"മാർത്താണ്ഡവർമ്മ/അദ്ധ്യായം മൂന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary

വരി 10:
{{ഉദ്ധരണി|"എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!"
"പീഡിക്കേണ്ടാ തനയേ സുനയേ"}}

'''തി'''രുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാസികൾ, നായന്മാർ ഇവരുടെ ഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പടിഞ്ഞാറോട്ട് ഒരു രാജപാതയും അനേകം ഇടവഴികളും അല്ലാതെ സഞ്ചാരത്തിനു സൗകര്യമുള്ളതായ റോഡുകൾ ഇല്ലയിരുന്നു. ഇടവഴികൾ മിക്കതും ശുചിയില്ലതെയുംശുചിയില്ലാതെയും വിസ്താരം കുറഞ്ഞും ഇരുന്നിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ഈ പട്ടണത്തെ പത്മനാഭപുരത്തെപ്പോലെതന്നെ ഒരു രാജധാനി ആക്കിവെച്ചിരുന്നു. രാജകുടുംബത്തിന്റെ പാർപ്പും മിക്കവാറും ഈ സ്ഥലത്തുതന്നെ ആയിരുന്നു. എങ്കിലും ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്തിനു വേണ്ട ബഹിരാഡംബരങ്ങൾ ൢഇല്ലായിരുന്നുഇല്ലായിരുന്നു. പൂർവ്വസ്ഥിതികളെ ഭേദപ്പെടുത്തിയാലും അതുകളുടെ മാതൃകയ്ക്കു മാത്രമായി വല്ല അവശിഷ്ടങ്ങളേയും സൂക്ഷിച്ചു രക്ഷിക്കുന്ന ഒരു നടപ്പ് ചില ദേശങ്ങളിൽ ഉണ്ടല്ലോ. അനന്തൻകാട് എന്നു പ്രസിദ്ധിയുള്ള വനത്തിലെ ചില വൃക്ഷങ്ങളെ ഇന്നും നിറുത്തി പൂജിച്ചുവരുന്നതായി കേൾക്കുന്നുണ്ട്. അപ്രകാരംതന്നെ തിരുവനന്തപുരം പട്ടണത്തിന്റെ പൂർവ്വസ്ഥിതി ഗ്രഹിക്കുന്നതിനു താല്പര്യമുള്ളവരുടെ അഭീഷ്ടസാദ്ധ്യത്തിനായി, മറ്റു ഭാഗങ്ങളെപ്പോലെ ആവശ്യമുള്ള റോഡുകളും മറ്റുംകൊണ്ട് അലങ്കോലപ്പെടാതെ ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര എന്നീ പ്രദേശങ്ങളെ കഴിയുന്നതും രക്ഷിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളിൽ കാണപ്പെടുന്നതുപോലെ ഉള്ള ഇടവഴികളും കയ്യാലകളും ഭവനങ്ങളും ആണ് അന്നു തിരുവനന്തപുരം കൊട്ടാരത്തിനും പത്മനാഭസ്വാമിക്ഷേത്രത്തിനും ചുറ്റും ഉണ്ടായിരുന്നത്. ഇടവഴികളിലെ മുട്ടോളം പുതയുന്ന മണലിൽ അനേകം ദിവ്യനിക്ഷേപങ്ങളെ ദിവസംപ്രതി ജനങ്ങൾ സ്ഥാപിച്ചുപോന്നിരുന്നു. അതിനാൽ ആ പ്രദേശങ്ങളിൽ രോഗാദി സമ്പത്തുകളും വർദ്ധിച്ചുവന്നിരുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗത്തിനു കുറച്ചു തെക്കുമാറി പടിഞ്ഞാറോട്ട് ഒരു ഇടവഴി കറച്ചു വിസ്താരവും ശുചിയും ഉള്ളതായി കാണ്മാനുണ്ടായിരുന്നു. ഈ വഴി കുറച്ചു പടിഞ്ഞാറു ചെന്ന് ഒരു ഭവനത്തോട് അവസാനിച്ചിരുന്നു.