പറഞ്ഞു. അപ്പോൾ 'വെടിയവയ്ക്കരുത്-ഇത്തലയ്ക്കൽ ബന്ധുക്കളുണ്ട് ' എന്നു രണ്ടു ശബ്ദം കേൾക്കയാൽ 'തമ്പുരാനുണ്ട് എന്നു കുറുപ്പ്, 'അച്ഛനും ഉണ്ട് ' എന്നു ഷംസുഡീനും പറഞ്ഞു. മുമ്പിലും പുറകിലും തടുത്തു മുട്ടിക്കപ്പെട്ടപ്പോൾ എട്ടുവീട്ടിൽപിള്ളമാരും പരിവാരങ്ങളും കുടുക്കിലായി.