"കേരളപാണിനീയം/സന്ധിപ്രകരണം/സന്ധിവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219:
==ദ്വിത്വസന്ധി==
 
{{slokam|ഖരാതിഖരമൂഷ്മാവും
മൃദുഘോഷങ്ങളും ദൃഢം;
പഞ്ചമം മദ്ധ്യമം ഹാവും
ശിഥിലാഭിധമായു് വരും.
വിശേഷണവിശേഷ്യങ്ങൾ
പൂർവ്വോത്തരപദങ്ങളായ്
സമാസിച്ചാലിരട്ടിപ്പു
ദൃഢം പരപദാദിഗം.}}
 
സ്വരങ്ങൾ സ്വതന്ത്രാച്ചാരണക്ഷമങ്ങളാകകൊണ്ടും അതുകളുടെ ധ്വനി വിവൃതമാകകൊണ്ടും അതുകളെ ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളിൽ നാക്കു് (സ്പർശിച്ച്) തട്ടി നിന്നുപോകാത്തതുകൊണ്ടും അവ വ്യഞ്ജനങ്ങളെപ്പോലെ കൂടിച്ചേർന്നു് കൂട്ടക്ഷരം ഉണ്ടാകുന്നില്ല. സ്വരയോഗം ഉണ്ടായാലും വ്യഞ്ജനയോഗംപോലെ വ്യക്തമല്ല. വ്യഞ്ജനങ്ങളുടെ ദ്വിത്വസ്ഥാനത്തു സ്വരങ്ങൾക്കു ദീർഘമാണ്; കൂട്ടക്ഷരസ്ഥാനത്തു സന്ധ്യക്ഷരവും. അതിനാൽ ദ്വിത്വവിധിയുടെ വിഷയമെല്ലാം വ്യഞ്ജനം മാത്രമാകുന്നു. അതിലും മലയാളത്തിന്റെ ഏർപ്പാടിൽ തീക്ഷ്ണധ്വനിയുള്ള വർണ്ണങ്ങൾക്കു ദ്വിത്വം ധാരാളം കാണും; കോമളധ്വനിയുള്ളവയ്ക്കു കുറയും. അതിനാൽ ദ്വിത്വത്തിന്റെ ആവശ്യത്തിലേക്കുവേണ്ടി വ്യഞ്ജനങ്ങളെ രണ്ടുതരമായി പിരിക്കുന്നു- ഖരങ്ങൾ 6; അതിഖരങ്ങൾ 5; മൃദുക്കൾ 5; ഘോഷങ്ങൾ 5; ഊഷ്മാക്കൾ 3; ഇങ്ങനെ 24 വ്യഞ്ജനങ്ങൾ ദൃഢങ്ങൾ, പഞ്ചമങ്ങൾ 6; മദ്ധ്യമങ്ങൾ 6; ഹ; ഇങ്ങനെ 13 വ്യഞ്ജനങ്ങൾ ശിഥിലങ്ങൾ. ഇനി സന്ധികാര്യം വിവരിക്കാം.