മരിച്ചുപോയ ഉഗ്രൻ കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയുടെ ഗൃഹമായ പ്രസിദ്ധിയുള്ള ചെമ്പകശ്ശേരി വീട് ഇതാണ്.പഴയമാതിരിയിലുള്ള ഊക്കൻകെട്ടിടങ്ങൾ ഇതിനകത്തു കാണ്മാനുണ്ട്.ചെമ്പകശ്ശേരി വീട്ടിന്റെ കണക്കിൽ ഇക്കാലങ്ങളിൽ വീടുകൾ ഉണ്ടെന്നു തോന്നുന്നില്ല.ഈ വീട്ടിലെ കാരണവന്മാർ വേണാട്ടധിപന്മാരുടെ മന്ത്രിമാരായിരുന്ന കാലങ്ങളിൽ പണിചെയ്യിച്ചിട്ടുള്ള ഗൃഹമാണ്. പ്രധാനകെട്ടിടത്തിൽ തെക്കേ അറ്റത്ത് ഒരു പൂമുഖവും ,പൂമുഖത്തിൽ നിന്ന് പടിഞ്ഞാറോട്ട് ഒരു വാതിൽ ഉള്ളതു കടന്നാൽ തെക്കുവടക്കായി ഒരു മുറിയും ,ഈ മുറിയുടെ പടിഞ്ഞാറതിരു കീഴുമേൽ അടിയിൽ മൂന്നിൽ ഒരു ഭാഗം കൽക്കെട്ടും ശേഷം നിരയും.ഈ നിരയിൽ രണ്ടു മുറിയിലേക്കുള്ള വാതിലുകളും ഈ വാതിലുകളുടെ പടികളിൽ കയറുന്നതിന് വ്യാളീവിഗ്രഹങ്ങളാൽ താങ്ങപ്പെട്ടിട്ടുള്ള പടികളും വാതിലുകൾ ഈരണ്ട് ഇടങ്ങഴിപ്പൂട്ടുകളും കുറ്റികളും പിന്നൽച്ചങ്ങലകളുംകൊണ്ടു ബന്ധിക്കപ്പെട്ടിട്ടുള്ളതുകളും നെടുതായ മുറിയിൽനിന്നു വടക്കോട്ട് ഒരു വാതിലും ,ആ വാതിൽ കടന്നാൽ കിഴക്കുപടിഞ്ഞാറായി ഒരു മുറിയും,ഈ മുറിയുടെ തെക്കേനിരയിൽ പടിഞ്ഞാറുനീങ്ങി മേൽപറഞ്ഞ രണ്ടു മുറികളുടെയും പടിഞ്ഞാറുവശത്തുള്ളതായ ഒരു അറയിലേക്കുള്ള വാതിലും ,മേൽ പറയപ്പെട്ട നാലു മുറികളും അറയും പൂമുഖവും ചുറ്റി വരാന്തയും,തെക്കേ വരാന്തയിൽ പൂമുഖത്തിന്റെ അറുതി മുതൽ പടിഞ്ഞാറ് അറുതി വരെ അഴികളും ആണ്. പൂമുഖത്തു നവരംഗത്തട്ടും അനേകം വിഗ്രഹങ്ങൾകൊത്തീട്ടുള്ള കൽത്തൂണുകളുമുണ്ട്. ഈ പ്രധാനകെട്ടിടത്തിനു പടിഞ്ഞാറായി ഇക്കാലങ്ങളിലെ അറപ്പുരമാതിരിയിൽ ഒരു കെട്ടിടവും ,കിഴക്കുവശത്ത് ഒരു ചാവടിയും തെക്കുവശത്ത് 'തെക്കത്' എന്നറിയപ്പെടുന്ന പരദേവതാഗൃഹവും വടക്കുവശത്ത് വടക്കതവടക്കത് എന്നു പറയപ്പെടുന്ന അടുക്കള,കലവറ മുതലായതും ഉണ്ടായിരുന്നു .അറപ്പുരയിൽ നിന്നു പ്രധാനകെട്ടിടത്തിലേക്കു തെക്കും വടക്കുമായി രണ്ടു വെട്ടിച്ചേർപ്പുകളും തളങ്ങളും ഉണ്ടായിരുന്നു .അതുപോലെ തന്നെ വടക്കതിൽനിന്ന് അറപ്പുരയിലേക്കും പ്രധാനകെട്ടിടത്തിലേക്കും ഓരോന്നും ഉണ്ടായിരുന്നു ഈ വെട്ടിച്ചേർപ്പുകളിലെ തളങ്ങൾക്കു പുറവശങ്ങളിൽ നിരകളും വാതിലുകളും ഉണ്ടായിരുന്നു. അറപ്പുരയുടെ പടിഞ്ഞാറുമാറി തെക്കുവടക്കായ ഒരുകെട്ടിടം കൂടിയുണ്ട്. ഇത് ആയുധപ്പുരയായിരുന്നു. ഈ ആയുധപ്പുരസൂക്ഷിപ്പുകാരൻ ശങ്കു ആശാൻ എന്നൊരാളായിരുന്നു.അതാതുകാലങ്ങളിലെ സൂക്ഷിപ്പുകാരും ആ ഭവനങ്ങളിലെ കാരണവരും ഒഴികെ മറ്റുള്ളവർഈ ആയുധപ്പുരയുടെ അകം കണ്ടിട്ടില്ല.തെക്കതിന്റെ തെക്കും ആയുധപ്പുരയുടെ പടിഞ്ഞാറും വടക്കേ കെട്ടിടത്തിന്റെ വടക്കും വശങ്ങൾ ചുറ്റി കോട്ടക്കയ്യാലയും തെക്കേ മതിലിനു തെക്കുനീങ്ങി ഒരു മഠവും ഒരു കുളവും കുളപ്പുരയും കിണറും ഉണ്ടായിരുന്നു. വടക്കേകെട്ടിടത്തിവടക്കേകെട്ടിടത്തിന്റെ കിഴക്കുവശത്തും 'വീട്' എന്നുമാത്രം പറയപ്പെടുന്ന പ്രധാനകെട്ടിടവും 'പടിപ്പുര' എന്നു പറയപ്പെടുന്ന ചാവടിയും ചേർത്ത് ഒരു മതിൽ ഉള്ളതിന്റെ വടക്കുമായി ഒരു വലിയ കരിങ്കൽക്കെട്ടു കിണറും തൊട്ടിയും ഒരു ഉരപ്പുരയും ;ആയുധപ്പുരയുടെ വടക്കായി ഒരു തേങ്ങാക്കൂടും കൂടി ഉണ്ട്. ചെമ്പകശ്ശേരി വീട്ടിൽ ചില കല്ലറകളും കൃത്രിമമാർഗ്ഗങ്ങളും ഉള്ളതായി ഒരു ശ്രുതിയുണ്ട്.

ഈ കെട്ടിടങ്ങളിലെ മുറികൾ ഒന്നും തന്നെ കിടപ്പിനും ഇരുപ്പിനും സുഖമുള്ളതായിരുന്നില്ല.അറപ്പുരയ്ക്കകം മാത്രം കുറച്ചു വെടിപ്പാക്കി ഇട്ടിരുന്നു ഇവിടെയുള്ള പ്രധാന ഇറയത്ത് കരിന്താളിയിൽ പണിചെയ്യപ്പെട്ട വലുതായ ഒരു കട്ടിലിൽ സൂര്യപടം കൊണ്ടുള്ള മെത്ത ,തലയണ മുതലായതുകൾ ഇട്ട് അലങ്കരിച്ചു വച്ചിരുന്നു . അന്യരായ സാധാരണ പുരുഷന്മാർ വന്നാൽ പടിപ്പുരയിലും പ്രമാണികൾ പൂമുഖത്തും ഇരിക്കയാണു പതിവ്. മരിച്ചു പോയ കഴക്കൂട്ടത്തു പിള്ളയുടെ അനന്തരവൻ തേവൻ വിക്രമൻ പിള്ളയ്ക്കും ചെമ്പകശ്ശേരി മൂത്തപിള്ളയ്ക്കും ഗൃഹത്തിലെ പരിചാരകന്മാർക്കും അല്ലാതെ മറ്റു പുരുഷന്മാർക്കു വടക്കേക്കെട്ടിലും അറപ്പുരയിലും കടന്നുകൂടാത്തതാകുന്നു. ചെമ്പശ്ശേരി മൂത്തപിള്ളമാരുടെ ഉറക്കം അറപ്പുരയിലായിരുന്നെങ്കിലും അക്കാലത്തെ മൂത്തപിള്ളയുടെ ഭഗിനിയും മരിച്ചുപോയ കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയും ആയ* കാർത്ത്യായനിപ്പിള്ള പുത്രീസമേതം ഭർത്താവിന്റെ മരണാനന്തരം തന്റെ ഭവനത്തിലേക്കു മടങ്ങി വന്നതു മുതൽ ആ സ്ഥലം അവർക്കായി വിട്ടുകൊടുക്കപ്പെട്ടിരുന്നു.ചെമ്പകശ്ശേരി മൂത്തപിള്ളയുടെ സഹപാഠിയും ഇഷ്ടനും ആയിരുന്ന മരിച്ചുപോയ കഴക്കൂട്ടത്തുപിള്ളയുടെ മകളും തന്റെ ഭാഗിനേയിയുമായി ഒരുപെൺകുട്ടിയുള്ളവൾ വിശേഷിച്ച് മറ്റു ശേഷക്കാർ ആരും ഇല്ലാതിരുന്നതിനാൽ,കാരണവരുടെ അതിവാലത്സല്യഭാജനമായിരുന്നു. ഈ കഥയുടെ ആരംഭകാലത്ത് അദ്ദേഹത്തിനു നാല്പത്തി ഒൻപതും സഹോദരിക്കു മുപ്പത്തിഏഴും അനന്തരവൾക്കു പതിനാറും വയസ്സായിരുന്നു.ഈ അനന്തരവൾകുട്ടിയെ വിവാഹം ചെയ്യുന്നതിന് അവളുടെ അച്ചന്റെ ഭാഗിനേയൻ തേവൻവിക്രമൻപിള്ള വളരെയൊക്കെ താൽപര്യപ്പെട്ടിട്ടും കുട്ടിയുടെ വിസമ്മതം ഹേതുവാൽ നടന്നില്ല.ഈ കുട്ടിയെ അച്ഛനും മറ്റൊരാളും മാത്രം പാറുക്കുട്ടി എന്നു വിളിച്ചു വന്നിരുന്നു.അമ്മ മുതലായവർ'തങ്കം'എന്നാണു വിളിക്കുന്നത്.നാമധേയം പാർവതിപ്പിള്ള എന്നായിരുന്നു.

പാറുക്കുട്ടി പ്രായം കൊണ്ട് നവയൗവനം വന്നു നാൾതോറും വളരുന്നു എന്നു പറയാവുന്ന സ്ഥിതിയിൽ ആയിരുന്നെങ്കിലും ബാല്യത്തിന്റെ ലക്ഷണങ്ങൾ മുഴുവനും നീങ്ങി ചേതോമോഹിനികളായുള്ള യുവതികളുടെ ശരീരമുഴുപ്പും പ്രൗഢിയും അക്കാലത്ത് അവളിൽ ആസന്നമായിരുന്നില്ല. അവൾപൊക്കം കൂടിയവളാണ്.എന്നാൽ കാഴ്ചയ്ക്കു കൗതുകം തോന്നിക്കാത്തവിധം പൊക്കം ഉണ്ടായിരുന്നില്ല.സകല അവയവങ്ങളും ഒന്നിനൊന്നു യോജിപ്പായിരുന്നതുകൊണ്ട് ഈ പൊക്കം അവളുടെ സൗന്ദര്യത്തിൽ ഒരംശംമായിരുന്നതേയുള്ളു.ചെമ്പകപുഷ്പത്തെ വെല്ലുന്ന വർണ്ണത്തോടുകൂടിയ കൃശമായഗാത്രം,വിശിഷ്യ അതിന്റെ ലാവണ്യത്താലും മാർദ്ദവത്താലും അതിമനോജ്ഞമായിരിക്കുന്നെങ്കിലും, ആദിത്യൻ മറഞ്ഞ ഉടനെ കാണപ്പെടുന്ന ചന്ദ്രനെ സംബന്ധിച്ച് ആരോപിക്കാവുന്ന ഒരു ന്യൂനതയുണ്ടെന്നുള്ളത് തുടിക്കുന്ന കവിൾത്തടങ്ങളിൽ ദൃശ്യമാകുന്ന കൗമാര ചിഹ്നംകൊണ്ടുതന്നെ പ്രത്യക്ഷമാകുന്നുണ്ട്. ശിരസ്സുമുതൽഏകദേശം മുഴങ്കാലോളം ഇരുഭാഗത്തും കവിഞ്ഞു കിടക്കുന്ന കേശപാശത്തിന്റെ കാർഷ്ണ്യം അവളുടെ ശരീരകാന്തിയെ ഉജ്ജ്വലിപ്പിക്കുന്നു.വൃത്താകാരത്തെ വിട്ട് അല്പം ഒന്നുനീണ്ടുള്ള മുഖത്തോടു സാമ്യം പറയുന്നതിനു യാതൊന്നും തന്നെ ഇല്ല.എങ്കിലും കാമുകന്മാരായുള്ളവരോട് 'അകലെ 'എന്നു കല്പിക്കുന്നതായ ഒരു സ്ഥൈര്യരസം നെടിയ നേത്രങ്ങളിൽ നിന്നു പ്രവഹിക്കുന്നതുകൊണ്ടും ,ശോണമായുള്ള അധരപല്ലവത്തിലും വളഞ്ഞുള്ള ചില്ലീയുഗങ്ങളിലും കളിയാടുന്ന രസങ്ങൾ വശീകരപ്രധാനങ്ങളല്ലാത്തതിനാലും നമ്മുടെ നായികയുടെ സൗന്ദര്യം രസവത്തായും ലളിതമായും ഉള്ളതല്ലെന്ന് രസികന്ാർചിലർ വിചാരിച്ചേക്കാം . എന്നാൽ ഒരോ സന്ദർഭാനുസരം അവളുടെ മുഖത്ത് ഉളവാകുന്ന വിശിഷ്ടങ്ങളായ ഭാവരസങ്ങളെ കാണുന്നവർ സീത,ദ്രൗപദി മുതലായ ദിവ്യ യുവതികളോടു നമ്മുടെ നായികയെ ഉപമിച്ചുവരാറുണ്ട്.സത്യം,ആർദ്രത,ഔദാര്യം ഇത്യാദി യായ ഗുണങ്ങൾക്കു വിളനിലമായിരുന്ന അവളുടെ മനസ്സിന്റെ നിഷ്കലങ്കത ഒന്നിനെ മാത്രം നമ്മുടെ നായികയുടെ സൗന്ദര്യസാരസർവ്വസ്വമായി അവളുടെ അച്ഛനും മറ്റൊരാളും വിചാരിച്ചുവന്നിരുന്നു.

പാർവ്വതിഅമ്മയ്ക്ക് പതിന്നാലു വയസ്സായ കാലം മുതൽ എന്തോ ഒരു മനക്ലേശം സംഭവിച്ചിട്ടുണ്ട്.എല്ലായ്പോഴും ജീവച്ഛവം പോലെ ഒന്നിലും ഒരു സന്തോഷം കൂടാതെ തന്റെ സ്ഥാനത്തുതന്നെ ഇരുന്ന് ഓരോമനോരാജ്യങ്ങളെക്കൊണ്ടു ദിവസം കഴിച്ചുകൂട്ടിപ്പോരുന്നു.ചില വ്രതം,ധ്യാനം ,പുരാമപാരായണം എന്നിവയും അനുഷ്ഠിച്ചുപോരുന്നു..വിവാഹക്കാര്യത്തെപ്പറ്റി സംസാരിക്കുന്നവരോടു മുഷിയുകയും ചെയ്യും.അച്ചന്റെ ഗൃഹത്തിൽവച്ച ഒരു ആശാൻഎൺചുവടി മുതലായ കണക്കുകളും സിദ്ധരൂപം ,അമരകോശം മുതലായവയും പാറുക്കുട്ടിയെ പഠിപ്പിച്ചു.പിന്നീട് ഒരു പിഷാരൊടി കുറച്ചുകാലം ചിലകാവ്യങ്ങളും വായിപ്പിച്ചിരുന്നു.സംഗീതാഭ്യാസം ഉണ്ടായിട്ടില്ലെങ്കിലും സ്വരമാധുര്യം ഇതുപോലെ മറ്റൊരു സ്ത്രീക്കും ഇല്ലെന്നു തന്നെ പറയാം .രാമായണം മുതലായ കിളിപ്പാട്ടുകൾ പാറുക്കുട്ടി വായിക്കുന്നതു കേട്ടാൽ 'ശിലയുമലിഞ്ഞുപോം 'എന്നുള്ള ചൊല്ലും 'കോകിലവാണി', 'ശുകവാണി', 'കളഭാഷിണി' ഇത്യാദിയായസ്വരപ്രശംസകളും പാറുക്കുട്ടിയെ സംബന്ധിച്ചിടത്തോളം അതിശയോക്തികളല്ലെന്ന് ആരും ഭയപ്പെടും. സാധുപ്രകൃതിയാണെങ്കിലും വാല്യക്കാർക്കും മറ്റും പാറുക്കുട്ടിയെ ബഹുഭയമാണ്. തന്റെ സ്വന്തഭവനങ്ങളും അച്ഛനമ്മാവന്മാരുടെ ഇഷ്ടൻ തിരുമുഖത്തുപിള്ളയുടെ ഗൃഹവും ചിലക്ഷേത്രങ്ങളും അല്ലാതെ മറ്റൊരു സ്ഥലവും താൻ കണ്ടിട്ടില്ലാതിരുന്നതിനാലും അന്യരായ ജനങ്ങളോട് അധികസഹവാസം ഇല്ലാതിരുന്നതിനാലും പാറുക്കുട്ടിക്ക് ലോകപരിജ്ഞാനം വളരെ കുറവായിരുന്നു .നിസ്സാരമായുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്ക,വൃഥാ കോപിക്ക,അനാവശ്യമായി ഭൃത്യരെ ശാസിക്കഇത്യാദിയായദുശ്ശീലങ്ങൾ ഒന്നും തന്നെ പാറുക്കുട്ടിയെ ബാധിച്ചിരുന്നില്ല..അച്ഛന്റെ ഛായയും സ്വഭാവഗാംഭീര്യവും മകൾക്കു സിദ്ധിച്ചിട്ടുണ്ട്.കാർത്ത്യായനി അമ്മയ്ക്കു മകളെക്കുറിച്ച്അധികം വാൽസല്യവും അതുമൂലം കുറച്ചൊരു ഭയവും ഉണ്ട്..

രണ്ടാമത്തെ അദ്ധ്യായത്തിൽ വിവരിച്ച സംഗതികൾനടന്നതിനു മൂന്നുനാലുദിവസം മുൻപിൽ നമ്മുടെ നായിക അവളുടെ മഠത്തിൽ കുളിയും അത്താഴം ഊണും കഴിച്ച് വാല്യക്കാരിയും ആയിട്ട് ചെമ്പകശ്ശേരി അറപ്പുരയിൽ മടങ്ങിയെത്തിയിരിക്കുന്നു.പാറുക്കുട്ടിക്ക അന്നു സോമവാരവ്രതം ആയിരുന്നു. അറപ്പുരനിരയിൽ തൂക്കിയിരുന്ന ഒരു മാന്തോൽ എടുത്ത് അവിടെനിന്നിരുന്ന വിളക്കിനു തെക്കുവശത്തിട്ട് അതിന്മേലിരിപ്പായി .ആഭരണങ്ങൾ അധികമൊന്നും ധരിച്ചിട്ടില്ലായിരുന്നു. രത്നഖചിതമായുള്ള ചെറിയൊരു താലി വെള്ളനൂലി‍ൽ കോർത്ത് കഴുത്തിൽ ധരിച്ചിരുന്നതു കൂടാതെ നാസികയിൽ വിലയേറിയതും സമീപത്തുള്ള ദീപത്തിന്റെ പ്രതിബിംബത്താൽ മറ്റൊരു ദീപം കൂടി കത്തുന്നുണ്ടോ എന്നുതോന്നിക്കുന്നതുമായ ഒരു ഒറ്റച്ചുവപ്പുവച്ച മുക്കുത്തിയും വിരലിൽ രണ്ട് ഈര്ക്കിലൊടിയൻ മോതിരവും മാത്രമേ ഉണ്ടായിരുന്നുള്ളു. കറുത്ത ഈർക്കിൽക്കരയൻ കോട്ടാർമുറി അരയിലും ആവെട്ടിൽതന്നെയുള്ള ഒരു കവണി വിടുർത്തി മാറത്തും ധരിച്ചിരുന്നു.ഈ കവണി ധരിച്ചിരുന്നത് മുലക്കച്ചയായും ഏത്താപ്പായും മേൽപ്പുടവയായും കുചങ്ങൾക്ക് ഒരു കൈലേസ്സായും അല്ലായിരുന്നു. ഒരു വശത്തെ ഒരു മുന്തികൊണ്ട് മാറുമുഴുവൻ മറച്ചിട്ട് ഭുജങ്ങളെയും മുൻപിൻ ഭാഗങ്ങളേയും മറയ്ക്കത്തക്കവണ്ണം കവണിയെച്ചുറ്റി മറ്റേ മുന്തികൊണ്ട് ഒന്നുകൂടി മാറിനെ ചുറ്റിയിരിക്കുകയായിരുന്നു. മാന്തോലിൽ ഇരുന്നിട്ട് പാറുക്കുട്ടി വാല്യക്കാരിയോട്, "ആ ഗ്രന്ഥവും പലകയും ഇങ്ങെടുക്ക്" എന്നു പറഞ്ഞു.